ടൊയോട്ട യാരിസ് ഫെയ്‌സ്‌ലിഫ്റ്റ് ഒരുങ്ങുന്നു, പേറ്റന്റ് ചിത്രങ്ങൾ പുറത്ത്

ജാപ്പനീസ് കാർ നിർമാതാക്കളായ ടൊയോട്ടയുടെ ആഗോള ഉൽപ്പന്നമാണ് യാരിസ്. സെഡാൻ, ഹാച്ച്ബാക്ക്, ഹോട്ട് ഹാച്ച് മോഡലുകളിലാണ് യാരിസിനുള്ളത് എന്നതും ശ്രദ്ധേയം. എന്നാൽ അടുത്തിടെ വാഹനത്തിന്റെ ഒരു ക്രോസ്ഓവർ പതിപ്പും ബ്രാൻഡ് അവതരിപ്പിച്ചിരുന്നു.

ടൊയോട്ട യാരിസ് ഫെയ്‌സ്‌ലിഫ്റ്റ് ഒരുങ്ങുന്നു, പേറ്റന്റ് ചിത്രങ്ങൾ പുറത്ത്

ലോകമെമ്പാടുമുള്ള വിവിധ വിപണികളിൽ വ്യത്യസ്ത തലമുറ അവതാരങ്ങളിലാണ് യാരിസ് വിൽക്കുന്നത്. ഇപ്പോൾ യാരിസ് ക്രോസ്ഓവറിന്റെ പുതിയ പേറ്റന്റ് ഇമേജുകൾ ഓൺ‌ലൈനിലൂടെ പ്രചരിക്കുന്നുണ്ട്. ഇത് നവീകരിച്ച യാരിസ് ഹാച്ച്ബാക്കിന്റെ ഡിസൈൻ വിശദാംശങ്ങളെ കുറിച്ചുള്ള സൂചനകൾ നൽകുന്നു.

ടൊയോട്ട യാരിസ് ഫെയ്‌സ്‌ലിഫ്റ്റ് ഒരുങ്ങുന്നു, പേറ്റന്റ് ചിത്രങ്ങൾ പുറത്ത്

പരിഷ്ക്കരിച്ചെത്തുന്ന ഇന്ത്യൻ പതിപ്പ് യാരിസ് സെഡാനിലും സമാനമായ മാറ്റങ്ങൾ പിന്തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുൻ‌വശത്തേക്ക് മോക്കുമ്പോൾ ടൊയോട്ടയുടെ അന്തർ‌ദേശീയ സ്റ്റൈലിംഗാണ് ഹാച്ച്ബാക്ക് പിന്തുടരുന്നത്. ഇത് കൊറോള ആൾട്ടി‌സ്, അവലോൺ പോലുള്ള വിലയേറിയ ഉൽ‌പ്പന്നങ്ങൾക്ക് സമാനമാണ്.

MOST READ: ഇരുപതിന്റെ നിറവിൽ ഹ്യുണ്ടായിയുടെ ആദ്യ എസ്‌യുവി സാന്റ ഫെ

ടൊയോട്ട യാരിസ് ഫെയ്‌സ്‌ലിഫ്റ്റ് ഒരുങ്ങുന്നു, പേറ്റന്റ് ചിത്രങ്ങൾ പുറത്ത്

ഷാർപ്പ് എൽഇഡി ഹെഡ്‌ലാമ്പ് രൂപകൽപ്പന പുതിയ ലെക്‌സസ് മോഡലുകളിൽ കാണുന്നതുപോലെ എക്‌സ്-മോട്ടിഫിലെ വിടവ് കുറഞ്ഞ ഗ്രിൽ കൊണ്ട് പൂരകമാണ്. ബമ്പറിന്റെ ഇരുവശത്തുമുള്ള ആർക്ക് ആകൃതിയിലുള്ള ഫോഗ്-ലാമ്പ് ഉൾപ്പെടുത്തൽ പോലും മറ്റ് ടൊയോട്ട ഉൽപ്പന്നങ്ങളിൽ നിന്ന് കടമെടുത്തിരിക്കുന്നു.

ടൊയോട്ട യാരിസ് ഫെയ്‌സ്‌ലിഫ്റ്റ് ഒരുങ്ങുന്നു, പേറ്റന്റ് ചിത്രങ്ങൾ പുറത്ത്

പുറകിൽ റാപ്എറൗണ്ട് ടെയിൽ ലാമ്പുകൾ പുതുതലമുറ ഹ്യുണ്ടായി എലൈറ്റ് i20-ക്ക് സമാനമാണ്. എന്നിരുന്നാലും അവ ടെയിൽ‌ഗേറ്റിന്റെ മധ്യഭാഗത്തേക്ക് യോജിക്കുന്നില്ല.

MOST READ: ചൈല്‍ഡ് ലോക്ക് തകരാര്‍; ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്ട് ഇന്ത്യയില്‍ തിരിച്ചുവിളിച്ചു

ടൊയോട്ട യാരിസ് ഫെയ്‌സ്‌ലിഫ്റ്റ് ഒരുങ്ങുന്നു, പേറ്റന്റ് ചിത്രങ്ങൾ പുറത്ത്

മറ്റുള്ളവയിൽ സി-പില്ലറിൽ ഒരു ഫ്ലോട്ടിംഗ് മേൽക്കൂര ഇഫക്റ്റാണ് കാണാൻ സാധിക്കുന്നത്. അലോയ് വീൽ ഡിസൈൻ പേറ്റന്റ് ചിത്രങ്ങളിൽ വളരെ ലളിതമായി കാണപ്പെടുന്നു .പക്ഷേ ഇത് പ്രൊഡക്ഷൻ പതിപ്പിൽ മാറുമെന്ന് കരുതുന്നു.

ടൊയോട്ട യാരിസ് ഫെയ്‌സ്‌ലിഫ്റ്റ് ഒരുങ്ങുന്നു, പേറ്റന്റ് ചിത്രങ്ങൾ പുറത്ത്

ഇന്റീരിയറിനെ കുറിച്ചുള്ള വിവരങ്ങളൊന്നും ഇപ്പോൾ ലഭ്യമല്ല. എന്നാൽ ഇത് ഒരു പ്രധാന മിഡ്-ലൈഫ് പരിഷ്ക്കരണമാതിനാൽ മറ്റ് ടൊയോട്ട, ലെക്സസ് ഉൽ‌പ്പന്നങ്ങളുമായി കൂടുതൽ‌ സവിശേഷതകൾ‌ പങ്കുവെച്ചേക്കും. അതായത് അകത്തളത്ത് കാര്യമായ മാറ്റങ്ങൾ‌ ഉണ്ടാകുമെന്ന് അർഥം.

MOST READ: ബിഎസ് VI എന്‍ഡവറിന്റെ വില മൂന്ന് മാസത്തേക്ക് വര്‍ധിപ്പിക്കില്ലെന്ന് ഫോര്‍ഡ്

ടൊയോട്ട യാരിസ് ഫെയ്‌സ്‌ലിഫ്റ്റ് ഒരുങ്ങുന്നു, പേറ്റന്റ് ചിത്രങ്ങൾ പുറത്ത്

വികസിതമായ മാറ്റങ്ങൾ ഉണ്ടാകുമെങ്കിലും നിലവിലെ എഞ്ചിൻ അതേപടി മുന്നോട്ടു കൊണ്ടുപോകുമെന്നാണ് സൂചന. പുതിയ യാരിസ് ഫെയ്‌സ്‌ലിഫ്റ്റ് ഈ വർഷാവസാനമോ അടുത്ത വർഷം തുടക്കത്തിലോ പുറത്തെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ടൊയോട്ട യാരിസ് ഫെയ്‌സ്‌ലിഫ്റ്റ് ഒരുങ്ങുന്നു, പേറ്റന്റ് ചിത്രങ്ങൾ പുറത്ത്

യാരിസിന്റെ ഏഷ്യൻ മോഡൽ ഈ പരിഷ്ക്കരണം ഉടൻ തന്നെ പിന്തുടർന്നേക്കും. ഇത് നിലവിലെ യാരിസ് സെഡാന്റെ അപ്‌ഡേറ്റായി ഇന്ത്യയിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യയിൽ യാരിസ് പുതിയ തലമുറ ഹോണ്ട സിറ്റി, അടുത്തിടെ നവീകരിച്ച ഹ്യുണ്ടായി വേർണ, മാരുതി സുസുക്കി സിയാസ് എന്നിവയുമായി മത്സരിക്കും.

Image Courtesy: motor1

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota Yaris Facelift Patent Images Leaked. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X