ടാറ്റ HBX അടുത്ത വർഷം നിരത്തിലേക്ക്; പുതിയ പരീക്ഷണ ചിത്രങ്ങൾ കാണാം

അടുത്തിടെ ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ട കാറുകളിൽ ഒന്നാണ് ടാറ്റയുടെ വരാനിരിക്കുന്ന HBX. സബ് കോം‌പാക്‌ട് യുട്ടിലിറ്റി ‌വാഹനം കഴിഞ്ഞ ആറ് മാസത്തിലധികമായി നിരവധി തവണ ഇന്ത്യൻ നിരത്തുകളിൽ പരീക്ഷണം നടത്തുകയും ചെയ്‌തു.

ടാറ്റ HBX അടുത്ത വർഷം നിരത്തിലേക്ക്; പുതിയ പരീക്ഷണ ചിത്രങ്ങൾ കാണാം

2021 പകുതിയോടെ കാർ ഇന്ത്യൻ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന മിനി എസ്‌യുവിയുടെ പുതിയ പരീക്ഷണ ചിത്രങ്ങൾ കൂടി റഷ്‌ലൈൻ പുറത്തുവിട്ടിരിക്കുകയാണ്. പതിവുപോലെ ബോഡി തീർത്തും മറച്ച രീതിയിലാണ് വാഹനം നിരത്തിലിറങ്ങിയത്. എങ്കിലും മൊത്തത്തിൽ ഡിസൈൻ മുമ്പ് പ്രദർശിപ്പിച്ച കൺസെപ്റ്റ് പതിപ്പിന് സമാനമാണ്.

ടാറ്റ HBX അടുത്ത വർഷം നിരത്തിലേക്ക്; പുതിയ പരീക്ഷണ ചിത്രങ്ങൾ കാണാം

ഈ വർഷാവസാനത്തോടെ വിൽപ്പനയ്ക്ക് എത്താനിരുന്നതാണെങ്കിലും കൊറോണ വൈറസ് വ്യാപനം മൂലം പദ്ധതി വൈകുകയായിരുന്നു. എന്നിരുന്നാലും HBX 2021 മെയ് മാസത്തോട വിപണിയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

MOST READ: പ്രീമിയം ഹാച്ച്ബാക്ക് സെഗ്മെന്റിൽ വീണ്ടും കിരീടം ചൂടി മാരുതി ബലേനോ

ടാറ്റ HBX അടുത്ത വർഷം നിരത്തിലേക്ക്; പുതിയ പരീക്ഷണ ചിത്രങ്ങൾ കാണാം

ടാറ്റ മോട്ടോർസിന്റെ എൻട്രി ലെവൽ യുവി എന്ന നിലയിൽ ഇത് നെക്‌സോണിന് താഴെയായി സ്ഥാപിക്കാനാണ് സാധ്യതയും. ഏറ്റവും പുതിയ സ്പൈ ചിത്രങ്ങൾ കാറിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ വെളിപ്പെടുത്തുന്നില്ലെങ്കിലും പ്രൊഡക്ഷൻ കാർ ഡ്യുവൽ-ടോൺ 15 ഇഞ്ച് അലോയ് വീലുകൾ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ടാറ്റ HBX അടുത്ത വർഷം നിരത്തിലേക്ക്; പുതിയ പരീക്ഷണ ചിത്രങ്ങൾ കാണാം

HBX-ന്റെ മുൻ‌വശം ടാറ്റയുടെ വലിയ എസ്‌യുവിയായ ഹാരിയറിൽ‌ നിന്നും വളരെയധികം പ്രചോദനം ഉൾക്കൊണ്ടിരിക്കുന്നു. അതിനാൽ തന്നെ ഹാരിയറിനെപ്പോലെ മുകളിൽ മെലിഞ്ഞ എൽഇഡി ഡിആർഎല്ലുകളുള്ള പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ ഇതിന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

MOST READ: ജനുവരി മുതല്‍ വാഹനങ്ങളുടെ വില വര്‍ധിപ്പിക്കുമെന്ന് ഫോര്‍ഡ്

ടാറ്റ HBX അടുത്ത വർഷം നിരത്തിലേക്ക്; പുതിയ പരീക്ഷണ ചിത്രങ്ങൾ കാണാം

നെക്സോണിലെന്നപോലെ എയർ ഡാമിൽ ടാറ്റയുടെ ‘ഹ്യൂമാനിറ്റി ലൈൻ' ഫ്രണ്ട് ഗ്രിൽ, സിഗ്നേച്ചർ ട്രൈ-ആരോ ഡിസൈൻ എന്നിവയും HBX പ്രദർശിപ്പിക്കും. ഇതിന് ഒരു പരന്ന മേൽക്കൂരയാണ് ലഭിക്കുന്നത്. മിനി ക്രോസ്ഓവറിന്റെ മൊത്തത്തിലുള്ള രൂപഘടന ബോക്‌സി ആകൃതിയാണ്. അതിൽ ഫ്ലേഡ്-അപ്പ് വീൽ ആർച്ചുകളും സൈഡ് പ്രൊഫൈലിൽ നന്നായി നിർവചിക്കപ്പെട്ട ബെൽറ്റ് ലൈനും ഇഴുകിച്ചേർന്നിരിക്കുന്നു.

ടാറ്റ HBX അടുത്ത വർഷം നിരത്തിലേക്ക്; പുതിയ പരീക്ഷണ ചിത്രങ്ങൾ കാണാം

പിൻവശത്ത് എൽ‌ഇഡി ടെയിൽ ‌ലൈറ്റുകൾ‌, റാക്ക്ഡ് വിൻ‌ഡ്‌ഷീൽ‌ഡ്, സബ്‌കോം‌പാക്റ്റ് യു‌വികളുടെ സ്പോർ‌ട്ടിനെസ് വ്യക്തമാക്കുന്ന നിരവധി ക്രീസുകൾ‌ എന്നിവ ഉൾ‌പ്പെടുന്നു. ആൾ‌ട്രോസിന് ശേഷം കമ്പനിയുടെ ഏറ്റവും പുതിയ ആൽ‌ഫ ആർക്കിടെക്ചറിൽ‌ നിർമിക്കുന്ന ടാറ്റ മോട്ടോർസിൽ നിന്നുള്ള രണ്ടാമത്തെ കാറാകുമിത്.

MOST READ: മഹീന്ദ്ര ഥാർ വീട്ടിലെത്തിക്കാൻ ഒമ്പത് മാസത്തോളം കാത്തിരിക്കണം

ടാറ്റ HBX അടുത്ത വർഷം നിരത്തിലേക്ക്; പുതിയ പരീക്ഷണ ചിത്രങ്ങൾ കാണാം

അതോടൊപ്പം ബ്രാൻഡിന്റെ ഇംപാക്റ്റ് 2.0 ഡിസൈൻ ഭാഷ്യവും HBX പിന്തുടരും. കൺസെപ്റ്റ് പതിപ്പിനെ ആശ്രയിച്ച് 3840 മില്ലീമീറ്റർ നീളവും 1822 മില്ലീമീറ്റർ വീതിയും 1635 മില്ലീമീറ്റർ ഉയരവുമുണ്ടെങ്കിലും പ്രൊഡക്ഷൻ മോഡലിൽ ഇത് അല്പം മാറ്റം വരുത്താം.

ടാറ്റ HBX അടുത്ത വർഷം നിരത്തിലേക്ക്; പുതിയ പരീക്ഷണ ചിത്രങ്ങൾ കാണാം

1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനും മോഡലിന്റെ ഉയർന്ന വേരിയന്റുകളിൽ 1.2 ലിറ്റർ റിവോട്ടോർക് ടർബോ പെട്രോൾ യൂണിറ്റും ടാറ്റ വാഗ്ദാനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. 5 സ്പീഡ് മാനുവൽ അല്ലെങ്കിൽ 5 സ്പീഡ് എഎംടി ഗിയർബോക്സ് ഓപ്ഷനിലും ഉൾപ്പെടും.

Most Read Articles

Malayalam
English summary
Tata HBX Small UV Spied. Read in Malayalam
Story first published: Friday, December 11, 2020, 10:13 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X