ജനപ്രീതി നഷ്ടപ്പെട്ട് ഹ്യുണ്ടായി സാന്‍ട്രോ; പ്രതിമാസ വില്‍പ്പനയില്‍ ഇടിവ്

2020 ഏപ്രില്‍ മാസത്തിലാണ് ബിഎസ് VI-ലേക്ക് നവീകരിച്ച സാന്‍ട്രോയെ ഹ്യുണ്ടായി അവതരിപ്പിക്കുന്നത്. നാല് വേരിയന്റുകളിലാണ് ബിഎസ് VI പതിപ്പ് ലഭ്യമാക്കിയിട്ടുള്ളത്.

ജനപ്രീതി നഷ്ടപ്പെട്ട് ഹ്യുണ്ടായി സാന്‍ട്രോ; പ്രതിമാസ വില്‍പ്പനയില്‍ ഇടിവ്

പ്രധാന എതിരാളികളായ ടാറ്റ ടിയാഗൊ, റെനോ ക്വിഡ് എന്നിവരെ മറികടന്ന് 2018 അവസാനത്തോടെ നെയിംപ്ലേറ്റിന് ആഭ്യന്തര വിപണിയില്‍ തിരിച്ചെത്തിയപ്പോള്‍ മാന്യമായ തുടക്കമാണ് ലഭിച്ചത്. എന്നിരുന്നാലും, തുടക്കത്തില്‍ ലഭിച്ച സ്വീകാര്യത നിലനിര്‍ത്താന്‍ മോഡലിന് കഴിഞ്ഞില്ല.

ജനപ്രീതി നഷ്ടപ്പെട്ട് ഹ്യുണ്ടായി സാന്‍ട്രോ; പ്രതിമാസ വില്‍പ്പനയില്‍ ഇടിവ്

മാത്രമല്ല സമീപകാലത്തെ വില്‍പ്പന വന്‍ ഇടിവാണ് സംഭവിക്കുന്നതും. ദക്ഷിണ കൊറിയന്‍ നിര്‍മ്മാതാക്കള്‍ 2021 ഫെബ്രുവരിയില്‍ 29 ശതമാനം വില്‍പ്പന വളര്‍ച്ച നേടി. 2020-ല്‍ ഇതേ കാലയളവില്‍ 40,010 യൂണിറ്റുകളായിരുന്നു വിപണിയില്‍ എത്തിയതെങ്കില്‍ 2021 അത് 51,600 യൂണിറ്റായി ഉയര്‍ത്താന്‍ കമ്പനിക്ക് സാധിച്ചു.

MOST READ: കാത്തിരിപ്പ് നീളില്ല; അരങ്ങേറ്റത്തിനൊരുങ്ങി പുത്തന്‍ സെലേറിയോ

ജനപ്രീതി നഷ്ടപ്പെട്ട് ഹ്യുണ്ടായി സാന്‍ട്രോ; പ്രതിമാസ വില്‍പ്പനയില്‍ ഇടിവ്

ഗ്രാന്‍ഡ് i10 നിയോസ്, ഓറ, സാന്‍ട്രോ എന്നിവയുടെ വില്‍പ്പനയിലാണ് ബ്രാന്‍ഡ് ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നതും. ഗ്രാന്‍ഡ് i10 നിയോസിന്റെ ഇടിവ് ഒരു ശതമാനവും ഓറ 13 ശതമാനവും മാത്രമാണ് ഇടിവെങ്കില്‍, സാന്‍ട്രോയുടെ വില്‍പ്പനയില്‍ വര്‍ഷം തോറും 49 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ജനപ്രീതി നഷ്ടപ്പെട്ട് ഹ്യുണ്ടായി സാന്‍ട്രോ; പ്രതിമാസ വില്‍പ്പനയില്‍ ഇടിവ്

2021 ജനുവരിയിലെ മുന്‍ മാസവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ശ്രേണിയില്‍ 4 ശതമാനം വില്‍പ്പന ഇടിഞ്ഞുവെന്നാണ് കണക്കുകള്‍. നിലവില്‍, സാന്‍ട്രോയുടെ വില 4.68 ലക്ഷം രൂപയില്‍ ആരംഭിച്ച് ഉയര്‍ന്ന പതിപ്പിന് 6.36 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില.

MOST READ: ഇന്ത്യൻ വിപണിയിൽ ഏറ്റവുമധികം കാത്തിരിപ്പ് കാലയളവുമായി വരുന്ന ജനപ്രിയ എസ്‌യുവികൾ

ജനപ്രീതി നഷ്ടപ്പെട്ട് ഹ്യുണ്ടായി സാന്‍ട്രോ; പ്രതിമാസ വില്‍പ്പനയില്‍ ഇടിവ്

1.1 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനില്‍ നിന്നാണ് ഇത് കരുത്ത് സൃഷ്ടിക്കുന്നത്. 5,500 rpm-ല്‍ 68 bhp കരുത്തും 4,500 rpm-ല്‍ 99 Nm torque ഉം ഉല്‍പാദിപ്പിക്കുന്നു. അഞ്ച് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ അഞ്ച് സ്പീഡ് എഎംടി ഗിയര്‍ബോക്‌സ് ഉപയോഗിച്ച് എഞ്ചിന്‍ ജോടിയാക്കുന്നു.

ജനപ്രീതി നഷ്ടപ്പെട്ട് ഹ്യുണ്ടായി സാന്‍ട്രോ; പ്രതിമാസ വില്‍പ്പനയില്‍ ഇടിവ്

ക്രോം ഘടകങ്ങളുള്ള ഗ്രില്‍, സ്വീപ്ബാക്ക് ഹെഡ്‌ലാമ്പുകള്‍, ഫോഗ് ലാമ്പുകള്‍, പുനര്‍രൂപകല്‍പ്പന ചെയ്ത ബമ്പര്‍ എന്നിവയുള്ള ഒരു കാസ്‌കേഡിംഗ് ഗ്രില്‍ വാഹനത്തിന്റെ സവിശേഷതകളാണ്.

MOST READ: പിന്നിൽ സ്പെയർ വീലില്ല, ഇക്കോസ്പോർട്ടിന്റെ പുതിയ SE വേരിയന്റ് പുറത്തിറക്കി ഫോർഡ്; വില 10.49 ലക്ഷം മുതൽ

ജനപ്രീതി നഷ്ടപ്പെട്ട് ഹ്യുണ്ടായി സാന്‍ട്രോ; പ്രതിമാസ വില്‍പ്പനയില്‍ ഇടിവ്

പിന്‍ഭാഗത്ത് ഒരു വലിയ വിന്‍ഡ്ഷീല്‍ഡ്, പുതിയ ടെയില്‍ ലാമ്പ് ക്ലസ്റ്റര്‍, ഹൈ സ്റ്റോപ്പ് ലാമ്പ്, പുനര്‍രൂപകല്‍പ്പന ചെയ്ത ബമ്പറുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്നു. വാഹനത്തിന്റെ ഇരുവശത്തും പ്ലാസ്റ്റിക് ഉള്‍പ്പെടുത്തലുകളും റിഫ്‌ലക്ടറുകളും ഉള്‍ക്കൊള്ളുന്നു.

ജനപ്രീതി നഷ്ടപ്പെട്ട് ഹ്യുണ്ടായി സാന്‍ട്രോ; പ്രതിമാസ വില്‍പ്പനയില്‍ ഇടിവ്

ഇന്റീരിയര്‍, ഡാഷ്ബോര്‍ഡ്, ഡോര്‍ ട്രിമ്മുകളിലും ഡാര്‍ക്ക്, ബ്ലാക്ക്, ബീജ് കളറും ലഭിക്കുന്നു. എയര്‍ കണ്ടീഷനിംഗ് വെന്റുകള്‍, ഗിയര്‍ ലിവര്‍, സ്റ്റിയറിംഗ് വീല്‍ എന്നിവയ്ക്ക് ചുറ്റുമുള്ള സില്‍വര്‍ ഉള്‍പ്പെടുത്തലുകള്‍ ക്യാബിനില്‍ ഉള്‍ക്കൊള്ളുന്നു.

MOST READ: അഡ്വഞ്ചർ ബൈക്കുമായി ഹോണ്ട, CB500X ഈ മാസം വിൽപ്പനയ്ക്ക് എത്തും

ജനപ്രീതി നഷ്ടപ്പെട്ട് ഹ്യുണ്ടായി സാന്‍ട്രോ; പ്രതിമാസ വില്‍പ്പനയില്‍ ഇടിവ്

ആപ്പിള്‍ കാര്‍പ്ലേയും ആന്‍ഡ്രോയിഡ് ഓട്ടോയും പിന്തുണയ്ക്കുന്ന 7.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഇലക്ട്രോണിക് ക്രമീകരിക്കാവുന്ന ഒആര്‍വിഎം, റിയര്‍ എയര്‍ കണ്ടീഷനിംഗ് വെന്റുകള്‍, സ്റ്റിയറിംഗ് മൗണ്ട് ചെയ്ത ഓഡിയോ നിയന്ത്രണങ്ങള്‍, മടക്കാവുന്ന പിന്‍ സീറ്റുകള്‍, റിയര്‍ വാഷര്‍, വൈപ്പര്‍ എന്നിവയുമായാണ് വാഹനം എത്തുന്നത്.

ജനപ്രീതി നഷ്ടപ്പെട്ട് ഹ്യുണ്ടായി സാന്‍ട്രോ; പ്രതിമാസ വില്‍പ്പനയില്‍ ഇടിവ്

ഇബിഡിയുള്ള എബിഎസ്, ഡ്യുവല്‍ എയര്‍ബാഗുകള്‍, റിയര്‍ പാര്‍ക്കിംഗ് സെന്‍സറും ക്യാമറയും, സ്പീഡ് സെന്‍സിംഗ് ഓട്ടോ ഡോര്‍ ലോക്കുകള്‍, ഇംപാക്റ്റ് സെന്‍സിംഗ് ഓട്ടോ ഡോര്‍ അണ്‍ലോക്ക്, റിയര്‍ ഡീഫോഗര്‍ എന്നിവ സുരക്ഷാ സവിശേഷതകളില്‍ ഉള്‍പ്പെടുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai Santro Sales Going Down, Find Here More Details. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X