ID.4 ഇലക്ട്രിക് എസ്‌യുവിയുടെ ഇന്റീരിയർ ചിത്രവും പങ്കുവെച്ച് ഫോക്‌സ്‌വാഗൺ

ഫോക്‌സ്‌വാഗൺ ഈ മാസം അവസാനത്തോടെ തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് എസ്‌യുവി പുറത്തിറക്കാൻ ഒരുങ്ങുകയാണ്. ID.4 എന്ന് പേരിട്ടിരിക്കുന്ന വാഹനത്തിന്റെ ടീസർ ചിത്രങ്ങൾ കമ്പനി അടുത്തിടെ പുറത്തുവിട്ടിരുന്നു.

ID.4 ഇലക്ട്രിക് എസ്‌യുവിയുടെ ഇന്റീരിയർ ചിത്രവും പങ്കുവെച്ച് ഫോക്‌സ്‌വാഗൺ

ബ്രാൻഡിന്റെ ആദ്യ പൂർണ ഇലക്ട്രിക് എസ്‌യുവി വിപണിയിൽ എത്താൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോൾ ID.4 ഇലക്ട്രിക്കിന്റെ ഇന്റീരിയർ ചിത്രവും ഫോക്‌സ്‌വാഗൺ പങ്കുവെച്ചിരിക്കുകയാണ്.

ID.4 ഇലക്ട്രിക് എസ്‌യുവിയുടെ ഇന്റീരിയർ ചിത്രവും പങ്കുവെച്ച് ഫോക്‌സ്‌വാഗൺ

ക്യാബിനിൽ മതിയായ ഇടം, പ്യൂരിസ്റ്റ് ഡിസൈൻ, ഹൈ-ഇഫക്റ്റ് ലൈറ്റിംഗ്, സുസ്ഥിര അപ്ഹോൾസ്റ്ററി മെറ്റീരിയലുകൾ എന്നിവയാണ് കമ്പനി ഉൾപ്പെടുത്തിയിരിക്കുന്നത്. ഡാഷ് പാനൽ ഫ്ലോട്ടിംഗ് ആണെന്ന് തോന്നുന്നു. കാരണം ഒരു സ്വതന്ത്ര ഘടകമായി രൂപകൽപ്പന ചെയ്തിരിക്കുന്നതിനാൽ ഇത് സെന്റർ കൺസോളുമായി ബന്ധിപ്പിച്ചിട്ടില്ല.

MOST READ: ഓഗസ്റ്റിൽ ഹ്യുണ്ടായിക്കും നേട്ടം, നിരത്തിലെത്തിച്ചത് 45,809 കാറുകൾ

ID.4 ഇലക്ട്രിക് എസ്‌യുവിയുടെ ഇന്റീരിയർ ചിത്രവും പങ്കുവെച്ച് ഫോക്‌സ്‌വാഗൺ

കൂടാതെ ഗ്ലാസ് കൊണ്ട് നിർമിച്ച വലിയ, ടിൽറ്റിംഗ് പനോരമിക് സൺറൂഫ് ആകാശത്തിന്റെ അനിയന്ത്രിതമായ കാഴ്ചയാണ് ഒരുക്കുന്നത്. രാത്രി കാലമാകുമ്പഴേക്കും 30-കളർ സ്പെക്ട്രത്തിനുള്ളിൽ പശ്ചാത്തല ലൈറ്റുകൾ ക്രമീകരിച്ച് വാഹനത്തിന്റെ ഇന്റീരിയറിൽ ശ്രദ്ധേയമായ ഹൈലൈറ്റുകൾ സജ്ജമാക്കാൻ കഴിയും.

ID.4 ഇലക്ട്രിക് എസ്‌യുവിയുടെ ഇന്റീരിയർ ചിത്രവും പങ്കുവെച്ച് ഫോക്‌സ്‌വാഗൺ

സ്റ്റിയറിംഗ് വീൽ, സ്റ്റിയറിംഗ് കോളം, ഡോറുകളിലെ ഡിസ്പ്ലേ, കൺട്രോൾ പാനലുകൾ എന്നിവ ട്രെൻഡി പിയാനോ ബ്ലാക്ക് അല്ലെങ്കിൽ പ്യൂരിസ്റ്റ് ഇലക്ട്രിക് വൈറ്റ് എന്നിവയിൽ പൂർത്തിയാക്കിരിക്കുന്നു.

MOST READ: 2017 ഡിസംബറിന് മുമ്പ് വിറ്റ വാഹനങ്ങള്‍ക്കും ഫാസ്ടാഗ് നിര്‍ബന്ധമാക്കാനൊരുങ്ങി സര്‍ക്കാര്‍

ID.4 ഇലക്ട്രിക് എസ്‌യുവിയുടെ ഇന്റീരിയർ ചിത്രവും പങ്കുവെച്ച് ഫോക്‌സ്‌വാഗൺ

ID.4 എസ്‌യുവിയിലെ മുൻ സീറ്റുകൾ സ്പോർട്ടിയാണ്. സുഖപ്രദവും 20 ശതമാനം റീസൈക്കിൾ ചെയ്ത പി‌ഇടി കുപ്പികൾ അടങ്ങിയ മൈക്രോ ഫൈബർ മെറ്റീരിയലായ ലെതറെറ്റ്, ആർട്ട്‌വെലോർസ് എന്നിവയുടെ സംയോജനത്തിലാണ് അവ നിർമിച്ചിരിക്കുന്നത്.

ID.4 ഇലക്ട്രിക് എസ്‌യുവിയുടെ ഇന്റീരിയർ ചിത്രവും പങ്കുവെച്ച് ഫോക്‌സ്‌വാഗൺ

ഫോക്‌സ്‌വാഗണിന്റെ മോഡുലാർ ഇലക്ട്രിക് ഡ്രൈവ് മാട്രിക്സായ പുതിയ MEB പ്ലാറ്റ്‌ഫോമിലാണ് ID.4 ഒരുങ്ങുന്നത് എന്നതും ശ്രദ്ധേയമാണ്. കുറഞ്ഞ ഡ്രാഗ് കോഫിഫിഷ്യന്റും സ്കേലബിൾ ബാറ്ററി സിസ്റ്റവും ഉള്ളതിനാൽ ID.4 എസ്‌യുവിക്ക് 500 കിലോമീറ്ററിലധികം മൈലേജ് വാഗ്ദാനം ചെയ്യാൻ കഴിയും.

MOST READ: രണ്ടും കല്‍പ്പിച്ച് ടാറ്റ; ഹാരിയറിനും സമ്മാനിച്ചു പുതിയ വേരിയന്റ്, നിരവധി ഫീച്ചറുകളും

ID.4 ഇലക്ട്രിക് എസ്‌യുവിയുടെ ഇന്റീരിയർ ചിത്രവും പങ്കുവെച്ച് ഫോക്‌സ്‌വാഗൺ

വിപണിയിൽ എത്തുന്ന ആദ്യ നാളുകളിൽ റിയർ-വീൽ ഡ്രൈവ് ഉപയോഗിച്ച് മാത്രമാകും എസ്‌യുവി ലഭ്യമാവുക. ഇലക്ട്രിക് ഓൾ-വീൽ ഡ്രൈവ് പതിപ്പ് കമ്പനി പിന്നീട് അവതരിപ്പിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പിന്നിൽ ഘടിപ്പിച്ച ഇലക്ട്രിക് മോട്ടോർ ഉപയോഗിച്ചാണ് ID.4 പ്രവർത്തിക്കുക.

ID.4 ഇലക്ട്രിക് എസ്‌യുവിയുടെ ഇന്റീരിയർ ചിത്രവും പങ്കുവെച്ച് ഫോക്‌സ്‌വാഗൺ

ഈ ഇലക്ട്രിക് റിയർ-വീൽ-ഡ്രൈവ് മോട്ടോർ 200 bhp കരുത്തിൽ 310 Nm torque സൃഷ്ടിക്കുന്നു. 30 മിനിറ്റിനുള്ളിൽ 80 ശതമാനം ചാർജ് നൽകുന്ന ഫാസ്റ്റ് ചാർജിംഗ് ഓപ്ഷനും ഫോക്‌സ്‌വാഗണ്‍ വാഹനത്തിൽ അവതരിപ്പിക്കും.

Most Read Articles

Malayalam
English summary
Volkswagen Revealed Interior Design Of ID.4 Electric SUV. Read in Malayalam
Story first published: Friday, September 4, 2020, 17:23 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X