ആറ്, ഏഴ് സീറ്റർ ഓപ്ഷനുകളിൽ ഗ്രാവിറ്റാസ് എത്തും; വിപണിയിലേക്ക് ഏപ്രിലിൽ

2019 ലെ ജനീവ മോട്ടോർ ഷോയിൽ 'ബസാർഡ്' എന്ന പേരിൽ ആദ്യമായി പ്രദർശിപ്പിച്ച ടാറ്റ ഗ്രാവിറ്റാസ് അടുത്ത വർഷം ആദ്യം ഇന്ത്യയിൽ വിപണിയിലെത്തും. ബ്രാൻഡിന്റെ മുൻനിര മോഡലായി എത്തുന്ന എസ്‌യുവിയെ ഏറെ പ്രതീക്ഷയോടെയാണ് വാഹനലോകം കാത്തിരിക്കുന്നതും.

ആറ്, ഏഴ് സീറ്റർ ഓപ്ഷനുകളിൽ ഗ്രാവിറ്റാസ് എത്തും; വിപണിയിലേക്ക് ഏപ്രിലിൽ

15 ലക്ഷം രൂപയുടെ പ്രാരംഭ വിലയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്ന ഗ്രാവിറ്റാസ് ഇന്ത്യൻ വിപണിയിൽ എം‌ജി ഹെക്ടർ പ്ലസ്, മഹീന്ദ്ര XUV500 എന്നീ വമ്പൻമാർക്കെതിരെയാണ് മാറ്റുരയ്ക്കാൻ ഒരുങ്ങുന്നത്.

ആറ്, ഏഴ് സീറ്റർ ഓപ്ഷനുകളിൽ ഗ്രാവിറ്റാസ് എത്തും; വിപണിയിലേക്ക് ഏപ്രിലിൽ

ഗ്രാവിറ്റാസ് അടിസ്ഥാനപരമായി മൂന്ന്-വരി ഇരിപ്പിടങ്ങളുള്ള ഹാരിയറിന്റെ വിപുലീകൃത പതിപ്പാണ് എന്നതാണ് യാഥാർഥ്യം. ടാറ്റ ആറ് സീറ്റർ, ഏഴ് സീറ്റർ ഓപ്ഷനുകളിൽ എസ്‌യുവിയെ വിൽപ്പനയ്ക്ക് എത്തിക്കുമെന്നാണ് കമ്പനി വൃത്തങ്ങൾ ഇപ്പോൾ സൂചിപ്പിക്കുന്നത്.

MOST READ: മോഹന്‍ലാലിനും സുരേഷ് ഗോപിക്കും പിന്നാലെ ടൊയോട്ട വെല്‍ഫയര്‍ സ്വന്തമാക്കി ഫഹദ് ഫാസില്‍

ആറ്, ഏഴ് സീറ്റർ ഓപ്ഷനുകളിൽ ഗ്രാവിറ്റാസ് എത്തും; വിപണിയിലേക്ക് ഏപ്രിലിൽ

ആറ് സീറ്റർ മോഡലിൽ രണ്ടാം നിരയിൽ ക്യാപ്റ്റൻ സീറ്റുകൾ ഇടംപിടിക്കുമ്പോൾ ഇത് റിയർ-പാസഞ്ചർ ക്യാബിന് ഒരു മികച്ച അനുഭവം നൽകും. അതേസമയം ഏഴ് സീറ്റർ പതിപ്പിന് മധ്യ നിരയിൽ സാധാരണ ബെഞ്ച് സീറ്റ് ക്രമീകരണമായിരിക്കും ഉണ്ടാവുക.

ആറ്, ഏഴ് സീറ്റർ ഓപ്ഷനുകളിൽ ഗ്രാവിറ്റാസ് എത്തും; വിപണിയിലേക്ക് ഏപ്രിലിൽ

സീറ്റിംഗ് കോൺഫിഗറേഷൻ പരിഗണിക്കാതെ തന്നെ മൂന്നാം-വരി സീറ്റുകൾ ബെഞ്ച്-ടൈപ്പ് മാത്രമായിരിക്കും. ഉപയോഗമില്ലാത്തപ്പോൾ ബൂട്ട് സ്പേസ് മെച്ചപ്പെടുത്തുന്നതിനുള്ള മടക്കാവുന്ന സംവിധാനവും ടാറ്റ ബാരിയറിൽ വാഗ്ദാനം ചെയ്യും. എതിരാളികളെ സംബന്ധിച്ചിടത്തോളം നിലവിൽ എം‌ജി ഹെക്ടർ പ്ലസ് 6 സീറ്റർ പതിപ്പായിയായി മാത്രമേ ലഭ്യമാകൂ.

MOST READ: മോഡലുകള്‍ക്ക് വില വര്‍ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് സ്‌കോഡ

ആറ്, ഏഴ് സീറ്റർ ഓപ്ഷനുകളിൽ ഗ്രാവിറ്റാസ് എത്തും; വിപണിയിലേക്ക് ഏപ്രിലിൽ

എന്നാൽ ജനുവരി ആദ്യത്തോടെ ഹെക്ടർ പ്ലസിന്റെ ഏഴ് സീറ്റർ വേരിയന്റും വിപണിയിൽ എത്തുമെന്ന് എംജി ഇതിനോടകം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. മറുവശത്ത് XUV500 ഏഴ് സീറ്റർ മോഡലായി മാത്രമേ വാഗ്ദാനം ചെയ്യുന്നുള്ളൂ. എന്നാൽ പുതുതലമുറ മോഡലിലേക്ക് എത്തുമ്പോൾ എങ്ങനെയായിരിക്കുമെന്ന കാര്യം വ്യക്തമല്ല.

ആറ്, ഏഴ് സീറ്റർ ഓപ്ഷനുകളിൽ ഗ്രാവിറ്റാസ് എത്തും; വിപണിയിലേക്ക് ഏപ്രിലിൽ

ഒന്നിലധികം സീറ്റിംഗ് കോൺഫിഗറേഷനുകൾ വാഗ്ദാനം ചെയ്യുന്ന ആദ്യത്തെ ടാറ്റ കാറായിരിക്കില്ല ഗ്രാവിറ്റാസ് എന്നതും ശ്രദ്ധേയമാണ്. മുമ്പ് ആറ്, ഏഴ് സീറ്റർ ഓപ്ഷനുകളിൽ ഹെക്സ എംപിവി വാഗ്ദാനം ചെയ്തിരുന്നു. പിൻവശത്ത് അധിക സീറ്റുകൾ ഉൾക്കൊള്ളാൻ ഗ്രാവിറ്റാസിന്റെ നീളം വർധിപ്പിക്കുമെങ്കിലും ഹാരിയറിന് സമാനമായ വീൽബേസായിരിക്കും ഇതിന് ഉണ്ടവുക.

MOST READ: ആവശ്യക്കാര്‍ കൂടി; മാഗ്നൈറ്റിന്റെ കാത്തിരിപ്പ് കാലയളവ് 9 മാസമായി ഉയര്‍ത്തി നിസാന്‍

ആറ്, ഏഴ് സീറ്റർ ഓപ്ഷനുകളിൽ ഗ്രാവിറ്റാസ് എത്തും; വിപണിയിലേക്ക് ഏപ്രിലിൽ

കൂടാതെ അവസാന വരിയുടെ ഹെഡ്‌റൂം മെച്ചപ്പെടുത്തുന്നതിന് ടാറ്റ ഗ്രാവിറ്റാസ് സ്റ്റെപ്പ്-റൂഫ് ഡിസൈൻ ഗ്രാവിറ്റാസിന് നൽകും. വാഹനത്തിലെ മറ്റ് ദൃശ്യ വ്യത്യാസങ്ങളിൽ സി-പില്ലറുമായി സംയോജിപ്പിക്കുന്ന ഒരു ജോടി സിൽവർ പെയിന്റ് റൂഫ്-റെയിലുകളും പുനർരൂപകൽപ്പന ചെയ്ത ടെയിൽ ‌ലൈറ്റുകളും കമ്പനി ഉൾപ്പെടുത്തും.

ആറ്, ഏഴ് സീറ്റർ ഓപ്ഷനുകളിൽ ഗ്രാവിറ്റാസ് എത്തും; വിപണിയിലേക്ക് ഏപ്രിലിൽ

ടാറ്റ ഹാരിയറിൽ നൽകുന്ന അതേ 2.0 ലിറ്റർ ‘ക്രയോടെക് II' എഞ്ചിനാണ് ഗ്രാവിറ്റാസിന്റെയും ഹൃദയം. ഈ ഇൻലൈൻ -4 ടർബോ-ഡീസൽ യൂണിറ്റ് പരമാവധി 170 bhp കരുത്തിൽ 350 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

MOST READ: സമ്പൂർണ വൈദ്യുതീകരണത്തിലേക്ക് ബി‌എം‌ഡബ്ല്യുവും

ആറ്, ഏഴ് സീറ്റർ ഓപ്ഷനുകളിൽ ഗ്രാവിറ്റാസ് എത്തും; വിപണിയിലേക്ക് ഏപ്രിലിൽ

ഗിയർബോക്സ് ഓപ്ഷനുകളിൽ ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിവ ഉൾപ്പെടും. ഏറ്റവും പ്രധാനമായി ഹാരിയറിന്റെ അതേ ഒമേഗ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി തന്നെയാണ് ഗ്രാവിറ്റാസ് എസ്‌യുവിയും ഒരുങ്ങുന്നത്.

ആറ്, ഏഴ് സീറ്റർ ഓപ്ഷനുകളിൽ ഗ്രാവിറ്റാസ് എത്തും; വിപണിയിലേക്ക് ഏപ്രിലിൽ

ക്യാബിനകത്ത് അല്പം പുനർരൂപകൽപ്പന ചെയ്ത ഡാഷ്‌ബോർഡും ലേഔട്ടും ഗ്രാവിറ്റാസ് അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സീറ്റുകൾക്കായി ഐവറി നിറമുള്ള അപ്ഹോൾസ്റ്ററി, ഡോർ പാഡുകൾ, ഹോൾഡ് ഫംഗ്ഷനോടുകൂടിയ ഒരു ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക് എന്നിവ ഗ്രാവിറ്റാസ് ഏഴ് സീറ്റർ എസ്‌യുവിയിലെ ശ്രദ്ധേയമായ പ്രത്യേകതകളായേക്കും.

Most Read Articles

Malayalam
English summary
Tata Will Be Offer Gravitas SUV In Six And Seven Seater Options. Read in Malayalam
Story first published: Tuesday, December 29, 2020, 18:06 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X