Just In
Don't Miss
- Sports
ടോസിനെടുത്ത നാണയവുമായി 'മുങ്ങാന്‍' ശ്രമം; സഞ്ജുവിന്റെ 'ചെവിക്ക് പിടിച്ച്' മാച്ച് റഫറി
- News
'അന്വേഷണ ഏജൻസികളെ വീട്ടിലേക്ക് ക്ഷണിക്കുന്ന സാഹസമൊന്നും ചെയ്തു കളയല്ലേ', ജലീലിനെ ട്രോളി ചാമക്കാല
- Finance
ഏപ്രില്‍ 18ന് പതിന്നാല് മണിക്കൂര്‍ നേരത്തേക്ക് ആര്‍ടിജിഎസ് സേവനം ലഭിക്കില്ല
- Movies
ഫിറോസും സജ്നയും 13ാം സ്ഥാനത്ത്, ബിഗ് ബോസില്‍ ഒന്നാം സ്ഥാനം നേടിയെടുത്ത് രമ്യ
- Lifestyle
കുക്കുമ്പര്‍ ആരോഗ്യത്തിന് ദോഷമോ, അറിഞ്ഞിരിക്കണം ഇതെല്ലാം
- Travel
മസാല തേനില്‍ പ്രസിദ്ധമായ നാട്..എല്ലാവര്ക്കും കാറ്..യൂറോപ്പിലെ ആദ്യ ആസൂത്രിത നഗരം...
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
220i M സ്പോര്‍ട്ട് പതിപ്പിനെ അവതരിപ്പിച്ച് ബിഎംഡബ്ല്യു; വില 40.90 ലക്ഷം രൂപ
ആഢംബര വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു 2 സീരീസ് ഗ്രാന്‍ കൂപ്പെയുടെ പുതിയ പെട്രോള്‍ വേരിയന്റ് അവതരിപ്പിച്ചു. 40.90 ലക്ഷം രൂപയാണ് ഈ പതിപ്പിന്റെ എക്സ്ഷോറൂം വില.

ചെന്നൈ ബിഎംഡബ്ല്യു ഗ്രൂപ്പ് പ്ലാന്റില്‍ പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന പുതിയ ബിഎംഡബ്ല്യു 220i ഇപ്പോള്‍ ഒരു 'M സ്പോര്‍ട്ട്' പാക്കേജിലാണ് വരുന്നത്. നിലവിലുള്ള രണ്ട് ഡീസല്‍ വേരിയന്റുകള്‍ക്കൊപ്പം ഇനി പെട്രോള്‍ വേരിയന്റും വിപണിയില്‍ ലഭ്യമാകും.

എട്ട് സ്പീഡ് സ്റ്റെപ്ട്രോണിക് സ്പോര്‍ട്ട് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി ജോടിയാക്കിയ രണ്ട് ലിറ്റര്‍ ട്വിന്‍ ടര്‍ബോ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് ഈ പതിപ്പിന് കരുത്ത് നല്‍കുന്നത്.
MOST READ: പരീക്ഷണയോട്ടം നടത്തി സ്വിഫ്റ്റ്; ഫെയ്സ്ലിഫ്റ്റ് പതിപ്പാണോ എന്ന് സ്ഥിരീകരിക്കാതെ മാരുതി

ഈ എഞ്ചിന് 190 bhp കരുത്തും 1,350-4,600 rpm-ല്‍ 280 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. വെറും 7.1 സെക്കന്‍ഡിനുള്ളില്‍ കാര്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കും.

ബിഎംഡബ്ല്യു 220d രണ്ട് ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എഞ്ചിനുമായിട്ടാണ് വിപണിയില്‍ എത്തുന്നത്. ഈ എഞ്ചിന് 190 bhp കരുത്തും 1,750 - 2,500 rpm-ല്‍ 400 Nm torque ഉം ഉത്പാദിപ്പിക്കുന്നു. വെറും 7.5 സെക്കന്‍ഡിനുള്ളില്‍ കാര്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കും.
MOST READ: എൻഫീൽഡിനെ വെല്ലും ഹോണ്ട ഹൈനസ് CB350; ആദ്യ ഡ്രൈവ് റിവ്യൂ വിശേഷങ്ങൾ

ഡിസൈന്‍ സംബന്ധിച്ചിടത്തോളം പുതിയ ബിഎംഡബ്ല്യു 220i M സ്പോര്ട്ടിന്, സ്പോര്‍ടി ഡിസൈന്‍ ലഭിക്കുന്നു. C-പില്ലറില്‍ നീട്ടിയ സിലൗറ്റ്, നാല് ഫ്രെയിംലെസ് വാതിലുകള്‍ എന്നിവ വാഹനത്തിന്റെ സവിശേഷതകളാണ്.

പൂര്‍ണ്ണ എല്‍ഇഡി ഹെഡ്ലൈറ്റുകളും പുതിയ രൂപത്തിലുള്ള ബിഎംഡബ്ല്യു കിഡ്നി ഗ്രില്ലും ഇത് കൂടുതല്‍ ആകര്‍ഷകമാക്കുന്നു. ഫുള്‍-എല്‍ഇഡി ടെയില്‍ ലാമ്പുകള്‍ പിന്‍വശം മധ്യഭാഗത്തേക്ക് വ്യാപിക്കുകയും പരിചിതമായ ബിഎംഡബ്ല്യു 'L' ആകൃതിയില്‍ ഒരു സ്ലിം ലൈറ്റ് സ്വീപ്പും നല്കുന്നു.
MOST READ: മോഡലുകള്‍ക്ക് വില വര്‍ധനവുമായി റെനോ; പുതിയ വില വിരങ്ങള്‍ അറിയാം

പുതിയ ബിഎംഡബ്ല്യു 220i M സ്പോര്‍ട്ടിന്റെ അകത്തളം വലിയ കോക്ക്പിറ്റിനൊപ്പം വിശാലമാണ്. ഇലക്ട്രിക്കല്‍ മെമ്മറി ഫംഗ്ഷന്, 12.3 ഇഞ്ച് വെര്‍ച്വല്‍ കോക്ക്പിറ്റ്, മടക്കാവുന്ന സ്പ്ലിറ്റ് റിയര്‍ സീറ്റുകള്‍, ആംബിയന്റ് ലൈറ്റിംഗ്, 10.25 ഇഞ്ച് ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡ്രൈവര്‍ ഫോക്കസ്ഡ് എര്‍ണോണോമിക് ഡാഷ്ബോര്‍ഡ് എന്നിവ ഉള്‍ക്കൊള്ളുന്നതാണ് അകത്തളം.

പുതുതായി രൂപകല്‍പ്പന ചെയ്ത സ്പോര്‍ട്ട് സീറ്റുകള്‍, പിന്നിലെ യാത്രക്കാര്‍ക്ക് മതിയായ റെഗ് റൂം, വലിയ പനോരമിക് ഗ്ലാസ് സണ്‍റൂഫ് എന്നിവയും കാറിനുള്ളിലെ ആകര്‍ഷണീയത വര്‍ധിപ്പിക്കുന്നു.
MOST READ: ജുപ്പിറ്ററിന്റെ പുതിയ ഷീറ്റ് മെറ്റൽ വീൽ വേരിയന്റ് വിപണിയിൽ; വില 63,497 രൂപ

40/20/40 അനുപാതത്തില്‍ പിന്നിലെ സീറ്റ് ബാക്ക് റെസ്റ്റ് മടക്കുന്നതിലൂടെ ബൂട്ട് സ്പെയ്സ് 430 ലിറ്ററായി വിപുലീകരിക്കാന്‍ കഴിയും. കൂടുതല്‍ ഇടം ആവശ്യമെങ്കില്‍ പിന് സീറ്റ് പൂര്‍ണ്ണമായും മടക്കുന്നതിനും സൗകര്യമുണ്ട്.

പതിവ് ആല്‍പൈന്‍ വൈറ്റ് (നോണ്‍-മെറ്റാലിക്), മെറ്റാലിക് നിറങ്ങളായ ബ്ലാക്ക് സഫയര്‍, മെല്‍ബണ്‍ റെഡ്, സ്റ്റോം ബേ എന്നിവയ്ക്ക് പുറമെ മിസാനോ ബ്ലൂ, സ്നാപ്പര്‍ റോക്ക്സ് എന്നീ രണ്ട് പ്രത്യേക നിറങ്ങളില്‍ ബിഎംഡബ്ല്യു 220i M സ്പോര്‍ട്ട് ലഭ്യമാണ്.

അപ്ഹോള്‍സ്റ്ററി കോമ്പിനേഷനുകളുടെ തെരഞ്ഞെടുപ്പില്‍ സെന്‍സെടെക് ഒയിസ്റ്റര്‍ ബ്ലാക്ക്, സെന്സടെക് ബ്ലാക്ക് എന്നിവ ഉള്‍പ്പെടുന്നു. ആറ് എയര്‍ബാഗുകള്‍, എബിഎസ്, ടിപിഎംഎസിനൊപ്പം റണ്‍-ഫ്ലാറ്റ് ടയറുകള്‍, ക്രാഷ് സെന്‍സറുകള്‍, ഐസോഫിക്സ് ചൈല്‍ഡ് സീറ്റുകള്‍, കോര്‍ണര്‍ ബ്രേക്ക് കണ്ട്രോള് എന്നിവയാണ് വാഹനത്തിലെ സുരക്ഷാ ഫീച്ചറുകള്‍.