Just In
- 6 min ago
EQS മുൻനിര ഇലക്ട്രിക് സെഡാന് പിന്നാലെ EQB എസ്യുവിയും അവതരിപ്പിക്കാൻ മെർസിഡീസ്
- 1 hr ago
നവീകരണത്തിനൊപ്പം പേരും മാറും; 2021 ടാറ്റ ടിഗോര്‍ ഇവിയുടെ അവതരണം ഉടന്‍
- 1 hr ago
2021 സാമ്പത്തിക വര്‍ഷം വിറ്റത് 1.35 ലക്ഷം ഇവികള്‍; വളര്‍ച്ച അതിവേഗമെന്ന് റിപ്പോര്‍ട്ട്
- 1 hr ago
ലോകത്തിലെ ആദ്യത്തെ സൂപ്പർ കാറിന് 50 വയസ്; ലംബോർഗിനി മിയൂറ SV
Don't Miss
- Movies
ബിഗ് ബോസ് താരം പ്രദീപ് ചന്ദ്രന് അച്ഛനായി, ആണ്‍കുഞ്ഞ് പിറന്ന സന്തോഷം പങ്കുവെച്ച് നടന്
- News
ഇഞ്ചികൃഷി വരുമാനവും പരിശോധിക്കും; ഷാജിയ്ക്ക് കുരുക്ക് മുറുക്കാന്‍ വിജിലന്‍സ്... വീണ്ടും ചോദ്യം ചെയ്യും
- Sports
IPL 2021: ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ഫിനിഷര്‍മാര്‍; ഒന്നാമന് ധോണിയല്ല!
- Finance
ജൂലായ് 1 മുതല്‍ ക്ഷാമബത്ത പുനഃസ്ഥാപിക്കും; കേന്ദ്ര ജീവനക്കാര്‍ക്ക് ലോട്ടറി!
- Travel
രാമനെ രാജാവായി ആരാധിക്കുന്ന ക്ഷേത്രം മുതല്‍ സ്വര്‍ണ്ണ ക്ഷേത്രം വരെ...ഇന്ത്യയിലെ രാമ ക്ഷേത്രങ്ങളിലൂടെ
- Lifestyle
വ്രതാനുഷ്ഠാന സമയത്ത് ആരോഗ്യത്തോടെ ഫിറ്റ്നസ് നിലനിര്‍ത്താന്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
അരങ്ങേറ്റത്തിന് മുന്നോടിയായി ഡീലർഷിപ്പിലെത്തി ഹെക്‌ടർ ഫെയ്‌സ്‌ലിഫ്റ്റ്; ചിത്രങ്ങൾ കാണാം
എംജി മോട്ടോർസിന് ഇന്ത്യയിൽ അടിത്തറ നൽകിയ ഹെക്‌ടർ എസ്‌യുവിയെ ചെറിയ മാറ്റങ്ങളോടെ വീണ്ടും അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് കമ്പനി. മുഖംമിനുക്കിയെത്തുന്ന മോഡലിനെ ജനുവരിയിൽ വിപണിയിൽ പരിചയപ്പെടുത്താനാണ് ബ്രാൻഡിന്റെ പദ്ധതി.

അതിന്റെ ഭാഗമായി ഹെക്‌ടർ ഫെയ്‌സ്‌ലിഫ്റ്റ് ഇപ്പോൾ ഡിലർഷിപ്പിലെത്തിയിരിക്കുകയാണ്. ഒന്നരവർഷങ്ങൾക്ക് മുമ്പ് മാത്രമാണ് വിൽപ്പനക്കെത്തിയതെങ്കിലും ചെറിയ പരിഷ്ക്കരണങ്ങൾ ഉപയോഗിച്ച് എംജി മോട്ടോർ ഇന്ത്യ തങ്ങളുടെ ബെസ്റ്റ് സെല്ലർ മോഡലിനെ പുതുമയോടെ നിലനിർത്താൻ ലക്ഷ്യമിടുന്നു.

നിരവധി സെഗ്‌മെന്റിന്റെ ആദ്യ സവിശേഷതകൾ, വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, കണക്റ്റിവിറ്റി അടിസ്ഥാനമാക്കിയുള്ള സവിശേഷതകൾ, ഒടിആർ അപ്‌ഡേറ്റുകൾ തുടങ്ങീ വ്യത്യസ്‌ത ഫീച്ചറുകളാണ് പരിചയപ്പെടുത്തിയത്.
MOST READ: കൂട്ടുകച്ചവടത്തിനില്ല; ഫോർഡും മഹീന്ദ്രയും വേർപിരിഞ്ഞു

കൂടാതെ AI അടിസ്ഥാനമാക്കിയുള്ള വോയ്‌സ് റെക്കഗ്നിഷൻ, നിരവധി ആപ്ലിക്കേഷൻ ഓപ്പറേറ്റഡ് കൺവീനിയൻസ് ബിറ്റുകൾ എന്നിവയുൾപ്പെടെയുള്ള നിരവധി പുത്തൻ സവിശേഷതകളും ഹെക്‌ടറിന്റെ വിജയത്തിന് പിന്നിലുണ്ടായിരുന്നു.

പുതിയ മാറ്റങ്ങളിൽ ഹെക്‌ടറിന് 4×4 വേരിയന്റും പ്രതീക്ഷിക്കുന്നതിനാൽ ടോപ്പ് എൻഡ് വേരിയന്റുകൾക്ക് കൂടുതൽ വിപുലീകരണം കാണാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാത്രമല്ല, ഗ്ലോസ്റ്ററിൽ അവതരിപ്പിച്ച ലെവൽ 1 റഡാർ അടിസ്ഥാനമാക്കിയുള്ള ഓട്ടോണമസ് സാങ്കേതികവിദ്യയും വാഹനത്തിന്റെ ഭാഗമാകാം.
MOST READ: മിനി കണ്‍ട്രിമാന്‍ S JCW സ്വന്തമാക്കി യുവരാജ്; ചിത്രങ്ങള്‍ വൈറലാക്കി ആരാധകര്‍

അതോടൊപ്പം കാഴ്ച്ചയിൽ പുതുമകൾ നൽകുന്നതിന് പുനർരൂപകൽപ്പന ചെയ്ത ഫ്രണ്ട് ഗ്രിൽ ഇൻസേർട്ടുകൾ, പുതിയ ഡ്യുവൽ-ടോൺ 18 ഇഞ്ച് അലോയ് വീലുകൾ, ഓട്ടോ ഡിമ്മിംഗ് ഐആർവിഎം എന്നിവയെല്ലാം ഹെക്ടറിന്റെ വിഷ്വൽ അപ്പീലിനെ വർധിപ്പിക്കും.

കൂടാതെ പുതിയ കളർ ഓപ്ഷനുകളും എംജിക്ക് അവതരിപ്പിക്കാൻ കഴിയും. അതോടൊപ്പം എസ്‌യുവിയുടെ അകത്തളത്തിൽ ഡ്യുവൽ-ടോൺ ബീജ്, ബ്ലാക്ക് ക്യാബിൻ, അപ്‌ഡേറ്റുചെയ്‌ത 10.4 ഇഞ്ച് ഇൻഫോടൈൻമെൻറ് സിസ്റ്റം എന്നിവയും പ്രധാന മാറ്റങ്ങളിൽ ഇടംപിടിക്കും.
MOST READ: ഹോണ്ട BR-V മുതൽ റെനോ ക്യാപ്ച്ചർ വരെ; ഈ വർഷം നിരത്തൊഴിഞ്ഞ അഞ്ച് കാറുകൾ

എന്നാൽ എഞ്ചിൻ ഓപ്ഷനിലോ മറ്റ് മെക്കാനിക്കൽ ഘടകങ്ങളിലോ മാറ്റങ്ങളൊന്നും കൊണ്ടുവരാൻ എംജി തയാറായേക്കില്ല. 1.5 ലിറ്റർ പെട്രോളും ഫിയറ്റിൽ നിന്നുള്ള 2.0 ലിറ്റർ ഡീസൽ എഞ്ചിനും 1.5 ലിറ്റർ പെട്രോളിന്റെ മൈൽഡ്-ഹൈബ്രിഡ് പതിപ്പും ഹെക്‌ടർ ഉപയോഗിക്കും.

ഗിയർബോക്സ് ഓപ്ഷനുകളിൽ പെട്രോൾ, ഡീസൽ പതിപ്പുകൾക്കായി ആറ് സ്പീഡ് മാനുവൽ ഉൾപ്പെടും. മറുവശത്ത് 1.5 ലിറ്റർ പെട്രോൾ മോഡലിനൊപ്പം 6 സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക്ക് ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാൻ സാധിക്കും.

ഇന്ന് നാല് മോഡലുകളുമായി കളംനിറഞ്ഞു നിൽക്കുന്ന എംജി ആഭ്യന്തര വിപണിയിലെ മുഖ്യധാരയിൽ തന്നെയാണുള്ളത്. ഫെയ്‌സ്‌ലിഫ്റ്റഡ് ഹെക്ടർ പ്രധാനമായും ഈ വർഷം തുടക്കത്തിൽ വരാനിരിക്കുന്ന മഹീന്ദ്ര XUV500 പോലുള്ള മറ്റ് പ്രീമിയം എസ്‌യുവികൾക്കുമെതിരെയാകും മത്സരിക്കുക.

നിലവിൽ 12.83 ലക്ഷം രൂപ മുതൽ 18.08 ലക്ഷം രൂപ വരെയാണ് ഹെക്‌ടറിന്റെ ഇന്ത്യയിലെ എക്സ്ഷോറൂം വില. എന്നാൽ പുതിയ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് എത്തുന്നതോടെ ഒരു ചെറിയ വില വർധനവിന് കൂടി മോഡൽ സാക്ഷ്യം വഹിക്കും.