പുതിയ കോണ്ടിനെന്റൽ ജിടി സ്പീഡിന്റെ ടീസർ പുറത്തുവിട്ട് ബെന്റ്ലി

വരുന്ന മാർച്ച് 23-ന് നടക്കാനിരിക്കുന്ന അരങ്ങേറ്റത്തിന് മുന്നോടിയായി പുതിയ കോണ്ടിനെന്റൽ ജിടി സ്പീഡിന്റെ ടീസർ പുറത്തുവിട്ട് ബ്രിട്ടീഷ് ആഢംബര പ്രീമിയം വാഹന നിർമാതാക്കളായ ബെന്റ്ലി.

പുതിയ കോണ്ടിനെന്റൽ ജിടി സ്പീഡിന്റെ ടീസർ പുറത്തുവിട്ട് ബെന്റ്ലി

മോഡലിന്റെ ടീസർ വീഡിയോയും ചിത്രവും കമ്പനി സോഷ്യൽ മീഡിയയിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്. 2021 ബെന്റ്ലി കോണ്ടിനെന്റൽ ജിടി സ്പീഡ് ബ്രാൻഡിന്റെ 101 വർഷം പഴക്കമുള്ള ചരിത്രത്തിലെ ഏറ്റവും ചലനാത്മകമായ റോഡ് കാറായിരിക്കും എന്നതാണ് ശ്രദ്ധേയമാകുന്നത്.

പുതിയ കോണ്ടിനെന്റൽ ജിടി സ്പീഡിന്റെ ടീസർ പുറത്തുവിട്ട് ബെന്റ്ലി

മൂന്നാംതലമുറ മോഡലിന് ഡാർക്ക് ഗൺമെറ്റൽ ഗ്രേ കളർ ഓപ്ഷനായിരിക്കും ബ്രിട്ടീഷ് കമ്പനി സമ്മാനിക്കുകയെന്നാണ് ടീസർ ചിത്രം സൂചിപ്പിക്കുന്നത്. കൂടാതെ സ്റ്റാൻഡേർഡ് കോണ്ടിനെന്റൽ ജിടിയിലെ ക്രോം ഫിനിഷിന് പകരമായി കറുത്ത ഉൾപ്പെടുത്തലുകൾ ഈ മോഡലിൽ ചേർക്കാനും സാധ്യതയുണ്ട്.

MOST READ: ഇന്ത്യയിൽ ഏറ്റവും കൂടുതൽ റീസെയിൽ വാല്യു ഉള്ള മികച്ച 10 കാറുകൾ

പുതിയ കോണ്ടിനെന്റൽ ജിടി സ്പീഡിന്റെ ടീസർ പുറത്തുവിട്ട് ബെന്റ്ലി

ബാഹ്യ രൂപകൽപ്പനയിലും ചെറിയ പരിഷ്ക്കരണങ്ങൾ നമുക്ക് പ്രതീക്ഷിക്കാം. വരാനിരിക്കുന്ന കോണ്ടിനെന്റൽ ജിടി സ്പീഡിൽ മോഡൽ കൈകാര്യം ചെയ്യാൻ സഹായിക്കുന്ന പുതുക്കിയ ചാസി സാങ്കേതികവിദ്യ അവതരിപ്പിക്കുമെന്നും കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.

പുതിയ കോണ്ടിനെന്റൽ ജിടി സ്പീഡിന്റെ ടീസർ പുറത്തുവിട്ട് ബെന്റ്ലി

ആഢംബര കാറിന്റെ ഇന്റീരിയറിനെക്കുറിച്ചുള്ള വിശദാംശങ്ങൾ‌ ഇപ്പോൾ‌ വിരളമാണെങ്കിലും ധാരാളം കാർ‌ബൺ‌-ഫൈബർ‌ ഉൾ‌പ്പെടുത്തലുകൾ‌ ബെന്റ്ലി അവതരിപ്പിക്കുമെന്നാണ് അഭ്യൂഹങ്ങൾ.

MOST READ: എൻഡവറിനേക്കാൾ ഭീമൻ; ഇക്വേറ്റർ ഫുൾസൈസ് എസ്‌യുവി അവതരിപ്പിച്ച് ഫോർഡ്

പുതിയ കോണ്ടിനെന്റൽ ജിടി സ്പീഡിന്റെ ടീസർ പുറത്തുവിട്ട് ബെന്റ്ലി

പുതിയ ബെന്റ്ലി കോണ്ടിനെന്റൽ ജിടി സ്പീഡിന്റെ ടീസർ വീഡിയോ വാഹനത്തിന്റെ ഒരു മികച്ച എക്‌സ്‌ഹോസ്റ്റ് നോട്ടും വെളിപ്പെടുത്തുന്നുണ്ട്. പവർ ഔട്ട്‌പുട്ടിൽ മോഡലിന് ഒരു വൻ കുതിച്ചുചാട്ടമുണ്ടാകുമെന്നും വാർത്തകൾ പുറത്തുവരുന്നുണ്ട്.

പുതിയ കോണ്ടിനെന്റൽ ജിടി സ്പീഡിന്റെ ടീസർ പുറത്തുവിട്ട് ബെന്റ്ലി

626 bhp കരുത്തിൽ 900 Nm torque ഉത്പാദിപ്പിക്കുന്ന ട്വിൻ-ടർബോ W12 എഞ്ചിനാണ് നിലവിലെ കോണ്ടിനെന്റൽ ജിടി ആഢംബര കാറിന് തുടിപ്പേകുന്നത്. മുൻ തലമുറ കോണ്ടിനെന്റൽ ജിടി സ്പീഡ് പരമാവധി 633 bhp പവർ ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായിരുന്നു.

MOST READ: 650 ട്വിൻ മോഡലുകളുടെ വിൽപ്പന കുറയുന്നു, ഇനി പ്രതീക്ഷ പുതിയ ഫെയ്‌ലി‌ഫ്റ്റ് പതിപ്പിൽ

പുതിയ കോണ്ടിനെന്റൽ ജിടി സ്പീഡിന്റെ ടീസർ പുറത്തുവിട്ട് ബെന്റ്ലി

അതിനാൽ പുതിയ മോഡലിൽ 650 bhp പവറിൽ കൂടുതൽ ഔട്ട്പുട്ട് പ്രതീക്ഷിക്കുന്നതിൽ തെറ്റൊന്നുമല്ല. കൂടുതൽ വിവരങ്ങൾ അടുത്ത ആഴ്ച വാഹനത്തെ അവതരിപ്പിക്കുന്ന വേളയിൽ ബെന്റിലി വെളിപ്പെടുത്തും.

പുതിയ കോണ്ടിനെന്റൽ ജിടി സ്പീഡിന്റെ ടീസർ പുറത്തുവിട്ട് ബെന്റ്ലി

ആധുനിക ബെന്റ്ലി കാലഘട്ടത്തിലെ ആദ്യത്തെ കാറായ കോണ്ടിനെന്റൽ ജിടി 2003-ലാണ് വിപണിയിൽ എത്തുന്നത്. തുടർന്ന് മൂന്ന് തലമുറ മോഡലൽ പരിഷ്ക്കരണങ്ങളിലൂടെ ഈ സൂപ്പർ കാർ കടന്നുപോയി.

പുതിയ കോണ്ടിനെന്റൽ ജിടി സ്പീഡിന്റെ ടീസർ പുറത്തുവിട്ട് ബെന്റ്ലി

നിരവധി സ്റ്റൈലിംഗ്, ടെക്നോളജി, എഞ്ചിനീയറിംഗ് നവീകരണങ്ങൾക്ക് വിധേയമായതോടെ കോണ്ടിനെന്റൽ ജിടി വിപണികളിൽ ശ്രദ്ധേയമായി. സ്പീഡ് വേരിയന്റിന്റെ പുത്തൻ മോഡൽ കൂടി എത്തുന്നതോടെ ബ്രാൻഡിന്റെ പൈതൃകവും മൂല്യവും ഇനിയും ഉയരും.

Most Read Articles

Malayalam
കൂടുതല്‍... #ബെന്റ്‌ലി #bentley
English summary
Bentley Teased The New Continental GT Speed Ahead Of 23 March Launch. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X