ഇന്ത്യൻ നിരത്തുകളിൽ പ്രത്യക്ഷപ്പെട്ട് പൂഷോ 2008 എസ്‌യുവി, ലക്ഷ്യം പ്ലാറ്റ്ഫോം പരീക്ഷണം

നെതർലാൻഡിലെ ആംസ്റ്റർഡാമിൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു മൾട്ടിനാഷണൽ വാഹന നിർമാതാക്കളാണ് സ്റ്റെല്ലാന്റിസ് എൻവി. നിലവിവിൽ ഈ കമ്പനിയുടെ ഭാഗമായ ഫ്രഞ്ച് ബ്രാൻഡ് പൂഷോയെ വാഹന പ്രേമികൾക്കെല്ലാം അറിയാം.

ഇന്ത്യൻ നിരത്തുകളിൽ പ്രത്യക്ഷപ്പെട്ട് പൂഷോ 2008 എസ്‌യുവി, ലക്ഷ്യം പ്ലാറ്റ്ഫോം പരീക്ഷണം

പൂഷോയുടെ യൂറോപ്യൻ മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിൽ വിജയമായി തീർന്ന മോഡലാണ് 2008. ഫോർഡ് പ്യൂമക്കെതിരെ മത്സരിക്കുന്ന ഈ വാഹനം വിദേശ മണ്ണിലെ ജനപ്രിയ കാറായി മാറിയിട്ടുമുണ്ട്.

ഇന്ത്യൻ നിരത്തുകളിൽ പ്രത്യക്ഷപ്പെട്ട് പൂഷോ 2008 എസ്‌യുവി, ലക്ഷ്യം പ്ലാറ്റ്ഫോം പരീക്ഷണം

ഇപ്പോൾ പൂഷോ 2008 എസ്‌യുവിയെ ഇന്ത്യൻ നിരത്തിലും കമ്പനി പരീക്ഷണയോട്ടത്തിന് വിധേയമായിരിക്കുകയാണ്. ഈ മോഡൽ കഴിഞ്ഞ വർഷമാണ് ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ചത്.

MOST READ: പരീക്ഷണയോട്ടത്തിനിടെ വീണ്ടും ക്യാമറ കണ്ണിൽ പതിഞ്ഞ് ബി‌എസ് VI ഇസൂസു D-മാക്സ് V-ക്രോസ്

ഇന്ത്യൻ നിരത്തുകളിൽ പ്രത്യക്ഷപ്പെട്ട് പൂഷോ 2008 എസ്‌യുവി, ലക്ഷ്യം പ്ലാറ്റ്ഫോം പരീക്ഷണം

ഫ്രഞ്ച് ബ്രാൻഡിൽ നിന്നുള്ള ഏറ്റവും പുതിയ മോഡലുകളിൽ ഒന്നാണ് ഇതെന്നതും ശ്രദ്ധേയമാണ്. PSA ഗ്രൂപ്പിന്റെ ഭാഗമായ പൂഷോയെ ഇന്ത്യയിൽ അവതരിപ്പിക്കാനായിരുന്നു പദ്ധതി.

ഇന്ത്യൻ നിരത്തുകളിൽ പ്രത്യക്ഷപ്പെട്ട് പൂഷോ 2008 എസ്‌യുവി, ലക്ഷ്യം പ്ലാറ്റ്ഫോം പരീക്ഷണം

എന്നാൽ സിട്രണുമായി കളംപിടിക്കുന്നതാണ് ഉചിതമെന്നു തോന്നിയ ഗ്രൂപ്പ് C5 എയർക്രോസിനെ ആദ്യം പരിചയപ്പെടുത്തി. ഇന്ത്യയിൽ പരീക്ഷിച്ച പൂഷോ 2008 യൂറോപ്പിലെ സിട്രൺ C3 എയർക്രോസ് മിഡ്-സൈസ് എസ്‌യുവിയുമായി പ്ലാറ്റ്ഫോം പങ്കിടുന്നു.

MOST READ: മാഗ്നൈറ്റിനും കൈഗറിനും വെല്ലുവിളി; ടാറ്റയുടെ മൈക്രോ എസ്‌യുവി മെയ് മാസം വിപണിയിലേക്ക്?

ഇന്ത്യൻ നിരത്തുകളിൽ പ്രത്യക്ഷപ്പെട്ട് പൂഷോ 2008 എസ്‌യുവി, ലക്ഷ്യം പ്ലാറ്റ്ഫോം പരീക്ഷണം

അതിനാൽ തന്നെ ഇന്ത്യയിൽ C3 എയർക്രോസിനെ വിൽപ്പനയ്ക്ക് എത്തിക്കുന്നതിന്റെ ഭാഗമായി സി‌എം‌പി മോഡുലാർ പ്ലാറ്റ്ഫോം, എഞ്ചിനുകൾ, ഗിയർ‌ബോക്സുകൾ, മറ്റ് ഘടകങ്ങൾ എന്നിവ പരീക്ഷിച്ചതാകാനാണ് സാധ്യത.

ഇന്ത്യൻ നിരത്തുകളിൽ പ്രത്യക്ഷപ്പെട്ട് പൂഷോ 2008 എസ്‌യുവി, ലക്ഷ്യം പ്ലാറ്റ്ഫോം പരീക്ഷണം

പൂഷോ 2008 എസ്‌യുവിയും സിട്രൺ C3 എയർക്രോസിനും ഇടയിലുള്ള ഒരു പൊതു ഘടകം 1.2 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനാണ്. പൂഷോയുടെ കാറിൽ ഈ യൂണിറ്റ് 98 bhp മുതൽ 151 bhp വരെയുള്ള മൂന്ന് വ്യത്യസ്‌ത ട്യൂൺ അവസ്ഥയിലാണ് വിപണിയിൽ എത്തുന്നത്.

MOST READ: 2021 കോണ്ടിനെന്റല്‍ ജിടി 650 പരിചയപ്പെടാം; വീഡിയോയുമായി റോയല്‍ എന്‍ഫീല്‍ഡ്

ഇന്ത്യൻ നിരത്തുകളിൽ പ്രത്യക്ഷപ്പെട്ട് പൂഷോ 2008 എസ്‌യുവി, ലക്ഷ്യം പ്ലാറ്റ്ഫോം പരീക്ഷണം

C5 എയർക്രോസിന് ശേഷം അടുത്ത മാസം സിട്രൺ ഇന്ത്യയുടെ രണ്ടാമത്തെ മോഡലായി ഒരു സബ്-4 മീറ്റർ എസ്‌യുവിയെ അവതരിപ്പിക്കും. CC21 എന്ന കോഡ്നാമമുള്ള വാഹനം പൂഷോ 2008 എസ്‌യുവിയുടെ എഞ്ചിനായിരിക്കും വാഗ്‌ദാനം ചെയ്യുക.

ഇന്ത്യൻ നിരത്തുകളിൽ പ്രത്യക്ഷപ്പെട്ട് പൂഷോ 2008 എസ്‌യുവി, ലക്ഷ്യം പ്ലാറ്റ്ഫോം പരീക്ഷണം

ഈ സബ്-4 മീറ്റർ എസ്‌യുവി മാരുതി സുസുക്കി വിറ്റാര ബ്രെസ, കിയ സോനെറ്റ്, ഹ്യുണ്ടായി വെന്യു എന്നിവയുമായാകും മാറ്റുരയ്ക്കുക. വലിയ തോതിൽ പ്രാദേശികവൽക്കരിച്ച CC21 കോംപാക്‌ട് ക്രോസ്ഓവർ ബ്രാൻഡിലേക്ക് കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാൻ പ്രാപ്‌തമായിരിക്കും.

Source: Autocar India

Most Read Articles

Malayalam
English summary
Peugeot 2008 SUV Spied In India For Citroen CC21 Platform Test. Read in Malayalam
Story first published: Friday, March 26, 2021, 13:20 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X