Just In
- 51 min ago
ടുവാനോ 660, RS660 ബുക്കിംഗ് ആരംഭിച്ച് അപ്രീലിയ; അവതരണം ഉടനെന്ന് സൂചന
- 15 hrs ago
ഡെലിവറിക്കായി 25,000-ത്തിലധികം ഇലക്ട്രിക് വാഹനങ്ങള്‍; പ്രഖ്യാപനവുമായി ഫ്ലിപ്കാര്‍ട്ട്
- 16 hrs ago
കൂടുതൽ കരുത്തൻ, 2021 മോഡൽ 1290 സൂപ്പർ അഡ്വഞ്ചർ R അവതരിപ്പിച്ച് കെടിഎം
- 16 hrs ago
അവതരണത്തിന് മുന്നെ ട്രൈഡന്റ് 660 വില വിവരങ്ങള്‍ പുറത്ത്; സ്ഥിരീകരിക്കാതെ ട്രയംഫ്
Don't Miss
- Movies
ഡിംപലിനെ മജിസിയ പിന്നില്‍ നിന്നും കുത്തിയോ? സൗഹൃദത്തില്‍ വിള്ളല്‍ വീണ് തുടങ്ങിയെന്ന് പ്രേക്ഷകര്‍
- News
കേരളത്തിൽ നിന്നുള്ളവർക്ക് 7 ദിവസത്തെ ഹോം ക്വാറന്റീൻ നിർബന്ധമാക്കി തമിഴ്നാട്; ബംഗാളിലും നിയന്ത്രണം
- Sports
IND vs ENG: പുജാര പൂജ്യത്തിന് പുറത്ത്, അപൂര്‍വ്വ കാഴ്ച, കുറവ് പന്തുകള്‍ നേരിട്ട് മടങ്ങിയ കണക്കുകളിതാ
- Travel
വിശ്വാസം മാത്രംമതി! ഈ ക്ഷേത്രങ്ങളിലെ പ്രസാദം രോഗങ്ങളകറ്റും!
- Finance
ഓഹരി വിപണി നേട്ടത്തില്‍ ഉണര്‍ന്നു; സെന്‍സെക്സ് 500 പോയിന്റിലേറെ വര്‍ധിച്ചു
- Lifestyle
മരണം അടുത്തെത്തിയ സൂചനകള്‍; ശിവപുരാണം പറയുന്നത്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഇ-ട്രോൺ ജിടി എസ്‌യുവിയുടെ ടീസർ പങ്കുവെച്ച് ഔഡി; അരങ്ങേറ്റം ഫെബ്രുവരി ഒമ്പതിന്
മൂന്ന് വർഷങ്ങൾക്ക് മുമ്പ് പുറത്തിറക്കിയ കൺസെപ്റ്റ് പതിപ്പിന് സമാനമായി ഇ-ട്രോൺ ജിടി എസ്‌യുവിയെ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ഔഡി.

ബ്രാൻഡിന്റെ മൂന്നാമത്തെ ഇലക്ട്രിക് വാഹനമായ ഇ-ട്രോൺ ജിടി ഫെബ്രുവരി ഒമ്പതിന് വിപണിയിൽ എത്തുമെന്നാണ് ഔഡിയുടെ സ്ഥിരീകരണം. അതിന്റെ ഭാഗമായി പുതിയ ഇലക്‌ട്രിക് എസ്‌യുവിയുടെ ടീസർ ചിത്രങ്ങളും കമ്പനി പുറത്തുവിട്ടിട്ടുണ്ട്.

പോർഷ ടെയ്‌കാനുമായി സാങ്കേതികവിദ്യകൾ പങ്കിടുന്ന ഒരു സ്‌പോർട്‌സ് സലൂൺ എന്നാണ് പുതിയ ഇ-ട്രോൺ ജിടിയെ ഔഡി നിർവചിച്ചിരിക്കുന്നത്. 2021 അവസാനത്തോടെ ആഢംബര ഇലക്‌ട്രിക് എസ്‌യുവി ഉപഭോക്താക്കളിലേക്ക് എത്തും.
MOST READ: കിടിലൻ മാറ്റങ്ങളുമായി പുത്തൻ സെലേറിയോ; ഫെബ്രുവരിയിൽ വിപണിയിലേക്ക്

രൂപകൽപ്പനയുടെ കാര്യത്തിൽ ഇ-ട്രോൺ ജിടി ട്രെൻഡിയും ആകർഷകവുമായ ഹൈബ്രിഡ് കൂപ്പെ സെഡാൻ ഡിസൈനാണ് നിലനിർത്തുന്നത്. ഇത് വളരെ പ്രായോഗികമായ കുറ്റമറ്റ എയറോഡൈനാമിക് ഫ്ലോയാണ് സൃഷ്ടിക്കുന്നത്.

ഔഡി പുറത്തുവിട്ട ടീസർ ചിത്രം പുതിയ ഇ-ട്രോൺ ജിടിയുടെ രൂപഘടനയിലേക്കാണ് വിരൽചൂണ്ടുന്നത്. 2018 ലോസ് ഏഞ്ചൽസ് മോട്ടോർ ഷോയിൽ അവതരിപ്പിച്ച കൺസെപ്റ്റ് കാറിൽ ഭൂരിഭാഗവും ഔഡിയുടെ പ്രൊഡക്ഷൻ മോഡലിലേക്ക് മാറ്റിയതായി തികച്ചും ദൃശ്യമാണ്.
MOST READ: നെക്‌സോൺ ഇലക്‌ട്രിക്കിന് വില വർധവുമായി ടാറ്റ; ഇനി അധികം മുടക്കേണ്ടത് 15,000 രൂപ

വളരെ ആക്രമണാത്മകവും പുതിയ സിംഗിൾ-ഫ്രെയിം ഗ്രില്ലും കുറച്ച് റഗ്ഗഡ് ഹെഡ്‌ലൈറ്റുകളും ടെയിൽ ലൈറ്റുകളും വളഞ്ഞ മേൽക്കൂര ലൈനും ഉപയോഗിച്ച് മറച്ച പ്രോട്ടോടൈപ്പുകൾ നേരത്തെ പരീക്ഷണയോട്ടത്തിനായി കമ്പനി നിരത്തിലിറക്കിയിരുന്നു.

ഫോക്സ്‍വാഗൺ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള പോർഷ ടെയ്‌കാൻ പോലുള്ള J1 ചാസി ഔഡി ഇ-ട്രോൺ ജിടി ഉപയോഗിക്കും. ഫ്രണ്ട് ആക്‌സിലിനെ നിയന്ത്രിക്കുന്ന സിംഗിൾ സ്പീഡ് ഗിയർബോക്‌സുള്ള 2-മോട്ടോറാണ് കാറിന്റെ സ്റ്റാൻഡേർഡ് ഡ്രൈവ് കോൺഫിഗറേഷൻ. റിയർ ആക്‌സിലിന് പ്രത്യേക 2 സ്പീഡ് ഗിയർബോക്‌സുമുണ്ട്.
MOST READ: ജീപ്പ് ഗ്രാൻഡ് കോമ്പസ് 7 സീറ്റർ എസ്‌യുവിയും വിപണിയിലേക്ക്

റിപ്പോർട്ടുകൾ പ്രകാരം 590 bhp കരുത്തും 830 Nm torque ഉം ഉത്പാദിപ്പിക്കുന്ന ഔഡി ഇ-ട്രോൺ ജിടിക്ക് ഹൈ-പെർഫോമൻസ് RS പതിപ്പും ഉണ്ടായേക്കും. ടെയ്‌കാനിൽ നിന്ന് കടമെടുത്ത ഇ-ട്രോൺ ജിടിയിലെ 83.7 കിലോവാട്ട്സ് ലിഥിയം അയൺ ബാറ്ററി 400 കിലോമീറ്റർ പരമാവധി ശ്രേണി വാഗ്‌ദാനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

800 വോൾട്ട് ചാർജിംഗ് സംവിധാനത്തിന് ഏകദേശം 20 മിനിറ്റിനുള്ളിൽ ബാറ്ററി 80 ശതമാനും ചാർജ് നിറയ്ക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ വയർലെസ് ചാർജിംഗ് സാങ്കേതികവിദ്യയും ഇതിനുണ്ട്. റിയർ ആക്‌സിലുടനീളം ടോർഖ് വിതരണം ചെയ്യുന്നതിന് ഡിഫറൻഷ്യൽ റെസ്ട്രെയിൻ സ്ലിപ്പ് ചെയ്യുന്നു.