ടാറ്റയ്ക്ക് നേട്ടം; ഓഗസ്റ്റ് മാസം കൈപ്പിടിയിലാക്കിയത് 18,583 യൂണിറ്റ് വിൽപ്പന

തുടർച്ചയായ മൂന്നാം മാസവും ഇന്ത്യയിലെ മൂന്നാമത്തെ വലിയ കാർ നിർമാതാക്കളെന്ന കിരീടം സ്വന്തമാക്കി ടാറ്റ മോട്ടോർസ്. 2020 ഓഗസ്റ്റിൽ മൊത്തം 18,583 യൂണിറ്റ് വിൽപ്പന രേഖപ്പെടുത്തിയാണ് ബ്രാൻഡ് ഈ നേട്ടത്തിൽ എത്തിയത്.

ടാറ്റയ്ക്ക് നേട്ടം; ഓഗസ്റ്റ് മാസം കൈപ്പിടിയിലാക്കിയത് 18,583 യൂണിറ്റ് വിൽപ്പന

മഹീന്ദ്ര ആൻഡ് മഹീന്ദ്ര, കിയ മോട്ടോർസ് ഇന്ത്യ എന്നിവ യഥാക്രമം 13,651 യൂണിറ്റുകളും 10,853 യൂണിറ്റുകളുമാണ് കഴിഞ്ഞ മാസം വിറ്റഴിച്ചത്. ടാറ്റ കഴിഞ്ഞ വർഷം ഇതേ കാലയളവിൽ നിരത്തിലെത്തിച്ച 7,316 യൂണിറ്റുകളെ അപേക്ഷിച്ച് നോക്കുമ്പോൾ ഇത്തവണ കമ്പനിക്ക് പ്രതിവർഷ വിൽപ്പനയിൽ 154 ശതമാനം വളർച്ചയാണ് ഉണ്ടായിരിക്കുന്നത്.

ടാറ്റയ്ക്ക് നേട്ടം; ഓഗസ്റ്റ് മാസം കൈപ്പിടിയിലാക്കിയത് 18,583 യൂണിറ്റ് വിൽപ്പന

ടാറ്റയുടെ നിരയിൽ ഏറ്റവും കൂടുതൽ വിറ്റുപോകുന്ന ഉൽപ്പന്നങ്ങളിൽ ടിയാഗൊ, നെക്‌സോൺ, പുതുതായി സമാരംഭിച്ച ആൾട്രോസ് എന്നിവ ഉൾപ്പെടുന്നു.

MOST READ: സ്പെയർ പാർട്സുകൾക്കും ആക്സസറികൾക്കും ആനുകൂല്യങ്ങളൊരുക്കി ഹ്യുണ്ടായി

ടാറ്റയ്ക്ക് നേട്ടം; ഓഗസ്റ്റ് മാസം കൈപ്പിടിയിലാക്കിയത് 18,583 യൂണിറ്റ് വിൽപ്പന

2020 ജൂലൈയിൽ വിറ്റ 15,012 യൂണിറ്റുകളെ അപേക്ഷിച്ച് പ്രതിമാസ വിൽ‌പനയും 24 ശതമാനം വർധിച്ചിട്ടുണ്ട്. കൂടാതെ കമ്പനി വിപണി വിഹിതം 3.7 ശതമാനത്തിൽ നിന്ന് 7.9 ശതമാനത്തിലേക്ക് ഗണ്യമായ കുതിച്ചുചാട്ടവും നടത്തിയത് ശ്രദ്ധേയമാണ്.

ടാറ്റയ്ക്ക് നേട്ടം; ഓഗസ്റ്റ് മാസം കൈപ്പിടിയിലാക്കിയത് 18,583 യൂണിറ്റ് വിൽപ്പന

മോഡൽ തിരിച്ചുള്ള വിൽപ്പന കണക്കുകൾ ടാറ്റ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഹാരിയറും നെക്സോണും കഴിഞ്ഞ മാസത്തെ വിൽപ്പനയിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. വിൽപ്പന കൂടുതൽ വർധിപ്പിക്കുന്നതിനായി നെക്സോൺ സബ് കോംപാക്‌ട് എസ്‌യുവിയുടെ പുതിയ വേരിയന്റും കമ്പനി പുറത്തിറക്കിയിട്ടുണ്ട്.

MOST READ: ഉയര്‍ന്ന വകഭേദങ്ങളെ പിന്‍വലിച്ചു; നാലാം തലമുറ ഹോണ്ട സിറ്റിയില്‍ രണ്ട് പതിപ്പുകള്‍ മാത്രം

ടാറ്റയ്ക്ക് നേട്ടം; ഓഗസ്റ്റ് മാസം കൈപ്പിടിയിലാക്കിയത് 18,583 യൂണിറ്റ് വിൽപ്പന

ഇത് വരും മാസങ്ങളിൽ കമ്പനിക്ക് കൂടുതൽ വിൽപ്പന നേടിക്കൊടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം കോംപാക്‌ട് സെഡാൻ ശ്രേണിയിലെ ടാറ്റയുടെ സാന്നിധ്യമായ ടിഗോറിന് കാര്യമായ വിൽപ്പനയൊന്നും ലഭിക്കുന്നില്ല.

ടാറ്റയ്ക്ക് നേട്ടം; ഓഗസ്റ്റ് മാസം കൈപ്പിടിയിലാക്കിയത് 18,583 യൂണിറ്റ് വിൽപ്പന

അതേസമയം ഹാച്ച്ബാക്കായ ടിയാഗൊ ടാറ്റയുടെ നട്ടെല്ലാണ്. 2020 ഓഗസ്റ്റിലും കൂടുതൽ നേട്ടമുണ്ടാകാൻ ടിയാഗൊയ്ക്ക് സാധിച്ചതായാണ് റിപ്പോർട്ടുകൾ.

MOST READ: മുഖം മാറാൻ റോയൽ എൻഫീൽഡ്; മെറ്റിയർ 350 സെപ്റ്റംബർ അവസാനത്തോടെ വിപണിയിലേക്ക്

ടാറ്റയ്ക്ക് നേട്ടം; ഓഗസ്റ്റ് മാസം കൈപ്പിടിയിലാക്കിയത് 18,583 യൂണിറ്റ് വിൽപ്പന

ടാറ്റയുടെ ഏറ്റവും പുതിയ അവതരണമായ ആൾട്രോസ് പ്രീമിയം ഹാച്ച്ബാക്ക് കമ്പനിയുടെ മൂന്നാമത്തെ മികച്ച വിൽപ്പനക്കാരനായാണ് കഴിഞ്ഞ മാസം പൂർത്തിയാക്കിയത്. ഉടൻ തന്നെ കാറിന്റെ ഒരു ടർബോ പെട്രോൾ മോഡലും വിപണിയിൽ അരങ്ങേറ്റം കുറിക്കും.

ടാറ്റയ്ക്ക് നേട്ടം; ഓഗസ്റ്റ് മാസം കൈപ്പിടിയിലാക്കിയത് 18,583 യൂണിറ്റ് വിൽപ്പന

ഹ്രസ്വ ഇടവേളകളിൽ പുതുക്കിയ ലൈനപ്പ് പരിചയപ്പെടുത്താനുള്ള കമ്പനിയുടെ ഉദ്ദേശവും വിജയകരമാകുന്നുണ്ട്. ഗ്രാവിറ്റാസ് എന്ന് വിളിക്കപ്പെടുന്ന മൂന്ന്-വരി എസ്‌യുവിയും ഉത്സവ സീസണിൽ വിൽപ്പനയ്ക്ക് എത്തിയാൽ കൂടുതൽ മെച്ചപ്പെട്ട പ്രകടനം കാഴ്ച്ചവെക്കാൻ കമ്പനിക്ക് സാധിക്കും.

Most Read Articles

Malayalam
English summary
Tata Motors Posted 18,583 Unit Sales In 2020 August. Read in Malayalam
Story first published: Wednesday, September 2, 2020, 11:38 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X