Just In
- 6 hrs ago
ടിവിഎസ് ഐക്യുബ് ഇലക്ട്രിക്കിന്റെ വില്‍പ്പന 1,000 യൂണിറ്റുകള്‍ പിന്നിട്ടു; പ്രതിമാസ വില്‍പ്പനയിലും വര്‍ധനവ്
- 7 hrs ago
സഹായഹസ്തവുമായി എംജി; ഓക്സിജന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് ദേവ്നന്ദന്‍ ഗ്യാസുമായി പങ്കാളിത്തം പ്രഖ്യാപി
- 7 hrs ago
പുത്തൻ ഇവി നയത്തോടെ ഗോഗോറോയുമായി പങ്കാളിത്തം ആരംഭിച്ച് ഹീറോ
- 8 hrs ago
ബാക്ക് എഞ്ചിനുമായി അഗ്രസ്സീവ് മാരുതി 800 ഓവർകില്ലർ ഹോട്ട് ഹാച്ച്
Don't Miss
- Movies
ഡിമ്പലിന്റെ കരച്ചില് സിമ്പതി ആയിട്ട് തന്നെ തോന്നി, കിടിലും നന്നായി പെര്‍ഫോം ചെയ്തു, അശ്വതിയുടെ കുറിപ്പ്
- Finance
കുട്ടനാട്ടിലെ നെല്‍ കര്‍ഷകര്‍ കടുത്ത ദുരിതത്തില്‍; വില കുടിശ്ശിക 149 കോടി രൂപ...എന്ന് തീരും ഈ കഷ്ടം
- News
കൊവിഡ് വാക്സിനേഷൻ: രജിസ്ട്രേഷൻ ഓൺലൈൻ വഴി മാത്രം, സ്പോട്ട് രജിസ്ട്രേഷൻ റദ്ദാക്കി, മാർഗ്ഗനിർദേശങ്ങൾ
- Sports
IPL 2021: എന്തൊരടി! കമ്മിന്‍സ് എട്ടാമനോ, ഓപ്പണറോ? ഭാജിയുടെ റെക്കോര്‍ഡ് പഴങ്കഥ
- Lifestyle
പല്ലിലെ മഞ്ഞ നിറം വേരോടെ കളയും തേന്‍- ഉപ്പ് മിശ്രിതം
- Travel
ബാലരൂപത്തില്‍ ആരാധന, ഉദ്ദിഷ്ട കാര്യത്തിന് ഉറി വഴിപാടും ലക്ഷ്യപ്രാപ്തി പൂജയും
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മാഗ്നൈറ്റിന് ഇനിയും ചെലവേറും; വീണ്ടു വില വർധനയുമായി നിസാൻ
നിരന്തരം വളരുന്ന സബ് കോംപാക്ട് എസ്‌യുവി സെഗ്‌മെന്റിലേക്ക് മാഗ്നൈറ്റുമായി നിസാൻ രംഗപ്രവേശനം ചെയ്തു, ലോഞ്ച് ചെയ്ത സമയത്ത് ഈ സെഗ്‌മെന്റിലെ ഏറ്റവും താങ്ങാനാവുന്ന കാറായി ഇത് മാറി.

എന്നിരുന്നാലും, ആമുഖ വിലകളോടെയാണ് നിർമ്മാതാക്കൾ മാഗ്നൈറ്റ് വിപണിയിലെത്തിച്ചത്, നിസാൻ ഈ വർഷം ജനുവരിയിൽ എസ്‌യുവിയുടെ വില വർധിപ്പിച്ചു.

ഇപ്പോൾ, ജാപ്പനീസ് കാർ നിർമ്മാതാവ് മൂന്ന് മാസത്തിനുള്ളിൽ രണ്ടാം തവണയും കാറിന്റെ വില ഉയർത്തിയിരിക്കുകയാണ്. XV ടർബോ, XV ടർബോ CVT വേരിയന്റുകളുടെ വില 16,000 രൂപ ഉയർത്തി. XV ടർബോ പ്രീമിയം (O), XV പ്രീമിയം CVT (O) എന്നിവയ്ക്ക് മുമ്പത്തേതിനേക്കാൾ 26,000 രൂപ കൂടുതലാണ്.

XL ടർബോ, XL ടർബോ CVT എന്നിവയാണ് ഇത്തവണ ഏറ്റവും വലിയ വിലവർധനവ് നേരിട്ടത്. രണ്ട് ട്രിമ്മുകളുടെ വില 30,000 രൂപ വർധിപ്പിച്ചു. മാർച്ച് 2021 -ലെ നിസാൻ മാഗ്നൈറ്റ് സബ് -ഫോർ മീറ്റർ എസ്‌യുവിയുടെ പുതിയ വേരിയൻറ് തിരിച്ചുള്ള വില പട്ടിക ഇതാ:

Nissan Magnite | New Prices | Old Prices | Price Hike |
XL Turbo | ₹7.29 Lakh | ₹6.99 Lakh | ₹30,000 |
XV Turbo | ₹7.98 Lakh | ₹7.82 Lakh | ₹16,000 |
XV Turbo Premium O | ₹8.85 Lakh | ₹8.59 Lakh | ₹26,000 |
XL Turbo CVT | ₹8.19 Lakh | ₹7.89 Lakh | ₹30,000 |
XV Turbo CVT | ₹8.88 Lakh | ₹8.72 Lakh | ₹16,000 |
XV Premium CVT O | ₹9.75 Lakh | ₹9.49 Lakh | ₹26,000 |

വിലവർധനവ് മാഗ്നൈറ്റിന്റെ ടർബോ-പെട്രോൾ വേരിയന്റുകളെ മാത്രമേ ബാധിക്കുകയുള്ളൂ, നാച്ചുറലി ആസ്പിരേറ്റഡ് പെട്രോൾ വേരിയന്റുകളുടെ വിലയിൽ മാറ്റമില്ല.

എൻട്രി ലെവൽ XE വേരിയനറ് 5.49 ലക്ഷം രൂപയിൽ റീട്ടെയിൽ തുടരുമ്പോൾ, റേഞ്ച്-ടോപ്പിംഗ് XV പ്രീമിയം (O) ടർബോ CVT വേരിയൻറ് ഇപ്പോൾ 9.75 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില.

1.0 ലിറ്റർ മൂന്ന് സിലിണ്ടർ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോൾ (NA) എഞ്ചിനും 1.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ യൂണിറ്റുമായി നിസാൻ നിലവിൽ മാഗ്നൈറ്റിനെ വാഗ്ദാനം ചെയ്യുന്നു.

NA എഞ്ചിൻ 72 bhp കരുത്ത്, 96 Nm torque എന്നിവ നിർമ്മിക്കുന്നു, ടർബോ യൂണിറ്റ് 100 bhp കരുത്തും 160 Nm torque ഉം (CVT -ൽ 152 Nm torque) പുറപ്പെടുവിക്കുന്നു.

ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ രണ്ട് എഞ്ചിനുകൾക്കൊപ്പം അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സ് ഓഫർ ചെയ്യുന്നു, ടർബോ-പെട്രോൾ എഞ്ചിന് ഓപ്ഷണൽ CVT ഓട്ടോയും ഉണ്ടായിരിക്കാം.