നെക്‌സോൺ ഇലക്‌ട്രിക്കിന് വില വർധവുമായി ടാറ്റ; ഇനി അധികം മുടക്കേണ്ടത് 15,000 രൂപ

ഇന്ത്യൻ വിപണിയിലെത്തിയിട്ട് ഒരു വർഷം പൂർത്തിയായിരിക്കിയ നെക്‌സോൺ ഇലക്‌ട്രിക്കിന് വില വർധിപ്പിച്ച് ടാറ്റ മോട്ടോർസ്. മൂന്ന് വേരിയിന്റുകളിലായി എത്തുന്ന എസ്‌യുവിക്ക് 15,000 രൂപയുടെ പരിഷ്ക്കരണമാണ് നടപ്പിലാക്കിയിരിക്കുന്നത്.

നെക്‌സോൺ ഇലക്‌ട്രിക്കിന് വില വർധവുമായി ടാറ്റ; ഇനി അധികം മുടക്കേണ്ടത് 15,000 രൂപ

രാജ്യത്തെ ഇവി വിഭാഗത്തിൽ തരംഗം സൃഷ്‌ടിച്ച മോഡലിന്റെ XM ബേസ് വേരിയന്റിന് മാത്രം വില മാറ്റമില്ലാതെ തുടരുകയാണ്. ഇതിന് 13.99 ലക്ഷം രൂപയാണ് മുടക്കേണ്ടത്. എന്നാൽ ഇലക്‌ട്രിക് എസ്‌യുവിയുടെ XZ+ മിഡിൽ വേരിയന്റിന് 15.25 ലക്ഷത്തിൽ നിന്ന് 15.40 ലക്ഷം രൂപയായി ഉയർന്നു.

നെക്‌സോൺ ഇലക്‌ട്രിക്കിന് വില വർധവുമായി ടാറ്റ; ഇനി അധികം മുടക്കേണ്ടത് 15,000 രൂപ

അതേസമയം ടോപ്പ് എൻഡ് XZ+ ലക്‌സിന് 16.25 ലക്ഷം രൂപയിൽ നിന്ന് 16.40 ലക്ഷമായി എക്സ്ഷോറൂം വില. എന്നാൽ ഇപ്പോഴും. 300 കിലോമീറ്ററിലധികം ശ്രേണി വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് വാഹനമാണ് നെക്‌സോൺ.

MOST READ: കിഗറിനായുള്ള ടയര്‍ വിതരണം; റെനോയുമായി പങ്കാളിത്തം പ്രഖ്യാപിച്ച് സിയറ്റ്

നെക്‌സോൺ ഇലക്‌ട്രിക്കിന് വില വർധവുമായി ടാറ്റ; ഇനി അധികം മുടക്കേണ്ടത് 15,000 രൂപ

വിപണിയില്‍ എത്തി ഒരു വര്‍ഷം പിന്നിടുമ്പോള്‍ ഈ കാലയളവിൽ വാഹനത്തിന്റെ 3000-ത്തോളം യൂണിറ്റുകളാണ് ടാറ്റ വിറ്റഴിച്ചത്. ജനമനസിലേക്ക് ചേക്കേറാന്‍ നെക്‌സോണ്‍ ഇലക്ട്രിക്കിന് സാധിച്ചുവെന്നതിന് തെളിവാണ് ഈ കണക്കുകൾ.

നെക്‌സോൺ ഇലക്‌ട്രിക്കിന് വില വർധവുമായി ടാറ്റ; ഇനി അധികം മുടക്കേണ്ടത് 15,000 രൂപ

നിലവിൽ ഇലക്‌ട്രിക് വാഹന വിഭാഗത്തിൽ 64 ശതമാനം വിപണി വിഹിതമാണ് ടാറ്റ നെക്സോൺ ഇവി പതിപ്പിനുള്ളത്. രാജ്യത്ത് ഹ്യുണ്ടായി കോന ഇവി, എം‌ജി ZS ഇ‌വി എന്നിവയൊഴിച്ചാൽ നെക്സോണിന് വെല്ലുവിളിയായി അധികം മോഡലുകളൊന്നുമില്ല എന്നതാണ് യാഥാർഥ്യം.

MOST READ: ഇലക്ട്രിക് വിഭാഗത്തിൽ തരംഗം സൃഷ്‌ടിക്കാൻ ഓസോൺ മോട്ടോർസ്; ആലീസ് അർബന്റെ ടീസർ പുറത്ത്

നെക്‌സോൺ ഇലക്‌ട്രിക്കിന് വില വർധവുമായി ടാറ്റ; ഇനി അധികം മുടക്കേണ്ടത് 15,000 രൂപ

എങ്കിലും ഈ രണ്ട് ഇലക്‌ട്രിക് മോഡലുകളേക്കാളും താങ്ങാനാകുന്നതാണ് വിലയാണ് ടാറ്റ ഉൽ‌പ്പന്നത്തെ കൂടുതൽ ജനപ്രീതി നേടാൻ സഹായിച്ചത്. എന്നാൽ ഉടൻ തന്നെ eKUV100 ഇലക്ട്രിക്കുമായി മഹീന്ദ്ര ഉടൻ കളത്തിലെത്താൻ സാധ്യതയുണ്ട്.

നെക്‌സോൺ ഇലക്‌ട്രിക്കിന് വില വർധവുമായി ടാറ്റ; ഇനി അധികം മുടക്കേണ്ടത് 15,000 രൂപ

അതിന് നെക്സോണിനേക്കാൾ വില കുറവായിരിക്കുമെന്നാണ് ലഭിക്കുന്ന സൂചന. 30.2kWh ബാറ്ററി പായ്ക്കും 129 bhp പവറും 245 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ഇലക്ട്രിക് മോട്ടോറുമാണ് നെക്സോൺ ഇവിയുടെ ഹൃദയം.

MOST READ: വിൽപ്പന കൂട്ടാൻ മഹീന്ദ്ര; XUV300 പെട്രോൾ ഓട്ടോമാറ്റിക് ഫെബ്രുവരിയിലെത്തും

നെക്‌സോൺ ഇലക്‌ട്രിക്കിന് വില വർധവുമായി ടാറ്റ; ഇനി അധികം മുടക്കേണ്ടത് 15,000 രൂപ

ഒരു ഡിസി ഫാസ്റ്റ് ചാർജറിന് 60 മിനിറ്റിനുള്ളിൽ 0 മുതൽ 80 ശതമാനം വരെ ബാറ്ററി ചാർജ് ചെയ്യാൻ കഴിയുമെങ്കിലും 3.3 കിലോവാട്ട് എസി ഹോം ഫാസ്റ്റ് ചാർജറിന് പൂർണ ചാർജിലെത്താൻ എട്ട് മണിക്കൂർ വരെ സമയം വേണ്ടിവരും.

നെക്‌സോൺ ഇലക്‌ട്രിക്കിന് വില വർധവുമായി ടാറ്റ; ഇനി അധികം മുടക്കേണ്ടത് 15,000 രൂപ

ഡ്രൈവ്, സ്‌പോർട്ട് എന്നീ രണ്ട് ഡ്രൈവ് മോഡുകളുമായാണ് നെക്‌സോൺ ഇവി വരുന്നത്. ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഇലക്ട്രിക് സൺറൂഫ്, 7.0 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ, ഓട്ടോ ഹെഡ്‌ലൈറ്റുകൾ, ഓട്ടോ റെയിൻ സെൻസിംഗ് വൈപ്പറുകൾ, ഇലക്ട്രിക് ടെയിൽ ഗേറ്റ്, പാർക്ക് അസിസ്റ്റ് എന്നീ സവിശേഷതകളെല്ലാം ഇലക്‌ട്രിക് പതിപ്പിന് മാറ്റുകൂട്ടാൻ ടാറ്റ വാഗ്‌ദാനം ചെയ്യുന്നുണ്ട്.

Most Read Articles

Malayalam
English summary
Tata Motors Hiked The Prices Of Nexon Electric For The Second Time. Read in Malayalam
Story first published: Friday, January 29, 2021, 17:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X