i20 N-ലൈന്‍ പെര്‍ഫോമന്‍സ് പതിപ്പ് ഉടനെത്തും; പരീക്ഷണയോട്ടം സജീവമാക്കി ഹ്യുണ്ടായി

തങ്ങളുടെ N-ലൈന്‍ പെര്‍ഫോമെന്‍സ് ശ്രേണി ഇന്ത്യന്‍ വിപണിയിലെത്തിക്കുമെന്ന് ഹ്യുണ്ടായി നേരത്തെ അറിയിച്ചിരുന്നു. ഈ N-ലൈന്‍ ശ്രേണി മോഡലുകള്‍ അടിസ്ഥാനപരമായി ഇന്ത്യയില്‍ ഇതിനകം വില്‍പനയ്ക്കെത്തിച്ചിട്ടുള്ള ചില സ്റ്റാന്‍ഡേര്‍ഡ് ഉല്‍പ്പന്നങ്ങളുടെ കൂടുതല്‍ ശക്തമായ പതിപ്പാണ്.

i20 N-ലൈന്‍ പെര്‍ഫോമന്‍സ് പതിപ്പ് ഉടനെത്തും; പരീക്ഷണയോട്ടം സജീവമാക്കി ഹ്യുണ്ടായി

മാത്രമല്ല, നിരവധി തവണ ഈ മോഡലുകള്‍ നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങളും വാര്‍ത്തകളും പുറത്തുവരുകയും ചെയ്തിരുന്നു. ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ഹ്യുണ്ടായി i20 N-ലൈന്‍ അടുത്തിടെ മനേസറിനടുത്ത് പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

i20 N-ലൈന്‍ പെര്‍ഫോമന്‍സ് പതിപ്പ് ഉടനെത്തും; പരീക്ഷണയോട്ടം സജീവമാക്കി ഹ്യുണ്ടായി

സാധാരണ പതിപ്പില്‍ നിന്ന് i20 N വേര്‍തിരിച്ചറിയാനുള്ള എളുപ്പമാര്‍ഗ്ഗം അതിന്റെ ആകൃതിയും പിന്നിലെ ഡ്യുവല്‍ എക്സ്ഹോസ്റ്റ് ടിപ്പുകളും വലിയ അലോയ് വീലുകളും പോലുള്ള ഘടകങ്ങളാണ്.

MOST READ: പുതുതലമുറ ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ LC300 അരങ്ങേറ്റം ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി ടൊയോട്ട

i20 N-ലൈന്‍ പെര്‍ഫോമന്‍സ് പതിപ്പ് ഉടനെത്തും; പരീക്ഷണയോട്ടം സജീവമാക്കി ഹ്യുണ്ടായി

മുകളില്‍ സൂചിപ്പിച്ചതുപോലെ, ഹ്യുണ്ടായി i20 N-ലൈനില്‍ സ്റ്റാന്‍ഡേര്‍ഡുമായി താരതമ്യപ്പെടുത്തുമ്പോള്‍ അല്പം വ്യത്യസ്തമായ ബോഡി കിറ്റ് അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

i20 N-ലൈന്‍ പെര്‍ഫോമന്‍സ് പതിപ്പ് ഉടനെത്തും; പരീക്ഷണയോട്ടം സജീവമാക്കി ഹ്യുണ്ടായി

ഒരു വലിയ ഫ്രണ്ട് ഗ്രില്‍, വലിയ എയര്‍ ഇന്‍ടേക്കുള്ള പുതുക്കിയ ബമ്പര്‍, ഫ്രണ്ട് ഗ്രില്ലില്‍ 'N-ലൈന്‍' ബാഡ്ജിംഗ്, ചുറ്റുമുള്ള വ്യത്യസ്ത ഹൈലൈറ്റുകള്‍, പുതിയ സൈഡ് സ്‌കേര്‍ട്ടുകള്‍, സൈഡ് സില്ലുകള്‍ എന്നിവയും മറ്റ് ചില മാറ്റങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.

MOST READ: പ്രതികൂല സാഹചര്യത്തിലും മിന്നിതിളങ്ങി മാരുതി; വാര്‍ഷിക വില്‍പ്പനയില്‍ 140 ശതമാനം വളര്‍ച്ച

i20 N-ലൈന്‍ പെര്‍ഫോമന്‍സ് പതിപ്പ് ഉടനെത്തും; പരീക്ഷണയോട്ടം സജീവമാക്കി ഹ്യുണ്ടായി

ഇന്റീരിയറുകളിലും സമാനമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. ഇത് കൂടുതല്‍ സ്‌പോര്‍ട്ടി സ്വഭാവം വാഹനത്തിന് നല്‍കുന്നു. കോസ്‌മെറ്റിക് മാറ്റങ്ങള്‍ക്ക് പുറമെ, വരാനിരിക്കുന്ന ഹ്യുണ്ടായി i20 N-ലൈനും കുറച്ച് മെക്കാനിക്കല്‍ അപ്ഗ്രേഡുകളും അവതരിപ്പിക്കുമെന്ന് പറയപ്പെടുന്നു.

i20 N-ലൈന്‍ പെര്‍ഫോമന്‍സ് പതിപ്പ് ഉടനെത്തും; പരീക്ഷണയോട്ടം സജീവമാക്കി ഹ്യുണ്ടായി

സസ്‌പെന്‍ഷന്‍ സജ്ജീകരണവും ബ്രേക്കുകളും ഇതില്‍ ഉള്‍പ്പെടുന്ന പ്രധാന മാറ്റങ്ങളാണ്. യാന്ത്രികമായി, പുതിയ i20 N-ലൈനിന് സ്റ്റാന്‍ഡേര്‍ഡ് മോഡലിന്റെ അതേ 1.0 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിനാണ് കരുത്ത്.

MOST READ: ഹയാബൂസയ്ക്ക് ആവശ്യക്കാര്‍ ഏറെ; രണ്ടാം ബാച്ചിന്റെ കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

i20 N-ലൈന്‍ പെര്‍ഫോമന്‍സ് പതിപ്പ് ഉടനെത്തും; പരീക്ഷണയോട്ടം സജീവമാക്കി ഹ്യുണ്ടായി

ഈ എഞ്ചിന്‍ 120 bhp പവറും 172 Nm torque ഉം ഉത്പാദിപ്പിക്കും. എന്നിരുന്നാലും, എഞ്ചിന്റെയും പവര്‍ട്രെയിനിന്റെയും കൃത്യമായ വിവരങ്ങള്‍ ഇതുവരെ കമ്പനി പ്രഖ്യാപിച്ചിട്ടില്ല. സ്റ്റാന്‍ഡേര്‍ഡ് മോഡലിനെ അപേക്ഷിച്ച് ഹ്യുണ്ടായി i20 N-ലൈനിന് സ്റ്റാന്‍ഡേര്‍ഡ് പതിപ്പിനെക്കാള്‍ വില ഉയരും.

i20 N-ലൈന്‍ പെര്‍ഫോമന്‍സ് പതിപ്പ് ഉടനെത്തും; പരീക്ഷണയോട്ടം സജീവമാക്കി ഹ്യുണ്ടായി

സൂചനകള്‍ അനുസരിച്ച് ഏകദേശം 25 ലക്ഷം രൂപ മുതല്‍ 30 ലക്ഷം രൂപ വരെ എക്സ്ഷോറൂം വില പ്രതീക്ഷിക്കാം. ഒരു CBU യൂണിറ്റായിട്ടാകും ഹോട്ട് ഹാച്ച്ബാക്കിനെ രാജ്യത്ത് വില്‍പ്പനയ്ക്ക് എത്തിക്കുക.

MOST READ: മഹീന്ദ്ര ഥാര്‍, ബൊലേറോ ഡിസൈനില്‍ ചൈനീസ് ജീപ്പ്; വില്‍പ്പന പാകിസ്താനില്‍

i20 N-ലൈന്‍ പെര്‍ഫോമന്‍സ് പതിപ്പ് ഉടനെത്തും; പരീക്ഷണയോട്ടം സജീവമാക്കി ഹ്യുണ്ടായി

വാഹനത്തിന് ആവശ്യക്കാര്‍ കൂടിയാല്‍ ബ്രാന്‍ഡില്‍ നിന്നുള്ള മറ്റുമോഡലുകളുടെ N-ലൈന്‍ വേരിയന്റും കമ്പനി രാജ്യത്ത് അവതരിപ്പിച്ചേക്കും. ഒപ്പം കമ്പനി പ്രാദേശിക അസംബ്ലിയും പരിഗണിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഗ്രാന്‍ഡ് i10 നിയോസ്, വെന്യു, ക്രെറ്റ, വെര്‍ണ എന്നിവയ്ക്കാകും ഭാവിയില്‍ N-ലൈന്‍ വേരിയന്റ് ലഭിക്കുക.

Source: Indianautosblog

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai i20 N-Line Spotted Testing Again, Find Here All The Details. Read in Malayalam.
Story first published: Wednesday, June 2, 2021, 9:40 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X