315 bhp കരുത്തിൽ ഒരു ഹാച്ച്ബാക്ക്; പുതിയ ഗോൾഫ് R പുറത്തിറക്കി ഫോക്സ്‍വാഗൺ
ജർമൻ വാഹന നിർമാതാക്കലായ ഫോക്സ്‍വാഗൺ പുതിയ ഗോൾഫ് R അന്താരാഷ്ട്ര വിപണിയിൽ അവതരിപ്പിച്ചു. ഗോൾഫ് ശ്രേണിയിലെ ഏറ്റവും കരുത്തുറ്റ മോഡലാണ് ഈ പുതിയ വേരിയന്റ്.

പുതിയ തലമുറ ഗോൾഫ് ഹാച്ചിന് 2.0 ലിറ്റർ ടർബോ എഞ്ചിനാണ് ഫോക്സ്‍വാഗൺ സമ്മാനിച്ചിരിക്കുന്നത്. ഇത് മുൻ തലമുറയേക്കാൾ 25 bhp കൂടുതൽ കരുത്തും 400 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. ഇതിന് ഓൾ-വീൽ ഡ്രൈവും ഡ്രിഫ്റ്റ് മോഡും ലഭിക്കും എന്നതും ശ്രദ്ധേയമാണ്.

ഡിസൈനിലേക്ക് നോക്കിയാൽ പുതിയ ഗോൾഫ് R-ന് ധാരാളം നവീകരണങ്ങളാണ് ലഭിക്കുന്നത്. മോട്ടോർസ്പോർട്ട്-സ്റ്റൈൽ സ്പ്ലിറ്ററും R-നിർദ്ദിഷ്ട എയർ ഇൻടേക്ക് ഗ്രില്ലുകളും ഉള്ള ഒരു പുതിയ ഫ്രണ്ട് ബമ്പറുമാണ് കാറിലെ പ്രധാന ആകർഷണം.
MOST READ: വിപണിയിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച് ടാറ്റ; പ്രതിമാസ വിൽപ്പനയിൽ 79 ശതമാനം വർധന

എഞ്ചിൻ സ്റ്റാർട്ട് ചെയ്യുമ്പോൾ തന്നെ എൽഇഡി സ്ട്രിപ്പായി പ്രകാശിക്കുന്ന ഒരു നീല ക്രോസ്ബാറും വാഹനത്തിന്റെ മനോഹാരിത വർധിപ്പിക്കുന്നുണ്ട്. 19 ഇഞ്ച് അലുമിനിയം അലോയ് വീലുകളാണ് പുതിയ ഗോൾഫ് R മോഡലിന്റെ മറ്റൊരു പ്രധാന സവിശേഷത.

അതിൽ മുൻവശത്ത് R ലോഗോയുള്ള ബ്ലൂ ബ്രേക്ക് കാലിപ്പറുകളും ഇടംപിടിച്ചിട്ടുണ്ട്. മുൻവശത്തെ റിയർ ബമ്പറിന് പുതുതായി രൂപകൽപ്പന ചെയ്ത ഹൈ-ഗ്ലോസ് ബ്ലാക്ക് ഡിഫ്യൂസറും ഫോക്സ്‍വാഗൺ ഉൾച്ചേർത്തിട്ടുണ്ട്. ക്രോം പൂശിയ ഇരട്ട ടെയിൽപൈപ്പുകളാണ് ഇത് വശക്കാഴ്ച്ചയുടെ പ്രീമിയം ലുക്ക് പൂർത്തിയാക്കുന്നത്.

ഗോൾഫ് R-ന്റെ അകത്തളിത്തിലേക്ക് നോക്കിയാൽ കൂടുതൽ സ്പോർട്ടിയർ ലുക്കിലാണ് വാഹനം അണിഞ്ഞൊരുങ്ങിയിരിക്കുന്നത്. ഫോക്സ്‍വാഗൺ ഗോൾഫിന്റെ പുതിയ വേരിയന്റിൽ ഡിസ്പ്ലേകളും നിയന്ത്രണങ്ങളും ഡിജിറ്റലൈസ് ചെയ്തിട്ടുണ്ട്. 10 ഇഞ്ച് ഡിസ്കവർ പ്രോ ടച്ച്സ്ക്രീൻ ഡിസ്പ്ലേയാണ് അതിൽ ആദ്യം കണ്ണുടക്കുക.

മുൻവശത്തെ സ്‌പോർട്‌സ് സീറ്റുകൾ നാപ്പ ലെതർ മെറ്റീരിയൽ, സൈഡ് സെക്ഷനുകളിൽ ബ്ലൂ ആക്‌സന്റുകളുള്ള കാർബൺ ലുക്ക് ഘടകങ്ങൾ, ബാക്ക്‌റെസ്റ്റിൽ ഒരു ബ്ലൂ R ലോഗോ എന്നിവ ഉൾക്കൊള്ളുന്ന തീർത്തും പുതിയതാണ്.
MOST READ: ദീപാവലി ഓഫറുകളുമായി ടാറ്റയും രംഗത്ത്; മോഡലുകൾക്ക് 65,000 രൂപ വരെയുള്ള ആനുകൂല്യങ്ങൾ

എർഗണോമിക് ആകൃതിയിലുള്ള ഡിഎസ്‌ജി പാഡിൽസ്, ബ്ലൂ കോൺട്രാസ്റ്റ് സ്റ്റിച്ചിംഗ്, വിവിധ ഡ്രൈവിംഗ് പ്രൊഫൈലുകൾ നേരിട്ട് തെരഞ്ഞെടുക്കുന്നതിനുള്ള R ബട്ടൺ എന്നിവ ഉപയോഗിച്ച് ഹീറ്റഡ് മൾട്ടിഫംഗ്ഷൻ ലെതർ സ്‌പോർട്ട് സ്റ്റിയറിംഗ് വീലിനും പ്രത്യേക രൂപകൽപ്പന നൽകാൻ കമ്പനി ശ്രദ്ധിച്ചിട്ടുണ്ട്.

R ബട്ടണിന്റെ കൂടുതൽ ശക്തമായ പ്രസ് റേസ് പ്രൊഫൈൽ നേരിട്ട് സജീവമാക്കുന്നു. കാർബൺ ലുക്ക് ഡാഷ് പാനൽ ഡെക്കോർ, R-സ്‌പെസിഫിക് ഡോർ ട്രിം, ബ്രഷ്ഡ് സ്റ്റെയിൻലെസ്-സ്റ്റീൽ പെഡൽ ക്യാപ്സ്, ഡ്രൈവർ ഫുട്‌റെസ്റ്റ്, ഡാഷ് പാനലിനും ഡിസ്‌പ്ലേയുമായി സമന്വയിപ്പിച്ച ഡോറുകൾക്കായി 30-കളർ ആംബിയന്റ് ലൈറ്റിംഗ് എന്നിവയാണ് അകത്തളത്തെ മറ്റ് സവിശേഷതകൾ.
MOST READ: ബിഎസ് VI ഹീറോ എക്‌സ്ട്രീം 200S വിലവിരങ്ങള്‍ പുറത്ത്

പുതിയ ഗോൾഫ് R-ലെ 2.0 ലിറ്റർ സിസി നാല് സിലിണ്ടർ ടർബോചാർജ്ഡ് ടിഎസ്‌ഐ എഞ്ചിൻ 315 bhp കരുത്തും 400 Nm torque ഉം വികസിപ്പിക്കാൻ ശേഷിയുള്ളതാണ്. സ്റ്റാൻഡേർഡ് ആറ് സ്പീഡ് മാനുവൽ ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. കൂടാതെ ഒരു 7-സ്പീഡ് ഡിഎസ്ജി ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്സും തെരഞ്ഞെടുക്കാം.

വെറും 4.7 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ ഫോക്സ്‍വാഗൺ ഗോൾഫ് R-ന് കഴിയും. കൂടാതെ 250 കിലോമീറ്റർ പരമാവധി വേഗതയായി പരിമിതപ്പെടുത്തിയിരിക്കുന്നു.

ലാപിസ് ബ്ലൂ മെറ്റാലിക്, പ്യുവർ വൈറ്റ്, അല്ലെങ്കിൽ ഡീപ് ബ്ലാക്ക് പേൾ ഇഫക്റ്റ് എന്നീ മൂന്ന് കളർ ഓപ്ഷനുകളിൽ പുതിയ ഗോൾഫ് R വേരിയന്റ് ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാം.


Click it and Unblock the Notifications








