പരീക്ഷണയോട്ടം സജീവമാക്കി ഹ്യുണ്ടായി i20 N-ലൈന്‍; സ്‌പൈ ചിത്രങ്ങള്‍

ഇന്ത്യന്‍ വിപണിയില്‍ പെര്‍ഫോമെന്‍ കാറുകളെയും എത്തിക്കാനുള്ള ഒരുക്കത്തിലാണ് കൊറിയന്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായി. ബ്രാന്‍ഡ് നിരയില്‍ നിന്നുള്ള ഫെര്‍ഫോമെന്‍സ് മോഡലായ N-ലൈന്‍ i20-യുടെ പരീക്ഷണയോട്ടം കമ്പനി ആരംഭിക്കുകയും ചെയ്തു.

പരീക്ഷണയോട്ടം സജീവമാക്കി ഹ്യുണ്ടായി i20 N-ലൈന്‍; സ്‌പൈ ചിത്രങ്ങള്‍

ഈ വര്‍ഷാവസാനം മോഡലിനെ രാജ്യത്ത് അവതരിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി. ഇപ്പോഴിതാ പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു.

പരീക്ഷണയോട്ടം സജീവമാക്കി ഹ്യുണ്ടായി i20 N-ലൈന്‍; സ്‌പൈ ചിത്രങ്ങള്‍

ഭാഗികമായി മൂടിക്കെട്ടിയായിരുന്നു വാഹനത്തിന്റെ പരീക്ഷണയോട്ടം. ഹ്യുണ്ടായിയുടെ N പ്രകടന വിഭാഗത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നിരവധി പുതിയ സ്‌റ്റൈലിംഗ് ഘടകങ്ങള്‍ i20 N-ലൈനില്‍ അവതരിപ്പിക്കുന്നു.

MOST READ: പുതിയ 220i സ്‌പോർട്ട് സെഡാൻ പുറത്തിറക്കി ബിഎംഡബ്ല്യു; വില 37.90 ലക്ഷം രൂപ

പരീക്ഷണയോട്ടം സജീവമാക്കി ഹ്യുണ്ടായി i20 N-ലൈന്‍; സ്‌പൈ ചിത്രങ്ങള്‍

മുന്‍വശത്ത്, i20 N-ലൈനിന് അല്പം വ്യത്യസ്തമായ ഫ്രണ്ട്, റിയര്‍ ബമ്പര്‍ ഡിസൈന്‍, ഗ്രേ കോണ്‍ട്രാസ്റ്റിംഗ് സ്‌ട്രൈപ്പ്, ''ചെക്കേര്‍ഡ് ഫ്‌ലാഗ്'' സ്‌റ്റൈല്‍ പാറ്റേണ്‍ ഉള്ള ഒരു ബ്ലാക്ക് ഗ്രില്‍, N-ലൈന്‍ ബാഡ്ജ് എന്നിവയും ലഭിക്കുന്നു.

പരീക്ഷണയോട്ടം സജീവമാക്കി ഹ്യുണ്ടായി i20 N-ലൈന്‍; സ്‌പൈ ചിത്രങ്ങള്‍

പിന്നില്‍, i20 N-ലൈനിന് ഡിഫ്യൂസര്‍-സ്‌റ്റൈല്‍ ബമ്പര്‍, i30 N ഹോട്ട് ഹാച്ച് പോലെ ഒരു ത്രികോണ ഫോഗ്-ലൈറ്റ്, ക്രോം ട്വിന്‍-എക്‌സിറ്റ് എക്സ്ഹോസ്റ്റ് എന്നിവ ലഭിക്കുന്നു.

MOST READ: പതിറ്റാണ്ടുകൾക്ക് ശേഷം അരവിന്ദ് ഓട്ടോമൊബൈൽസ് യാഥാർഥ്യമാകുന്നു; കൺസെപ്റ്റ് വണ്ണിന്റെ ഡിസൈൻ സ്കെച്ച് പുറത്ത്

പരീക്ഷണയോട്ടം സജീവമാക്കി ഹ്യുണ്ടായി i20 N-ലൈന്‍; സ്‌പൈ ചിത്രങ്ങള്‍

വിദേശത്ത്, N-ലൈനിന് നാല് ബാഹ്യ നിറങ്ങള്‍ തിരഞ്ഞെടുക്കാന്‍ സാധിക്കുന്നു. ഫാന്റം ബ്ലാക്ക്, അറോറ ഗ്രേ, ബ്രാസ്, പോളാര്‍ വൈറ്റ്, ഇവയില്‍ ബ്ലാക്ക് റൂഫും ഇടംപിടിക്കുന്നു. N-ലൈന്‍ പാക്കേജിന്റെ ഭാഗമായി രണ്ട്-ടോണ്‍ 17 ഇഞ്ച് അലോയ് വീലുകളും ഇതിന് ലഭിക്കുന്നു.

പരീക്ഷണയോട്ടം സജീവമാക്കി ഹ്യുണ്ടായി i20 N-ലൈന്‍; സ്‌പൈ ചിത്രങ്ങള്‍

അകത്തളം റെഗുലര്‍ പതിപ്പിന് സമാനമാണെങ്കിലും, ഇതിന് പ്രധാന N ബാഡ്ജിംഗും റെഡ് സ്റ്റിച്ചിംഗും ഉടനീളം ലഭിക്കുന്നു, സ്‌പോര്‍ട്ട് ഫ്രണ്ട് സീറ്റുകള്‍, ഒരു ബെസ്‌പോക്ക് സ്റ്റിയറിംഗ് വീല്‍, മെറ്റല്‍ പെഡലുകള്‍, N-ബ്രാന്‍ഡഡ് ലെതര്‍ ഗിയര്‍ നോബ് എന്നിവയും ഇടംപിടിച്ചേക്കും.

MOST READ: ടൈഗൂണ്‍ മിഡ്-സൈസ് എസ്‌യുവിയെ അവതരിപ്പിക്കുന്ന തീയതി പങ്കുവെച്ച് ഫോക്‌സ്‌വാഗണ്‍

പരീക്ഷണയോട്ടം സജീവമാക്കി ഹ്യുണ്ടായി i20 N-ലൈന്‍; സ്‌പൈ ചിത്രങ്ങള്‍

120 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന 1.0 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിനാണ് വാഹനത്തിന് ലഭിക്കുക. സ്പോര്‍ട്ടിയര്‍ എക്സ്ഹോസ്റ്റ് നോട്ട് എന്നിവയുള്‍പ്പെടെ i20 N-ലൈന്‍ ഇന്ത്യയിലേക്കു വരും. ഈ വര്‍ഷാവസാനം ലോഞ്ച് ചെയ്യുമ്പോള്‍ മോഡല്‍ i20 ഇന്ത്യ ലൈനപ്പിന് മുകളില്‍ സ്ഥാനം പിടിക്കും.

പരീക്ഷണയോട്ടം സജീവമാക്കി ഹ്യുണ്ടായി i20 N-ലൈന്‍; സ്‌പൈ ചിത്രങ്ങള്‍

ഹ്യുണ്ടായിയുടെ N ബ്രാന്‍ഡ് സ്‌കോഡയുടെ RS, ഫോക്‌സ്‌വാഗണ്‍ GTI അല്ലെങ്കില്‍ ഫോര്‍ഡിന്റെ RS-ന് സമാനമാണ്. ഇത് ഹ്യുണ്ടായിയുടെ ലോക റാലി ചാമ്പ്യന്‍ഷിപ്പ് വിജയം ആഘോഷിക്കുകയും വിശാലമായ പ്രേക്ഷകര്‍ക്ക് ആക്സസ് ചെയ്യാവുന്ന ടു-ഡ്രൈവ് പ്രകടന കാറുകള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു.

MOST READ: വിലയും കൊറോണയും തിരിച്ചടിച്ചു, ഒക്ടാവിയ RS 245 പെർഫോമൻസ് സെഡാൻ വിറ്റഴിക്കാൻ പാടുപെട്ട് സ്കോഡ

പരീക്ഷണയോട്ടം സജീവമാക്കി ഹ്യുണ്ടായി i20 N-ലൈന്‍; സ്‌പൈ ചിത്രങ്ങള്‍

തുടക്കത്തില്‍ മോഡലിന്റെ 2,500 യൂണിറ്റുകള്‍ മാത്രമാകും വിപണിയില്‍ എത്തുക. ഇന്ത്യയില്‍ ഈ മോഡലിന് ഏകദേശം 25 ലക്ഷം രൂപ വരെ എക്‌സ്‌ഷോറൂം വില വരും. വിപണിയില്‍ i20 N-ലൈന്റെ പ്രതികരണത്തെ കണക്കാക്കിയ ശേഷം ഹ്യുണ്ടായി N ശ്രേണിയിലെ കാറുകള്‍ക്കായി പ്രാദേശിക അസംബ്ലിയെക്കുറിച്ചും ചര്‍ച്ചകള്‍ നടത്തും.

പരീക്ഷണയോട്ടം സജീവമാക്കി ഹ്യുണ്ടായി i20 N-ലൈന്‍; സ്‌പൈ ചിത്രങ്ങള്‍

കൂടാതെ, ഗ്രാന്‍ഡ് i10 നിയോസ്, വെന്യു, പുതിയ എലാന്‍ട്രാ പോലുള്ള ചില വലിയ കാറുകളുടെ N-ലൈന്‍ പതിപ്പുകളും ഹ്യുണ്ടായി ഇന്ത്യയില്‍ കൊണ്ടുവന്നേക്കുമെന്നും സൂചനകളുണ്ട്.

Source: Autocar India

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai i20 N Line New Spy Images Out, Find Here More Details. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X