ഇന്റർനെറ്റ് കണക്‌റ്റഡ് ഫീച്ചറുകൾക്കായി ജിയോയുമായി കൈകോർത്ത് എംജി; ആസ്റ്റർ ഒരുങ്ങുന്നത് ഈ കൂട്ടുകെട്ടിൽ

ഡിജിറ്റൽ സേവനങ്ങൾക്കായി റിലയന്‍സ് ജിയോയുമായി കൈകോർത്ത് എംജി മോട്ടോർസ് ഇന്ത്യ. വരാനിരിക്കുന്ന മിഡ്-സൈസ് എസ്‌യുവിയിൽ മെച്ചപ്പെട്ടതും പുതിയതുമായ മൊബിലിറ്റി പരിഹാരങ്ങൾ നൽകാൻ ഈ പങ്കാളിത്തം കമ്പനിയെ സഹായിക്കും.

ഇന്റർനെറ്റ് കണക്‌റ്റഡ് ഫീച്ചറുകൾക്കായി ജിയോയുമായി കൈകോർത്ത് എംജി; ആസ്റ്റർ എസ്‌യുവി ഒരുങ്ങുന്നത് ഈ കൂട്ടുകെട്ടിൽ

ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററായ റിലയൻസ് ജിയോയുമായി സഹകരിച്ച് ക്ലാസ് 4G അടിസ്ഥാനമാക്കിയ കണക്റ്റഡ് കാർ സംവിധാനങ്ങൾ പുതിയ മോഡലിലേക്ക് കൊണ്ടുവരാനാണ് എംജിയുടെ ശ്രമം.

ഇന്റർനെറ്റ് കണക്‌റ്റഡ് ഫീച്ചറുകൾക്കായി ജിയോയുമായി കൈകോർത്ത് എംജി; ആസ്റ്റർ എസ്‌യുവി ഒരുങ്ങുന്നത് ഈ കൂട്ടുകെട്ടിൽ

കുറച്ചുവർഷങ്ങൾക്ക് മുന്നേയാണ് ഇന്റർനെറ്റ് കണക്‌റ്റഡ് ഫീച്ചറുമായി എത്തി ഹെക്‌ടർ തരംഗം സൃഷ്‌ടിച്ചത്. ഇതേ പാതയാണ് വരാനിരിക്കുന്ന ആസ്റ്റർ എസ്‌യുവിയും പിന്തുടരുന്നത്. ഇതോടൊപ്പം നൂതന സംവിധാനങ്ങളും പുതിയ മിഡ്-സൈസ് എസ്‌യുവിയിലുണ്ടാകും.

ഇന്റർനെറ്റ് കണക്‌റ്റഡ് ഫീച്ചറുകൾക്കായി ജിയോയുമായി കൈകോർത്ത് എംജി; ആസ്റ്റർ എസ്‌യുവി ഒരുങ്ങുന്നത് ഈ കൂട്ടുകെട്ടിൽ

ജിയോയുടെ 4G നെറ്റ്‌വർക്ക് രാജ്യത്തിന്റെ വിദൂര പ്രദേശങ്ങളിൽ പോലും വരാനിരിക്കുന്ന എം‌ജി എസ്‌യുവിയുടെ ഉപഭോക്താക്കൾക്ക് അതിവേഗ ഇൻ-കാർ കണക്റ്റിവിറ്റി നൽകും. ജിയോയുടെ കണക്റ്റഡ് വെഹിക്കിൾ സൊല്യൂഷൻ ഹാർഡ്‌വെയർ, സോഫ്റ്റ്‌വെയർ, കണക്റ്റിവിറ്റി എന്നിവയുടെ സംയോജനമായാണ് ഇത് പ്രചരിപ്പിക്കപ്പെടുന്നത്.

ഇന്റർനെറ്റ് കണക്‌റ്റഡ് ഫീച്ചറുകൾക്കായി ജിയോയുമായി കൈകോർത്ത് എംജി; ആസ്റ്റർ എസ്‌യുവി ഒരുങ്ങുന്നത് ഈ കൂട്ടുകെട്ടിൽ

ജിയോയുടെ 4G നെറ്റ്‌വർക്ക് ആസ്റ്ററിന് അതിവേഗ ഇൻ-കാർ കണക്റ്റിവിറ്റി നൽകുന്നതിടോടൊപ്പം റിലയൻസ് ജിയോ ലൈവ് ഇൻഫോടെയ്ൻമെന്റ്, ടെലിമാറ്റിക്സ് എന്നിവ ലഭ്യമാക്കുന്ന ഇ-സിം, ഐഒടി ടെക് എന്നിവയും വാഗ്‌ദാനം ചെയ്യും.

ഇന്റർനെറ്റ് കണക്‌റ്റഡ് ഫീച്ചറുകൾക്കായി ജിയോയുമായി കൈകോർത്ത് എംജി; ആസ്റ്റർ എസ്‌യുവി ഒരുങ്ങുന്നത് ഈ കൂട്ടുകെട്ടിൽ

റിലയൻസ് ജിയോയുടെ സ്യൂട്ട് സേവനങ്ങൾ എംജി അതിന്റെ കാറുകൾക്കൊപ്പം നൽകുന്ന ഐസ്മാർട്ട് ഇന്റർഫേസുമായി സംയോജിപ്പിക്കാൻ കഴിയുകയും ചെയ്യും. ഈ സഹകരണത്തിലൂടെ ജിയോ സിനിമ പോലുള്ള ജിയോ ആപ്പുകളുടെ ശേഖരത്തിൽ നിന്ന് ജിയോ സാവൻ ചേർക്കാനാകും.

ഇന്റർനെറ്റ് കണക്‌റ്റഡ് ഫീച്ചറുകൾക്കായി ജിയോയുമായി കൈകോർത്ത് എംജി; ആസ്റ്റർ എസ്‌യുവി ഒരുങ്ങുന്നത് ഈ കൂട്ടുകെട്ടിൽ

ഇത് ഉപയോക്താക്കളെ ഓൺ-ഡിമാൻഡ് വീഡിയോ കാണാൻ അനുവദിക്കുകയും ചെയ്യും. എംജിയിൽ നിന്ന് വരാനിരിക്കുന്ന പുതിയ ആസ്റ്റർ എസ്‌യുവി കമ്പിയുടെ ഇന്ത്യൻ നിരയിലെ ഏറ്റവും താങ്ങാനാവുന്ന മോഡലും ആയിരിക്കും.

ഇന്റർനെറ്റ് കണക്‌റ്റഡ് ഫീച്ചറുകൾക്കായി ജിയോയുമായി കൈകോർത്ത് എംജി; ആസ്റ്റർ എസ്‌യുവി ഒരുങ്ങുന്നത് ഈ കൂട്ടുകെട്ടിൽ

ഇത് ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ് എന്നിവയോട് നേരിട്ട് മാറ്റുരയ്ക്കും. ശരിക്കും ജനപ്രിയ മോഡലായ EZ ഇവിയുടെ പെട്രോൾ വകഭേദമാണിത്. ഉത്സവ സീസണിന് തൊട്ടുമുമ്പ് എംജി ആസ്റ്റർ ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്റർനെറ്റ് കണക്‌റ്റഡ് ഫീച്ചറുകൾക്കായി ജിയോയുമായി കൈകോർത്ത് എംജി; ആസ്റ്റർ എസ്‌യുവി ഒരുങ്ങുന്നത് ഈ കൂട്ടുകെട്ടിൽ

ഈ വർഷം ആദ്യം അവതരണണത്തിന് തിടുക്കമിട്ടിരുന്നെങ്കിലും സെമി കണ്ടക്‌ടർ ചിപ്പ് വിതരണത്തിന്റെ കടുത്ത ക്ഷാമവും കൊവിഡ് രണ്ടാംതരംഗവും പദ്ധതിയെ ബാധിക്കുകയായിരുന്നു. പുതുക്കിയ ZS ഇല‌ക്ട്രിക്കിനെ അടിസ്ഥാനമാക്കി ആസ്റ്ററിന് ഒരു പുതിയ ഫ്രണ്ട് ഗ്രിൽ, റീപ്രൊഫൈൽഡ് ഹെഡ്‌ലാമ്പുകൾ, പുതിയ അലോയ് വീൽ ഡിസൈനുകൾ എന്നിവ ലഭിക്കും.

ഇന്റർനെറ്റ് കണക്‌റ്റഡ് ഫീച്ചറുകൾക്കായി ജിയോയുമായി കൈകോർത്ത് എംജി; ആസ്റ്റർ എസ്‌യുവി ഒരുങ്ങുന്നത് ഈ കൂട്ടുകെട്ടിൽ

ഇവി മോഡലിൽ നിന്നും താരതമ്യപ്പെടുത്തുമ്പോൾ പുതിയ ഷഡ്ഭുജാകൃതിയിലുള്ള ഗ്രിൽ, പൂർണ എൽഇഡി ഹെഡ്‌ലാമ്പുകൾ, പുതിയ ബമ്പറുകൾ എന്നിവ ഉപയോഗിച്ച് പുതിയ ആസ്റ്ററിന് പുതുക്കിയ മുൻവശമാണ് കമ്പനി ഒരുക്കിയിരിക്കുന്നത്.

ഇന്റർനെറ്റ് കണക്‌റ്റഡ് ഫീച്ചറുകൾക്കായി ജിയോയുമായി കൈകോർത്ത് എംജി; ആസ്റ്റർ എസ്‌യുവി ഒരുങ്ങുന്നത് ഈ കൂട്ടുകെട്ടിൽ

4,314 മില്ലീമീറ്റർ നീളവും 1,809 മില്ലീമീറ്റർ വീതിയും 1,644 മില്ലീമീറ്റർ ഉയരവും 2,585 മില്ലീമീറ്റർ വീൽബേസും 205 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസുമാണ് ആസ്റ്ററിന്റെ പ്രത്യേകത. വാഹനത്തിന്റെ പിൻ ഡിസൈനിലേക്ക് നോക്കിയാൽ ഒരു ചരിഞ്ഞ മേൽക്കൂര, ഷാർപ്പ് എൽഇഡി ടെയിൽ ലാമ്പുകൾ, പുതിയ ബമ്പറുകൾ എന്നിവ കൂടാതെ ഒരു ഫാക്സ് സ്കിഡ് പ്ലേറ്റും ഇടംപിടിക്കും.

ഇന്റർനെറ്റ് കണക്‌റ്റഡ് ഫീച്ചറുകൾക്കായി ജിയോയുമായി കൈകോർത്ത് എംജി; ആസ്റ്റർ എസ്‌യുവി ഒരുങ്ങുന്നത് ഈ കൂട്ടുകെട്ടിൽ

17 ഇഞ്ച് ഡ്യുവൽ ടോൺ ഡയമണ്ട് കട്ട് അലോയ് വീലുകളായിരിക്കും എംജി ആസ്റ്ററിന് സമ്മാനിക്കുക. ചുവന്ന നിറമുള്ള ബ്രേക്ക് കാലിപറുകൾ എസ്‌യുവിയുടെ സ്പോർട്ടിനെസ് ഭാവം എടുത്തുകാണിക്കും. വരാനിരിക്കുന്ന മോഡലിൽ എംജി ഗ്ലോസ്റ്ററിൽ കാണുന്നതുപോലെ ഒരു അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റവും (ADAS) വാഗ്‌ദാനം ചെയ്യും.

ഇന്റർനെറ്റ് കണക്‌റ്റഡ് ഫീച്ചറുകൾക്കായി ജിയോയുമായി കൈകോർത്ത് എംജി; ആസ്റ്റർ എസ്‌യുവി ഒരുങ്ങുന്നത് ഈ കൂട്ടുകെട്ടിൽ

അതായത് ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ് സിസ്റ്റം, ബ്ലൈൻഡ് സ്പോട്ട് ഡിറ്റക്ഷൻ, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ ഡിപ്പാർച്ചർ വാർണിംഗ്, ഫ്രണ്ട് കൊളീഷൻ വാർണിംഗ്, ഹാൻഡ്സ് ഫ്രീ ഓട്ടോ പാർക്കിംഗ് തുടങ്ങിയ ഫീച്ചറുകൾ ഇതിന് ലഭിക്കുമെന്ന് സാരം.

ഇന്റർനെറ്റ് കണക്‌റ്റഡ് ഫീച്ചറുകൾക്കായി ജിയോയുമായി കൈകോർത്ത് എംജി; ആസ്റ്റർ എസ്‌യുവി ഒരുങ്ങുന്നത് ഈ കൂട്ടുകെട്ടിൽ

1.5 ലിറ്റർ, 4 സിലിണ്ടർ, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനായിരിക്കും എസ്‌യുവിക്ക് തുടിപ്പേകുകയ ഇത് പരമാവധി 118 bhp കരുത്തിൽ 150 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായിരിക്കും. 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ സിവിടി ഓട്ടോമാറ്റിക് ഗിയർബോക്സുമായാകും എഞ്ചിൻ ജോടിയാക്കുക.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
MG Motors Partnered With Reliance Jio For Providing Internet Connected Features. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X