ഇനി വൈകില്ല, ഒക്‌ടാവിയയുടെ പുത്തൻ മോഡൽ ജൂണിലെത്തുമെന്ന് സ്കോഡ

കൊവിഡ്-19 രണ്ടാംതരംഗവും വില്ലനായി അവതരിച്ചപ്പോൾ പുതുതലമുറ ഒക്‌ടാവിയയുടെ അരങ്ങേറ്റം വൈകുമെന്ന് സ്‌കോഡ അടുത്തിടെ അറിയിച്ചിരുന്നു. 2021 ഏപ്രിൽ അവസാനത്തോടെ നടക്കാനിരുന്ന നാലാം തലമുറ സെഡാനെ വിപണിയിൽ എത്തിക്കാനായിരുന്നു ബ്രാൻഡിന്റെ ആദ്യ ശ്രമം.

ഇനി വൈകില്ല, ഒക്‌ടാവിയയുടെ പുത്തൻ മോഡൽ ജൂണിലെത്തുമെന്ന് സ്കോഡ

എന്നാൽ ഇനി അധികം താമസിക്കാതെ തന്നെ പുത്തൻ ഓക്‌ടാവിയയെ നിരത്തിലെത്തിക്കാൻ തന്നെയാണ് കമ്പനിയുടെ പദ്ധതിയും. 2021 ജൂണിൽ സെഡാൻ വിപണിയിലെത്തുമെന്ന് സ്‌കോഡ ഇന്ത്യ സെയിൽസ് ആന്റ് മാർക്കറ്റിംഗ് ഡയറക്ടർ സാക് ഹോളിസ് സ്ഥിരീകരിച്ചിരിക്കുകയാണ്.

ഇനി വൈകില്ല, ഒക്‌ടാവിയയുടെ പുത്തൻ മോഡൽ ജൂണിലെത്തുമെന്ന് സ്കോഡ

2021 മോഡലിന്റെ നിർമാണം സ്കോഡയുടെ ഔറംഗബാദിലെ പ്ലാന്റിൽ രണ്ടാംതരംഗത്തിന് മുമ്പ് തന്നെ ആരംഭിച്ചിരിന്നു. ദീർഘകാലമായി വിപണിയിൽ നിന്നും വിട്ടുനിൽക്കുന്ന ഡി-സെഗ്മെന്റ് പ്രീമിയം സെഡാന്റെ തിരിച്ചുവരവിനാണ് ജൂൺ മാസം സാക്ഷ്യംവഹിക്കാൻ ഒരുങ്ങുന്നത്.

MOST READ: ടാറ്റയില്‍ നിന്നും 300 ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങാനൊരുങ്ങി CESL

ഇനി വൈകില്ല, ഒക്‌ടാവിയയുടെ പുത്തൻ മോഡൽ ജൂണിലെത്തുമെന്ന് സ്കോഡ

പുതിയ ഒക്‌ടാവിയ MQB ഇവോ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് പൂർത്തിയാക്കിയിരിക്കുന്നത്. നിലവിലെ മോഡലിനെ അപേക്ഷിച്ച് അൽപ്പം നീളമുള്ള വീൽബേസാണ് വാഹനത്തിൽ സ്കോഡ ഒരുക്കിയിരിക്കുന്നതും.

ഇനി വൈകില്ല, ഒക്‌ടാവിയയുടെ പുത്തൻ മോഡൽ ജൂണിലെത്തുമെന്ന് സ്കോഡ

എൽഇഡി ഹെഡ്‌ലാമ്പുകളും ടെയിൽ ലാമ്പുകളും റോട്ടർ എയ്‌റോ അലോയ് വീലുകളുമാണ് 2021 സ്കോഡ ഒക്‌ടാവിയയെ മനോഹരമാക്കുന്നത്. കൂടാതെ ബ്രാന്‍ഡിന്റെ മാട്രിക്‌സ് എല്‍ഇഡി സാങ്കേതികവിദ്യയും ഒരു ഓപ്ഷനായി സജ്ജീകരിക്കാം.

MOST READ: ഹോർനെറ്റ് 2.0 മോഡലിനും ക്യാഷ്ബാക്ക് ഓഫറുമായി ഹോണ്ട

ഇനി വൈകില്ല, ഒക്‌ടാവിയയുടെ പുത്തൻ മോഡൽ ജൂണിലെത്തുമെന്ന് സ്കോഡ

2019 നവംബറിൽ ആഗോളതലത്തിൽ പുറത്തിറക്കിയ ഈ നാലാംതലമുറ മോഡൽ ഇതിനകം തന്നെ വിവിധ അന്താരാഷ്ട്ര വിപണികളില്‍ വില്‍പ്പനയ്ക്കെത്തുന്നുണ്ട്. പുറംമോടിപോലെ തന്നെ അകത്തളവും സ്കോഡ പൂർണമായും പുനർനിർമിച്ചിട്ടുണ്ട്.

ഇനി വൈകില്ല, ഒക്‌ടാവിയയുടെ പുത്തൻ മോഡൽ ജൂണിലെത്തുമെന്ന് സ്കോഡ

അന്താരാഷ്ട്ര വിപണിയിൽ 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് ഹെഡ് യൂണിറ്റും 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററുമാണ് പുത്തൻ ഒക്‌ടാവിയക്ക് സമ്മാനിച്ചിരിക്കുന്നത്. ഇത് ഇന്ത്യൻ പതിലേക്ക് എത്തുമോ എന്ന കാര്യം ഇതു വരെ വ്യക്തമല്ല.

MOST READ: രൂപത്തിനൊപ്പം ഭാവവും മാറും, മഹീന്ദ്ര XUV700 എത്തുന്നത് 11 വേരിയന്റുകളിൽ

ഇനി വൈകില്ല, ഒക്‌ടാവിയയുടെ പുത്തൻ മോഡൽ ജൂണിലെത്തുമെന്ന് സ്കോഡ

അതോടൊപ്പം 2 സ്‌പോക്ക് മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിംഗ് വീലാണ് കാറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 3 സ്‌പോക്ക് വീൽ ഒരു ഓപ്ഷനായും ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാം. ഇന്ത്യയിൽ എത്തുന്ന മോഡലിന്റെ ഇന്റീരിയറിന് ഒരു ബീജ്, ബ്ലാക്ക് കളറായിരിക്കും സ്കോഡ നൽകുക.

ഇനി വൈകില്ല, ഒക്‌ടാവിയയുടെ പുത്തൻ മോഡൽ ജൂണിലെത്തുമെന്ന് സ്കോഡ

രണ്ട് ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനുകളുമായാകും ഒക്‌ടാവിയ കളംനിറയുക. അതിൽ 1.5 ലിറ്റർ ടിഎസ്‌ഐ, 2.0 ലിറ്റർ ടിഎസ്ഐ യൂണിറ്റുമാകും സ്കോഡ വാഗ്‌ദാനം ചെയ്യുക. ഗിയർബോക്സ് ഓപ്ഷനിൽ ആറ് സ്പീഡ് മാനുവൽ, ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് എന്നിവയും തെരഞ്ഞെടുക്കാൻ സാധിക്കും.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
New Skoda Octavia Sedan Will Be Launched In June 2021 Read in Malayalam
Story first published: Wednesday, May 19, 2021, 12:42 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X