2021 D-മാക്സ് V-ക്രോസിന് ഹൈ-ലാൻഡർ ബേസ് വേരിയന്റും, ശ്രദ്ധയാകർഷിക്കാൻ ഇസൂസു

ഇന്ത്യയിലെ ലൈഫ്-സ്റ്റൈൽ പിക്കപ്പ് ശ്രേണിയിൽ ഒരേയൊരു രാജാവേയുള്ളൂ. അത് D-മാക്സ് V-ക്രോസാണ്. ഒരു വർഷത്തോളമായി വിപണിയിൽ നിന്നും വിട്ടുനിന്നതിനു ശേഷം ചെറിയ പരിഷ്ക്കരണങ്ങളുമായി വീണ്ടും സജീവമാകാൻ ഒരുങ്ങുകയാണ് ജാപ്പനീസ് മോഡൽ.

2021 D-മാക്സ് V-ക്രോസിന് ഹൈ-ലാൻഡർ ബേസ് വേരിയന്റും, ശ്രദ്ധയാകർഷിക്കാൻ ഇസൂസു

അധികം വൈകാതെ തന്നെ നിരത്തിലേക്ക് എത്തുന്ന D-മാക്സ് V-ക്രോസിന്റെ ടീസറും ഇസൂസു പുറത്തുവിട്ടിരുന്നു. സ്റ്റാൻഡേർഡ് പതിപ്പിനൊപ്പം ഇതുവരെ കാണാത്തൊരു വേരിയന്റിനെ കൂടി സമാരംഭിച്ചേക്കുമെന്നാണ് അഭ്യൂഹം.

2021 D-മാക്സ് V-ക്രോസിന് ഹൈ-ലാൻഡർ ബേസ് വേരിയന്റും, ശ്രദ്ധയാകർഷിക്കാൻ ഇസൂസു

ഹൈ-ലാൻഡർ എന്നറിയപ്പെടുന്ന പതിപ്പാകും ഇതെന്നാണ് ഇസൂസുവിന്റെ വെബ്‌സൈറ്റിലെ ഒരു ടീസർ വെളിപ്പെടുത്തുന്നത്. V-ക്രോസിന്റെ ബേസ് വേരിയന്റായിരിക്കും ഹൈ-ലാൻഡർ എന്നാണാണ് ലഭിക്കുന്ന സൂചന.

MOST READ: ഏപ്രിൽ മാസത്തിലും മോഡലുകളിൽ മികച്ച ഓഫറുകൾ പ്രഖ്യാപിച്ച് ഫോർഡ്

2021 D-മാക്സ് V-ക്രോസിന് ഹൈ-ലാൻഡർ ബേസ് വേരിയന്റും, ശ്രദ്ധയാകർഷിക്കാൻ ഇസൂസു

ബി‌എസ്-VI മലിനീകരണ മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നതിന് മുമ്പ് വിൽപ്പനയ്‌ക്കെത്തിയ മുൻതലമുറ മോഡലിനെ അടിസ്ഥാനമാക്കിയായിരിക്കും ഈ വേരിയന്റ് അണിഞ്ഞൊരുങ്ങുക. വാഹനം ഇതിനകം തന്നെ ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങിയിട്ടുണ്ട്.

2021 D-മാക്സ് V-ക്രോസിന് ഹൈ-ലാൻഡർ ബേസ് വേരിയന്റും, ശ്രദ്ധയാകർഷിക്കാൻ ഇസൂസു

ബി‌എസ്-VI മാനദണ്ഡങ്ങൾക്ക് അനുസൃതമായി പുതുക്കിയ മോഡലിന്റെ മൊത്തത്തിലുള്ള രൂപകൽപ്പനയിൽ ജാപ്പനീസ് ബ്രാൻഡ് മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. സ്റ്റാൻഡേർഡായി ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയ 1.9 ലിറ്റർ ഡീസൽ എഞ്ചിനിലാകും 2021 D-മാക്സ് V-ക്രോസ് വിപണിയിലെത്തുക.

MOST READ: മാർച്ചിൽ തിളങ്ങി കോംപാക്ട് എസ്‌യുവി സെഗ്മെന്റ്; വിൽപ്പന കണക്കുകൾ ഇങ്ങനെ

2021 D-മാക്സ് V-ക്രോസിന് ഹൈ-ലാൻഡർ ബേസ് വേരിയന്റും, ശ്രദ്ധയാകർഷിക്കാൻ ഇസൂസു

അതായത് മാനുവൽ ഗിയർബോക്‌സ് ഓപ്ഷൻ ഇത്തവണ ലൈഫ്-സ്റ്റൈൽ പിക്കപ്പിൽ ഉണ്ടായേക്കില്ലെന്ന സൂചനയാണിത് നൽകുന്നത്. ഓട്ടോമാറ്റിക് വാഹനങ്ങളോട് ഇന്ത്യക്കുള്ള താത്പര്യമാണ് ഈ തീരുമാനത്തിലേക്ക് എത്താൻ ഇസൂസുവിനെ പ്രേരിപ്പിച്ചിരിക്കുന്നത്.

2021 D-മാക്സ് V-ക്രോസിന് ഹൈ-ലാൻഡർ ബേസ് വേരിയന്റും, ശ്രദ്ധയാകർഷിക്കാൻ ഇസൂസു

ബി‌എസ്-IV പതിപ്പിൽ ഈ യൂണിറ്റ് പരമാവധി 150 bhp കരുത്തും 350 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരുന്നു. കൂടാതെ നേരത്തെ ബി‌എസ്-IV മോഡലിൽ നൽകിയിരുന്ന 2.5 ലിറ്റർ ഡീസൽ എഞ്ചിൻ പുതിയ മോഡലിൽ അവതരിപ്പിക്കാൻ സാധ്യതയില്ല.

MOST READ: മിന്നിത്തിളങ്ങി ടാറ്റ ആൾട്രോസ്, മാർച്ചിലെ വിൽപ്പനയിൽ വൻ വർധനവ്

2021 D-മാക്സ് V-ക്രോസിന് ഹൈ-ലാൻഡർ ബേസ് വേരിയന്റും, ശ്രദ്ധയാകർഷിക്കാൻ ഇസൂസു

റിയർ-വീൽ ഡ്രൈവിലും ഫോർ വീൽ ഡ്രൈവ് കോൺഫിഗറേഷനുകളിലും ഹൈ-ലാൻഡർ വേരിയന്റ് വാഗ്ദാനം ചെയ്യും. ഇതിനൊപ്പം ഇസൂസു പുതുതലമുറ V-ക്രോസും ഉയർന്ന വില പരിധിയിൽ അവതരിപ്പിച്ചേക്കാം.

2021 D-മാക്സ് V-ക്രോസിന് ഹൈ-ലാൻഡർ ബേസ് വേരിയന്റും, ശ്രദ്ധയാകർഷിക്കാൻ ഇസൂസു

പുതുതലമുറ ആവർത്തനത്തിന് ബി‌എസ്-VI കംപ്ലയിന്റ് 3.0 ലിറ്റർ ഡീസൽ എഞ്ചിൻ നൽകാം. 16.55 ലക്ഷം മുതൽ 20 ലക്ഷം രൂപ വരെയായിരുന്നു ഇസൂസു D-മാക്സ് V-ക്രോസിന്റെ വില. എന്നാൽ പുതിയ അവതാരത്തിൽ എത്തുമ്പോൾ നിലവിലെ സാഹചര്യത്തിൽ വില അൽപ്പം കൂടാനും സാധ്യതയുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #ഇസൂസു #isuzu
English summary
Isuzu To Introduce New V-Cross Hi-Lander Variant In India. Read in Malayalam
Story first published: Friday, April 9, 2021, 10:06 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X