വിൽപ്പന നിർത്തിയെങ്കിലെന്താ കരുതലുണ്ടല്ലോ; ടകാറ്റ എയർബാഗ് തകരാർ, ക്രൂസിനെ തിരിച്ചുവിളിച്ച് ഷെവർലെ

ഇന്ത്യയിലെ നിറസാന്നിധ്യമായിരുന്നു അമേരിക്കൻ വാഹന നിർമാതാക്കളായ ജനറൽ മോട്ടോർസിന്റെ അനുബന്ധ സ്ഥാപനമായ ഷെവർലെ. ക്രൂസ്, ബീറ്റ്, ടവേര തുടങ്ങിയ മോഡലുകളിലൂടെ വാഹന പ്രേമികളുടെ മനംകവർന്ന ബ്രാൻഡ് പ്രവർത്തനമെല്ലാം നിർത്തി രാജ്യംവിടുകയും ചെയ്‌തു.

വിൽപ്പന നിർത്തിയെങ്കിലെന്താ കരുതലുണ്ടല്ലോ; ടകാറ്റ എയർബാഗ് തകരാർ, ക്രൂസിനെ തിരിച്ചുവിളിച്ച് ഷെവർലെ

കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഇന്ത്യയുടെ പ്രവർത്തനം ഉപേക്ഷിച്ചുവെങ്കിലും നിലവിലുള്ള ഉപഭോക്താക്കൾക്ക് സർവീസ് നൽകുന്നത് തുടരുകയാണ് ഷെവർലെ. ഇന്ത്യയിൽ നിന്ന് പുറത്തുകടക്കുന്നതിന് മുമ്പ് ഷെവർലെ കാറുകൾക്ക് കുറഞ്ഞത് ഒരു പതിറ്റാണ്ടെങ്കിലും സർവീസ് നൽകുമെന്ന് ജനറൽ മോട്ടോർസ് വാഗ്ദാനം ചെയ്തിട്ടുണ്ട്.

വിൽപ്പന നിർത്തിയെങ്കിലെന്താ കരുതലുണ്ടല്ലോ; ടകാറ്റ എയർബാഗ് തകരാർ, ക്രൂസിനെ തിരിച്ചുവിളിച്ച് ഷെവർലെ

അത് ന്യായീകരിക്കുവെന്നോണം ടകാറ്റ എയർബാഗുകൾ ഘടിപ്പിച്ച ക്രൂസ് സെഡാൻ തിരിച്ചുവിളിച്ചിരിക്കുകയാണ് ഷെവർലെ. 2009 നും 2017 നും ഇടയിൽ നിർമ്മിച്ച മോഡലുകളെ ഈ തിരിച്ചുവിളിക്കൽ ബാധിക്കും.

MOST READ: ഉയർത്തെഴുന്നേറ്റ് ജീപ്പ് കോമ്പസ്, മാർച്ചിലെ വിൽപ്പനയിൽ 734 ശതമാനം വളർച്ച

വിൽപ്പന നിർത്തിയെങ്കിലെന്താ കരുതലുണ്ടല്ലോ; ടകാറ്റ എയർബാഗ് തകരാർ, ക്രൂസിനെ തിരിച്ചുവിളിച്ച് ഷെവർലെ

തെറ്റായി ഘടിപ്പിച്ച എയർബാഗുകളുടെ പരിശോധനയും മാറ്റിസ്ഥാപനവും തങ്ങളുടെ വിൽപ്പനാനന്തര ടീമുകൾ പൂർത്തിയാക്കിയതായി അടുത്തിടെ അമേരിക്കൻ കമ്പനി ഒരു പത്രക്കുറിപ്പ് പുറത്തിറക്കിയാണ് സ്ഥിരീകരിച്ചിരിക്കുന്നത്.

വിൽപ്പന നിർത്തിയെങ്കിലെന്താ കരുതലുണ്ടല്ലോ; ടകാറ്റ എയർബാഗ് തകരാർ, ക്രൂസിനെ തിരിച്ചുവിളിച്ച് ഷെവർലെ

തിരിച്ചുവിളിക്കൽ പ്രക്രിയയും കാരണവും

തുടക്കത്തിൽ 25 ഫെബ്രുവരി 2019 ന് പ്രഖ്യാപിച്ച ഈ തിരിച്ചുവിളിക്കൽ 12,000 യൂണിറ്റ് ക്രൂസ് പ്രീമിയം സെഡാനുകളെയാണ് ബാധിച്ചിരിക്കുന്നത്. എന്നിരുന്നാലും ഈ തകരാർ ബാധിച്ച ഏതാനും യൂണിറ്റുകൾ ഇനിയുമുണ്ടാകുമെന്നാണ് കമ്പനിയുടെ വിലയിരുത്തൽ.

MOST READ: സെല്‍റ്റോസിന് iMT ഗിയര്‍ബോക്‌സ് ഓപ്ഷന്‍ സമ്മാനിക്കാനൊരുങ്ങി കിയ

വിൽപ്പന നിർത്തിയെങ്കിലെന്താ കരുതലുണ്ടല്ലോ; ടകാറ്റ എയർബാഗ് തകരാർ, ക്രൂസിനെ തിരിച്ചുവിളിച്ച് ഷെവർലെ

ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി തങ്ങളുടെ വാഹനങ്ങൾ എത്രയും വേഗം പരിശോധിക്കണമെന്ന് ഷെവർലെ എല്ലാ ക്രൂസ് ഉടമകളോടും അഭ്യർത്ഥിച്ചിട്ടുണ്ട്. ഈ തിരിച്ചുവിളിക്കൽ തങ്ങളുടെ വാഹനത്തെ ബാധിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാൻ കമ്പനിയുടെ ഔദ്യോഗിക ഇന്ത്യ വെബ്‌സൈറ്റ് അല്ലെങ്കിൽ ജിഎം ടകാറ്റ എയർബാഗ് ഇന്ത്യ വെബ്‌സൈറ്റ് സന്ദർശിച്ചാൽ മതിയാകും.

വിൽപ്പന നിർത്തിയെങ്കിലെന്താ കരുതലുണ്ടല്ലോ; ടകാറ്റ എയർബാഗ് തകരാർ, ക്രൂസിനെ തിരിച്ചുവിളിച്ച് ഷെവർലെ

പ്രശ്നം ബാധിച്ചിട്ടുണ്ടെങ്കിൽ ഉപഭോക്താവ് 1800 208 8080 എന്ന നമ്പറിൽ ഷെവർലെ കോൾ സെന്ററുമായി ബന്ധപ്പെടണം. തുടർന്ന് റിസർവേഷൻ നടത്തി വാഹനം പരിശോധനയ്ക്ക് വിധേയമാക്കണം.

MOST READ: പരിഷ്കരണങ്ങളോടെ പുതിയ 2021 ഹ്യുണ്ടായി ഓറ ഡീലർഷിപ്പുകളിലെത്തി തുടങ്ങി

വിൽപ്പന നിർത്തിയെങ്കിലെന്താ കരുതലുണ്ടല്ലോ; ടകാറ്റ എയർബാഗ് തകരാർ, ക്രൂസിനെ തിരിച്ചുവിളിച്ച് ഷെവർലെ

തകരാരുള്ള ടകാറ്റയിൽ നിന്നുള്ള എയർബാഗ് സൗജന്യമായി മാറ്റിസ്ഥാപിക്കും. 160 ഓളം സർവീസ് വർക്ക്‌ഷോപ്പുകളുള്ള 134 പട്ടണങ്ങളിലായി ഷെവർലെ അംഗീകൃത സർവീസ് പ്രവർത്തനങ്ങളുടെ ഒരു ശൃംഖല കമ്പനി ഇപ്പോഴും മുമ്പോട്ടു കൊണ്ടുപോകുന്നുണ്ട്.

വിൽപ്പന നിർത്തിയെങ്കിലെന്താ കരുതലുണ്ടല്ലോ; ടകാറ്റ എയർബാഗ് തകരാർ, ക്രൂസിനെ തിരിച്ചുവിളിച്ച് ഷെവർലെ

ഹ്യൂണ്ടായി എലാൻട്ര, സ്കോഡ ഒക്ടാവിയ, ടൊയോട്ട കൊറോള ആൾറ്റിസ് എന്നിവയോട് എതിരാളികളായ പ്രീമിയം എക്സിക്യൂട്ടീവ് സെഡാനായിരുന്നു ഷെവർലെ ക്രൂസ്. 2009-ൽ ഇന്ത്യയിൽ ആരംഭിച്ച ഇത് മികച്ച വാഹനമെന്ന പേരും സമ്പാദിച്ചിരുന്നു. ഇന്നും സെക്കൻഡ് ഹാൻഡ് വിപണിയിൽ വൻ ഡിമാന്റുള്ള കാറിന് മെയിന്റനെൻസ് ചെലവ് അൽപം കൂടുതലാണ് എന്ന ചീത്തപ്പേര് മാത്രമാണുള്ളത്.

വിൽപ്പന നിർത്തിയെങ്കിലെന്താ കരുതലുണ്ടല്ലോ; ടകാറ്റ എയർബാഗ് തകരാർ, ക്രൂസിനെ തിരിച്ചുവിളിച്ച് ഷെവർലെ

ഇന്ത്യയിലെ വിൽപ്പന നിർത്തുമ്പോൾ 14 ലക്ഷം രൂപയായിരുന്നു ക്രൂസിന്റെ എക്സ്ഷോറൂം വില. സ്‌പോർട്ടി പെർഫോമൻസിനും പ്രീമിയം എക്സ്റ്റീരിയർ ലുക്കും വാഹനത്തിലേക്ക് ആളുകളെ ആകർഷിക്കാൻ സഹായിച്ചിരുന്നു. 2.0 ലിറ്റർ ഡീസൽ യൂണിറ്റാണ് സെഡാന് തുടിപ്പേകിയിരുന്നത്.

വിൽപ്പന നിർത്തിയെങ്കിലെന്താ കരുതലുണ്ടല്ലോ; ടകാറ്റ എയർബാഗ് തകരാർ, ക്രൂസിനെ തിരിച്ചുവിളിച്ച് ഷെവർലെ

3800 rpm-ൽ 164 bhp കരുത്തും 2000 rpm-ൽ 360 Nm torque ഉം ഉത്പാദിപ്പിക്കാൻ ഷെവർലെ ക്രൂസ് പ്രാപ്‌തമായിരുന്നു. ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് ഉപയോഗിച്ചാണ് എഞ്ചിൻ ജോടിയാക്കിയിരുന്നത്.

വിൽപ്പന നിർത്തിയെങ്കിലെന്താ കരുതലുണ്ടല്ലോ; ടകാറ്റ എയർബാഗ് തകരാർ, ക്രൂസിനെ തിരിച്ചുവിളിച്ച് ഷെവർലെ

മഹാരാഷ്ട്രയിലെ തലേഗാവ് അധിഷ്ഠിത നിർമാണ കേന്ദ്രത്തിൽ നിന്ന് കയറ്റുമതി പ്രവർത്തനങ്ങൾ തുടർന്നെങ്കിലും ജനറൽ മോട്ടോർസ് 2018 മെയ് 18 ന് ഇന്ത്യയിലെ പ്രവർത്തനം നിർത്തിവെച്ചു. എന്നിരുന്നാലും കഴിഞ്ഞ വർഷം മുതൽ, ചൈനീസ് വാഹന കമ്പനിയായ ഗ്രേറ്റ് വാൾ മോട്ടോർസ് ഈ സൗകര്യം ഏറ്റെടുത്തതിനുശേഷം കയറ്റുമതിയും കമ്പനി അവസാനിപ്പിച്ചിരുന്നു.

Most Read Articles

Malayalam
English summary
Chevrolet Recalled Cruze Sedan Over Faulty Takata Airbags Complaint In India. Read in Malayalam
Story first published: Thursday, April 15, 2021, 10:47 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X