വിദ്യാർഥികളുടെ രൂപകൽപ്പനയിൽ ഒരുങ്ങിയ സ്കോഡ സ്ലാവിയ കൺസെപ്റ്റ്

എല്ലാ വർഷവും, സ്കോഡ അക്കാദമിയിൽ വിദ്യാർത്ഥികൾ കമ്പനിയുടെ വൻതോതിൽ നിർമ്മിക്കപ്പെട്ട ഏതെങ്കിലും മോഡലിനെ അടിസ്ഥാനമാക്കി ഒരു കൺസെപ്റ്റ് കാർ സൃഷ്ടിക്കുന്നു.

വിദ്യാർഥികളുടെ രൂപകൽപ്പനയിൽ ഒരുങ്ങിയ സ്കോഡ സ്ലാവിയ കൺസെപ്റ്റ്

ഇതിന് AZUBI സ്റ്റുഡന്റ് പ്രോജക്റ്റ് എന്നാണ് പേര്. ഈ വർഷം, വിദ്യാർത്ഥികൾ സ്കാല ചെറു കാറിനെ അടിസ്ഥാനമാക്കി സ്ലാവിയ എന്ന റോഡ്സ്റ്റർ മോഡലാണ് സൃഷ്ടിച്ചത്.

വിദ്യാർഥികളുടെ രൂപകൽപ്പനയിൽ ഒരുങ്ങിയ സ്കോഡ സ്ലാവിയ കൺസെപ്റ്റ്

സ്കോഡ സ്ലാവിയ 1958 -ലെ സ്പീഡ്സ്റ്റർ പ്രോട്ടോടൈപ്പിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുന്നു. ഇന്നത്തെ ആധുനിക രൂപകൽപ്പന ആദ്യകാല കാറുകളിൽ നിന്നുള്ളതുമായി സംയോജിപ്പിക്കുകയായിരുന്നു ലക്ഷ്യം, തുറന്ന ശൈലി ഒരു സാധാരണ കാഴ്ചയായിരുന്നു.

MOST READ: സ്വിഫ്റ്റ്, സിയാസ്, ഇഗ്നിസ് മോഡലുകൾക്ക് സിഎൻജി ഓപ്ഷൻ നൽകാനൊരുങ്ങി മാരുതി

വിദ്യാർഥികളുടെ രൂപകൽപ്പനയിൽ ഒരുങ്ങിയ സ്കോഡ സ്ലാവിയ കൺസെപ്റ്റ്

ശ്രദ്ധേയമായ ഒരു വസ്തുത, ഈ വർഷത്തെ രൂപകൽപ്പന കാർ നിർമ്മാതാക്കളുടെ 125-ാം വർഷം ആഘോഷിക്കുന്നു എന്നതാണ്. 1895-ലാണ് സ്കോഡ സ്ഥാപിതമായത്. വക്ലാവ് ലോറിനും വക്ലാവ് ക്ലെമെന്റും സ്ലാവിയ എന്ന പേരിലാണ് തങ്ങളുടെ ആദ്യത്തെ സൈക്കിളുകൾ വിറ്റത്.

വിദ്യാർഥികളുടെ രൂപകൽപ്പനയിൽ ഒരുങ്ങിയ സ്കോഡ സ്ലാവിയ കൺസെപ്റ്റ്

സ്കാല ഹാച്ച്ബാക്കിനെ സ്പോർടി സ്പൈഡറാക്കി മാറ്റിയത് 31 ട്രെയിനികൾ ചേർന്നാണ്. 26 ആൺകുട്ടികളും 5 പെൺകുട്ടികളുമാണ് സ്ലാവിയയുടെ കൺസെപ്റ്റിനു പിന്നിൽ.

MOST READ: മൈക്രോ എൻ‌വയോൺ‌മെന്റ് പ്യൂരിഫിക്കേഷൻ സിസ്റ്റം അവതരിപ്പിച്ച് റോൾസ് റോയ്സ്

വിദ്യാർഥികളുടെ രൂപകൽപ്പനയിൽ ഒരുങ്ങിയ സ്കോഡ സ്ലാവിയ കൺസെപ്റ്റ്

1957 ലെ സ്കോഡ 1100 OHC സ്പോർട്സ് പ്രോട്ടോടൈപ്പിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള ഒരു ബോഡി ഡിസൈനാണ് ഇതിൽ വരുന്നത്. റാലികൾക്കായി നിർമ്മിച്ച ഓപ്പൺ ടോപ്പ്, 550 കിലോഗ്രാം, 2 സീറ്റർ ടൈപ്പാണിത്.

വിദ്യാർഥികളുടെ രൂപകൽപ്പനയിൽ ഒരുങ്ങിയ സ്കോഡ സ്ലാവിയ കൺസെപ്റ്റ്

സ്കാല ഹാച്ച്ബാക്കിൽ ഉറപ്പിച്ച അണ്ടർബോഡി ഘടിപ്പിച്ചിരിക്കുന്നു. റൂഫ് നീക്കം ചെയ്യുകയും പിൻ ഡോറുകൾ ബോഡിയോട് ചേർക്കുകയും ചെയ്തു. ഇതിന് കോഡിയാക് vRS -ൽ നിന്ന് 20 ഇഞ്ച് അലോയി വീലുകൾ, ഒക്ടാവിയ vRS -ൽ നിന്ന് ബ്രേക്കിംഗ് സിസ്റ്റം എന്നിവ ലഭിക്കുന്നു.

MOST READ: SAIC മോട്ടോർ കോർപ്പറേഷൻ ഇന്റലിജൻസ് നിരീക്ഷണത്തിൽ; ഇന്ത്യയിൽ എംജിക്കും പണി കിട്ടിയേക്കാം

വിദ്യാർഥികളുടെ രൂപകൽപ്പനയിൽ ഒരുങ്ങിയ സ്കോഡ സ്ലാവിയ കൺസെപ്റ്റ്

ചെക്ക് പതാകയുടെ നീല, ചുവപ്പ്, വെള്ള എന്നീ മൂന്ന് നിറങ്ങൾ ഉൾക്കൊള്ളുന്ന പ്രോഗ്രാം ചെയ്യാവുന്ന നിയോൺ എൽഇഡികളും മൂന്ന് ലെയറുകളുള്ള വൈറ്റ് ക്രിസ്റ്റൽ ബ്ലൂ പിയർലെസന്റ് ഫിനിഷിലാണ് എക്സ്റ്റീരിയർ പൂർത്തിയാക്കുന്നത്.

വിദ്യാർഥികളുടെ രൂപകൽപ്പനയിൽ ഒരുങ്ങിയ സ്കോഡ സ്ലാവിയ കൺസെപ്റ്റ്

സുഷിരമുള്ള ലെതറിൽ ഫിനിഷ് ചെയ്ത സ്പാർകോ റേസിംഗ് സീറ്റുകൾ, നാല് പോയിന്റ് സീറ്റ് ബെൽറ്റുകൾ, ഇന്റീരിയറുകളിലുടനീളം ലെതർ ടച്ച്, ഇരട്ട ടോൺ സ്റ്റിയറിംഗ് വീൽ എന്നിവ സ്കോഡ സ്ലാവിയ റോഡ്സ്റ്ററിന്റെ ഇന്റീരിയറിൽ കാണാം.

MOST READ: പണികിട്ടി; ബൈക്കിൽ 300 കിലോമീറ്റർ സ്പീഡിൽ പാഞ്ഞയാളെ തേടിപിടിച്ച് ബെംഗളൂരു പൊലീസ്

വിദ്യാർഥികളുടെ രൂപകൽപ്പനയിൽ ഒരുങ്ങിയ സ്കോഡ സ്ലാവിയ കൺസെപ്റ്റ്

കറുത്ത ലെതർ പാർസൽ ഷെൽഫും രണ്ട് എംബ്രോയിഡറി സിംഹങ്ങളുമുണ്ട്, അതിന് പിന്നിൽ രണ്ട് ബാസ് സ്പീക്കറുകളും സബ് വൂഫറും ഘടിപ്പിച്ചിരിക്കുന്നു. മൊത്തം 2250 W ഔട്ട്പുട്ട് വാഗ്ദാനം ചെയ്യുന്നു.

വിദ്യാർഥികളുടെ രൂപകൽപ്പനയിൽ ഒരുങ്ങിയ സ്കോഡ സ്ലാവിയ കൺസെപ്റ്റ്

മറ്റ് ഇന്റീരിയർ സവിശേഷതകളിൽ ഒരു വെർച്വൽ കോക്ക്പിറ്റ്, ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഇൻസ്ട്രുമെന്റ് പാനൽ എന്നിവ സ്കാലയിൽ കാണുന്നതിന് സമാനമാണ്, അതേസമയം ആംബിയന്റ് ലൈറ്റിംഗ് സ്ലാവിയയ്ക്ക് ലഭിക്കുന്ന ഒരു അധിക സവിശേഷതയാണ്.

വിദ്യാർഥികളുടെ രൂപകൽപ്പനയിൽ ഒരുങ്ങിയ സ്കോഡ സ്ലാവിയ കൺസെപ്റ്റ്

പ്രൊഡക്ഷൻ മോഡലിൽ നിന്ന് ഈ പ്രോട്ടോടൈപ്പിന് 1.5 ലിറ്റർ TSI എഞ്ചിൻ ലഭിക്കുന്നു. 148 bhp കരുത്ത് യൂണിറ്റ് വാഗ്ദാനം ചെയ്യുന്നു. ഇത് ഏഴ് സ്പീഡ് DSG ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷനുമായി ഇണചേരുന്നു.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Skoda Slavia Roadster Concept Designed By Students. Read in Malayalam.
Story first published: Wednesday, July 22, 2020, 11:13 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X