മഹീന്ദ്ര ഥാറിനായുള്ള ഉത്പാദനം വർധിപ്പിക്കുന്നു; ഇനി പ്രതിമാസം നിർമിക്കുന്നത് 3,000 യൂണിറ്റുകൾ

ഥാർ എസ്‌യുവിയുടെ ശക്തമായ ഡിമാന്റ് നിലനിർത്തുന്നതിനായി മോഡലിനായുള്ള ഉത്പാദനം ഇനിയും വർധിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് മഹീന്ദ്ര. ഇത് രണ്ടാം തവണയാണ് കമ്പനി ഥാറിനായുള്ള ഉത്പാദനം വർധിപ്പിക്കുന്നത്.

മഹീന്ദ്ര ഥാറിനായുള്ള ഉത്പാദനം വർധിപ്പിക്കുന്നു; ഇനി പ്രതിമാസം നിർമിക്കുന്നത് 3,000 യൂണിറ്റുകൾ

നിലവിൽ ഇന്ത്യൻ വിപണിയിൽ തന്നെ 39,000 ബുക്കിംഗുകളോളമാണ് എസ്‌യുവി വാരിക്കൂട്ടിയത്. 2021 ജനുവരിയിൽ മാത്രം മഹീന്ദ്രയുടെ ലൈഫ്-സ്റ്റൈൽ എസ്‌യുവിക്കായി 6,000 ബുക്കിംഗുകൾ ലഭിച്ചു.

മഹീന്ദ്ര ഥാറിനായുള്ള ഉത്പാദനം വർധിപ്പിക്കുന്നു; ഇനി പ്രതിമാസം നിർമിക്കുന്നത് 3,000 യൂണിറ്റുകൾ

2020 ഒക്ടോബറിൽ വിപണിയിലെത്തിയതു മുതൽ രണ്ടാംതലമുറ ഥാറിന് ഇന്ത്യൻ വിപണിയിൽ നിന്ന് വളരെയധികം പ്രചാരം നേടാനായിട്ടുണ്ട്. കുറച്ചു കാലമായി വളരെ ഉയർന്ന കാത്തിരിപ്പ് കാലയളവാണ് വാഹനത്തിനായുള്ളത്.

MOST READ: മാരുതി ശ്രേണിയിൽ താരമായി സിയാസ്; ജനുവരിയിലെ വിൽപ്പനയിൽ 61.32 ശതമാനം വർധനവ്

മഹീന്ദ്ര ഥാറിനായുള്ള ഉത്പാദനം വർധിപ്പിക്കുന്നു; ഇനി പ്രതിമാസം നിർമിക്കുന്നത് 3,000 യൂണിറ്റുകൾ

ചില നഗരങ്ങളിൽ കാത്തിരിപ്പ് കാലാവധി പരമാവധി ഒമ്പത് മാസത്തിൽ കൂടുതലാണ്. ഈ പ്രശ്നം പരിഹരിക്കാൻ ഉത്പാദനം ഇനിയും വർധിപ്പിക്കുന്നത് മഹീന്ദ്രയെ സഹായിക്കും. സോഫ്റ്റ്-ടോപ്പ് വേരിയന്റുകളേക്കാൾ കൂടുതൽ ഡിമാൻഡാണ് ഥാറിന്റെ ഹാർഡ്-ടോപ്പ് വേരിയന്റുകൾക്ക് ലഭിക്കുന്നത്.

മഹീന്ദ്ര ഥാറിനായുള്ള ഉത്പാദനം വർധിപ്പിക്കുന്നു; ഇനി പ്രതിമാസം നിർമിക്കുന്നത് 3,000 യൂണിറ്റുകൾ

കൂടാതെ ലഭിക്കുന്ന ബുക്കിംഗുകളിൽ അധികവും പെട്രോൾ ഓട്ടോമാറ്റിക് വേരിയന്റുകൾക്കായാണെന്നും മഹീന്ദ്ര നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഏകദേശം പകുതി ഉപഭോക്താക്കളും ഓട്ടോമാറ്റിക് വേരിയന്റുകളാണ് തെരഞ്ഞെടുക്കുന്നത്.

MOST READ: പുതുവർഷം കെങ്കേമം; 2021 ജനുവരിയിൽ 1.6 ലക്ഷം യൂണിറ്റ് ഉത്പാദനവുമായി മാരുതി

മഹീന്ദ്ര ഥാറിനായുള്ള ഉത്പാദനം വർധിപ്പിക്കുന്നു; ഇനി പ്രതിമാസം നിർമിക്കുന്നത് 3,000 യൂണിറ്റുകൾ

നേരത്തെ 2020 നവംബർ നാലിനാണ് മഹീന്ദ്ര ഥാറിന്റെ ഉത്പാദനത്തിൽ 50 ശതമാനം വർധനവ് പ്രഖ്യാപിച്ചത്. മുമ്പ് കമ്പനി പ്രതിമാസം 2,000 യൂണിറ്റാണ് നിർമിച്ചിരുന്നത്. ഈ കണക്ക് ഇപ്പോൾ 2021 ജനുവരി മുതൽ പ്രതിമാസം 3,000 യൂണിറ്റായി ഉയർന്നു.

മഹീന്ദ്ര ഥാറിനായുള്ള ഉത്പാദനം വർധിപ്പിക്കുന്നു; ഇനി പ്രതിമാസം നിർമിക്കുന്നത് 3,000 യൂണിറ്റുകൾ

ഇത് കാത്തിരിപ്പ് കാലയളവ് കുറച്ച് മാസമായി കുറയ്ക്കാനും കമ്പനിയെ ഏറെ സഹായിച്ചിരുന്നു. ഉത്‌പാദനത്തിന്റെ ഈ രണ്ടാമത്തെ വർധനയോടെ ബുക്കിംഗ് കാലയളവ് മാന്യമായ നിലയിൽ കുറയുമെന്ന് തന്നെ പ്രതീക്ഷിക്കാം.

MOST READ: ടര്‍ബോ പെട്രോള്‍ എഞ്ചിനില്‍ ഇക്കോസ്‌പോര്‍ട്ടും?; പരീക്ഷണയോട്ടം ആരംഭിച്ച് ഫോര്‍ഡ്

മഹീന്ദ്ര ഥാറിനായുള്ള ഉത്പാദനം വർധിപ്പിക്കുന്നു; ഇനി പ്രതിമാസം നിർമിക്കുന്നത് 3,000 യൂണിറ്റുകൾ

ഇത്രയും നീണ്ട കാത്തിരിപ്പ് കാലയളവിലേക്ക് ഥാറിനെ തള്ളിവിട്ടതിന്റെ പ്രധാന കാരണം ഉരുക്ക്, അർദ്ധചാലകങ്ങൾ തുടങ്ങിയ നിർണായക ഉത്പാദന സാമഗ്രികളുടെ അപര്യാപ്തതയാണ്. വാസ്തവത്തിൽ ഇത് ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള മുഴുവൻ വാഹന വ്യവസായത്തെയും നിലവിൽ പ്രതികൂലമായി ബാധിക്കുന്ന കാര്യമാണ്.

മഹീന്ദ്ര ഥാറിനായുള്ള ഉത്പാദനം വർധിപ്പിക്കുന്നു; ഇനി പ്രതിമാസം നിർമിക്കുന്നത് 3,000 യൂണിറ്റുകൾ

പൂർണമായും നിർമിച്ച മഹീന്ദ്ര ഥാർ നിലവിൽ ഡീലർഷിപ്പുകളിൽ ഇരിക്കുന്നുണ്ടെങ്കിലും സെമി കണ്ടക്ടറുകളുടെ അഭാവം മൂലം ഇൻഫോടെയ്ൻമെന്റ് സംവിധാനങ്ങൾ ഇതിലില്ല. ഡിസ്‌പ്ലേകൾ വന്ന് ഡീലർമാർ ഇത് ഘടിപ്പിച്ചു നൽകുന്നതുവരെ ഡെലിവറി നടത്താൻ സാധിക്കാതെ വരികയാണ്.

മഹീന്ദ്ര ഥാറിനായുള്ള ഉത്പാദനം വർധിപ്പിക്കുന്നു; ഇനി പ്രതിമാസം നിർമിക്കുന്നത് 3,000 യൂണിറ്റുകൾ

150 bhp കരുത്തിൽ 300 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ള 2.0 ലിറ്റർ എംസ്റ്റാലിയൻ ടിജിഡിഐ പെട്രോൾ, 130 bhp പവറും 300 Nm torque ഉം വികസിപ്പിക്കാൻ കഴിയുന്ന 2.2 ലിറ്റർ എംഹോക്ക് ഡീസലുമാണ് എസ്‌യുവിയിൽ വാഗ്‌ദാനം ചെയ്യുന്ന എഞ്ചിൻ ഓപ്ഷനുകൾ.

മഹീന്ദ്ര ഥാറിനായുള്ള ഉത്പാദനം വർധിപ്പിക്കുന്നു; ഇനി പ്രതിമാസം നിർമിക്കുന്നത് 3,000 യൂണിറ്റുകൾ

രണ്ട് എഞ്ചിനുകൾക്കും ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സും മഹീന്ദ്ര വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഫോർ-വീൽ ഡ്രൈവും ലോ-റേഞ്ച് ട്രാൻസ്ഫർ കേസും എല്ലാ വേരിയന്റുകൾക്കും സ്റ്റാൻഡേർഡാണ്.

മഹീന്ദ്ര ഥാറിനായുള്ള ഉത്പാദനം വർധിപ്പിക്കുന്നു; ഇനി പ്രതിമാസം നിർമിക്കുന്നത് 3,000 യൂണിറ്റുകൾ

എൻട്രി ലെവൽ വേരിയന്റുകൾ നിർത്തലാക്കിയതിനും അടുത്തിടെയുള്ള വിലക്കയറ്റത്തിനും ശേഷം മഹീന്ദ്ര ഥാറിന്റെ എക്സ്ഷോറൂം വില ഇപ്പോൾ 12.10 ലക്ഷം മുതൽ 14.15 ലക്ഷം രൂപ വരെയാണ്.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra Will Be Ramping Up Production Of The Thar SUV. Read in Malayalam
Story first published: Thursday, February 11, 2021, 13:54 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X