Just In
- 8 hrs ago
ഇലക്ട്രിക് സ്കൂട്ടറുമായി ബൗണ്‍സ്; ബുക്കിംഗ് മൊബൈല്‍ അപ്ലിക്കേഷന്‍ വഴി
- 8 hrs ago
പൈതൃകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പുതിയ ലോഗോ അവതരിപ്പിച്ച് പൂഷോ
- 9 hrs ago
പുതിയ ഭാവത്തിൽ അണിഞ്ഞൊരുങ്ങി 2021 മിനി 5-ഡോർ പതിപ്പ്
- 9 hrs ago
സ്പ്ലെൻഡർ ശ്രേണിയിൽ കിടിലൻ ആനുകൂല്യങ്ങളും ഓഫറുകളും പ്രഖ്യാപിച്ച് ഹീറോ
Don't Miss
- News
ലീഗിനെ ക്ഷണിക്കാന്‍ ബിജെപി ആയിട്ടില്ല, ഇടതിനെ വിളിച്ചാല്‍ അവര്‍ വരുമെന്ന് കുഞ്ഞാലിക്കുട്ടി!!
- Finance
100 ബില്യൺ ഡോളറിന്റെ ആഗോള കളിപ്പാട്ട വിപണി പിടിക്കാൻ ഇന്ത്യ, കർമ്മപദ്ധതിയുമായി കേന്ദ്രം
- Movies
മണിക്കുട്ടനെ ഒത്തിരി ഇഷ്ടമാണ്, പുറകേ നടന്ന് പ്രണയിക്കാന്‍ നോക്കി; ഇനി വേണം വായിനോക്കാനെന്ന് പുതിയ മത്സരാര്‍ഥി
- Sports
IND vs ENG: പൂനെയില്‍ കോവിഡ് വ്യാപനം ശക്തം, ഏകദിന പരമ്പരയില്‍ കാണികള്‍ക്ക് വിലക്ക്
- Lifestyle
ദിനവും മാങ്ങ അരക്കപ്പെങ്കില് ആയുസ്സ് കൂടും
- Travel
13450 രൂപയ്ക്ക് കേരളത്തില്‍ നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
കരുത്ത് തെളിയിച്ച് ബൊലേറോ, XUV300 മോഡലുകൾ; മഹീന്ദ്രയുടെ മോഡൽ തിരിച്ചുള്ള വിൽപ്പന ഇങ്ങനെ
ആഭ്യന്തര വിപണിയിൽ മൊത്തം 20,498 യൂണിറ്റ് വിൽപ്പനയാണ് പുതുവർഷത്തിലെ ആദ്യമാസം മഹീന്ദ്ര ആൻഡ് മഹീന്ദ്ര സ്വന്തമാക്കിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 19,555 യൂണിറ്റായിരുന്നു. അതായത് വാർഷിക വിൽപ്പനയിൽ അഞ്ച് ശതമാനത്തിന്റെ വളർച്ച കമ്പനി കൈയ്യെത്തി പിടിച്ചെന്ന് സാരം.

2021 ജനുവരി ആദ്യ മാസത്തിൽ 7,567 യൂണിറ്റ് വിൽപ്പനയുമായി ബൊലേറോയാണ് മഹീന്ദ്ര നിരയിൽ നിന്നും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട മോഡൽ. പോയ വർഷം ജനുവരിയിൽ ഇത് 7,233 യൂണിറ്റായിരുന്നു.

ജനപ്രിയ മൾട്ടി പർപ്പസ് വാഹനത്തിന്റെ വിൽപ്പനയിലും കമ്പനിക്ക് അഞ്ച് ശതമാനത്തിന്റെ വളർച്ച രേഖപ്പെടുത്താനായി എന്നത് ശ്രദ്ധേയമാണ്. XUV300 കഴിഞ്ഞ മാസം ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട മഹീന്ദ്രയുടെ രണ്ടാമത്തെ മോഡലാണ്.
MOST READ: സിഎന്‍ജിയിലും കരുത്ത് കാട്ടാന്‍ ടാറ്റ ടിയാഗൊ, ടിഗോര്‍; പരീക്ഷണ ചിത്രം പുറത്ത്

4,612 യൂണിറ്റാണ് കോംപാക്‌ട് എസ്‌യുവിക്ക് ജനുവരിയിൽ സ്വന്തമാക്കാനായത്. 2020-ൽ ഇതേ കാലയളവിൽ 3,360 യൂണിറ്റായിരുന്നു XUV300-യുടെ സമ്പാദ്യം. അതായത് വാർഷിക വിൽപ്പനയിൽ 37 ശതമാനം ഉയർച്ചയാണ് കുഞ്ഞൻ എസ്‌യുവി മോഡലിന് നേടിയെടുക്കാനായതെന്ന് സാരം.

ശ്രേണി കൂടുതൽ വിപുലീകരിക്കുന്നതിനായി XUV300 പെട്രോൾ എഎംടി പതിപ്പും മഹീന്ദ്ര അടുത്തിടെ പുറത്തിറക്കിയിരുന്നു. സ്കോർപിയോ 2021 ജനുവരിയിൽ 4,083 യൂണിറ്റുമായി മൂന്നാം സ്ഥാനത്തെത്തി.
MOST READ: C5 എയർക്രോസിന്റെ ഔദ്യോഗിക ബുക്കിംഗ് മാർച്ച് 1 മുതൽ ആരംഭിക്കാനൊരുങ്ങി സിട്രൺ

പന്ത്രണ്ട് മാസം മുമ്പ് ഇതേ കാലയളവിൽ നിരത്തിലെത്തിച്ച 5,316 യൂണിറ്റുകളിൽ നിന്ന് 23 ശതമാനം വിൽപ്പന ഇടിവാണ് എസ്‌യുവിക്ക് സംഭവിച്ചിരിക്കുന്നത്. ബോഡി-ഓൺ-ഫ്രെയിം മോഡലിന് വരും മാസങ്ങളിൽ ഒരു തലമുറ മാറ്റവും ലഭിക്കും.

രണ്ടാം തലമുറ മഹീന്ദ്ര ഥാർ ഏതാനും മാസങ്ങൾക്ക് മുമ്പാണ് വിൽപ്പനയ്‌ക്കെത്തുന്നത്. ചുരുങ്ങിയ സമയത്തിനുള്ളിൽ അതിന്റെ ബുക്കിംഗ് 39,000 കടന്നതും ശ്രദ്ധേയമായി. ലൈഫ്സ്റ്റൈൽ ഓഫ്-റോഡ് എസ്‌യുവിയുടെ ഉത്‌പാദനം ആവശ്യാനുസരണം വർധിപ്പിക്കാനും കമ്പനി ശ്രമിച്ചു.
MOST READ: ദീപാവലി സീസണ് മുന്നോടിയായി ഫോക്സ്‍വാഗൺ ടൈഗൺ വിപണിയിലെത്തും

അതായത് 2,000-ത്തിൽ നിന്ന് പ്രതിമാസം 3,000 യൂണിറ്റായി നിർമാണം ഉയർത്താനാണ് മഹീന്ദ്ര ശ്രമിച്ചത്. 2021 ജനുവരിയിൽ 3,152 യൂണിറ്റുകളുമായി ഏറ്റവും ഉയർന്ന പ്രതിമാസ വിൽപ്പനയാണ് എസ്‌യുവി രേഖപ്പെടുത്തിയത്.

കഴിഞ്ഞ വർഷം ഇതേ കാലയളവിൽ നിരത്തിലെത്തിച്ച 1,455 യൂണിറ്റുകളിൽ നിന്ന് 888 ഉപഭോക്താക്കളെ മാത്രമാണ് ഇത്തവണ XUV500 കണ്ടെത്തിയത്. ഏകദേശം 39 ശതമാനം ഇടിവാണ് മോഡലിന്റഎ വിൽപ്പനയിൽ മഹീന്ദ്ര നേരിടുന്നത്.

പുതിയ തലമുറയിലേക്ക് ചേക്കേറാൻ ഒരുങ്ങുന്ന XUV500 ഇതിനകം തന്നെ നിരവധി തവണ ഇന്ത്യൻ നിരത്തുകളിൽ പരീക്ഷണയോട്ടത്തിന് വിധേയമാക്കിയിരുന്നു. ഈ വർഷം ഏപ്രിലിൽ സമഗ്രമായി നവീകരിച്ച എക്സ്റ്റീരിയറും പുതിയ ഇന്റീരിയറോടെയും വാഹനം വിൽപ്പനയ്ക്ക് എത്തുമെന്നാണ പ്രതീക്ഷിക്കുന്നത്.

കമ്പനിയുടെ എംപിവി മോഡലായ മറാസോ 175 യൂണിറ്റുകളാണ് ജനുവരിയിൽ വിറ്റത്. 2020-ൽ ഇതേ കാലയളവിൽ 1,267 യൂണിറ്റായിരുന്നു. 86 ശതമാനം ഇടിവാണ് ഇവിടെ സാക്ഷ്യംവഹിക്കുന്നത്.

അതേസമയം മൈക്രോ എസ്‌യുവിയായ KUV NXT പോയ മാസം വെറും 11 യൂണിറ്റും മുൻനിര മോഡലായ ആൾട്ര്യൂറാസ് 10 യൂണിറ്റുമാണ് വിറ്റത്.