F-പേസ് ഫെയ്‌സ്‌ലിഫ്റ്റും ഇന്ത്യയിലേക്ക്, ബുക്കിംഗ് ആരംഭിച്ച് ജാഗ്വർ, ഡെലിവറി അടുത്ത മാസത്തോടെ

ഇന്ത്യൻ കാർ വിപണിയിൽ എസ്‌യുവികളുടെ തേരോട്ടമാണ് കാണാനാവുന്നത്. അതിനാൽ തന്നെ ജാഗ്വർ ലാൻഡ് റോവർ ഇന്ത്യ ആഭ്യന്തര വിപണിയിൽ പുതിയൊരു മോഡലുമായി എത്തുകയാണ്.

F-പേസ് ഫെയ്‌സ്‌ലിഫ്റ്റും ഇന്ത്യയിലേക്ക്, ബുക്കിംഗ് ആരംഭിച്ച് ജാഗ്വർ, ഡെലിവറി അടുത്ത മാസത്തോടെ

F-പേസ് എന്ന ആഢംബര എസ്‌യുവിയെ അവതരിപ്പിക്കുന്നതിനു മുന്നോടിയായി മോഡലുനായുള്ള ബുക്കിംഗ് ആരംഭിച്ചിരിക്കുകയാണ് കമ്പനി. അകത്തും പുറത്തും നിരവധി മാറ്റങ്ങളും പരിഷ്ക്കാരങ്ങളുമായാണ് വാഹനം നിരത്തിലേക്ക് എത്താൻ ഒരുങ്ങിയിരിക്കുന്നത്.

F-പേസ് ഫെയ്‌സ്‌ലിഫ്റ്റും ഇന്ത്യയിലേക്ക്, ബുക്കിംഗ് ആരംഭിച്ച് ജാഗ്വർ, ഡെലിവറി അടുത്ത മാസത്തോടെ

ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി പെട്രോളിലും ഡീസൽ എഞ്ചിൻ ഓപ്ഷനുകളിലും ഇത് തുടർന്നും നൽകുമെന്നതാണ് ഏറെ ശ്രദ്ധേയം. കൂടാതെ ഇന്ത്യയിൽ ആദ്യമായി ആർ-ഡൈനാമിക് S വേരിയന്റിലും F-പേസ് വാഗ്‌ദാനം ചെയ്യും.

MOST READ: പുത്തൻ ഒക്‌ടാവിയയുടെ നിർമാണം ആരംഭിച്ച് സ്കോഡ, വിപണിയിലേക്ക് ഈ മാസം തന്നെ

F-പേസ് ഫെയ്‌സ്‌ലിഫ്റ്റും ഇന്ത്യയിലേക്ക്, ബുക്കിംഗ് ആരംഭിച്ച് ജാഗ്വർ, ഡെലിവറി അടുത്ത മാസത്തോടെ

വാഹനത്തിനായുള്ള ഡെലിവറി മെയ് മാസത്തോടെ ആരംഭിക്കുമെന്നും ബ്രാൻഡ് വ്യക്തമാക്കിയിട്ടുണ്ട്. നാല് സിലിണ്ടർ പെട്രോൾ എഞ്ചിൻ ഓഫർ ചെയ്യുമെങ്കിലും പുതുതലമുറ 2 ലിറ്റർ, നാല് സിലിണ്ടർ ടർബോചാർജ്ഡ് ഇൻജീനിയം ഡീസൽ എഞ്ചിനാകും കൂടുതൽ വിൽപ്പന ശ്രദ്ധ നേടാൻ സാധ്യതയുള്ളത്.

F-പേസ് ഫെയ്‌സ്‌ലിഫ്റ്റും ഇന്ത്യയിലേക്ക്, ബുക്കിംഗ് ആരംഭിച്ച് ജാഗ്വർ, ഡെലിവറി അടുത്ത മാസത്തോടെ

നിലവിലുള്ള മോഡൽ പോലെ 2021 ജാഗ്വർ F-പേസ് പ്രാദേശികമായി കൂടിചേരും. ഡയമണ്ട് മെഷ് പാറ്റേൺ, പുതുതായി രൂപകൽപ്പന ചെയ്ത ബമ്പറുകൾ, ഗ്രിൽ വരെ നീളുന്ന പുതിയ മസ്കുലർ ബോണറ്റ് ഘടന എന്നിവ ഉപയോഗിച്ച് പുതുക്കിയ മുൻവശം ജാഗ്വർ F-പേസിനെ കൂടുതൽ ആകർഷണീയമാക്കും.

MOST READ: സോനെറ്റിന്റെ ഏഴ് സീറ്റർ പതിപ്പ് ഏപ്രിൽ എട്ടിന് അവതരിപ്പിക്കും, ടീസറുമായി കിയ

F-പേസ് ഫെയ്‌സ്‌ലിഫ്റ്റും ഇന്ത്യയിലേക്ക്, ബുക്കിംഗ് ആരംഭിച്ച് ജാഗ്വർ, ഡെലിവറി അടുത്ത മാസത്തോടെ

അതോടൊപ്പം ഫ്രണ്ട് ഫെൻഡർ വെന്റുകളിൽ ലീപ്പർ ചിഹ്നങ്ങൾ, ഷാർപ്പ് എൽഇഡി ടെയിൽ ലാമ്പുകൾ, പുതുക്കിയ എൽ ആകൃതിയിലുള്ള ഇരട്ട എൽഇഡി ലൈറ്റിംഗ് സിഗ്നേച്ചർ തുടങ്ങിയവയും എസ്‌യുവിയുടെ പ്രത്യേകതകളാകും.

F-പേസ് ഫെയ്‌സ്‌ലിഫ്റ്റും ഇന്ത്യയിലേക്ക്, ബുക്കിംഗ് ആരംഭിച്ച് ജാഗ്വർ, ഡെലിവറി അടുത്ത മാസത്തോടെ

ലെതർ ട്രിമ്മുകൾക്കൊപ്പം ഡാഷ്‌ബോർഡ് പുതുമയുള്ളതിനാൽ ഫെയ്‌സ്‌ലിഫ്റ്റ് ജാഗ്വർ F-പേസിന് ഏറ്റവും പുതിയ അപ്‌ഡേറ്റുകൾ ലഭിക്കുന്നു. ഏറ്റവും പുതിയ പിവി പ്രോ ടെക് വാഗ്ദാനം ചെയ്യുന്ന പുതിയ 11.4 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിന്റെ സാന്നിധ്യം വളരെ ശ്രദ്ധേയമാണ്.

MOST READ: നെക്‌സ ശ്രേണിയിലും ഗംഭീര ഓഫറുകളുമായി മാരുതി സുസുക്കി, അറിയാം കൂടുതൽ

F-പേസ് ഫെയ്‌സ്‌ലിഫ്റ്റും ഇന്ത്യയിലേക്ക്, ബുക്കിംഗ് ആരംഭിച്ച് ജാഗ്വർ, ഡെലിവറി അടുത്ത മാസത്തോടെ

അതിൽ ഒടിആർ അപ്‌ഡേറ്റുകൾ, ഓട്ടോ എസിക്ക് പുതിയ നിയന്ത്രണങ്ങൾ, പുതിയ ഹെഡ്‌റെസ്റ്റുകളിൽ പോലും ജാഗ്വർ ചിഹ്നവും പുതിയ ഇന്റീരിയർ ട്രിമ്മിംഗുകളും ഉപയോഗിച്ച് എംബോസുചെയ്‌തിട്ടുണ്ട്.

F-പേസ് ഫെയ്‌സ്‌ലിഫ്റ്റും ഇന്ത്യയിലേക്ക്, ബുക്കിംഗ് ആരംഭിച്ച് ജാഗ്വർ, ഡെലിവറി അടുത്ത മാസത്തോടെ

അടുത്തിടെ പുറത്തിറക്കിയ I-പേസിൽ നിന്നും കടമെടുത്ത പുതിയ ഗിയർ സെലക്ടർ, മെച്ചപ്പെട്ട സ്റ്റോറേജ് സ്പേസ്, വയർലെസ് ഫോൺ ചാർജിംഗ്, ക്യാബിൻ എയർ അയോണൈസർ, പുതിയ സ്റ്റിയറിംഗ് വീൽ എന്നിവയും എസ്‌യുവിയുടെ അകത്തളത്തെ സവിശേഷതകളാണ്.

F-പേസ് ഫെയ്‌സ്‌ലിഫ്റ്റും ഇന്ത്യയിലേക്ക്, ബുക്കിംഗ് ആരംഭിച്ച് ജാഗ്വർ, ഡെലിവറി അടുത്ത മാസത്തോടെ

പുതിയ ജാഗ്വർ F-പേസ് ഫെയ്‌സ്‌ലിഫ്റ്റഡ് പതിപ്പിൽ മികച്ച സവാരി നിലവാരത്തിനായി ചാസിയും സസ്‌പെൻഷനും ബ്രിട്ടീഷ് ആഡംബര കാർ നിർമാതാക്കൾ പരിഷ്ക്കരിച്ചിട്ടുണ്ട്. മെയിൽ ഡെലിവറി ആരംഭിക്കുമെങ്കിലും വാഹനത്തിനായുള്ള വില ഇതുവരെ കമ്പനി പ്രഖ്യാപിച്ചിട്ടില്ല.

Most Read Articles

Malayalam
കൂടുതല്‍... #ജാഗ്വർ #jaguar
English summary
Jaguar Started Bookings For The New F-Pace Facelift In India. Read in Malayalam
Story first published: Tuesday, April 6, 2021, 15:59 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X