Just In
- 17 min ago
'സോംഗ് ഓഫ് ദ നൈറ്റ്'; ബലേനോയ്ക്കായി പുതിയ TVC അവതരിപ്പിച്ച് മാരുതി
- 1 hr ago
ടുവാനോ 660, RS660 ബുക്കിംഗ് ആരംഭിച്ച് അപ്രീലിയ; അവതരണം ഉടനെന്ന് സൂചന
- 15 hrs ago
ഡെലിവറിക്കായി 25,000-ത്തിലധികം ഇലക്ട്രിക് വാഹനങ്ങള്‍; പ്രഖ്യാപനവുമായി ഫ്ലിപ്കാര്‍ട്ട്
- 16 hrs ago
കൂടുതൽ കരുത്തൻ, 2021 മോഡൽ 1290 സൂപ്പർ അഡ്വഞ്ചർ R അവതരിപ്പിച്ച് കെടിഎം
Don't Miss
- News
വെള്ളിയാഴ്ച ഭാരത ബന്ദ്; രാജ്യം സ്തംഭിക്കും; കടകള്‍ തുറക്കില്ല, റോഡ് ഉപരോധിക്കുമെന്ന് സമരക്കാര്‍
- Lifestyle
രക്തസമ്മര്‍ദ്ദം പിടിച്ചുനിര്‍ത്താന്‍ ഉത്തമം ഈ വിത്ത്
- Movies
ഡിംപലിനെ മജിസിയ പിന്നില്‍ നിന്നും കുത്തിയോ? സൗഹൃദത്തില്‍ വിള്ളല്‍ വീണ് തുടങ്ങിയെന്ന് പ്രേക്ഷകര്‍
- Sports
IND vs ENG: പുജാര പൂജ്യത്തിന് പുറത്ത്, അപൂര്‍വ്വ കാഴ്ച, കുറവ് പന്തുകള്‍ നേരിട്ട് മടങ്ങിയ കണക്കുകളിതാ
- Travel
വിശ്വാസം മാത്രംമതി! ഈ ക്ഷേത്രങ്ങളിലെ പ്രസാദം രോഗങ്ങളകറ്റും!
- Finance
ഓഹരി വിപണി നേട്ടത്തില്‍ ഉണര്‍ന്നു; സെന്‍സെക്സ് 500 പോയിന്റിലേറെ വര്‍ധിച്ചു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
നിറയെ ഫീച്ചറുകളുമായി 2021 GLC എസ്യുവി അവതരിപ്പിച്ച് മെര്‍സിഡീസ്
നവീകരണങ്ങളോടെ 2021 GLC എസ്യുവി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച് നിര്‍മ്മാതാക്കളായ മെര്‍സിഡീസ് ബെന്‍സ്. 57.40 ലക്ഷം രൂപ മുതല്‍ 63.15 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.

മെര്‍സിഡീസ് മീ കണക്ട് ഉള്‍പ്പടെ നിരവധി ഫീച്ചറുകളോടെയാണ് പുതിയ പതിപ്പ് വിപണിയില്‍ എത്തുന്നത്. ബ്രാന്‍ഡില്‍ നിന്നുള്ള ഏറ്റവും പ്രധാന സവിശേഷതയായി മാറിയ കണക്ട് ചെയ്ത കാര്‍ സാങ്കേതികവിദ്യ ലഭിക്കുന്ന ജര്‍മ്മന്‍ വാഹനം കൂടിയാണ് പുതിയ എസ്യുവി.

മെര്‍സിഡീസ് ബെന്‍സ് S-ക്ലാസും ഈ മാസം ആദ്യം ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് അപ്ഡേറ്റ് ചെയ്തിരുന്നു. 2021-ല്‍ 15 ഉല്‍പ്പന്നങ്ങള്‍ രാജ്യത്ത് എത്തിക്കുമെന്ന് മെര്‍സിഡസ് ബെന്‍സ് ഇന്ത്യ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
MOST READ: ഫോർച്യൂണർ ഫെയ്സ്ലിഫ്റ്റിന്റെ ഡെലിവറികൾ ആരംഭിച്ച് ടൊയോട്ട

2021 മെര്‍സിഡീസ് ബെന്‍സ് GLC-ക്ക് ഇപ്പോള്‍ വോയ്സ് റെക്കഗ്നിഷനോടുകൂടിയ മെര്‍സിഡീസ് മി കണക്ട് (MMC) സാങ്കേതികവിദ്യ ലഭിക്കുന്നു, ഒപ്പം അലക്സ ഹോം, ഗൂഗിള്‍ ഹോം എന്നിവയും നാവിഗേഷന്‍ സിസ്റ്റത്തിലെ പാര്‍ക്കിംഗ് ലൊക്കേഷനും അപ്ലിക്കേഷനും സമന്വയിപ്പിക്കുന്നു.

GLC-യില്‍ മെര്‍സിഡീസ് ബെന്‍സ് ഇന്ത്യ പ്രൊഡക്റ്റ് ലൈനപ്പില്‍ ആദ്യമായി അവതരിപ്പിച്ച ഫ്രണ്ട് മസാജ് സീറ്റുകളും ഇടംപിടിക്കുന്നു. ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എല്ലാം പുതിയതും ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ഇഷ്ടാനുസൃതമാക്കാവുന്നതുമായ അനുഭവം നല്കുന്നു.
MOST READ: ജിംനിയുടെ കയറ്റുമതി ആരംഭിച്ച് മാരുതി; ഇന്ത്യന്‍ വിപണി കാത്തിരിക്കണം

മെച്ചപ്പെട്ട ദൃശ്യപരതയ്ക്കായി 360 ഡിഗ്രി ക്യാമറയുള്ള പാര്‍ക്കിംഗ് പാക്കേജും എസ്യുവിക്ക് ലഭിക്കുന്നു. ബ്രില്യന്റ് ബ്ലൂ, ഹൈടെക് സില്‍വര്‍ എന്നിങ്ങനെ രണ്ട് പുതിയ നിറങ്ങളില്‍ 2021 GLC വാഗ്ദാനം ചെയ്യുന്നു.

നിലവില്‍ ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തുന്ന വാഹനങ്ങളില്‍ നിന്നുള്ള ഏറ്റവും ചെറിയ എസ്യുവിയാണ് മെര്‍സിഡീസ് ബെന്‍സ് GLC. 2016-ല്‍ ആദ്യമായി വിപണിയിലെത്തിയതിനുശേഷം നാളിതുവരെ 8,400 യൂണിറ്റുകള്‍ വിറ്റഴിക്കപ്പെട്ടു.
MOST READ: റാപ്പിഡിന്റെ എൻട്രി ലെവൽ വേരിയന്റ് റൈഡർ തിരിച്ചെത്തി; വില 7.79 ലക്ഷം രൂപ

2020 മോഡലിന് സമാനമായ 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് വാഹനത്തിന്റെ കരുത്ത്. ഈ എഞ്ചിന് 194 bhp കരുത്തും 320 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്.

192 bhp കരുത്തും 400 Nm torque ഉം ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനും വാഹനത്തിന് ലഭിക്കും. രണ്ട് എഞ്ചിനുകളും 9 G-ട്രോണിക് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി ജോടിയാക്കുന്നു, ഡീസലിന് 4 മാറ്റിക് AWD-യും ലഭിക്കും.
MOST READ: റോഡിലെ കുഴികൾ ഇനിയൊരു വെല്ലുവിളിയല്ല; പുതിയ പാത്ത്ഹോൾ പ്രോ അവതരിപ്പിച്ച് ജെസിബി

MBUX യൂസര്‍ ഇന്റര്‍ഫേസ്, വയര്‍ലെസ് ചാര്‍ജിംഗ്, ക്രൂയിസ് കണ്ട്രോള്, ഡൈനാമിക് സെലക്ട്, ആംബിയന്റ് ലൈറ്റിംഗ് എന്നിവയും മറ്റ് 2021 മെര്‍സിഡീസ് ബെന്‍സ് GLC-യുടെസവിശേഷതകളില് ഉള്‍പ്പെടുന്നു.

ബിഎംഡബ്ല്യു X3, വോള്‍വോ XC60, ലാന്‍ഡ് റോവര്‍ ഡിസ്കവറി സ്പോര്‍ട്ട് എന്നിവരാണ് ശ്രേണിയിലെ എതിരാളികള്‍. അധികം വൈകാതെ തന്നെ മോഡലുകള്‍ക്ക് വില വര്‍ധനവ് പ്രഖ്യാപിച്ചിരിക്കുകയാണ് മെര്‍സിഡീസ് ബെന്‍സ്.