Just In
- 16 min ago
'സോംഗ് ഓഫ് ദ നൈറ്റ്'; ബലേനോയ്ക്കായി പുതിയ TVC അവതരിപ്പിച്ച് മാരുതി
- 1 hr ago
ടുവാനോ 660, RS660 ബുക്കിംഗ് ആരംഭിച്ച് അപ്രീലിയ; അവതരണം ഉടനെന്ന് സൂചന
- 15 hrs ago
ഡെലിവറിക്കായി 25,000-ത്തിലധികം ഇലക്‌ട്രിക് വാഹനങ്ങള്‍; പ്രഖ്യാപനവുമായി ഫ്ലിപ്കാര്‍ട്ട്
- 16 hrs ago
കൂടുതൽ കരുത്തൻ, 2021 മോഡൽ 1290 സൂപ്പർ അഡ്വഞ്ചർ R അവതരിപ്പിച്ച് കെടിഎം
Don't Miss
- News
വെള്ളിയാഴ്ച ഭാരത ബന്ദ്; രാജ്യം സ്തംഭിക്കും; കടകള്‍ തുറക്കില്ല, റോഡ് ഉപരോധിക്കുമെന്ന് സമരക്കാര്‍
- Lifestyle
രക്തസമ്മര്‍ദ്ദം പിടിച്ചുനിര്‍ത്താന്‍ ഉത്തമം ഈ വിത്ത്
- Movies
ഡിംപലിനെ മജിസിയ പിന്നില്‍ നിന്നും കുത്തിയോ? സൗഹൃദത്തില്‍ വിള്ളല്‍ വീണ് തുടങ്ങിയെന്ന് പ്രേക്ഷകര്‍
- Sports
IND vs ENG: പുജാര പൂജ്യത്തിന് പുറത്ത്, അപൂര്‍വ്വ കാഴ്ച, കുറവ് പന്തുകള്‍ നേരിട്ട് മടങ്ങിയ കണക്കുകളിതാ
- Travel
വിശ്വാസം മാത്രംമതി! ഈ ക്ഷേത്രങ്ങളിലെ പ്രസാദം രോഗങ്ങളകറ്റും!
- Finance
ഓഹരി വിപണി നേട്ടത്തില്‍ ഉണര്‍ന്നു; സെന്‍സെക്സ് 500 പോയിന്റിലേറെ വര്‍ധിച്ചു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പരീക്ഷണയോട്ടം തുടർന്ന് എംജി ZS പെട്രോൾ; വിപണിയിലേക്ക് ഈ വർഷം അവസാനത്തോടെ
ഹ്യുണ്ടായി ക്രെറ്റയും കിയ സെൽറ്റോസുമെല്ലാം അരങ്ങുവാഴുന്ന മിഡ്-സൈസ് എസ്‌യുവി ശ്രേണിയിലേക്ക് പുതിയൊരു മോഡലിനെ പരീക്ഷിക്കാൻ ഒരുങ്ങുകയാണ് എംജി. എന്നാൽ രാജ്യത്തിന് പരിചിതമായ ZS ഇലക്‌ട്രിക്കിന്റെ പെട്രോൾ പതിപ്പുമായാണ് ബ്രാൻഡ് എത്തുന്നതെന്ന് മാത്രം.

2020 ഓട്ടോ എക്‌സ്‌പോയിൽ പ്രാദേശികമായി പ്രദർശിപ്പിച്ച ZS പെട്രോളിന്റെ ഫെയ്‌സ്‌ലിഫ്റ്റഡ് മോഡലായിരിക്കും ഇന്ത്യൻ വിപണിക്കായി ഒരുക്കുക. അതിന്റെ ഭാഗമായി വാഹനത്തിന്റെ സജീവ പരീക്ഷണയോട്ടത്തിലാണ് കമ്പനി. ഇപ്പോൾ പുതിയ സ്പൈ ചിത്രങ്ങൾ കൂടി പുറത്തുവന്നതോടെ കാറിന്റെ ചില സവിശേഷതകൾ കൂടി വെളിപ്പെട്ടിരിക്കുകയാണ്.

പുതിയ ഗ്രിൽ, എൽഇഡി ഡിആർഎല്ലുകളുള്ള പുതുക്കിയ പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, വിശാലമായ എയർ ഡാമുള്ള സ്‌പോർട്ടിയർ ബമ്പർ, കറുത്ത ആക്‌സന്റുകളുള്ള സ്റ്റൈലിഷ് ഫോഗ് ലാമ്പുകൾ എന്നിവ ഉപയോഗിച്ച് കൂടുതൽ ആക്രമണാത്മക സ്റ്റൈലിംഗാണ് ഫെയ്‌സ്‌ലിഫ്റ്റഡ് ZS-ൽ എംജി ഒരുക്കുന്നത്.
MOST READ: ഒറ്റ ചാർജിൽ 419 കിലോമീറ്റർ ശ്രേണി; 2021 ZS ഇവി പുറത്തിറക്കി എംജി

പിൻവശത്ത് പുതിയ എൽഇഡി ടെയിൽ ലൈറ്റുകളും സ്‌പോർട്ടിയർ ബമ്പറും ഉപയോഗിച്ച് ZS നവീകരിച്ചിട്ടുമുണ്ട്. പുതിയ അലോയ് വീലുകൾ പോലും കാറിലുണ്ടെന്ന് സ്പൈ ചിത്രങ്ങളിലൂടെ കാണാം. അടുത്തിടെ പുറത്തിറക്കിയ 2021 എംജി EZ ഇവി ഇപ്പോഴും പ്രീ-ഫെയ്‌സ്‌ലിഫ്റ്റ് മോഡലിനെ അടിസ്ഥാനമാക്കിയുള്ളതാണ്.

അകത്ത് ZS ഫെയ്‌സ്‌ലിഫ്റ്റിന്റെ ഡാഷ്‌ബോർഡ് പ്രീ-ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന് സമാനമായിരിക്കും. എന്നിരുന്നാലും എംജി മോട്ടോർ 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, പുതിയ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, പുനർരൂപകൽപ്പന ചെയ്ത സെന്റർ കൺസോൾ എന്നിവ ഉപയോഗിച്ച് പരിഷ്ക്കരിച്ചേക്കും.
MOST READ: ചുവടുകള്‍ നീക്കി സിട്രണ്‍; C5 എയര്‍ക്രോസ് ഡീലര്‍ഷിപ്പുകളില്‍ എത്തിതുടങ്ങി

ഇത് അടുത്തിടെ ഇംഗ്ലണ്ടിൽ പുറത്തിറങ്ങിയ മോഡലിന് സമാനമായിരിക്കുമെന്നാണ് സൂചന. ZS ഇലക്‌ട്രിക്കിൽ നല്ല ഫിറ്റ്, ഫിനിഷ് ലെവലുകൾ കാണാൻ സാധിച്ചിരുന്നു. അതിനാൽ തന്നെ പെട്രോൾ പതിപ്പിലേക്ക് മാറുമ്പോൾ ഇവയെല്ലാം അതേപടി നിലനിർത്തിയേക്കുമെന്നാണ് പ്രതീക്ഷ.

എന്നാൽ ഒരേയൊരു പെട്രോൾ എഞ്ചിൻ ഓപ്ഷനിലായിരിക്കും എസ്‌യുവി നിരത്തിലെത്തുക. അന്തർദ്ദേശീയമായി തെരഞ്ഞെടുക്കുന്നതിന് വിപുലമായ എഞ്ചിൻ ഓപ്ഷനുകൾക്കൊപ്പം ZS പെട്രോൾ ലഭ്യമാണെന്നത് കണക്കിലെടുക്കുമ്പോൾ ഇന്ത്യക്കാർക്ക് നിരാശയുളവാക്കിയേക്കാം.
MOST READ: നിരത്തില്‍ കളറാകാന്‍ ടാറ്റ ടിയാഗൊ; യെല്ലോ കളര്‍ ഓപ്ഷന്‍ പിന്‍വലിച്ചേക്കും?

1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ അല്ലെങ്കിൽ 1.3 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ എന്നിവയിൽ ഏതെങ്കിലുമാകും ഇന്ത്യക്കായി ഓഫർ ചെയ്യുക. ഇവ ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സുമായാകും ജോടിയാക്കുക.

അതുമല്ലെങ്കിൽ നിലവിൽ ഹെക്ടർ, ഹെക്ടർ പ്ലസ് എന്നിവയിൽ കാണുന്ന 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ എസ്‌യുവിയിലേക്ക് എത്തിയേക്കാം.

ZS പെട്രോൾ മോഡൽ ഈ വർഷത്തിന്റെ അവസാന പകുതിയിൽ എത്തുമെന്നാണ് കമ്പനി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. അതായത് ഉത്സവ സീസണോടു കൂടി വാഹനം വിൽപ്പനയ്ക്ക് എത്തിയേക്കാമെന്ന് സാരം.