പുത്തൻ ഒക്‌ടാവിയയുടെ നിർമാണം ആരംഭിച്ച് സ്കോഡ, വിപണിയിലേക്ക് ഈ മാസം തന്നെ

ചെക്ക് റിപ്പബ്ളിക്കൻ വാഹന നിർമാതാക്കളായ സ്കോഡയുടെ ജനപ്രിയ എക്‌സിക്യൂട്ടീവ് സെഡാനായ ഒക്‌ടാവിയയുടെ നാലാംതലമുറ മോഡൽ വിപണിയിലേക്ക് ചുവടുവെക്കാൻ ഒരുങ്ങി കഴിഞ്ഞു.

പുത്തൻ ഒക്‌ടാവിയയുടെ നിർമാണം ആരംഭിച്ച് സ്കോഡ, വിപണിയിലേക്ക് ഈ മാസം തന്നെ

അതിന്റെ ഭാഗമായി 2021 മോഡലിന്റെ നിർമാണം സ്കോഡയുടെ ഔറംഗബാദിലെ പ്ലാന്റിൽ ആരംഭിച്ചിരിക്കുകയാണ്. ദീർഘകാലമായി വിപണിയിൽ നിന്നും വിട്ടുനിൽക്കുന്ന ഡി-സെഗ്മെന്റ് പ്രീമിയം സെഡാന്റെ തിരിച്ചുവരവിന് ഈ മാസം സാക്ഷ്യംവഹിക്കും.

പുത്തൻ ഒക്‌ടാവിയയുടെ നിർമാണം ആരംഭിച്ച് സ്കോഡ, വിപണിയിലേക്ക് ഈ മാസം തന്നെ

സെഡാനുകൾക്ക് വളരെ പ്രിയമുണ്ടായിരുന്ന 2001 ലാണ് സ്കോഡ ഒക്‌ടാവിയ ആദ്യമായി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. ലോകത്തിന്റെ എല്ലാ കോണുകളിലും എസ്‌യുവികൾക്ക് മുൻ‌ഗണന വർധിക്കുമ്പോൾ മോഡലിന്റെ വിജയം എങ്ങനെയാകുമെന്ന കാത്തിരിപ്പിലാണ് വിപണി.

MOST READ: സോനെറ്റിന്റെ ഏഴ് സീറ്റർ പതിപ്പ് ഏപ്രിൽ എട്ടിന് അവതരിപ്പിക്കും, ടീസറുമായി കിയ

പുത്തൻ ഒക്‌ടാവിയയുടെ നിർമാണം ആരംഭിച്ച് സ്കോഡ, വിപണിയിലേക്ക് ഈ മാസം തന്നെ

2019 നവംബറിൽ ആഗോളതലത്തിൽ പുറത്തിറക്കിയ നാലാംതലമുറ മോഡലാണ് ഇപ്പോൾ ഇന്ത്യക്കായി എത്തുന്നതും. നിലവിലുണ്ടായിരുന്ന മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ വിപ്ലവകരമായതിനേക്കാൾ പരിണാമപരമായ സമീപനമാണ് പുതുതലമുറ ഒക്‌ടാവിയയുടെ രൂപകൽപ്പന പിന്തുടരുന്നത്.

പുത്തൻ ഒക്‌ടാവിയയുടെ നിർമാണം ആരംഭിച്ച് സ്കോഡ, വിപണിയിലേക്ക് ഈ മാസം തന്നെ

ഫോക്‌സ്‌വാഗൺ ഗ്രൂപ്പിന്റെ MQB പ്ലാറ്റ്‌ഫോമിൽ അധിഷ്‌ഠിതമായ ഈ കാർ നിലവിലുണ്ടായിരുന്ന മോഡലിനെ അപേക്ഷിച്ച് നീളത്തിലും വീതിയിലും സമ്പന്നമാണ്. ഇത് മുൻഗാമിയേക്കാൾ 19 മില്ലീമീറ്റർ നീളവും 15 മില്ലീമീറ്റർ വീതിയുമുള്ളതാണ് വരാനിരിക്കുന്ന ഒക്‌ടാവിയ.

MOST READ: G-ക്ലാസ് എസ്‌യുവിയും ഇലക്‌ട്രിക്കിലേക്ക്, EQG 560, EQG 580 പേരുകൾ വ്യാപാരമുദ്രക്ക് സമർപ്പിച്ച് മെർസിഡീസ്

പുത്തൻ ഒക്‌ടാവിയയുടെ നിർമാണം ആരംഭിച്ച് സ്കോഡ, വിപണിയിലേക്ക് ഈ മാസം തന്നെ

ഇത് യാത്രക്കാർക്ക് കൂടുതൽ സ്ഥലവും സുഖവും വാഗ്ദാനം ചെയ്യുന്നു. പുതിയ സ്‌കോഡ സൂപ്പർബിന് അനുസൃതമായി കൂടുതൽ പരമ്പരാഗത രൂപകൽപ്പന ലഭിക്കുന്നതിന് ക്വാഡ് ഹെഡ്‌ലാമ്പ് സ്റ്റൈലിംഗിനെ 2021 പതിപ്പ് ഒഴിവാക്കിയിട്ടുണ്ട്.

പുത്തൻ ഒക്‌ടാവിയയുടെ നിർമാണം ആരംഭിച്ച് സ്കോഡ, വിപണിയിലേക്ക് ഈ മാസം തന്നെ

ക്യാബിനകത്ത് ലേഔട്ട് സ്കോഡ പൂർണമായും പുനർനിർമിച്ചു. തിരശ്ചീനമായ ലേയർ രൂപത്തിലുള്ള ഡിജിറ്റൽ ഡിസ്‌പ്ലേകളും ട്വിൻ-സ്‌പോക്ക് മൾട്ടിഫംഗ്ഷൻ സ്റ്റിയറിംഗ് വീലും ഉൾക്കൊള്ളുന്ന ഒരു പുതുക്കിയ ഡാഷ്‌ബോർഡാണ് 2021 ഒക്‌ടാവിയയുടെ മറ്റൊരു ആകർഷണീയത.

MOST READ: ഒക്ടാവിയ RS 245 സ്വന്തമാക്കാം; വന്‍ ഓഫര്‍ പ്രഖ്യാപിച്ച് സ്‌കോഡ

പുത്തൻ ഒക്‌ടാവിയയുടെ നിർമാണം ആരംഭിച്ച് സ്കോഡ, വിപണിയിലേക്ക് ഈ മാസം തന്നെ

ഇന്ത്യയിൽ എത്തുന്ന മോഡലിന്റെ ക്യാബിനുള്ളിൽ ഒരു ബീജ്, ബ്ലാക്ക് കളർ കമ്പനി നൽകുമെന്ന് പ്രതീക്ഷിക്കുന്നു. 2021 സ്കോഡ ഒക്‌ടാവിയയിൽ 2.0 ലിറ്റർ ടിഎസ്ഐ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാകും വാഗ്‌ദാനം ചെയ്യുക. ഇത് 7 സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാകും ജോടിയാക്കുക.

പുത്തൻ ഒക്‌ടാവിയയുടെ നിർമാണം ആരംഭിച്ച് സ്കോഡ, വിപണിയിലേക്ക് ഈ മാസം തന്നെ

ടിഎസ്ഐ ടർബോചാർജ്ഡ് എഞ്ചിൻ പരമാവധി 190 bhp കരുത്ത് ഉത്പാദിപ്പിക്കാൻ പ്രാപ്തമായിരിക്കും. ബി‌എസ്-VI കാലഘട്ടത്തിൽ പെട്രോൾ വിഭാഗത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള വാഹന നിർമാതാക്കളുടെ തന്ത്രത്തിന് അനുസൃതമായി പുതിയ മോഡൽ ഡീസൽ യൂണിറ്റ് ഒഴിവാക്കും.

പുത്തൻ ഒക്‌ടാവിയയുടെ നിർമാണം ആരംഭിച്ച് സ്കോഡ, വിപണിയിലേക്ക് ഈ മാസം തന്നെ

2020 അവസാനത്തോടെ പുതിയ ഒക്ടാവിയ ഇന്ത്യൻ വിപണിയിൽ വിപണിയിലെത്തേണ്ടതായിരുന്നു. എന്നാൽ കൊറോണ വൈറസ് വ്യാപനം കാരണം അവതരണ പദ്ധതി വൈകുകയായിരുന്നു. നേരത്തെ ഹോണ്ട സിവിക്, ഹ്യുണ്ടായി എലാൻട്ര, ടൊയോട്ട കൊറോള ആൾട്ടിസ് എന്നിവയായിരുന്നു സ്കോഡ സെഡാന്റെ പ്രധാന എതിരാളികൾ.

പുത്തൻ ഒക്‌ടാവിയയുടെ നിർമാണം ആരംഭിച്ച് സ്കോഡ, വിപണിയിലേക്ക് ഈ മാസം തന്നെ

എന്നാൽ നിലവിൽ ഈ സെഗ്മെന്റിൽ ഇന്ത്യയിൽ ഹ്യുണ്ടായി എലാൻട്ര മാത്രമാണ് ഒക്‌ടാവിയക്ക് വെല്ലുവിളി ഉയർത്തുക. വിപണിയിൽ എത്തുമ്പോൾ പുതിയ സ്കോഡ ഒക്‌ടാവിയക്ക് ഏകദേശം 17 ലക്ഷം രൂപയോളമായിരിക്കും പ്രാരംഭ എക്സ്ഷോറൂം വില.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Skoda India Started The Production Of New Octavia Sedan. Read in Malayalam
Story first published: Tuesday, April 6, 2021, 15:17 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X