കിടിലൻ മാറ്റങ്ങളുമായി പുത്തൻ സെലേറിയോ; ഫെബ്രുവരിയിൽ വിപണിയിലേക്ക്

വളരെ ജനപ്രിയമായ ആൾട്ടോ, സെലെറിയോ, വിറ്റാര ബ്രെസ എന്നീ മോഡലുകൾക്ക് ഒരു തലമുറ മാറ്റം നൽകാൻ തയാറെടുക്കുകയാണ് മാരുതി സുസുക്കി. ഇതിൽ കോംപാക്‌ട് ഹാച്ച്ബാക്കായ സെലെറിയോ ആയിരിക്കും നിരത്തുകളിലേക്ക് ആദ്യമെത്തുക.

കിടിലൻ മാറ്റങ്ങളുമായി പുത്തൻ സെലേറിയോ; ഫെബ്രുവരിയിൽ വിപണിയിലേക്ക്

ഹാച്ച്ബാക്കിന്റെ പുതിയ മോഡൽ ഫെബ്രുവരി മാസത്തിൽ വിപണിയിൽ എത്തുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. 2021 മാരുതി സെലെറിയോ കൂടുതൽ ശക്തമായ എഞ്ചിനൊപ്പം അകത്തും പുറത്തും പ്രകടമായ മാറ്റങ്ങൾക്ക് തന്നെയായിരിക്കും സാക്ഷ്യം വഹിക്കുക.

കിടിലൻ മാറ്റങ്ങളുമായി പുത്തൻ സെലേറിയോ; ഫെബ്രുവരിയിൽ വിപണിയിലേക്ക്

വാസ്തവത്തിൽ അടുത്ത തലമുറ മോഡൽ നിലവിലുള്ളതിനേക്കാൾ വലുതും ഉയർന്നതും വിശാലവുമായിരിക്കും എന്നതിൽ സംശയമൊന്നുമില്ല. ഏറ്റവും വലിയ മാറ്റങ്ങളിലൊന്ന് അതിന്റെ പ്ലാറ്റ്ഫോമിലാകും വരുത്തുക.

MOST READ: 70-ാം വാർഷികം കളറാക്കാൻ ടൊയോട്ട; ലാൻഡ് ക്രൂയിസർ 300 ഓഗസ്റ്റിൽ എത്തിയേക്കും

കിടിലൻ മാറ്റങ്ങളുമായി പുത്തൻ സെലേറിയോ; ഫെബ്രുവരിയിൽ വിപണിയിലേക്ക്

2021 മാരുതി സെലെറിയോ ബ്രാൻഡിന്റെ നിരവധി പുതിയ ബ്രീഡ് കാറുകളിൽ ഇതിനകം ഉപയോഗിച്ച പുതിയ ഹാർ‌ടെക്റ്റ് ആർക്കിടെക്ച്ചറിലേക്കാകും മാറുക. അകത്ത് ഹാച്ച്ബാക്കിന് 7.0 ഇഞ്ച് സ്മാർട്ട്‌പ്ലേ സ്റ്റുഡിയോ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമായിരിക്കും ലഭിക്കും.

കിടിലൻ മാറ്റങ്ങളുമായി പുത്തൻ സെലേറിയോ; ഫെബ്രുവരിയിൽ വിപണിയിലേക്ക്

അതിൽ ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോയും പിന്തുണയുള്ളതായിരിക്കും. നിലവിലെ കാറിൽ നിന്ന് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ മുന്നോട്ട് കൊണ്ടുപോകുമ്പോൾ ഡാഷ്‌ബോർഡ്, സ്റ്റിയറിംഗ് വീൽ, സെന്റർ കൺസോൾ എന്നിവ പുതുക്കും.

MOST READ: പെട്രോൾ പമ്പിലെ കാപട്യം; ചോദ്യം ചെയ്ത ഉപഭോക്താവുമായി കയർത്ത് ജീവനക്കാർ

കിടിലൻ മാറ്റങ്ങളുമായി പുത്തൻ സെലേറിയോ; ഫെബ്രുവരിയിൽ വിപണിയിലേക്ക്

ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, സ്റ്റിയറിംഗ് മൌണ്ട്ഡ് കൺട്രോളുകൾ എന്നിവയും അതിലേറെയും സവിശേഷതകളോടെ പുതിയ സെലെറിയോ വിപണിയിൽ ഇടംപിടിക്കും.

കിടിലൻ മാറ്റങ്ങളുമായി പുത്തൻ സെലേറിയോ; ഫെബ്രുവരിയിൽ വിപണിയിലേക്ക്

സ്റ്റാൻഡേർഡ് സീറ്റ് ബെൽറ്റ് റിമൈൻഡറിനൊപ്പം ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, ഇലക്ട്രോണിക് ബ്രേക്ക്-ഫോഴ്‌സ് വിതരണമുള്ള ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം, റിയർ പാർക്കിംഗ് സെൻസറുകൾ, റിവേഴ്‌സ് ക്യാമറ എന്നിവയും ഹാച്ച്ബാക്കിൽ കമ്പനി ഒരുക്കും.

MOST READ: നെക്‌സോൺ ഇലക്‌ട്രിക്കിന് വില വർധവുമായി ടാറ്റ; ഇനി അധികം മുടക്കേണ്ടത് 15,000 രൂപ

കിടിലൻ മാറ്റങ്ങളുമായി പുത്തൻ സെലേറിയോ; ഫെബ്രുവരിയിൽ വിപണിയിലേക്ക്

കാറിന്റെ പുറംമോടിയിലും സമഗ്രമായ മാറ്റങ്ങൾ കൊണ്ടുവരും എന്ന കാര്യവും സ്വാഗതാർഹമാണ്. 2021 മാരുതി സുസുക്കി സെലെറിയോയിൽ പുതുതായി രൂപകൽപ്പന ചെയ്ത, ചെറിയ ഫ്രണ്ട് ഗ്രിൽ, എയർ ഡാം, ഹാലോജൻ ഹെഡ്‌ലാമ്പുകൾ, പുതിയ ഡോർ ഹാൻഡിലുകൾ, പുതുക്കിയ റിയർ ബമ്പർ, ട്വീക്ക്ഡ് ടെയിലാമ്പുകൾ എന്നിവ ഉൾപ്പെടും.

കിടിലൻ മാറ്റങ്ങളുമായി പുത്തൻ സെലേറിയോ; ഫെബ്രുവരിയിൽ വിപണിയിലേക്ക്

2021 മാരുതി സെലെറിയോയ്ക്ക് കൂടുതൽ കരുത്തുറ്റ 1.2 ലിറ്റർ, 4 സിലിണ്ടർ പെട്രോൾ എഞ്ചിൻ ലഭിക്കും. ഇത് 83 bhp പവർ ഉത്പാദിപ്പിക്കാൻ ശേഷിയുള്ള യൂണിറ്റായിരിക്കും. അതോടൊപ്പം 1.0 ലിറ്റർ 3 സിലിണ്ടർ പെട്രോൾ മോട്ടോറും ഹാച്ച്ബാക്കിൽ ലഭ്യമാകും. 5 സ്പീഡ് മാനുവൽ, എഎംടി ഗിയർബോക്സ് ഓപ്ഷനുകൾക്കൊപ്പം മോഡൽ ലൈനപ്പ് വാഗ്ദാനം ചെയ്യാൻ സാധ്യതയുണ്ട്.

Most Read Articles

Malayalam
English summary
New Gen Maruti Celerio Compact Hatchback To Launch In February. Read in Malayalam
Story first published: Saturday, January 30, 2021, 10:56 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X