സൈഡ് ഫെയ്‌സിംഗ് പിന്‍ സീറ്റുകളുമായി മഹീന്ദ്ര ഥാര്‍; സ്‌പൈ ചിത്രങ്ങള്‍

ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റ് റേറ്റിംഗുകള്‍ വെളിപ്പെടുത്തുന്നതിന് തൊട്ടുമുമ്പ് തന്നെ ഥാറിന്റെ പ്രാരംഭ പതിപ്പിനായുള്ള ബുക്കിംഗ് സ്വീകരിക്കുന്നത് മഹീന്ദ്ര നിര്‍ത്തിയിരുന്നു.

സൈഡ് ഫെയ്‌സിംഗ് പിന്‍ സീറ്റുകളുമായി മഹീന്ദ്ര ഥാര്‍; സ്‌പൈ ചിത്രങ്ങള്‍

സോഫ്റ്റ് ടോപ്പ്, സൈഡ് ഫേസിംഗ് റിയര്‍ സീറ്റുകളുള്ള അടിസ്ഥാന AX വേരിയന്റുകള്‍ കമ്പനിയുടെ വെബ്സൈറ്റില്‍ നിന്ന് നീക്കം ചെയ്ത് താല്‍ക്കാലികമായി നിര്‍ത്തലാക്കിയതായി പിന്നീട് പ്രഖ്യാപിക്കുകയും ചെയ്തു.

സൈഡ് ഫെയ്‌സിംഗ് പിന്‍ സീറ്റുകളുമായി മഹീന്ദ്ര ഥാര്‍; സ്‌പൈ ചിത്രങ്ങള്‍

മഹീന്ദ്രയുടെ ഔഗ്യോഗിക വെബ്സൈറ്റ് അനുസരിച്ച്, AX ഓപ്ഷന്‍, LX വേരിയന്റുകള്‍ മാത്രമാണ് നിലവില്‍ ബുക്കിംഗ് സ്വീകരിക്കുന്നത്. അടിസ്ഥാന വകഭേദങ്ങള്‍ തിരിച്ചെത്തുമെന്ന് യൂട്ടിലിറ്റി വാഹന നിര്‍മ്മാതാവില്‍ നിന്ന് ഒരു സ്ഥിരീകരണവുമില്ല.

MOST READ: കൈഗര്‍ മുതല്‍ വെന്യു വരെ; ഇന്ത്യയിലെ ഏറ്റവും താങ്ങാവുന്ന 5 സബ് കോംപാക്ട് എസ്‌യുവികള്‍

സൈഡ് ഫെയ്‌സിംഗ് പിന്‍ സീറ്റുകളുമായി മഹീന്ദ്ര ഥാര്‍; സ്‌പൈ ചിത്രങ്ങള്‍

ലോവര്‍-സ്‌പെക്ക് ട്രിമ്മുകള്‍ക്കുള്ള കുറഞ്ഞ ഡിമാന്‍ഡും ഉയര്‍ന്ന സ്പെക്ക് ട്രിമ്മുകള്‍ക്കുള്ള ആവശ്യക്കാര്‍ ഏറിയതുമാണ് ഈ തീരുമാനം എടുക്കാന്‍ അവരെ പ്രേരിപ്പിച്ചുവെന്ന് ബ്രാന്‍ഡ് അവകാശപ്പെടുന്നു.

സൈഡ് ഫെയ്‌സിംഗ് പിന്‍ സീറ്റുകളുമായി മഹീന്ദ്ര ഥാര്‍; സ്‌പൈ ചിത്രങ്ങള്‍

എന്നിരുന്നാലും, അടുത്തിടെ കോയമ്പത്തൂരില്‍ കോംപാക്ട് ഓഫ്-റോഡറിന്റെ ഒരു പരീക്ഷണയോട്ടത്തിന്റെ ചിത്രങ്ങള്‍ വീണ്ടും ക്യാമറ കണ്ണുകളില്‍ കുടുങ്ങി. അത് അടിസ്ഥാന AX വേരിയന്റാണെന്നും ചിത്രങ്ങള്‍ വെളിപ്പെടുത്തുന്നു.

MOST READ: ഇന്ത്യൻ വിപണിയിൽ ഇലക്ട്രിക് മോഡലുകൾ അവതരിപ്പിക്കാൻ ഫോക്സ്‍വാഗൺ; ID.4 ഇവി അടുത്ത വർഷം ആദ്യം

സൈഡ് ഫെയ്‌സിംഗ് പിന്‍ സീറ്റുകളുമായി മഹീന്ദ്ര ഥാര്‍; സ്‌പൈ ചിത്രങ്ങള്‍

പിന്നിലായി വശങ്ങളെ അഭിമുഖീകരിക്കുന്ന ബെഞ്ച് സീറ്റുകളാണുള്ളതെന്നും ചിത്രത്തില്‍ വ്യക്തം. മഹീന്ദ്ര, പുതിയ ഥാര്‍ പുറത്തിറക്കിയതു മുതല്‍ നാളിതുവരെ 40,000-ല്‍ അധികം ബുക്കിംഗുകള്‍ ലഭിച്ചുവെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

സൈഡ് ഫെയ്‌സിംഗ് പിന്‍ സീറ്റുകളുമായി മഹീന്ദ്ര ഥാര്‍; സ്‌പൈ ചിത്രങ്ങള്‍

വാഹനത്തിന് ആവശ്യക്കാര്‍ കൂടിയതോടെ കാത്തിരിപ്പ് കാലയളവ് ഏകദേശം പത്ത് മാസത്തോളമാണ്. ഇത് പുതിയ ബുക്കിംഗിനൊപ്പം വര്‍ദ്ധിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ഇത്രയും വലിയ ഓര്‍ഡറുകള്‍ അവശേഷിക്കുമ്പോഴും, ബേസ്-സ്‌പെക്ക് മോഡലിനെ വീണ്ടും മടക്കിക്കൊണ്ടുവരാന്‍ മഹീന്ദ്ര പദ്ധതിയിടുന്നുവെന്നാണ് പുതിയ ചിത്രങ്ങള്‍ വ്യക്തമാക്കുന്നത്.

MOST READ: കുറഞ്ഞ നിരക്കിൽ അലോയ് വീലും ട്യൂബ് ലെസ് ടയറും; പുതിയ ഗോൾഡൻ സ്ട്രൈപ്പ്സ് ഓഫർ പ്രഖ്യാപിച്ച് ജാവ

സൈഡ് ഫെയ്‌സിംഗ് പിന്‍ സീറ്റുകളുമായി മഹീന്ദ്ര ഥാര്‍; സ്‌പൈ ചിത്രങ്ങള്‍

വാഹനത്തിനുള്ള ആവശ്യം വര്‍ധിച്ചതുമുതല്‍, 2021 ജനുവരി മുതല്‍ നാസിക് പ്ലാന്റില്‍ 2,000 മുതല്‍ 3,000 യൂണിറ്റ് വരെ ഥാര്‍ ഉല്‍പാദന ശേഷി വര്‍ദ്ധിപ്പിക്കുമെന്ന് മഹീന്ദ്ര നേരത്തെ പ്രഖ്യാപിച്ചിരുന്നു.

സൈഡ് ഫെയ്‌സിംഗ് പിന്‍ സീറ്റുകളുമായി മഹീന്ദ്ര ഥാര്‍; സ്‌പൈ ചിത്രങ്ങള്‍

ഇത് കാത്തിരിപ്പ് കാലയളവ് കുറയ്ക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ഥാറിന്റെ അടിസ്ഥാന വകഭേദങ്ങള്‍ ഫിക്‌സഡ്-സോഫ്റ്റ് ടോപ്പ്, സൈഡ് ഫേസിംഗ് ബെഞ്ച് സീറ്റുകള്‍ മാത്രമാണ് പിന്നിലുള്ളത്. ഉയര്‍ന്ന AX (O), LX ട്രിമ്മുകള്‍ കണ്‍വേര്‍ട്ടിബിള്‍ സോഫ്റ്റ് ടോപ്പും ഫിക്സഡ് ഹാര്‍ഡ്ടോപ്പും ഉപയോഗിച്ച് വാഗ്ദാനം ചെയ്യുന്നു.

MOST READ: സർക്കാർ വാഹനങ്ങൾക്ക് ഇനിമുതൽ ആയുസ് 15 വർഷം; കരട് വിജ്ഞാപനവുമായി ഗതാഗത മന്ത്രാലയം

സൈഡ് ഫെയ്‌സിംഗ് പിന്‍ സീറ്റുകളുമായി മഹീന്ദ്ര ഥാര്‍; സ്‌പൈ ചിത്രങ്ങള്‍

രണ്ട് പവര്‍ട്രെയിന്‍ ഓപ്ഷനുകളാണ് മഹീന്ദ്ര ഥാറില്‍ വാഗ്ദാനം ചെയ്യുന്നത്. 2.2 ലിറ്റര്‍ എംഹോക്ക് ഡീസല്‍ എഞ്ചിന്‍, 2.0 ലിറ്റര്‍ എംസ്റ്റാലിയന്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍. 130 bhp കരുത്തും 300 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് ആദ്യത്തെ യൂണിറ്റ്.

സൈഡ് ഫെയ്‌സിംഗ് പിന്‍ സീറ്റുകളുമായി മഹീന്ദ്ര ഥാര്‍; സ്‌പൈ ചിത്രങ്ങള്‍

എന്നാല്‍ രണ്ടാമത്തേതിന് 150 bhp കരുത്തും 320 Nm torque ഉം ആണ് സൃഷ്ടിക്കുന്നത്. രണ്ട് യൂണിറ്റുകളും 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഉപയോഗിച്ച് ലഭ്യമാണ്.

Source: Rushlane

Most Read Articles

Malayalam
English summary
Mahindra Thar Spied Testing With Side Facing Rear Seats, Spy Pics And Details. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X