Just In
- 14 hrs ago
പള്‍സര്‍ 180F ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും പിന്‍വലിച്ച് ബജാജ്; നിര്‍ത്തലാക്കിയെന്ന് സൂചന
- 17 hrs ago
ബിഎസ്-VI നിഞ്ച 300 പതിപ്പിന്റെ എഞ്ചിൻ വിശദാംശങ്ങൾ പങ്കുവെച്ച് കവസാക്കി
- 20 hrs ago
ഇന്ത്യൻ വിപണിയ്ക്കായി പുതിയ CC26 സെഡാനും സിട്രണിന്റെ പണിപ്പുരയിൽ
- 1 day ago
ഇലക്ട്രിക് സ്കൂട്ടറുമായി ബൗണ്‍സ്; ബുക്കിംഗ് മൊബൈല്‍ അപ്ലിക്കേഷന്‍ വഴി
Don't Miss
- News
കുരുവിള തോറ്റോടിയ കോതമംഗലം, ഇത്തവണ യുഡിഎഫ് പിടിക്കുമോ? ജോസ് പോയതോടെ കടുപ്പം!!
- Finance
പുതിയ ബ്രോഡ്ബാൻഡ്- ലാൻഡ് ലൈൻ ഉപയോക്താക്കൾക്ക് സൌജന്യ 4 ജി സിം കാർഡ്: പദ്ധതിയുമായി ബിഎസ്എൻഎൽ
- Movies
ആരും മണിക്കുട്ടനെ ഉപദ്രവിക്കരുതെന്ന് അവതാരകൻ; ആദ്യമായി കിട്ടിയ ക്യാപ്റ്റന്‍സി മുതലാക്കുമെന്ന് താരം
- Sports
IND vs ENG: ടേണിങ് പിച്ചില്‍ എങ്ങനെ ബാറ്റ് ചെയ്യണം? ലക്ഷ്മണിന്റെ ഉപദേശം
- Lifestyle
സാമ്പത്തിക ഭദ്രത കൈവരുന്ന രാശിക്കാര്‍
- Travel
13450 രൂപയ്ക്ക് കേരളത്തില്‍ നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
I-പേസ് ഇലക്ട്രിക്കിനെ അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി ജാഗ്വര്‍; എതിരാളി മെര്‍സിഡീസ് EQC
ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ജാഗ്വര്‍ I-പേസ് ഇലക്ട്രിക് എസ്യുവിയുടെ അവതരണ തീയതി പുറത്ത്. പോയ വര്‍ഷം നവംബര്‍ മാസത്തില്‍ തന്നെ വാഹനത്തിനായുള്ള ബുക്കിംഗ് കമ്പനി ആരംഭിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ അവതരണം സംബന്ധിച്ചും വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. 2021 മാര്‍ച്ച് 9-ന് ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തുമെന്ന് ജാഗ്വര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്.

I-പേസിന്റെ ആദ്യ മോഡലിനെ ഈ വര്‍ഷം ജനുവരിയില്‍ ഇന്ത്യയിലെത്തിച്ചിരുന്നു. ഒരു വെര്‍ച്വല്‍ ഇവന്റിലൂടെയാകും വാഹനത്തിന്റെ അവതരണം. I-പേസ് ഈ വര്‍ഷത്തെ ബ്രാന്‍ഡിന്റെ ആദ്യ ലോഞ്ചും രാജ്യത്തെ ആദ്യത്തെ ഇലക്ട്രിക് ഓഫറിംഗും ആണ്.
MOST READ: ഒറ്റ ചാർജിൽ 419 കിലോമീറ്റർ ശ്രേണി; 2021 ZS ഇവി പുറത്തിറക്കി എംജി

S, SE, HSE എന്നിങ്ങനെ മൂന്ന് പതിപ്പുകളിലായിട്ടാകും വാഹനം വാഗ്ദാനം ചെയ്യുക. ഒറ്റ പവര്‍ട്രെയിന്‍ ഓപ്ഷനില്‍ EV400 കാണും. വേള്‍ഡ് കാര്‍ ഓഫ് ദ ഇയര്‍, വേള്‍ഡ് കാര്‍ ഡിസൈന്‍ ഓഫ് ദി ഇയര്‍, 2019-ലെ വേള്‍ഡ് ഗ്രീന്‍ കാര്‍ എന്നിങ്ങനെ മൂന്ന് അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ആദ്യത്തെ കാറായി ജാഗ്വര്‍ I-പേസ് മാറിയിരുന്നു.

ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡറിന്റെ ഡിജിറ്റല്‍ ലോഞ്ചിനോടുള്ള മികച്ച പ്രതികരണത്തിന് ശേഷം ജാഗ്വര്‍ I-പേസിന്റെ ലോഞ്ചിനായി മറ്റൊരു ഡിജിറ്റല്‍ അനുഭവം ക്യൂറേറ്റ് ചെയ്യുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണെന്ന് ജാഗ്വര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ പ്രസിഡന്റും മാനേജിംഗ് ഡയറക്ടറുമായ രോഹിത് സൂരി പറഞ്ഞു.
MOST READ: നിരത്തില്‍ കളറാകാന്‍ ടാറ്റ ടിയാഗൊ; യെല്ലോ കളര്‍ ഓപ്ഷന് പിന്‍വലിച്ചേക്കും?

ആഴത്തിലുള്ളതും ആകര്‍ഷകവുമായ ഡിജിറ്റല്‍ പരിപാടികള്‍, ഭാവിയില്‍ അഭിമുഖീകരിക്കുന്ന നഗര മെട്രോപോളിസിലേക്ക് ഒരു എത്തിനോട്ടം പ്രദാനം ചെയ്യും, അത് സുസ്ഥിര ആവാസവ്യവസ്ഥയുടെ വീക്ഷണകോണില്‍ നിന്ന് പ്രായോഗികമായി രൂപകല്‍പ്പന ചെയ്തതും നൂതന സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്നതും ഇലക്ട്രിക് വാഹനങ്ങള്‍ പോലുള്ള കാര്യക്ഷമമായ ചലനാത്മകതയെ പിന്തുണയ്ക്കുന്നതുമാണെന്ന് അദ്ദേഹം പറഞ്ഞു.

മീഡിയയിലെ അംഗങ്ങള്‍, ഞങ്ങളുടെ ബഹുമാനപ്പെട്ട ഉപഭോക്താക്കള്‍, ബ്രാന്‍ഡിന്റെ ആരാധകര്‍ എന്നിവര്‍ ഈ സവിശേഷവും ഭാവിയേറിയതും തെരഞ്ഞെടുക്കപ്പെട്ടതുമായ ലോഞ്ച് ഇവന്റിലൂടെ വാഗ്ദാനം ചെയ്യുന്ന വെര്‍ച്വല്‍ അനുഭവം നന്നായി ഉള്ക്കെള്ളുമെന്ന് ഉറപ്പുണ്ടെന്നും രോഹിത് സൂരി പറഞ്ഞു.

മുന്നിലും പിന്നിലുമുള്ള ആക്സിലില്‍ യഥാക്രമം രണ്ട് സിന്‍ക്രണസ് മാഗ്നറ്റ് ഇലക്ട്രിക് മോട്ടോറുകളാണ് ജാഗ്വര്‍ I-പേസിന് കരുത്ത് പകരുന്നത്. ഇത് 394 bhp കരുത്തും 696 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്.

AWD സംവിധാനം വഴി നാല് ചക്രങ്ങളിലേക്കും പവര്‍ അയയ്ക്കുന്നു. പെര്‍ഫോമന്‍സ് എസ്യുവിക്ക് വെറും 4.8 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയും, കൂടാതെ 480 കിലോമീറ്ററിലധികം ശ്രേണിയും വാഗ്ദാനം ചെയ്യുന്നു.

90 കിലോവാട്ട്സ് ലിഥിയം അയണ്‍ ബാറ്ററി പായ്ക്കാണ് മോഡലിന് ലഭിക്കുന്നത്, 100 കിലോവാട്ട് ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ 45 മിനിറ്റ് മാത്രം മതി. എന്നാല്‍ 7 കിലോവാട്ട് എസി വാള് ബോക്സ് ചാര്‍ജര്‍ ഒരു മുഴുവന്‍ ചാര്‍ജിനായി 10 മണിക്കൂര്‍ വരെ സമയം എടുക്കും.

കാഴ്ചയില്‍, കാറിന് ചരിഞ്ഞ ബോണറ്റ്, ഷാര്‍പ്പ് എല്‍ഇഡി ഹെഡ്ലാമ്പുകള്‍ എന്നിവ ലഭിക്കുന്നു. കൂടുതല്‍ ക്രോസ്ഓവര്‍ പോലുള്ള പ്രൊഫൈലിനായി ചരിഞ്ഞ റൂഫും വാഹനത്തിന്റെ സവിശേഷതയാണ്.

അകത്ത്, ഇലക്ട്രിക് അഡ്ജസ്റ്റബിള് ലക്സ്റ്റെക് സ്പോര്‍ട്ട് സീറ്റുകള്‍, 380 വാട്ട് മെര്‍ഡിയന്‍ സൗണ്ട് സിസ്റ്റം, ഇന്ററാക്ടീവ് ഡ്രൈവര്‍ ഡിസ്പ്ലേ, 3D സറൗണ്ട് ക്യാമറ, ഡ്രൈവര്‍ കണ്ടീഷന്‍ മോണിറ്റര്‍, ആനിമേറ്റഡ് ഡയറക്ഷണല്‍ ഇന്‍ഡിക്കേറ്ററുകള്‍, ഹെഡ്-അപ്പ് ഡിസ്പ്ലേ (HUD) എന്നിവ ഉള്‍ക്കൊള്ളുന്നു.

അഡാപ്റ്റീവ് ക്രൂയിസ് കണ്ട്രോള് പോലുള്ള ഫീച്ചറുകളും വാഹനത്തിന്റെ സവിശേഷതകളാകും. പുതിയ ജാഗ്വാര്‍ I-പേസിനായി ഒരു കോടി രൂപ വരെ എക്സ്ഷോറൂം വിലയായി നല്‍കേണ്ടി വരും. ഈ വിഭാഗത്തില്‍ മെര്‍സിഡീസ് ബെന്‍സ് EQC-ക്കെതിരെയാകും മത്സരിക്കുക.