Just In
- 14 hrs ago
പള്‍സര്‍ 180F ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും പിന്‍വലിച്ച് ബജാജ്; നിര്‍ത്തലാക്കിയെന്ന് സൂചന
- 17 hrs ago
ബിഎസ്-VI നിഞ്ച 300 പതിപ്പിന്റെ എഞ്ചിൻ വിശദാംശങ്ങൾ പങ്കുവെച്ച് കവസാക്കി
- 19 hrs ago
ഇന്ത്യൻ വിപണിയ്ക്കായി പുതിയ CC26 സെഡാനും സിട്രണിന്റെ പണിപ്പുരയിൽ
- 1 day ago
ഇലക്ട്രിക് സ്കൂട്ടറുമായി ബൗണ്‍സ്; ബുക്കിംഗ് മൊബൈല്‍ അപ്ലിക്കേഷന്‍ വഴി
Don't Miss
- News
കുരുവിള തോറ്റോടിയ കോതമംഗലം, ഇത്തവണ യുഡിഎഫ് പിടിക്കുമോ? ജോസ് പോയതോടെ കടുപ്പം!!
- Finance
പുതിയ ബ്രോഡ്ബാൻഡ്- ലാൻഡ് ലൈൻ ഉപയോക്താക്കൾക്ക് സൌജന്യ 4 ജി സിം കാർഡ്: പദ്ധതിയുമായി ബിഎസ്എൻഎൽ
- Movies
ആരും മണിക്കുട്ടനെ ഉപദ്രവിക്കരുതെന്ന് അവതാരകൻ; ആദ്യമായി കിട്ടിയ ക്യാപ്റ്റന്‍സി മുതലാക്കുമെന്ന് താരം
- Sports
IND vs ENG: ടേണിങ് പിച്ചില്‍ എങ്ങനെ ബാറ്റ് ചെയ്യണം? ലക്ഷ്മണിന്റെ ഉപദേശം
- Lifestyle
സാമ്പത്തിക ഭദ്രത കൈവരുന്ന രാശിക്കാര്‍
- Travel
13450 രൂപയ്ക്ക് കേരളത്തില്‍ നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ജനപ്രീതിക്കൊപ്പം നിസാൻ മാഗ്നൈറ്റിന്റെ കാത്തിരിപ്പ് കാലയളവും ഉയർന്നു തന്നെ
നിസാൻ മാഗ്നൈറ്റ് പുറത്തിറങ്ങിയതിന് ശേഷം ഒരു മാസത്തിനുള്ളിൽ 32,000 ബുക്കിംഗുകളോടെ രാജ്യത്തെ വളരെ പ്രചാരമുള്ള സബ് കോംപാക്ട് എസ്‌യുവിയായി വളർന്നു. ASEAN NCAP -ൽ നിന്ന് ഫോർ-സ്റ്റാർ സുരക്ഷാ റേറ്റിംഗ് ലഭിച്ചപ്പോൾ മാഗ്നൈറ്റിന്റെ ജനപ്രീതി കൂടുതൽ വർധിച്ചു.

സ്വാഭാവികമായും, ഓർഡർ ബുക്കുകൾ ക്രമേണ നിറയുകയും വാഹനത്തിനായുള്ള ആവശ്യകത ഉയരുകയും ചെയ്യുന്നതിനാൽ, നിസാൻ മാഗ്നൈറ്റിനായുള്ള കാത്തിരിപ്പ് കാലയളവ് ചില നഗരങ്ങളിൽ ഇനിയും വ്യാപിച്ചുകൊണ്ടിരിക്കുന്നു.

രാജ്യത്തെ പ്രധാന നഗരങ്ങൾ തിരിച്ചുള്ള കാത്തിരിപ്പ് കാലയളവുകൾ എങ്ങനെ എന്ന് നോക്കാം:
ഡൽഹി | 8 മാസം വരെ |
മുംബൈ | 6 മാസം വരെ |
ചെന്നൈ | 6 മാസം വരെ |
കൊൽക്കത്ത | 3 മാസം വരെ |
ബെംഗളൂരു | 4 മാസം വരെ |
ഹൈദരാബാദ് | 4 മാസം വരെ |
MOST READ: ഗ്രോം മങ്കി ബൈക്കിനായുള്ള പേറ്റന്റ് നേടി ഹോണ്ട; ഒരുങ്ങുന്നത് നവിയുടെ കരുത്തുറ്റ മോഡലോ?

മൂന്ന് മാസത്തെ ഏറ്റവും കുറഞ്ഞതും ന്യായമായതുമായ കാത്തിരിപ്പ് കാലാവധി കൊൽക്കത്തയിൽ മാത്രമാണ്. അതേസമയം, മുംബൈ, ഡൽഹി, ചെന്നൈ തുടങ്ങിയ നഗരങ്ങളിൽ കാത്തിരിപ്പ് കാലാവധി പരമാവധി എട്ട് മാസം വരെ നീളുന്നു.

അതിനർത്ഥം നിങ്ങൾ ഇപ്പോൾ നിസാൻ മാഗ്നൈറ്റിനായി ഒരു ഓർഡർ നൽകുകയാണെങ്കിൽ, ചില നഗരങ്ങളിൽ 2021 സെപ്റ്റംബറിന് മുമ്പ് നിങ്ങൾക്ക് വാഹനം ലഭിച്ചേക്കില്ല എന്നാണ്.

തീർച്ചയായും തിരഞ്ഞെടുക്കുന്ന വേരിയന്റിനെ ആശ്രയിച്ച് കാത്തിരിപ്പ് കാലയളവ് വ്യത്യാസപ്പെടുന്നു. നിസാൻ ഉടൻ തന്നെ തങ്ങളുടെ പ്ലാന്റിൽ മൂന്നാമത്തെ ഷിഫ്റ്റ് ആരംഭിച്ച് കാത്തിരിപ്പ് കാലയളവ് കുറയ്ക്കും എന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു.

മാഗ്നൈറ്റിന്റെ ജനപ്രീതി കണക്കിലെടുത്ത് നിസാൻ മാഗ്നൈറ്റ് ലോഞ്ച് ചെയ്ത ആമുഖ വിലകളിൽ പോലും കാര്യമായ മാറ്റം വരുത്തിയില്ല. അടിസ്ഥാന ട്രിമിന്റെ വിലയ്ക്ക് 50,000 രൂപ വരെ വർധനവ് ലഭിക്കുമ്പോൾ മറ്റ് എല്ലാ വേരിയന്റുകളുടെയും ട്രിമ്മുകളുടെയും വിലയിൽ മാറ്റമില്ലാതെ തുടരുന്നു.
MOST READ: അരീന ഉപഭോക്താക്കള്‍ക്കായി സ്മാര്‍ട്ട് ഫിനാന്‍സ് പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് മാരുതി

മാഗ്നൈറ്റിന് ഇപ്പോൾ 5.49 ലക്ഷം രൂപ മുതൽ 9.97 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വിലയ്ക്ക് എത്തുന്നു. മൊത്തം അഞ്ച് ട്രിമ്മുകളിൽ ഇത് ലഭ്യമാണ് - XE, XL, XV, XV പ്രീമിയം, XV പ്രീമിയം (O).

72 bhp 1.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ, 100 bhp 1.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ എന്നിങ്ങനെ രണ്ട് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളുമായി നിസാൻ മാഗ്നൈറ്റ് ലഭ്യമാണ്. ഇവ ക്ലാസ് ലീഡിംഗ് സംഖ്യകളല്ല, എന്നാൽ 1.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ മാഗ്നൈറ്റിൽ മികച്ച പ്രകടനം നടത്തുന്നു.
MOST READ: ഇന്ത്യൻ വിപണിയിൽ രണ്ടാഴ്ച്ചക്കുള്ളിൽ ലോഞ്ചിനൊരുങ്ങുന്ന അഞ്ച് കാറുകൾ

അടിസ്ഥാന 1.0 ലിറ്റർ എഞ്ചിൻ അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സുമായി ഇണചേരുന്നു, ടർബോ-പെട്രോൾ എഞ്ചിന് CVT ഓട്ടോമാറ്റിക് ഗിയർബോക്‌സിന്റെ ഓപ്ഷനും ലഭിക്കും.

മാഗ്നൈറ്റിന്റെ ആദ്യ മൂന്ന് ട്രിമുകളിൽ 39,000 രൂപ വിലമതിക്കുന്ന ഓപ്‌ഷണൽ ടെക്‌നോളജി പായ്ക്കും നിസാൻ വാഗ്ദാനം ചെയ്യുന്നു, ഇത് ആംബിയന്റ് ലൈറ്റിംഗ്, എൽഇഡി സ്കഫ് പ്ലേറ്റുകൾ, പഡിൽ ലാമ്പുകൾ, വയർലെസ് ചാർജർ എന്നിവയും അതിലേറെയും നൽകുന്നു.

ഹ്യുണ്ടായി വെന്യു, മാരുതി സുസുക്കി വിറ്റാര ബ്രെസ, കിയ സോനെറ്റ്, ടാറ്റ നെക്സോൺ, ടൊയോട്ട അർബൻ ക്രൂയിസർ, മഹീന്ദ്ര XUV300, ഫോർഡ് ഇക്കോസ്പോർട്ട് എന്നിവ ഉൾപ്പെടുന്ന സബ് കോംപാക്ട് എസ്‌യുവികളുടെ തിരക്കേറിയ വിഭാഗത്തിലാണ് മാഗ്നൈറ്റ് മത്സരിക്കുന്നത്.