Just In
- 6 hrs ago
ടിവിഎസ് ഐക്യുബ് ഇലക്ട്രിക്കിന്റെ വില്‍പ്പന 1,000 യൂണിറ്റുകള്‍ പിന്നിട്ടു; പ്രതിമാസ വില്‍പ്പനയിലും വര്‍ധനവ്
- 7 hrs ago
സഹായഹസ്തവുമായി എംജി; ഓക്സിജന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് ദേവ്നന്ദന്‍ ഗ്യാസുമായി പങ്കാളിത്തം പ്രഖ്യാപി
- 7 hrs ago
പുത്തൻ ഇവി നയത്തോടെ ഗോഗോറോയുമായി പങ്കാളിത്തം ആരംഭിച്ച് ഹീറോ
- 8 hrs ago
ബാക്ക് എഞ്ചിനുമായി അഗ്രസ്സീവ് മാരുതി 800 ഓവർകില്ലർ ഹോട്ട് ഹാച്ച്
Don't Miss
- Movies
ഡിമ്പലിന്റെ കരച്ചില് സിമ്പതി ആയിട്ട് തന്നെ തോന്നി, കിടിലും നന്നായി പെര്‍ഫോം ചെയ്തു, അശ്വതിയുടെ കുറിപ്പ്
- Finance
കുട്ടനാട്ടിലെ നെല്‍ കര്‍ഷകര്‍ കടുത്ത ദുരിതത്തില്‍; വില കുടിശ്ശിക 149 കോടി രൂപ...എന്ന് തീരും ഈ കഷ്ടം
- News
കൊവിഡ് വാക്സിനേഷൻ: രജിസ്ട്രേഷൻ ഓൺലൈൻ വഴി മാത്രം, സ്പോട്ട് രജിസ്ട്രേഷൻ റദ്ദാക്കി, മാർഗ്ഗനിർദേശങ്ങൾ
- Sports
IPL 2021: എന്തൊരടി! കമ്മിന്‍സ് എട്ടാമനോ, ഓപ്പണറോ? ഭാജിയുടെ റെക്കോര്‍ഡ് പഴങ്കഥ
- Lifestyle
പല്ലിലെ മഞ്ഞ നിറം വേരോടെ കളയും തേന്‍- ഉപ്പ് മിശ്രിതം
- Travel
ബാലരൂപത്തില്‍ ആരാധന, ഉദ്ദിഷ്ട കാര്യത്തിന് ഉറി വഴിപാടും ലക്ഷ്യപ്രാപ്തി പൂജയും
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പുതിയ കോണ്ടിനെന്റൽ ജിടി സ്പീഡിനെ പരിചയപ്പെടുത്തി ബെന്റ്ലി
ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ച് പുതിയ ബെന്റ്ലി കോണ്ടിനെന്റൽ ജിടി സ്പീഡ്. ബ്രാൻഡിന്റെ 101 വർഷത്തെ ചരിത്രത്തിലെ ഏറ്റവും ചലനാത്മകമായ റോഡ് കാർ എന്ന വിശേഷണത്തോടെയാണ് സൂപ്പർ സ്പോർട്‌സ് ആഢംബര കാർ വിപണിയിൽ എത്തുന്നത്.

ഭീമാകാരമായ ഇരട്ട-ടർബോചാർജ്ഡ് 6.0 ലിറ്റർ W12 ഉള്ള പുത്തൻ കോണ്ടിനെന്റൽ ജിടി സ്പീഡ് മുൻഗാമിയേക്കാൾ കരുത്തുറ്റതാണ്. സ്റ്റാൻഡേർഡ് മോഡലുമായി താരതമ്യപ്പെടുത്തിയാൽ 650 bhp പവറുമായാണ് 2021 മോഡൽ അണിനിരക്കുന്നത്.

900 Nm ടോർഖിനൊപ്പം ആഢംബര കാർ 100 കിലോമീറ്റർ വേഗത വെറും 3.5 സെക്കൻഡിനുള്ളിൽ കൈവരിക്കാൻ പ്രാപ്‌തമാണ്. കൂടാതെ ഉയർന്ന വേഗത 335 കിലോമീറ്ററായി കമ്പനി പരിമിതപ്പെടുത്തിയിട്ടുമുണ്ട്.

പരിഷ്ക്കരിച്ച എട്ട് സ്പീഡ് ഡ്യുവൽ ക്ലച്ച് ഗിയർബോക്‌സുമായാണ് ബെന്റ്ലി കോണ്ടിനെന്റൽ ജിടി സ്പീഡിന്റെ ഇരട്ട-ടർബോചാർജ്ഡ് 6.0 ലിറ്റർ W12 എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. കോണ്ടിനെന്റൽ ജിടിയിലേതിനേക്കാൾ ഇരട്ടി വേഗത്തിലാണ് ഷിഫ്റ്റുകൾ എന്നും ബ്രിട്ടീഷ് ബ്രാൻഡ് അവകാശപ്പെടുന്നുണ്ട്.

കാറിന്റെ ബോഡി റോൾ കുറയ്ക്കാൻ ശ്രമിക്കുന്ന ബെന്റ്ലി ഡൈനാമിക് റൈഡിന് പുറമെ കോണ്ടിനെന്റൽ ജിടി സ്പീഡിന് റീ-ട്യൂഡ് സസ്പെൻഷനും സ്റ്റിയറിംഗും ലഭിക്കുന്നുവെന്നതും ശ്രദ്ധേയമാണ്.
MOST READ: ഉയർന്ന പ്രൊഡക്ഷൻ ചെലവുകൾ; മോഡൽ നിരയിലുടനീളം വില വർധിപ്പിക്കാനൊരുങ്ങി നിസാൻ

മെച്ചപ്പെട്ട സ്റ്റെബിലിറ്റിക്കായി നാല് വീലുകളും ഉയർന്ന വേഗതയിൽ ഒരേ ദിശയിലേക്ക് തിരിയുന്നുവെന്ന് ഉറപ്പാക്കാനായി ബെന്റിലി ഇലക്ട്രോണിക് ഓൾ-വീൽ സ്റ്റിയറിംഗ് സജ്ജീകരിക്കുന്നു. ഇനി ഡിസൈനിലേക്ക് നോക്കിയാലും തികച്ചും ആധുനികമാണ് 2021 മോഡൽ.

കോണ്ടിനെന്റൽ ജിടി സ്പീഡിൽ ഗ്രിൽ, ഫ്രണ്ട് ബമ്പർ ഇന്റേക്കുകൾ, സൈഡ് സിൽസ് എന്നിവയിൽ ഡാർക്ക് ടിന്റ് ഫിനിഷാണ് കമ്പനി നൽകിയിരിക്കുന്നത്. 22 ഇഞ്ച് വീലുകൾ സ്റ്റാൻഡേർഡാണ്. 'സ്പീഡ്' ബാഡ്ജിംഗും പുറംമോടിയിൽ മനോഹരമായി കൂട്ടിച്ചേർത്തിട്ടുണ്ട്.

അകത്തളത്തിൽ കാറിന് ടു-ടോൺ ലെതറും അൽകന്റാര ചികിത്സയും ലഭിക്കുന്നു. വരാനിരിക്കുന്ന ഉപഭോക്താക്കൾക്ക് 15 പ്രാഥമിക നിറങ്ങളിൽ നിന്നും 11 യൂണിക് നിറങ്ങളിൽ നിന്നും കാർ തെരഞ്ഞെടുക്കാം.

കോണ്ടിനെന്റൽ ജിടി സ്പീഡ് ഈ വർഷം അവസാനത്തോടെ ലോകമെമ്പാടുമുള്ള തെരഞ്ഞെടുത്ത വിപണികളിൽ വിൽപ്പനയ്‌ക്കെത്തും. യുഎസ് വിപണിയിൽ 202,500 ഡോളറിൽ ആരംഭിക്കുന്ന സ്റ്റാൻഡേർഡ് കോണ്ടിനെന്റൽ ജിടിയേക്കാൾ കൂടുതൽ വില മുടക്കേണ്ടി വരും പുതിയ വേരിയന്റിന്.