i20 ഇഫക്‌ട്; ആൾട്രോസിന്റെ മിഡ്-സ്പെക്ക് XM+ വേരിയന്റ് പുറത്തിറക്കി ടാറ്റ; വില 6.6 ലക്ഷം രൂപ

നിർമ്മാതാക്കൾക്ക് ഇപ്പോഴും മാന്യമായ ഡിമാൻഡും വിൽപ്പനയും നൽകുന്ന ശ്രേണിയാണ് പ്രീമിയം ഹാച്ച്ബാക്ക് സെഗ്മെന്റ്. ഈ ആഴ്ച ആദ്യം പുതിയ i20 പുറത്തിറങ്ങുന്നതുവരെ വിഭാഗത്തിലെ ഏറ്റവും പുതിയ മോഡലായിരുന്നു ടാറ്റ ആൾ‌ട്രോസ്.

i20 ഇഫക്‌ട്; ആൾട്രോസിന്റെ മിഡ്-സ്പെക്ക് XM+ വേരിയന്റ് പുറത്തിറക്കി ടാറ്റ; വില 6.6 ലക്ഷം രൂപ

ഈ വർഷം ജനുവരിയിൽ ലോഞ്ച് ചെയ്തതുമുതൽ ആൾ‌ട്രോസ് വിപണിയിൽ വൻ വിജയം നേടിയിരുന്നു. പുതിയ i20 പുറത്തിറങ്ങി ഏതാനും ദിവസങ്ങൾക്കുള്ളിൽ, ടാറ്റ മോട്ടോർസ് ആൾട്രോസിന്റെ മിഡ്-സ്പെക്ക് XM+ വേരിയൻറ് പുറത്തിറക്കിയിരിക്കുകയാണ്.

i20 ഇഫക്‌ട്; ആൾട്രോസിന്റെ മിഡ്-സ്പെക്ക് XM+ വേരിയന്റ് പുറത്തിറക്കി ടാറ്റ; വില 6.6 ലക്ഷം രൂപ

പെട്രോൾ പതിപ്പിൽ വാഗ്ദാനം ചെയ്യുന്ന ഈ XM+ വേരിയന്റിന് 6.6 ലക്ഷം രൂപയാണ് പ്രാരംഭ എക്സ്-ഷോറൂം വില. 6.3 ലക്ഷം രൂപയ്ക്ക് വരുന്ന ആൾട്രോസ് XM പെട്രോൾ മാനുവലിന്റെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ഈ പുതിയ XM+ ആൾട്രോസ് വേരിയന്റിന് 30,000 രൂപ കൂടുതലാണ്.

MOST READ: ക്രൂയിസർ വിപണി കീഴടക്കാൻ പുതിയ മീറ്റിയോർ 350 എത്തി; പ്രാരംഭ വില 1.75 ലക്ഷം രൂപ

i20 ഇഫക്‌ട്; ആൾട്രോസിന്റെ മിഡ്-സ്പെക്ക് XM+ വേരിയന്റ് പുറത്തിറക്കി ടാറ്റ; വില 6.6 ലക്ഷം രൂപ

വേരിയന്റിന്റെ ഡെലിവറികൾ 2020 ഡിസംബർ മുതൽ ആരംഭിക്കും. XM വേരിയന്റിന് മുകളിലുള്ള ചില അധിക സവിശേഷതകൾ XM+ വാഗ്ദാനം ചെയ്യുന്നു.

i20 ഇഫക്‌ട്; ആൾട്രോസിന്റെ മിഡ്-സ്പെക്ക് XM+ വേരിയന്റ് പുറത്തിറക്കി ടാറ്റ; വില 6.6 ലക്ഷം രൂപ

ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയ്ക്കൊപ്പം 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഫുൾ വീൽ കവറുകളുള്ള 16 ഇഞ്ച് സ്റ്റീൽ വീലുകൾ, വോയ്‌സ് റെക്കഗ്നിഷൻ ഫംഗ്ഷൻ, സ്റ്റിയറിംഗ് മൗണ്ടഡ് ഓഡിയോ കൺട്രോളുകൾ, കീലെസ് എൻട്രി എന്നിവ ഇതിൽ ഉൾപ്പെടുന്നു.

MOST READ: ഇന്ത്യയിലെ ആദ്യത്തെ ആഢംബര ഇലക്‌ട്രിക് എസ്‌യുവി മെർസിഡീസ് EQC സ്വന്തമാക്കി ബോബി ചെമ്മണ്ണൂർ

i20 ഇഫക്‌ട്; ആൾട്രോസിന്റെ മിഡ്-സ്പെക്ക് XM+ വേരിയന്റ് പുറത്തിറക്കി ടാറ്റ; വില 6.6 ലക്ഷം രൂപ

ഡ്രൈവ് മോഡുകൾ, പവർ വിൻഡോകൾ, ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, ABS+EBD, റിയർ പാർക്കിംഗ് സെൻസറുകൾ എന്നിവ ലോവർ-സ്‌പെക്ക് ട്രിമിൽ നിന്ന് മുന്നോട്ട് കൊണ്ടുപോകുന്നു.

i20 ഇഫക്‌ട്; ആൾട്രോസിന്റെ മിഡ്-സ്പെക്ക് XM+ വേരിയന്റ് പുറത്തിറക്കി ടാറ്റ; വില 6.6 ലക്ഷം രൂപ

എന്നിരുന്നാലും ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ, ഓട്ടോ ഹെഡ്‌ലാമ്പുകൾ, വൈപ്പറുകൾ, സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, കൂൾഡ് ഗ്ലോവ്ബോക്‌സ് എന്നിവ പോലുള്ള ചില സാങ്കേതികവിദ്യകൾ ഇത് നഷ്‌ടപ്പെടുത്തുന്നു.

MOST READ: വർഷാവസാനത്തോടെ ഡീലർഷിപ്പുകളുടെ എണ്ണം 205 ആയി ഉയർത്താൻ ജാവ

i20 ഇഫക്‌ട്; ആൾട്രോസിന്റെ മിഡ്-സ്പെക്ക് XM+ വേരിയന്റ് പുറത്തിറക്കി ടാറ്റ; വില 6.6 ലക്ഷം രൂപ

ഇതുപോലെ, കുറച്ച് മാസങ്ങൾക്ക് മുമ്പ് ടാറ്റ നെക്സോണിന്റെ നിരയിലേക്ക് ഒരു മിഡ്-സ്പെക്ക് XMS വേരിയൻറ് കമ്പനി ചേർത്തിരുന്നു. ഈ വേരിയന്റ് XM വേരിയന്റിന്റെ അതേ സവിശേഷതകളും ഫീച്ചറുകളും വഹിച്ചു, സൺറൂഫ് മാത്രമാണ് ഇതിനൊപ്പം നിർമ്മാതാക്കൾ അധികമായി ചേർത്തത്.

i20 ഇഫക്‌ട്; ആൾട്രോസിന്റെ മിഡ്-സ്പെക്ക് XM+ വേരിയന്റ് പുറത്തിറക്കി ടാറ്റ; വില 6.6 ലക്ഷം രൂപ

അവന്യൂ വൈറ്റ്, മിഡ്‌ടൗൺ ഗ്രേ, ഹൈസ്ട്രീറ്റ് ഗോൾഡ്, ഡൗൺ‌ടൗൺ റെഡ് എന്നിവ ഉൾപ്പെടെ നാല് മോൺ-ടോൺ പെയിന്റ് സ്കീമുകളിൽ ആട്രോസിന്റെ XM+ ട്രിം വിപണിയിലെത്തും. സ്കൈലൈൻ സിൽവർ ഷേഡ് ഈ വേരിയന്റിൽ നിന്ന് ബ്രാന്റ് ഒഴിവാക്കി.

MOST READ: 100 bhp കരുത്ത് നൽകുന്ന മാഗ്നൈറ്റിന്റെ HRA0 ടർബോ എഞ്ചിൻ; അറിയാം കൂടുതൽ വിശേഷങ്ങൾ

i20 ഇഫക്‌ട്; ആൾട്രോസിന്റെ മിഡ്-സ്പെക്ക് XM+ വേരിയന്റ് പുറത്തിറക്കി ടാറ്റ; വില 6.6 ലക്ഷം രൂപ

പവർട്രെയിൻ ഓപ്ഷനുകളിലേക്ക് വരുമ്പോൾ ആൾട്രോസിന് ഒന്നുകിൽ 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ അല്ലെങ്കിൽ 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ലഭിക്കുന്നു. ആദ്യത്തേത് 85 bhp കരുത്തും 114 Nm torque ഉം പുറപ്പെടുവിക്കുന്നു. രണ്ടാമത്തേത് 89 bhp കരുത്തും 200 Nm torque ഉം വികസിപ്പിക്കുന്നു.

i20 ഇഫക്‌ട്; ആൾട്രോസിന്റെ മിഡ്-സ്പെക്ക് XM+ വേരിയന്റ് പുറത്തിറക്കി ടാറ്റ; വില 6.6 ലക്ഷം രൂപ

ഇരു എഞ്ചിനുകളും അഞ്ച് സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി ജോടിയാകുന്നു. 1.2 ലിറ്റർ റിവോട്രോൺ ടർബോചാർജ്ഡ് പെട്രോൾ യൂണിറ്റ് ഉടൻ തന്നെ ലൈനപ്പിൽ ചേർക്കാൻ നിർമ്മാതാക്കൾ പദ്ധതിയിടുന്നു, ഇത് 109 bhp കരുത്തും 150 Nm torque ഉം സൃഷ്ടിക്കുന്നു. ഏഴ് സ്പീഡ് DCT ഓട്ടോമാറ്റിക് ഗിയർബോക്സും ഈ യൂണിറ്റിനൊപ്പം വാഗ്ദാനം ചെയ്യും.

Most Read Articles

Malayalam
English summary
Tata Launched New Mid Spec XMplus Variant For Altroz. Read in Malayalam.
Story first published: Saturday, November 7, 2020, 13:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X