രൂപത്തിനൊപ്പം ഭാവവും മാറും, മഹീന്ദ്ര XUV700 എത്തുന്നത് 11 വേരിയന്റുകളിൽ

ജനപ്രിയ XUV500 എസ്‌യുവിയുടെ പിൻഗാമിയായി പുതിയ XUV700 മോഡലിനെ അവതരിപ്പിക്കാൻ ഒരുങ്ങുന്ന മഹീന്ദ്ര അണിയറയിൽ വമ്പൻ തന്ത്രങ്ങളാണ് മെനയുന്നത്. ഒരു മുൻനിര വാഹനമായാകും വരാനിരിക്കുന്ന സ്ഥാനംപിടിക്കുക.

രൂപത്തിനൊപ്പം ഭാവവും മാറും, മഹീന്ദ്ര XUV700 എത്തുന്നത് 11 വേരിയന്റുകളിൽ

മൂന്ന് വരി ഏഴ് സീറ്റർ മോഡലായിരിക്കും XUV700. ഇതിനോടകം ഏറെ ശ്രദ്ധനേടിയ എസ്‌യുവിയുടെ വിശദാംശങ്ങളെ കമ്പനി നോക്കിക്കാണുന്നതും ഏറെ പ്രതിക്ഷയോടെയാണ് ഇതിനകം തന്നെ വെബ്സൈറ്റിൽ ഇടംപിടിച്ച എസ്‌യുവിയെ 2021 ഒക്ടോബറോടെ വിപണിയിൽ എത്തിക്കാനാണ് കമ്പനി തയാറെടുക്കുന്നത്.

രൂപത്തിനൊപ്പം ഭാവവും മാറും, മഹീന്ദ്ര XUV700 എത്തുന്നത് 11 വേരിയന്റുകളിൽ

വരാനിരിക്കുന്ന മഹീന്ദ്ര XUV700 11 വേരിയന്റുകളിൽ വാഗ്ദാനം ചെയ്യാൻ സാധ്യതയുണ്ട്. അതിൽ പെട്രോൾ, ഡീസൽ എഞ്ചിൻ ശ്രേണിയിലാകും ഇത്രയുമധികം ഓപ്ഷനുകൾ ബ്രാൻഡ് അണിനിരത്തുക. ഓൾ-വീൽ ഡ്രൈവ്, മാനുവൽ അല്ലെങ്കിൽ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളും ഇവയിൽ ഉൾപ്പെടും.

MOST READ: കൊവിഡ്-19; ദേശീയ ഡോക്ടര്‍ ഹെല്‍പ്പ് ലൈനിനെ പിന്തുണയ്ക്കാന്‍ ടൊയോട്ട

രൂപത്തിനൊപ്പം ഭാവവും മാറും, മഹീന്ദ്ര XUV700 എത്തുന്നത് 11 വേരിയന്റുകളിൽ

W601 പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും XUV700 നിർമിക്കുക. പൂർണമായും പുതുക്കിയ എക്സ്റ്റീരിയർ ഡിസൈൻ സവിശേഷതകളുള്ള എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ ഉൾക്കൊള്ളിച്ചാണ് എസ്‌യുവിയെ അണിയിച്ചൊരുക്കുക എന്നതിൽ സംശയമൊന്നും വേണ്ട.

രൂപത്തിനൊപ്പം ഭാവവും മാറും, മഹീന്ദ്ര XUV700 എത്തുന്നത് 11 വേരിയന്റുകളിൽ

അകത്തളത്തിൽ കാറിന് മെർസിഡീസ് പോലുള്ള ഇരട്ട സ്‌ക്രീൻ സജ്ജീകരണം ലഭിക്കുന്നു. കൂടാതെ ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ പിന്തുണ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഒരു ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, ഓട്ടോമാറ്റിക് വേരിയന്റിനായി ഹിൽ ഹോൾഡ് തുടങ്ങിയ സവിശേഷതകളും ഇടംപിടിക്കും.

MOST READ: കൊവിഡ് പ്രതിസന്ധിയിൽ വലഞ്ഞ് ഫോർഡ് ഫിഗോ; ഏപ്രിൽ മാസത്തിൽ വിറ്റുപോയത് ഒരേയൊരു യൂണിറ്റ്

രൂപത്തിനൊപ്പം ഭാവവും മാറും, മഹീന്ദ്ര XUV700 എത്തുന്നത് 11 വേരിയന്റുകളിൽ

അതോടൊപ്പം വിവിധ ഡ്രൈവ് മോഡുകൾ, പനോരമിക് സൺറൂഫ്. രണ്ട് സീറ്റിംഗ് കോൺഫിഗറേഷനുകളും എസ്‌യുവിയുടെ ഇന്റീരിയറിൽ വാഗ്‌ദാനം ചെയ്യും. ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ്, പാരലൽ പാർക്ക് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഫോർവേഡ് കുളീഷൻ വാർണിംഗ് എന്നിവ ഉൾപ്പെടുന്ന അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റവും (ADAS) കാറിന് ലഭിക്കും.

രൂപത്തിനൊപ്പം ഭാവവും മാറും, മഹീന്ദ്ര XUV700 എത്തുന്നത് 11 വേരിയന്റുകളിൽ

മധ്യ നിരയിൽ ക്യാപ്റ്റൻ സീറ്റുകളുള്ള 6 സീറ്റ് ലേഔട്ടും മധ്യ നിരയിൽ ബെഞ്ച് സ്റ്റൈൽ സീറ്റുള്ള 7 സീറ്റ് ലേഔട്ടുമായിരിക്കും സീറ്റീംഗ് ഓപ്ഷനിൽ കമ്പനി വാഗ്‌ദാനം ചെയ്യുക. XUV700 വിൽപ്പനയ്ക്ക് എത്തി കഴിഞ്ഞാൽ XUV500 താൽക്കാലികമായി നിർത്തലാക്കും.

MOST READ: ടാറ്റ HBX -ന്റെ ഇന്റീരിയർ വെളിപ്പെടുത്തി പുത്തൻ സ്പൈ ചിത്രങ്ങൾ പുറത്ത്

യഥാർഥ XUV500-യുമായി ചില സാമ്യതകളുമുണ്ടാകും. ഇവയെല്ലാം XUV700-യുടെ അനുപാതങ്ങൾ, വ്യത്യസ്തമായ ഷോൾഡർ ലൈനുകൾ, മൊത്തത്തിലുള്ള രൂപഘടന എന്നിവയിൽ ദൃശ്യമാകും.

രൂപത്തിനൊപ്പം ഭാവവും മാറും, മഹീന്ദ്ര XUV700 എത്തുന്നത് 11 വേരിയന്റുകളിൽ

ഇന്ത്യൻ വിപണിയിൽ എം‌ജി ഹെക്‌ടർ പ്ലസ്, ടാറ്റ സഫാരി, വരാനിരിക്കുന്ന ഹ്യുണ്ടായി അൽകാസർ എന്നിവയോടാകും പുതിയ മഹീന്ദ്ര XUV700 മാറ്റുരയ്ക്കുക. എല്ലാ അർഥത്തിലും ഒരു മുൻനിര വാഹനമായാകും XUV700 സ്ഥാനംപിടിക്കുക.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Upcoming Mahindra XUV700 SUV Could Offer In 11 Variants. Read in Malayalam
Story first published: Wednesday, May 19, 2021, 10:56 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X