D-മാക്സ് V-ക്രോസിന്റെ ഹൈ-ലാൻഡർ വേരിയന്റും ഡീലർഷിപ്പിലെത്തി, വിൽപ്പന ആരംഭിക്കാൻ സജ്ജമായി ഇസൂസു

ഇസൂസു D-മാക്സ് V-ക്രോസിന്റെ പുതുക്കിയ പതിപ്പ് അധികം വൈകാതെ തന്നെ ഇന്ത്യൻ നിരത്തുകളിൽ ഓടിത്തുടങ്ങും. ഒരു വർഷത്തോളമായി വിപണിയിൽ നിന്നും വിട്ടുനിന്നതിനു ശേഷം ചെറിയ പരിഷ്ക്കരണങ്ങളുമായാണ് വീണ്ടും സജീവമാകാൻ തയാറെടുക്കുന്നത്.

D-മാക്സ് V-ക്രോസിന്റെ ഹൈ-ലാൻഡർ വേരിയന്റും ഡീലർഷിപ്പിലെത്തി, വിൽപ്പന ആരംഭിക്കാൻ സജ്ജമായി ഇസൂസു

ഇസുസു തങ്ങളുടെ ഡ്യുവൽ-ക്യാബ് പിക്ക് അപ്പ് ട്രക്കിന്റെ രണ്ട് വകഭേദങ്ങളാകും ഇന്ത്യയിൽ അവതരിപ്പിക്കുക. സാധാരണ V-ക്രോസിനൊപ്പം ബേസ് മോഡലായ ഹൈ-ലാൻഡർ വേരിയന്റും കമ്പനി പുറത്തിറക്കും.

D-മാക്സ് V-ക്രോസിന്റെ ഹൈ-ലാൻഡർ വേരിയന്റും ഡീലർഷിപ്പിലെത്തി, വിൽപ്പന ആരംഭിക്കാൻ സജ്ജമായി ഇസൂസു

വിപണിയിൽ അവതരിപ്പിക്കുന്നതിന്റെ ഭാഗമായി D-മാക്സ് V-ക്രോസിന്റെ ഹൈ-ലാൻഡർ പതിപ്പും ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങിയിട്ടുണ്ട്. ഇതിന്റെ ചിത്രങ്ങൾ ടീം ബിഎച്ച്പി പുറത്തുവിട്ടിരിക്കുകയാണ്.

MOST READ: ലോകത്തിലെ ആദ്യത്തെ സൂപ്പർ കാറിന് 50 വയസ്; ലംബോർഗിനി മിയൂറ SV

D-മാക്സ് V-ക്രോസിന്റെ ഹൈ-ലാൻഡർ വേരിയന്റും ഡീലർഷിപ്പിലെത്തി, വിൽപ്പന ആരംഭിക്കാൻ സജ്ജമായി ഇസൂസു

പ്രതീക്ഷിച്ചതുപോലെ ഹൈ-ലാൻ‌ഡർ‌ വളരെ ലളിതമാണ്. 225 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസും സ്പീഡ് ലിമിറ്ററും ഇല്ലാത്ത D-മാക്സ് S-കാബിന്റെ അല്പം പ്രീമിയം പതിപ്പാണ് ഇത്. സ്റ്റീൽ വീലുകൾക്ക് സിൽവർ വീൽ ക്യാപ്പുകളും ഫ്രണ്ട് ബമ്പറിൽ കൂടുതൽ സ്പോർട്ടി ഡിസൈനും ഉണ്ട്.

D-മാക്സ് V-ക്രോസിന്റെ ഹൈ-ലാൻഡർ വേരിയന്റും ഡീലർഷിപ്പിലെത്തി, വിൽപ്പന ആരംഭിക്കാൻ സജ്ജമായി ഇസൂസു

മാനുവൽ എയർ കണ്ടീഷനിംഗ് ഉള്ള ഒരു അടിസ്ഥാന ഇന്റീരിയറാണ് ഹൈ-ലാൻഡറിന് ലഭിക്കുന്നത്. ഒരു ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് ഹെഡ്-യൂണിറ്റിന്റെ അഭാവവും ഈ എൻട്രി ലെവൽ പതിപ്പിന്റെ പ്രത്യേകതകളാണ്.

MOST READ: സിയാസിന്റെ റീബാഡ്ജ് പതിപ്പുമായി യാരിസിന്റെ കച്ചവടം പൂട്ടാനൊരുങ്ങി ടൊയോട്ട

D-മാക്സ് V-ക്രോസിന്റെ ഹൈ-ലാൻഡർ വേരിയന്റും ഡീലർഷിപ്പിലെത്തി, വിൽപ്പന ആരംഭിക്കാൻ സജ്ജമായി ഇസൂസു

1.9 ലിറ്റർ ഡീസൽ എഞ്ചിൻ ഉപയോഗിച്ച് ഇസൂസു ഹൈ-ലാൻഡർ വാഗ്ദാനം ചെയ്യാം. ഈ പ്രത്യേക വേരിയന്റിൽ ഒരു മാനുവൽ ഗിയർബോക്‌സ് സജ്ജീകരിച്ചിട്ടുണ്ടെങ്കിലും ഓൾ-വീൽ ഡ്രൈവ് സംവിധാനമുണ്ടെന്ന് പ്രതീക്ഷിക്കേണ്ടതില്ല.

D-മാക്സ് V-ക്രോസിന്റെ ഹൈ-ലാൻഡർ വേരിയന്റും ഡീലർഷിപ്പിലെത്തി, വിൽപ്പന ആരംഭിക്കാൻ സജ്ജമായി ഇസൂസു

ഹൈ-ലാൻഡർ വേരിയന്റിന് D-മാക്സ് S-ക്യാബിനേക്കാൾ അഞ്ച് ലക്ഷം രൂപയായിരിക്കും കൂടുതൽ മുടക്കേണ്ടി വരിക. ബി‌എസ്-VI മാനദണ്ഡങ്ങൾക്ക് അനുസൃതമായി പുതുക്കിയ മോഡലിന്റെ മൊത്തത്തിലുള്ള രൂപകൽപ്പനയിൽ ജാപ്പനീസ് ബ്രാൻഡ് മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.

MOST READ: ആകർഷകവും അഗ്രസ്സീവുമായ ഫാസ്റ്റ് & ഫ്യൂരിയസ് 9 കാറുകളെ പരിചയപ്പെടാം

D-മാക്സ് V-ക്രോസിന്റെ ഹൈ-ലാൻഡർ വേരിയന്റും ഡീലർഷിപ്പിലെത്തി, വിൽപ്പന ആരംഭിക്കാൻ സജ്ജമായി ഇസൂസു

സ്റ്റാൻഡേർഡായി ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയ 1.9 ലിറ്റർ ഡീസൽ എഞ്ചിനിലാകും 2021 D-മാക്സ് V-ക്രോസിന്റെ മറ്റ് വകഭേദങ്ങൾ വിപണിയിൽ ഇടംപിടിക്കുക. ഓട്ടോമാറ്റിക് വാഹനങ്ങളോടുള്ള വളർന്നു വരുന്ന പ്രീതിയാണ് ഈ തീരുമാനത്തിന് പിന്നിൽ.

D-മാക്സ് V-ക്രോസിന്റെ ഹൈ-ലാൻഡർ വേരിയന്റും ഡീലർഷിപ്പിലെത്തി, വിൽപ്പന ആരംഭിക്കാൻ സജ്ജമായി ഇസൂസു

എന്നാൽ പിക്കപ്പിന്റെ ബി‌എസ്-IV മോഡലിൽ നേരത്തെ നൽകിയിരുന്ന 2.5 ലിറ്റർ ഡീസൽ എഞ്ചിൻ പുതിയ മോഡലിൽ അവതരിപ്പിക്കാൻ സാധ്യതയില്ല. 16.55 ലക്ഷം മുതൽ 20 ലക്ഷം രൂപ വരെയായിരുന്നു പഴയ ഇസൂസു D-മാക്സ് V-ക്രോസിന്റെ വില.

D-മാക്സ് V-ക്രോസിന്റെ ഹൈ-ലാൻഡർ വേരിയന്റും ഡീലർഷിപ്പിലെത്തി, വിൽപ്പന ആരംഭിക്കാൻ സജ്ജമായി ഇസൂസു

എന്നാൽ മിനുങ്ങിയെത്തുമ്പോൾ നിലവിലെ സാഹചര്യത്തിൽ വില അൽപ്പം കൂടുമെന്നും ഉറപ്പാണ്. അധികം വൈകാതെ തന്നെ നിരത്തിലേക്ക് എത്തുന്ന D-മാക്സ് V-ക്രോസിന്റെ ടീസറും ഇസൂസു പങ്കുവെച്ചിരുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ഇസൂസു #isuzu
English summary
Isuzu D-Max V-Cross Base-Spec Hi-Lander Variant Spied In The Dealership. Read in Malayalam
Story first published: Monday, April 19, 2021, 17:21 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X