Just In
- 23 min ago
ടുവാനോ 660, RS660 ബുക്കിംഗ് ആരംഭിച്ച് അപ്രീലിയ; അവതരണം ഉടനെന്ന് സൂചന
- 15 hrs ago
ഡെലിവറിക്കായി 25,000-ത്തിലധികം ഇലക്ട്രിക് വാഹനങ്ങള്‍; പ്രഖ്യാപനവുമായി ഫ്ലിപ്കാര്‍ട്ട്
- 16 hrs ago
കൂടുതൽ കരുത്തൻ, 2021 മോഡൽ 1290 സൂപ്പർ അഡ്വഞ്ചർ R അവതരിപ്പിച്ച് കെടിഎം
- 16 hrs ago
അവതരണത്തിന് മുന്നെ ട്രൈഡന്റ് 660 വില വിവരങ്ങള്‍ പുറത്ത്; സ്ഥിരീകരിക്കാതെ ട്രയംഫ്
Don't Miss
- News
കേരളത്തിൽ നിന്നുള്ളവർക്ക് 7 ദിവസത്തെ ഹോം ക്വാറന്റീൻ നിർബന്ധമാക്കി തമിഴ്നാട്; ബംഗാളിലും നിയന്ത്രണം
- Travel
വിശ്വാസം മാത്രംമതി! ഈ ക്ഷേത്രങ്ങളിലെ പ്രസാദം രോഗങ്ങളകറ്റും!
- Finance
ഓഹരി വിപണി നേട്ടത്തില്‍ ഉണര്‍ന്നു; സെന്‍സെക്സ് 500 പോയിന്റിലേറെ വര്‍ധിച്ചു
- Lifestyle
മരണം അടുത്തെത്തിയ സൂചനകള്‍; ശിവപുരാണം പറയുന്നത്
- Movies
ലക്ഷ്മിക്ക് മുന്നിൽ പിടിച്ചു നിൽക്കാനാവാതെ നോബി, ഒടുവിൽ കീഴടങ്ങേണ്ടി വന്നു...
- Sports
IND vs ENG: കോലി വീണ്ടും ക്ലീന്‍ബൗള്‍ഡ്, വില്ലനായത് ജാക്ക് ലീച്ച്, ഇനി അപൂര്‍വ്വ നേട്ടത്തിനൊപ്പം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഡ്യുവല്‍ ടോണ്‍ നിറത്തില്‍ തിളങ്ങി സിട്രണ്‍ C5 എയര്‍ക്രോസ്; അവതരണം ഉടന്‍
രണ്ടാഴ്ച മുന്നെയാണ് ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ PSA ഗ്രൂപ്പ്, 2021 ഫെബ്രുവരി 1-ന് C5 എയര്‍ക്രോസ് എസ്യുവി വിപണിയില്‍ അവതരിപ്പിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

മിഡ് സൈസ് എസ്യുവി കഴിഞ്ഞ വര്‍ഷം വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും, നിലവിലെ സാഹചര്യങ്ങള്‍ പദ്ധതി തകിടം മറിക്കുകയാണ് ചെയ്തത്. അതേസമയം, വരാനിരിക്കുന്ന വാഹനത്തിന്റെ പരീക്ഷണയോട്ടം നിരത്തുകളില്‍ സജീവമാണ്.

ഇപ്പോഴിതാ വാഹനം ഒരിക്കല്‍ കൂടി ക്യാമറയില്‍ കുടുങ്ങിയെന്ന് വേണം പറയാന്‍. ഇത് ആദ്യമായിട്ടാണ്, ഡ്യുവല്‍-ടോണ്‍ കളര്‍ ഓപ്ഷനിലുള്ള ഒരു പ്രോട്ടോടൈപ്പ് മോഡലിന്റെ ചിത്രം പുറത്തുവരുന്നത്. ബോഡി പാനലുകളില്‍ ഇളം സില്‍വര്‍ കളറും റൂഫില്‍ ബ്ലാക്ക്-ഔട്ടുമാണ് നല്‍കിയിരിക്കുന്നത്.
MOST READ: മുൻനിരയിലേക്ക് ടാറ്റ ഹാരിയറും; വിൽപ്പന കുതിച്ചുയരുന്നു

തമിഴ്നാട്ടിലെ ചെന്നൈയ്ക്കടുത്തുള്ള തിരുവള്ളൂരിലുള്ള CK ബിര്‍ള പ്ലാന്റില്‍ C5 എയര്‍ക്രോസ് ഒത്തുചേര്‍ക്കും. മുന്‍നിര ഉത്പ്പന്നം CKD യൂണിറ്റായി ഇന്ത്യയില്‍ വില്‍പ്പന ചെയ്യും. നിലവിലെ ചിത്രങ്ങള്‍ കാറിന്റെ സൈഡ് പ്രൊഫൈല്‍ മാത്രമാണ് വ്യക്തമാക്കുന്നത്.

ഡിസൈന്‍ സവിശേഷതകള്‍ പരിശോധിക്കുകയാണെങ്കില്‍ നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ട് അനുസരിച്ച്, ആകര്‍ഷമായ ഗ്രില്ലിനൊപ്പം സ്പ്ലിറ്റ് ഹെഡ്ലാമ്പുകള്‍ ലഭിക്കുന്നു.
MOST READ: നിറയെ ഫീച്ചറുകളുമായി 2021 GLC എസ്യുവി അവതരിപ്പിച്ച് മെര്‍സിഡീസ്

ഇരുവശത്തും ബമ്പറിന് താഴെയായി എയര്‍ ഇന്‍ടേക്കുകള്‍ സ്ഥാപിച്ചിരിക്കുന്നു. വശങ്ങളില്, മികച്ച സംരക്ഷണത്തിനായി സൈഡ് ബോഡിയും വീല്‍ ആര്‍ച്ച് ക്ലാഡിംഗുകളും ലഭിക്കുന്നു, ഒപ്പം അതിന്റെ ബാഹ്യ രൂപത്തിന് സ്പോര്‍ട്ടി ടച്ച് നല്കുന്നു.

C5 എയര്‍ക്രോസിന്റെ പിന്‍ഭാഗം ചതുരാകൃതിയിലുള്ള റാപ് റൗണ്ട് എല്‍ഇഡി ടൈലൈറ്റുകളുമായി ഡിസൈന്‍ ചെയ്തിരിക്കുന്നു. ബൂട്ട് ലിഡില്‍ ബ്രാന്‍ഡിന്റെ ലോഗോയും പ്രദര്‍ശിപ്പിക്കുന്നു.
MOST READ: മെയ്ഡ് ഇന്‍ ഇന്ത്യ ഇലക്ട്രിക് സൈക്കിളുമായി നഹക് മോട്ടോര്‍സ്; വില 27,000 രൂപ

17 ഇഞ്ച് അലോയ് വീലുകള്‍, റൂഫ് റെയിലുകള്‍, ഇന്റഗ്രേറ്റഡ് റിയര്‍ റൂഫ് സ്പോയിലര്‍, പ്രവര്‍ത്തനരഹിതമായ ഇരട്ട എക്സ്ഹോസ്റ്റ് വെന്റുകള്‍ ഉള്ള ബ്ലാക്ക് ഔട്ട് ബമ്പര്‍ എന്നിവയാണ് മറ്റ് ശ്രദ്ധേയമായ എക്സ്റ്റീരിയര്‍ സ്റ്റൈലിംഗ് ഹൈലൈറ്റുകള്‍.

അകത്തളത്തും പ്രീമിയം മെറ്റീരിയലുകളുടെ ഉപയോഗം വാഹനത്തിന് ആഢംബര ഭാവം പ്രധാനം ചെയ്യുന്നു. കൂടാതെ യൂറോപ്യന്‍-സ്പെക്ക് മോഡലിന് സമാനമായ ഡ്യുവല്‍-ടോണ്‍ തീം അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
MOST READ: റാപ്പിഡിന്റെ എൻട്രി ലെവൽ വേരിയന്റ് റൈഡർ തിരിച്ചെത്തി; വില 7.79 ലക്ഷം രൂപ

ഉപകരണങ്ങളുടെ കാര്യത്തില്‍, 8.0 ഇഞ്ച് ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പനോരമിക് സണ്‍റൂഫ്, 12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, പവര്‍ഡ് ടെയില്‍ഗേറ്റ്, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്ട്രോള്, ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക് എന്നിവയുള്‍പ്പെടെ സവിശേഷതകളുടെ നീണ്ട നിര തന്നെ വാഹനത്തില്‍ പ്രതീക്ഷിക്കാം.

എഞ്ചിന് സവിശേഷതകളിലേക്ക് വന്നാല്‍ ഇത് 2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ യൂണിറ്റ് ഉപയോഗിച്ച് വാഗ്ദാനം ചെയ്യും. ഈ എഞ്ചിന് 175 bhp കരുത്തും 400 Nm torque ഉം ഉത്പാദിപ്പിക്കും.

1.6 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ യൂണിറ്റ് 180 bhp കരുത്തും 250 Nm torque ഉം സൃഷ്ടിക്കാന്‍ പര്യാപ്തമാണ്. രണ്ട് എഞ്ചിനുകളിലും സ്റ്റാന്‍ഡേര്‍ഡായി 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് വാഗ്ദാനം ചെയ്യും, പെട്രോള്‍ യൂണിറ്റില്‍ 6 സ്പീഡ് മാനുവല്‍ ഓപ്ഷനുമുണ്ട്.

PSA ഗ്രൂപ്പ് അതിന്റെ ലാ മൈസണ്‍ സിട്രണ്‍ ഷോറൂമുകളിലൂടെ C5 എയര്‍ക്രോസ് വില്‍പ്പന ചെയ്യും. ഒരു CKD യൂണിറ്റ് ആയതിനാല്‍ 30 ലക്ഷം രൂപ വരെ വാഹനത്തിന് എക്സ്ഷോറൂം വില പ്രതീക്ഷിക്കാം.
Source: Rushlane