ഈ വർഷം ഇന്ത്യൻ വിപണിയിൽ എത്തിയ മികച്ച അഞ്ച് മോഡലുകൾ

ഒരു സംഭവബഹുലമായ വർഷമാണ് 2020 എന്ന് പറയുന്നത് ശരിക്കും ഒരു ന്യൂനത ആയിരിക്കും. കൊറോണ വൈറസ് വ്യാപനവും അതിന്റെ ഫലമായുണ്ടായ ലോക്ക്ഡൗണും മനുഷ്യ ജീവിതത്തെ തന്നെ മാറ്റിമറച്ചുവെന്നു തന്നെ പറയാം.

ഈ വർഷം ഇന്ത്യൻ വിപണിയിൽ എത്തിയ മികച്ച അഞ്ച് മോഡലുകൾ

വാഹന വ്യവസായവും വൻ തിരിച്ചടികൾക്കാണ് സാക്ഷ്യംവഹിച്ചതും. എന്നിരുന്നാലും രാജ്യത്ത് പുതിയ മോഡലുകൾ അവതരിപ്പിക്കുന്നതിൽ നിന്ന് ഒരു കമ്പനിയും പിന്തിരിഞ്ഞില്ല. അവയിൽ ചിലത് വിപണിയിൽ ഒരു തരംഗം തന്നെ സൃഷ്‌ടിക്കുകയും ചെയ്‌തു.

ഈ വർഷം ഇന്ത്യൻ വിപണിയിൽ എത്തിയ മികച്ച അഞ്ച് മോഡലുകൾ

ലോക്ക്ഡൗൺ ലഘൂകരിച്ചുകഴിഞ്ഞതോടെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ ആണെങ്കിലും പുതിയ കാർ ലോഞ്ചുകളുടെ ഒരു തരംഗം തന്നെ വാഹനലോകം കണ്ടു. ആകസ്മികമായി ഈ വർഷം ഏറ്റവും പ്രധാനപ്പെട്ട ചില കാറുകൾ നിരത്തിലെത്തുകയും ചെയ്‌തു. മഹാമാരിയുടെ നാശംവിതച്ച വർഷത്തിൽ വിൽപ്പനയ്‌ക്കെത്തിയ മികച്ച 5 കാറുകൾ ഇതാ.

MOST READ: മോഡലുകള്‍ക്കായി ഫിനാന്‍സ് പദ്ധതികള്‍ പ്രഖ്യാപിച്ച് ടൊയോട്ട

ഈ വർഷം ഇന്ത്യൻ വിപണിയിൽ എത്തിയ മികച്ച അഞ്ച് മോഡലുകൾ

ഹോണ്ട സിറ്റി

ഈ വർഷം ജൂലൈയിൽ ഹോണ്ട ഏഴാം തലമുറ സിറ്റി സെഡാൻ പുറത്തിറക്കി. മാർച്ച് അല്ലെങ്കിൽ ഏപ്രിൽ മാസത്തോടെ കളംനിറയേണ്ടതായിരുന്നെങ്കിലും കൊറോണ പദ്ധതി വൈകിപ്പിക്കുകയായിരുന്നു. മുൻ തലമുറ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ പുതിയ ഹോണ്ട സിറ്റി അടിമുടി മാറ്റങ്ങളോടെയാണ് വിൽപ്പനക്കെത്തിയത്.

ഈ വർഷം ഇന്ത്യൻ വിപണിയിൽ എത്തിയ മികച്ച അഞ്ച് മോഡലുകൾ

ഡിസൈൻ നവീകരിച്ചതിനു പുറമേ പ്രീമിയം ലെതർ ഇന്റീരിയർ, 8 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 7 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഇലക്ട്രിക് സൺറൂഫ്, അലക്സാ റിമോട്ട് കോംപാറ്റിബിലിറ്റി തുടങ്ങിയ നിരവധി പ്രീമിയം സവിശേഷതകളും പുതിയ സിറ്റിയിൽ ഹോണ്ട അണിനിരത്തി.

MOST READ: പുത്തൻ ഫോർഡ് ഫിഗോയ്ക്ക് കരുത്തേകാൻ മഹീന്ദ്രയുടെ പെട്രോൾ എഞ്ചിൻ

ഈ വർഷം ഇന്ത്യൻ വിപണിയിൽ എത്തിയ മികച്ച അഞ്ച് മോഡലുകൾ

പെട്രോൾ, ഡീസൽ എഞ്ചിനുകളാണ് പ്രീമിയം സെഡാനിൽ ലഭ്യമാവുക. 1.5 ലിറ്റർ i-VTEC 4 സിലിണ്ടർ യൂണിറ്റാണ് പെട്രോൾ. ഇത് 119 bhp കരുത്തിൽ 145 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ആറ് സ്പീഡ് മാനുവലും സിവിടി ഓട്ടോമാറ്റിക്കും ഗിയർബോക്സ് ഓപ്ഷനിൽ തെരഞ്ഞെടുക്കാനും സാധിക്കും.

ഈ വർഷം ഇന്ത്യൻ വിപണിയിൽ എത്തിയ മികച്ച അഞ്ച് മോഡലുകൾ

അതേസമയം 1.5 ലിറ്റർ i-DTEC മോട്ടോറാണ് ഡീസൽ എഞ്ചിൻ. സ്റ്റാൻഡേർഡ് 6 സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി ഘടിപ്പിച്ചിരിക്കുന്ന ഈ യൂണിറ്റ് പരമാവധി 98 bhp പവറും 200 Nm torque ഉം ആണ് വാഗ്ദാനം ചെയ്യുന്നത്. നിലവിൽ 10.90 ലക്ഷം മുതൽ 14.65 ലക്ഷം വരെയാണ് ഹോണ്ട സിറ്റിയുടെ എക്സ്ഷോറൂം വില.

MOST READ: വിന്റര്‍ കെയര്‍ ക്യാമ്പെയിന്‍ ആരംഭിച്ച് മാരുതി സുസുക്കി

ഈ വർഷം ഇന്ത്യൻ വിപണിയിൽ എത്തിയ മികച്ച അഞ്ച് മോഡലുകൾ

കിയ സോനെറ്റ്

പ്രീ-പ്രൊഡക്ഷൻ കൺസെപ്റ്റായി 2020 ഓട്ടോ എക്‌സ്‌പോയിൽ ആദ്യമായി പ്രദർശിപ്പിച്ച കിയ സോനെറ്റ് ഉത്സവ സീസണിനോട് അനുബന്ധിച്ച് ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തി. 2020 സെപ്റ്റംബർ 18 ന് ആരംഭിച്ച കിയ സോനെറ്റ് ഇതിനകം തന്നെ സെഗ്മെന്റിലെ രാജാവായി മാറിക്കഴിഞ്ഞു.

ഈ വർഷം ഇന്ത്യൻ വിപണിയിൽ എത്തിയ മികച്ച അഞ്ച് മോഡലുകൾ

2020 നവംബറിൽ 11,417 യൂണിറ്റുകളിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട സബ് കോംപാക്‌ട് എസ്‌യുവിയാണിത്. ഹ്യുണ്ടായി വെന്യുവുമായി സോനെറ്റ് അതിന്റെ പ്ലാറ്റ്ഫോം പങ്കിടുന്നുവെങ്കിലും പകൽപ്പനയും സ്റ്റൈലിംഗും കിയ സെൽറ്റോസിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുന്നു എന്നതാണ് ശ്രദ്ധേയം.

MOST READ: സ്മാർട്ട് ക്ലിനിക് കെയർ ക്യാമ്പ് പ്രഖ്യാപിച്ച് ഹ്യുണ്ടായി ഇന്ത്യ

ഈ വർഷം ഇന്ത്യൻ വിപണിയിൽ എത്തിയ മികച്ച അഞ്ച് മോഡലുകൾ

ഇൻ‌ഫോടൈൻ‌മെന്റിനായി 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ HD ഡിസ്‌പ്ലേ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, വൈറസ് പരിരക്ഷയുള്ള എയർ പ്യൂരിഫയർ, വയർലെസ് ചാർജിംഗ്, സൺറൂഫ് എന്നിവ ഉൾപ്പെടുന്ന സെഗ്മെന്റ്-ബെസ്റ്റ് സവിശേഷതകളുമായാണ് കിയ സോനെറ്റ് വരുന്നത്.

ഈ വർഷം ഇന്ത്യൻ വിപണിയിൽ എത്തിയ മികച്ച അഞ്ച് മോഡലുകൾ

സെൽറ്റോസ് പോലെ സ്പോർട്ടി ജിടി-ലൈൻ ഓപ്ഷനിലും സോനെറ്റ് വാഗ്ദാനം ചെയ്യുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്. കോംപാക്‌ട് എസ്‌യുവി സെഗ്മെന്റിൽ ഡീസൽ ഓട്ടോമാറ്റിക് ഓപ്ഷൻ വാഗ്ദാനം ചെയ്യുന്ന ഒരേയൊരു കാറാണിത് എന്നതും വിജയത്തിന്റെ മാറ്റുകൂട്ടുന്നു.

ഈ വർഷം ഇന്ത്യൻ വിപണിയിൽ എത്തിയ മികച്ച അഞ്ച് മോഡലുകൾ

6.74 ലക്ഷം മുതൽ 89 12.89 ലക്ഷം രൂപ വരെയാണ് കിയ സോനെറ്റിന്റെ എക്സ്ഷോറൂം വില. . എഞ്ചിൻ ഓപ്ഷനുകളിൽ 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.0 ലിറ്റർ ടി-ജിഡിഐ ടർബോ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എന്നിവയാണ് ഉൾപ്പെടുന്നത്.

ഈ വർഷം ഇന്ത്യൻ വിപണിയിൽ എത്തിയ മികച്ച അഞ്ച് മോഡലുകൾ

മഹീന്ദ്ര ഥാർ

ഈ വർഷം ഇന്ത്യൻ വിപണിയെ ഇളക്കി മറിച്ച അരങ്ങേറ്റമായിരുന്നു രണ്ടാംതലമുറ ഥാർ എസ്‌യുവിയുടേത്. ഒക്ടോബർ രണ്ടിന് പുതിയ ഭാവത്തോടെ എത്തി വെറും 20 ദിവസത്തിനുള്ളിൽ 20,000 ത്തിലധികം ബുക്കിംഗുകൾ നേടിയത് വിജയത്തിന്റെ മാറ്റുകൂട്ടി.

ഈ വർഷം ഇന്ത്യൻ വിപണിയിൽ എത്തിയ മികച്ച അഞ്ച് മോഡലുകൾ

ഓഫ്-റോഡ് എസ്‌യുവി ഒരു പുതിയ പ്ലാറ്റ്‌ഫോമിലാണ് നിർമിച്ചിരിക്കുന്നത്. അത് കൂടുതൽ മികച്ച ഉൽ‌പ്പന്നമാക്കി മാറ്റുന്നതിൽ നിർണായക പങ്കുവഹിച്ചു. കാഴ്ച്ചയിലും ഫീച്ചറുകളിലും മാത്രമല്ല ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ 4-സ്റ്റാർ സുരക്ഷാ റേറ്റിംഗും ഥാർ നേടി എല്ലാ മേഖലയിലും തന്റെ കഴിവ് തെളിയിച്ചു.

ഈ വർഷം ഇന്ത്യൻ വിപണിയിൽ എത്തിയ മികച്ച അഞ്ച് മോഡലുകൾ

പുതിയ 2.0 ലിറ്റർ എംസ്റ്റാലിയൻ ടർബോ പെട്രോൾ എഞ്ചിനും വാഹനത്തിൽ ഇടംപിടിച്ചപ്പോൾ ഡീസൽ വേരിയന്റുകളിൽ 2.2 ലിറ്റർ എംഹോക്ക് ഡീസൽ എഞ്ചിനാണ് മഹീന്ദ്ര വാഗ്ദാനം ചെയ്യുന്നത്.

ഈ വർഷം ഇന്ത്യൻ വിപണിയിൽ എത്തിയ മികച്ച അഞ്ച് മോഡലുകൾ

6 സ്പീഡ് മാനുവൽ, 6 സ്പീഡ് ഓട്ടോമാറ്റിക് ടോർഖ് കൺവെർട്ടർ യൂണിറ്റ് എന്നിവയാണ് ഗിയർബോക്സ് ഓപ്ഷനിൽ തെരഞ്ഞെടുക്കാൻ സാധിക്കുന്നത്. മഹീന്ദ്ര ഥാറിന്റെ 11.90 ലക്ഷം മുതൽ 13.75 ലക്ഷം വരെയാണ് എക്സ്ഷോറൂം വില.

ഈ വർഷം ഇന്ത്യൻ വിപണിയിൽ എത്തിയ മികച്ച അഞ്ച് മോഡലുകൾ

ഹ്യുണ്ടായി i20

പ്രീമിയം ഹാച്ച്ബാക്ക് നിരയിലേക്ക് i20-യും പുതുമകളോടെ എത്തിയ വർഷമായിരുന്നു ഇത്. ബോൾഡ് പുതിയ സ്റ്റൈലിംഗും പ്രീമിയം സവിശേഷതകളുമുള്ള മോഡലിനെ നവീകരണം കൂടുതൽ മികച്ച ഉൽപ്പന്നമാക്കി മാറ്റുന്നു.

ഈ വർഷം ഇന്ത്യൻ വിപണിയിൽ എത്തിയ മികച്ച അഞ്ച് മോഡലുകൾ

പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡിആർഎൽ, ഡ്യുവൽ-ടോൺ അലോയ് വീലുകൾ, എൽഇഡി ടെയിൽ ലാമ്പുകൾ, സൺറൂഫ് എന്നിവ i20-യുടെ പ്രധാന സവിശേഷതകളാണ്. ക്യാബിന് ബോൾഡ് സ്റ്റൈലിംഗും വലിയ ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ലഭിക്കുന്നു. അത് ഹ്യുണ്ടായി ബ്ലൂലിങ്ക് കണക്റ്റുചെയ്ത കാർ ടെക്കും ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോയും നൽകുന്നു.

ഈ വർഷം ഇന്ത്യൻ വിപണിയിൽ എത്തിയ മികച്ച അഞ്ച് മോഡലുകൾ

1.2 ലിറ്റർ, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.0 ലിറ്റർ ടർബോ-പെട്രോൾ, 1.5 ലിറ്റർ ഡീസൽ എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനുകളിലാണ് പുതിയ ഹ്യുണ്ടായി i20 വരുന്നത്. 1.2 പെട്രോളിനും 1.5 ഡീസലിനുമൊപ്പം ഒരു മാനുവൽ ഗിയർബോക്സ് ലഭ്യമാകും.

ഈ വർഷം ഇന്ത്യൻ വിപണിയിൽ എത്തിയ മികച്ച അഞ്ച് മോഡലുകൾ

മറുവശത്ത് 1.0 ടർബോയ്ക്ക് ഇന്റലിജന്റ് മാനുവൽ ട്രാൻസ്മിഷൻ ഓപ്ഷനും ഡിസിടി ഓട്ടോമാറ്റിക് യൂണിറ്റും മാത്രമേ ലഭിക്കൂ. 6.80 ലക്ഷത്തിൽ നിന്ന് ആരംഭിച്ച് 11.18 ലക്ഷം രൂപ വരെയാണ് 2020 മോഡലിന്റെ എക്സ്ഷോറൂം വിലയായി മുടക്കേണ്ടത്.

ഈ വർഷം ഇന്ത്യൻ വിപണിയിൽ എത്തിയ മികച്ച അഞ്ച് മോഡലുകൾ

നിസാൻ മാഗ്നൈറ്റ്

സബ് കോംപാക്ട് എസ്‌യുവി നിരയിലെ ഏറ്റവും പുതിയ താരോദയമാണ് മാഗ്നൈറ്റ്. മോഡലിന്റെ വില പ്രഖ്യാപനത്തിലൂടെ ഞെട്ടിച്ച നിസാൻ വരും ദിവസങ്ങളിൽ വിൽപ്പന കണക്കുകൊണ്ട് എല്ലാവരെയും അത്ഭുതപ്പെടുത്തും. 4.99 ലക്ഷം മുതൽ 9.59 ലക്ഷം വരെയുള്ള വിലയ്ക്ക് ഒരു എസ്‌യുവി മോഡൽ ലഭിക്കുന്നത് ഹാച്ച്ബാക്ക് ഉപഭോക്താക്കളെ വരെ ആകർഷിക്കാൻ സഹായിക്കും.

ഈ വർഷം ഇന്ത്യൻ വിപണിയിൽ എത്തിയ മികച്ച അഞ്ച് മോഡലുകൾ

റെനോ-നിസാൻ കൂട്ടുകെട്ടിന്റെ CMF-A+ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് മാഗ്നൈറ്റ് ഒരുങ്ങിയിരിക്കുന്നതും. ഉയർന്ന വേരിയന്റുകൾ തെരഞ്ഞെടുക്കുന്ന ഉപഭോക്താക്കൾക്ക് വയർലെസ് ചാർജർ, എയർ പ്യൂരിഫയർ, ആംബിയന്റ് മൂഡ് ലൈറ്റിംഗ്, പഡിൽ ലാമ്പുകൾ, ഹൈ എൻഡ് എന്നിവ പോലുള്ള ആഡ്-ഓൺ സവിശേഷതകളുള്ള 'ടെക് പായ്ക്ക്' ചേർക്കാനുള്ള ഓപ്ഷനും ലഭിക്കും.

ഈ വർഷം ഇന്ത്യൻ വിപണിയിൽ എത്തിയ മികച്ച അഞ്ച് മോഡലുകൾ

അവയോടൊപ്പം ജെബിഎല്ലിൽ നിന്നുള്ള സ്പീക്കറുകൾ. കൂടാതെ, 8 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് ചാർജിംഗ്, സെഗ്മെന്റ്-ഫസ്റ്റ് 360 ഡിഗ്രി ക്യാമറ എന്നിവയും അതിലേറെയും സവിശേഷതകളും മാഗ്നൈറ്റിന് ലഭിക്കുന്നു.

ഈ വർഷം ഇന്ത്യൻ വിപണിയിൽ എത്തിയ മികച്ച അഞ്ച് മോഡലുകൾ

1.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.0 ലിറ്റർ ടർബോ പെട്രോൾ എന്നീ രണ്ട് എഞ്ചിൻ ഓപ്ഷനുകളാണ് മാഗ്നൈറ്റിന്റെ ഹൃദയം. രണ്ട് എഞ്ചിനുകൾക്കും 5 സ്പീഡ് മാനുവൽ ഗിയർബോക്സ് സ്റ്റാൻഡേർഡായി ലഭിക്കും. എന്നാൽ ടർബോ പെട്രോൾ യൂണിറ്റിന് ഓപ്‌ഷണൽ സിവിടി ഓട്ടോമാറ്റിക് യൂണിറ്റ് തെരഞ്ഞെടുക്കാം.

Most Read Articles

Malayalam
English summary
Top 5 Cars Launched In 2020 Honda City To Nissan Magnite. Read in Malayalam
Story first published: Saturday, December 12, 2020, 16:46 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X