ഭാവി പദ്ധതികൾ വെളിപ്പെടുത്തി അരവിന്ദ് ഓട്ടോമൊബൈൽസ്

കേരളത്തിന്റെ മാരുതി എന്നറിയപ്പെട്ട അരവിന്ദ് ഓട്ടോമൊബൈൽസ് യാഥാർഥ്യമാവുകയാണ്. അടുത്ത 10 വർഷത്തിനുള്ളിൽ നാല് പുതിയ മോഡലുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് പുതുമാനങ്ങൾ തീർക്കാനാണ് ബ്രാൻഡിന്റെ പദ്ധതി.

ഭാവി പദ്ധതികൾ വെളിപ്പെടുത്തി അരവിന്ദ് ഓട്ടോമൊബൈൽസ്

അടുത്തിടെ പുതിയ കോപ്പിറൈറ്റ് അവകാശമുള്ള ലോഗോയും 2029 അരവിന്ദ് കൺസെപ്റ്റ് വണ്ണിന്റെ ഡിസൈൻ സ്കെച്ചും കമ്പനി പുറത്തിറക്കിയിരുന്നു. ചരിത്രത്തിൽ കാര്യമായി എഴുതപ്പെട്ടിട്ടില്ലാത്ത 1956 ൽ സ്ഥാപിതമായ വാഹന നിർമാതാക്കളാണിത് എന്നതും ശ്രദ്ധേയമാണ്.

ഭാവി പദ്ധതികൾ വെളിപ്പെടുത്തി അരവിന്ദ് ഓട്ടോമൊബൈൽസ്

തിരുവിതാംകൂർ രാജാവായ ശ്രീ ചിത്തിര തിരുനാളിനായി പാലസ് സ്‌പെഷ്യൽ എന്നൊരു കാർ നിർമിച്ചാണ് ഈ രംഗത്തേക്ക് അരവിന്ദ് ഓട്ടോമൊബൈൽസ് കടന്നുവന്നത്. എകെ ബാലകൃഷ്ണ മേനോനാണ് ഈ കാർ നിർമിച്ചതും.

MOST READ: 3 വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന വില വര്‍ദ്ധനവ് ലഭിച്ചത് കോംപാക്ട് എസ്‌യുവികള്‍ക്ക്

ഭാവി പദ്ധതികൾ വെളിപ്പെടുത്തി അരവിന്ദ് ഓട്ടോമൊബൈൽസ്

എന്നാൽ അദ്ദേഹത്തിന്റെ മരണത്തെത്തുടർന്ന് കമ്പനി തൊഴിലാളികളുടെ സഹകരണ സംഘത്തിന് കമ്പനി കൈമാറിയതിനാൽ കാർ ഒരിക്കലും സീരീസ് നിർമാണത്തിലേക്ക് പ്രവേശിക്കാതെ പോവുകയായിരുന്നു. ഇപ്പോൾ ബാലകൃഷ്ണ മേനോന്റെ ചെറുമകൻ ഇപ്പോൾ ബ്രാൻഡ് പുനരുജ്ജീവിപ്പിക്കാനുള്ള സാധ്യതകൾക്ക് പിന്നിൽ പ്രവർത്തിക്കുന്നത്.

ഭാവി പദ്ധതികൾ വെളിപ്പെടുത്തി അരവിന്ദ് ഓട്ടോമൊബൈൽസ്

അതിന്റെ ഭാഗമായി അരവിന്ദ് ഓട്ടോമൊബൈൽസിന്റെ ഭാവി പദ്ധതികളും വെളിപ്പെടുത്തിയിരിക്കുകയാണ്. എൻട്രി ലെവൽ മോഡൽ സെലീൻ എന്ന രഹസ്യനാമമുള്ള മാർക്ക് A ആയിരിക്കും എന്നാണ് ബ്രാൻഡ് സൂചന നൽകിയിരിക്കുന്നത്.

MOST READ: സൈബർ‌സ്റ്റർ ഇലക്ട്രിക് സ്പോർട്സ് കാറിന്റെ ഇന്റീരിയർ ചിത്രങ്ങൾ വെളിപ്പെടുത്തി എംജി

ഭാവി പദ്ധതികൾ വെളിപ്പെടുത്തി അരവിന്ദ് ഓട്ടോമൊബൈൽസ്

മെർസിഡസ് ബെൻസ് A-ക്ലാസ് സെഡാൻ, ബിഎംഡബ്ല്യു 2 സീരീസ് ഗ്രാൻ കൂപ്പെ എന്നിവയുമായി മാറ്റുരയ്ക്കാൻ അരവിന്ദ് മാർക്ക് A പ്രാപ്‌തമായിരിക്കും എന്നതാണ് ഏറെ ശ്രദ്ധേയം. നൂർബർഗിംഗിൽ പരീക്ഷിക്കപ്പെടുന്ന ആദ്യത്തെ ഇന്ത്യൻ കാർ നിർമിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്.

ഭാവി പദ്ധതികൾ വെളിപ്പെടുത്തി അരവിന്ദ് ഓട്ടോമൊബൈൽസ്

രണ്ടാമത്തെ മോഡൽ മെർസിഡീസ് ബെൻസ് E-ക്ലാസ്, ബിഎംഡബ്ല്യു 5 സീരീസ് എന്നിവയുമായി മത്സരിക്കുന്ന സെഡാനാണ് മാർക്ക് K. ഇതിന് ഹാൽസിയോൺ എന്ന രഹസ്യനാമമാണ് കമ്പനി നൽകിയിട്ടുള്ളത്.

MOST READ: i20 പ്രീമീയം ഹാച്ച്ബാക്കിന്റെ N-ലൈൻ പെർഫോമൻസ് പതിപ്പ് ഉടനെത്തും; സ്ഥിരീകരിച്ച് ഹ്യുണ്ടായി

ഭാവി പദ്ധതികൾ വെളിപ്പെടുത്തി അരവിന്ദ് ഓട്ടോമൊബൈൽസ്

അരവിന്ദിന് ക്രോസ്ഓവർ ശൈലിയിലുള്ള ഒരു മോഡൽ കൂടിയുണ്ടാകും. മാർക്യൂ ബി, മെർസിഡീസ് ബെൻസ് GLC, ജാഗ്വർ F-പേസ് എന്നിവയുമായി ഇത് മത്സരിക്കും. കാറിന്റെ പേര് ടൈഫോൺ എന്നാണ്.

ഭാവി പദ്ധതികൾ വെളിപ്പെടുത്തി അരവിന്ദ് ഓട്ടോമൊബൈൽസ്

മെർസിഡീസ് ബെൻസ് A ക്ലാസ്, ബിഎംഡബ്ല്യു 7 സീരീസ് എന്നിവയുമായി മത്സരിക്കുന്ന മാർക്ക് M എന്ന സെഡാനാണ് അവസാനമായി അരവിന്ദ് പുറത്തിറക്കുന്ന വാഹനം. മാർക്ക് M പ്രോമിത്യൂസ് എന്ന രഹസ്യനാമം നൽകിയിട്ടുണ്ട്. ഇത് 2031-ൽ സമാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഭാവി പദ്ധതികൾ വെളിപ്പെടുത്തി അരവിന്ദ് ഓട്ടോമൊബൈൽസ്

എല്ലാ കാറുകളും LP, ZR, Hx എന്നിങ്ങനെ മൂന്ന് എഡിഷനുകളായി വരും. H സീരീസ് വീണ്ടും HE, HH, HM എന്നിങ്ങനെ മൂന്ന് വേരിയന്റുകളായി തിരിച്ചിരിക്കുന്നു. മോഡലിന്റെ പേരിന് പവർ ഔട്ട്പുട്ടിന്റെ ആദ്യ രണ്ട് അക്കങ്ങളായ മാർക്ക് കോഡ് ഉണ്ടായിരിക്കും.

ഭാവി പദ്ധതികൾ വെളിപ്പെടുത്തി അരവിന്ദ് ഓട്ടോമൊബൈൽസ്

അരവിന്ദ് ഓട്ടോമൊബൈൽസ് പ്രൈം സെഡാന്റെ നാല് യൂണിറ്റുകൾ പ്രത്യേകമായി നിർമിക്കും. പ്രത്യേകിച്ചും പ്രധാനമന്ത്രിയുടെ അല്ലെങ്കിൽ രാഷ്ട്രപതിയുടെ ഉപയോഗത്തിനായാകും ഇത്. മറ്റ് രാജ്യങ്ങളിലെ നേതാക്കൾക്ക് കാർ ലഭ്യമാകില്ല എന്നതും ശ്രദ്ധേയമാണ്.

Most Read Articles

Malayalam
English summary
Aravind Automobiles Revealed Their Future Plans. Read in Malayalam
Story first published: Wednesday, March 31, 2021, 11:06 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X