നിരത്തുകളില്‍ കുതിക്കാന്‍ പുതിയ സ്വിഫ്റ്റ്; ഡെലിവറി ആരംഭിച്ച് മാരുതി

ഏതാനും ദിവസങ്ങള്‍ക്ക് മുന്നെയാണ് മാരുതി സുസുക്കി ഇന്ത്യയില്‍ പുതിയ സ്വിഫ്റ്റ് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിക്കുന്നത്. അവതരണത്തിന് പിന്നാലെ വാഹനത്തിന്റെ ബുക്കിംഗും കമ്പനി ആരംഭിച്ചിരുന്നു.

നിരത്തുകളില്‍ കുതിക്കാന്‍ പുതിയ സ്വിഫ്റ്റ്; ഡെലിവറി ആരംഭിച്ച് മാരുതി

ഇപ്പോഴിതാ വാഹനത്തിന്റെ ഡെലിവറികളും നിര്‍മ്മാതാക്കള്‍ ആരംഭിച്ചു. 5.73 ലക്ഷം രൂപ മുതല്‍ 8.41 ലക്ഷം രൂപ വരെയാണ് പുതിയ പതിപ്പിന്റെ എക്‌സ്‌ഷോറൂം വില. ബ്രാന്‍ഡ് നിരയില്‍ നിന്നും ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡല്‍ കൂടിയാണ് സ്വിഫ്റ്റ്.

നിരത്തുകളില്‍ കുതിക്കാന്‍ പുതിയ സ്വിഫ്റ്റ്; ഡെലിവറി ആരംഭിച്ച് മാരുതി

ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ വരവോടെ വരും മാസങ്ങളിലെ വില്‍പ്പന ഇനിയും വര്‍ധിക്കുമെന്ന പ്രതീക്ഷയിലാണ് നിര്‍മ്മാതാക്കള്‍. ഇതിന് ട്വീക്ക്ഡ് ഫ്രണ്ട് എന്‍ഡ് നല്‍കിയിട്ടുണ്ട്. റേഡിയേറ്റര്‍ ഗ്രില്ലിനെ വിഭജിക്കുന്ന ക്രോം സ്‌ട്രൈപ്പുള്ള ഒരു പുതിയ ക്രോസ് മെഷ് ഫ്രണ്ട് ഗ്രില്ലും സവിശേഷതയാണ്.

MOST READ: കാത്തിരിപ്പിന് വിരാമം; കൈഗർ കോംപാക്ട് എസ്‌യുവിയുടെ ഡെലിവറികൾ മാർച്ച് 3 -ന് ആരംഭിക്കുമെന്ന് റെനോ

നിരത്തുകളില്‍ കുതിക്കാന്‍ പുതിയ സ്വിഫ്റ്റ്; ഡെലിവറി ആരംഭിച്ച് മാരുതി

പഴയ മോഡലുമായി താരതമ്യപ്പെടുത്തുമ്പോള്‍ കാര്‍ അല്‍പ്പം സ്പോര്‍ട്ടിയായി കാണപ്പെടുന്നു. അതേസമയം, ബാക്കി രൂപകല്‍പ്പന അതേപടി തുടരുന്നു. LXi, VXi, ZXi, ZXi +, ZXi + ഡ്യുവല്‍-ടോണ്‍ വേരിയന്റുകളായ മൊത്തം അഞ്ച് വേരിയന്റുകളിലാണ് കാര്‍ അവതരിപ്പിച്ചത്.

നിരത്തുകളില്‍ കുതിക്കാന്‍ പുതിയ സ്വിഫ്റ്റ്; ഡെലിവറി ആരംഭിച്ച് മാരുതി

പേള്‍ മിഡ്നൈറ്റ് ബ്ലാക്ക് റൂഫുള്ള പേള്‍ ആര്‍ട്ടിക് വൈറ്റ്, പേള്‍ ആര്‍ട്ടിക് വൈറ്റ് റൂഫുള്ള പേള്‍ മെറ്റാലിക് മിഡ്നൈറ്റ് ബ്ലൂ, പേള്‍ മിഡ്നൈറ്റ് ബ്ലാക്ക് റൂഫുള്ള സോളിഡ് ഫയര്‍ റെഡ് എന്നിവ ഉള്‍പ്പെടുന്ന പുതിയ ഡ്യുവല്‍-ടോണ്‍ പെയിന്റ് സ്‌കീം ഓപ്ഷനുകളും കാറിന് ലഭിച്ചു.

MOST READ: ടാറ്റ-എംജി കൂട്ടുകെട്ടില്‍ ചെന്നൈയിലും സൂപ്പര്‍ ഫാസ്റ്റ് ഇവി ചാര്‍ജിംഗ് സ്റ്റേഷന്‍

നിരത്തുകളില്‍ കുതിക്കാന്‍ പുതിയ സ്വിഫ്റ്റ്; ഡെലിവറി ആരംഭിച്ച് മാരുതി

പേള്‍ മെറ്റാലിക് ലൂസന്റ് ഓറഞ്ച്, മെറ്റാലിക് സില്‍ക്കി സില്‍വര്‍, മെറ്റാലിക് മാഗ്മ ഗ്രേ, സോളിഡ് ഫയര്‍ റെഡ്, പേള്‍ മെറ്റാലിക് മിഡ്നൈറ്റ് ബ്ലൂ, പേള്‍ ആര്‍ട്ടിക് എന്നിവയാണ് സിംഗിള്‍-ടോണ്‍ എക്സ്റ്റീരിയര്‍ കളര്‍ ഓപ്ഷനുകള്‍.

നിരത്തുകളില്‍ കുതിക്കാന്‍ പുതിയ സ്വിഫ്റ്റ്; ഡെലിവറി ആരംഭിച്ച് മാരുതി

അകത്ത്, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയുള്ള സ്മാര്‍ട്ട്പ്ലേ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, പുഷ് സ്റ്റാര്‍ട്ട്-സ്റ്റോപ്പ് ബട്ടണ്‍, കീലെസ് എന്‍ട്രി, സ്റ്റിയറിംഗ് മൗണ്ട് കണ്‍ട്രോള്‍ ബട്ടണുകള്‍ തുടങ്ങിയവയാണ് ലഭിക്കുന്നത്.

MOST READ: കേരളത്തില്‍ 10,000 യൂണിറ്റ് വില്‍പ്പന പിന്നിട്ട് എക്സ്പള്‍സ് 200; അഭിമാന നിമിഷമെന്ന് ഹീറോ

നിരത്തുകളില്‍ കുതിക്കാന്‍ പുതിയ സ്വിഫ്റ്റ്; ഡെലിവറി ആരംഭിച്ച് മാരുതി

ക്രൂയിസ് കണ്‍ട്രോള്‍, അപ്ഡേറ്റ് ചെയ്ത ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ഒരു കളര്‍ MID, റിമോട്ട്‌ലി മടക്കാവുന്ന ORVM- കള്‍ എന്നിവയാണ് മറ്റ് സവിശേഷതകള്‍.

നിരത്തുകളില്‍ കുതിക്കാന്‍ പുതിയ സ്വിഫ്റ്റ്; ഡെലിവറി ആരംഭിച്ച് മാരുതി

കൂടുതല്‍ കരുത്തുറ്റ 1.2 ലിറ്റര്‍ ഡ്യുവല്‍ ജെറ്റ് നാച്ചുറലി ആസ്പിറേറ്റഡ് K 12 N എഞ്ചിനില്‍ നിന്നാണ് കാര്‍ കരുത്ത് സൃഷ്ടിക്കുന്നത്. ഈ യൂണിറ്റ് ഡിസയര്‍ കോംപാക്ട് സെഡാനെയും ശക്തിപ്പെടുത്തുന്നു.

MOST READ: ഹോണ്ട സിറ്റിയുടെ പുതിയ എതിരാളി; വിർചസ് സെഡാന്റെ പരീക്ഷണയോട്ടവുമായി ഫോക്‌സ്‌വാഗൺ

നിരത്തുകളില്‍ കുതിക്കാന്‍ പുതിയ സ്വിഫ്റ്റ്; ഡെലിവറി ആരംഭിച്ച് മാരുതി

ഇത് പരമാവധി 90 bhp കരുത്തും 113 Nm torque ഉം സൃഷ്ടിക്കുന്നു. 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സും 5 സ്പീഡ് എഎംടി യൂണിറ്റും ട്രാന്‍സ്മിഷന്‍ ഓപ്ഷനില്‍ ഉള്‍പ്പെടുന്നു.

നിരത്തുകളില്‍ കുതിക്കാന്‍ പുതിയ സ്വിഫ്റ്റ്; ഡെലിവറി ആരംഭിച്ച് മാരുതി

പെട്രോള്‍ മാനുവല്‍ വേരിയന്റിന് 23.20 കിലോമീറ്റര്‍ മൈലേജും എഎംടി ഓപ്ഷന് 23.76 കിലോമീറ്റര്‍ മൈലേജുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ടാറ്റ ടിയാഗൊ, ഹ്യുണ്ടായി ഗ്രാന്‍ഡ i10 നിയോസ്, ഫോര്‍ഡ് ഫിഗോ തുടങ്ങിയവരാണ് എതിരാളികള്‍.

Source: HT Auto

Most Read Articles

Malayalam
English summary
Maruti Suzuki Started Deliveries Of New Swift Facelift In India. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X