Just In
- 1 hr ago
കൈനിറയെ ഫീച്ചറും, ആഢംബരവും; ടൈഗൂണില്‍ പ്രതീക്ഷവെച്ച് ഫോക്സ്വാഗണ്
- 1 hr ago
പുനരുധാരണത്തിലൂടെ പുതുജീവൻ നേടി ടൊയോട്ട ക്വാളിസ്; വീഡിയോ
- 1 hr ago
അരുണാചലിന്റെ റോഡുകൾ ഇളക്കി മറിച്ച് ഹൈനെസ് CB 350; 2021 ഹാണ്ട സൺചേസേർസ് റാലി ആദ്യ ദിന വീഡിയോ
- 2 hrs ago
പരീക്ഷണയോട്ടവുമായി ഹണ്ടര്‍ 350; അവതരണം ഉടനെന്ന് റോയല്‍ എന്‍ഫീല്‍ഡ്
Don't Miss
- News
കൊവിഡ് വ്യാപനം രൂക്ഷം, ഗവർണർമാരുമായി കൂടിക്കാഴ്ച നടത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി
- Movies
ഫിറോസും ഭാര്യ സജ്നയും ഇപ്പോള്‍ കളിക്കുന്ന കളി വെറും ചീപ്പ് ഷോയാണ്;രമ്യ പണിക്കര്‍ക്ക് പിന്തുണയുമായി ഒമര്‍ ലുലു
- Sports
IPL 2021: വെടിക്കെട്ടിന് അപ്പുറത്തുള്ള തകര്‍ത്തടിക്കല്‍, 4 മത്സരങ്ങളില്‍ പിറന്നത് 67 സിക്സറുകള്‍
- Finance
തിരിച്ചുവരവിന്റെ പാതയിൽ സമ്പദ്വ്യവസ്ഥ; രാജ്യത്തെ 59 ശതമാനം കമ്പനികളും ശമ്പള വർധനവിന് ഒരുങ്ങുന്നു
- Lifestyle
കുക്കുമ്പര്‍ ആരോഗ്യത്തിന് ദോഷമോ, അറിഞ്ഞിരിക്കണം ഇതെല്ലാം
- Travel
മസാല തേനില്‍ പ്രസിദ്ധമായ നാട്..എല്ലാവര്ക്കും കാറ്..യൂറോപ്പിലെ ആദ്യ ആസൂത്രിത നഗരം...
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഇപ്പോള്‍ വാങ്ങാം! ഓഫറുകളും ആനുകൂല്യങ്ങളുമായി റോനോ
വില വര്‍ധിപ്പിക്കുന്നതിന് മുന്നോടിയായി മോഡലുകള്‍ക്ക് ഓഫറുമായി രംഗത്തെത്തിയിരിക്കുകയാണ് നിര്‍മ്മാതാക്കളായ റെനോ. മൂന്ന് മോഡലുകളാണ് നിലവില്‍ ബ്രാന്‍ഡ് വില്‍പ്പനയ്ക്ക് എത്തിക്കുന്നത്.

എന്നാല്‍ അധികം വൈകാതെ സബ്-4 മീറ്റര്‍ എസ്യുവി ശ്രേണയിലേക്ക് കിഗര്‍ എന്നൊരു പതിപ്പിനെ കമ്പനി അവതരിപ്പിക്കും. 2021 ജനുവരി 28-ന് കിഗറിന്റെ പ്രെഡക്ഷന്‍ പതിപ്പിനെ അവതരിപ്പിക്കുമെന്ന് കമ്പനി വെളിപ്പെടുത്തി കഴിഞ്ഞു. വില്‍പ്പന സംഖ്യ വര്‍ധിപ്പിക്കുക കൂടിയാണ് കമ്പനി ലക്ഷ്യമിടുന്നത്.

എന്നിരുന്നാലും, നിങ്ങള്‍ റെനോയുടെ നിലവിലെ ഇന്ത്യന്‍ പോര്‍ട്ട്ഫോളിയോയില്‍ നിന്ന് ഒരു കാര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, 2021 ജനുവരി 31 വരെ ബാധകമായ മോഡല്‍ തിരിച്ചുള്ള ഓഫറുകള്‍ പരിശോധിക്കാം.
MOST READ: ഷെവർലെ ഉപഭോക്താക്കൾക്ക് ആശ്വസിക്കാം; ഇന്ത്യയിലെ വിൽപ്പനാനന്തര സേവനങ്ങൾ തുടരും

ക്വിഡ്
ബ്രാന്‍ഡില്‍ നിന്നുള്ള ജനപ്രീയ മോഡലാണ് ക്വിഡ്. പ്രതിമാസ വില്‍പ്പനയില്‍ മികച്ച മുന്നേറ്റമാണ് മോഡല്‍ കാഴ്ചവെയ്ക്കുന്നത്. ഈ മാസം ഈ ക്വിഡിന് നിര്‍മ്മാതാക്കള്‍ കൈ നിറയെ ഓഫറുകളും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്.

എഎംടി സജ്ജീകരിച്ച വേരിയന്റുകള്‍ക്ക് 20,000 രൂപയുടെ ക്യാഷ് ഡിസ്കൗണ്ടും, എക്സ്ചേഞ്ച് ബോണസും കമ്പനി വാഗ്ദാനം ചെയ്യുന്നു. ക്വിഡിന് ലോയല്‍റ്റി ബോണസ് രൂപത്തില്‍ 10,000 രൂപ വരെ ലഭിക്കും.
MOST READ: നിരത്തിലേക്ക് എത്താൻ വൈകില്ല, പുത്തൻ സഫാരിയുടെ നിർമാണവും ആരംഭിച്ച് ടാറ്റ

10,000 രൂപ വരെ കോര്‍പ്പറേറ്റ് ഡിസ്കൗണ്ടും, 5,000 രൂപയോളം ഗ്രാമീണ ഓഫറും കമ്പനി വാഗ്ദാനം ചെയ്യുന്നു. 18 മാസത്തേക്ക് രണ്ട് ലക്ഷം രൂപ വായ്പ തുകയില്‍ 5.99 ശതമാനം പ്രത്യേക പലിശയും വാങ്ങുന്നവര്‍ക്ക് ലഭിക്കും.

റെനോ ഫിനാന്‍സ് ലഭ്യമല്ലാത്ത സംസ്ഥാനങ്ങളില്‍ നിന്ന് വാങ്ങുന്നവര്‍ക്ക് 5,000 രൂപ അധിക എക്സ്ചേഞ്ച് ബോണസ് നല്‍കും. 2.94 ലക്ഷം രൂപയില്‍ നിന്നാണ് റെനോ ക്വിഡ് വില ആരംഭിക്കുന്നത്.
MOST READ: പരമാവധി വരുമാനം, കുറഞ്ഞ പരിപാലന ചെലവ്; ഇന്‍ട്രാ V20 അവതരിപ്പിച്ച് ടാറ്റ

രണ്ട് എഞ്ചിന്, ട്രാന്സ്മിഷന് ഓപ്ഷനുകളും വാഹനത്തില്‍ ലഭ്യമാണ്. 4.99 ലക്ഷം രൂപയില്‍ നിന്നാണ് റെനോ ട്രൈബര്‍ വില ആരംഭിക്കുന്നത്. മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്സുകളുള്ള 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ട്രൈബറിന്റെ കരുത്ത്.

ട്രൈബര്‍
ബ്രാന്‍ഡില്‍ നിന്നുള്ള മറ്റൊരു ജനപ്രീയ മോഡലാണ് ട്രൈബര്‍. പ്രതിമാസ വില്‍പ്പനയില്‍ മികച്ച പ്രകടനമാണ് മോഡല്‍ നടത്തുന്നതും. ഈ മാസം ഒരു ട്രൈബര്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി നിരവധി ഓഫറുകള്‍ കമ്പനി നല്കുന്നു.
MOST READ: കളംനിറയാൻ ഹ്യുണ്ടായിയും; ജനുവരിയിൽ 1.50 ലക്ഷം രൂപ വരെയുള്ള കിടിലൻ ഓഫറുകൾ

ട്രൈബറിന്റെ RXL, RXT, RXZ വേരിയന്റുകള്‍ക്ക് 10,000 രൂപ ക്യാഷ് ഡിസ്കൗണ്ട് ലഭിക്കും, എഎംടി സജ്ജീകരിച്ച മോഡലുകള്‍ക്ക് 20,000 രൂപ ക്യാഷ് ഡിസ്കൗണ്ടും കമ്പനി വാഗ്ദാനം ചെയ്യുന്നു.

അതുപോലെ, RXL, RXT, RXZ വേരിയന്റുകള്‍ക്ക് 20,000 രൂപ എക്സ്ചേഞ്ച് ബോണസും, എഎംടി സജ്ജീകരിച്ച മോഡലുകള്‍ക്ക് 10,000 രൂപയും എക്സ്ചേഞ്ച് ബോണസായി ലഭിക്കുന്നു.

തെരഞ്ഞെടുത്ത ജീവനക്കാര്‍ക്ക് 10,000 രൂപ വരെ കോര്‍പ്പറേറ്റ് കിഴിവോടെയാണ് ട്രൈബര്‍ വാഗ്ദാനം ചെയ്യുന്നത്. ഗ്രാമീണ ഉപഭോക്താക്കളായ കൃഷിക്കാര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ക്കായി 5,000 രൂപ പ്രത്യേക ആനുകൂല്യവും വാഗ്ദാനം ചെയ്യുന്നു.

ക്രോസ്ഓവര്‍ എംപിവിക്ക് 10,000 രൂപ വരെ ലോയല്‍റ്റി ബോണസ് ലഭിക്കും, അത് എക്സ്ചേഞ്ച് ബോണസ് രൂപത്തില്‍ അല്ലെങ്കില്‍ അധിക ക്യാഷ് ഡിസ്കൗണ്ടായി ലഭിക്കും.

18 മാസത്തേക്ക് 3.89 ലക്ഷം രൂപ വായ്പ തുകയില്‍ നിന്ന് 5.99 ശതമാനം പ്രത്യേക പലിശയും വാങ്ങുന്നവര്‍ക്ക് ലഭിക്കും. റെനോ ഫിനാന്‍സ് ലഭ്യമല്ലാത്ത സംസ്ഥാനങ്ങളില്‍ നിന്ന് വാങ്ങുന്നവര്‍ക്ക് 5,000 രൂപ അധിക എക്സ്ചേഞ്ച് ബോണസ് നല്‍കും. അതേസമയം 2021 മോഡലില്‍ ക്യാഷ് ഡിസ്കൗണ്ട് വാഗ്ദാനം ചെയ്യുന്നില്ല.

ഡസ്റ്റര്‍
ബ്രാന്‍ഡില്‍ നിന്നുള്ള മറ്റൊരു മോഡലാണ് ഡസ്റ്റര്‍. 8.49 ലക്ഷം രൂപയില്‍ നിന്നാണ് വാഹനത്തിന് വില ആരംഭിക്കുന്നത്. അടുത്തിടെ ഡസ്റ്ററിന് ഒരു ടര്‍ബോ എഞ്ചിന് നല്‍കിയിരുന്നു. ഈ പതിപ്പിനും ഇത്തവണ ഓഫറുകള്‍ ലഭ്യമാക്കിയിട്ടുണ്ട്.

ഡസ്റ്റര്‍ ടര്‍ബോയുടെ പ്രാരംഭ പതിപ്പായ RXE വേരിയന്റിന് 20,000 രൂപ ലോയല്‍റ്റി ബോണസ് ഉപയോഗിച്ച് മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്.

എക്സ്ചേഞ്ച് ബോണസ് രൂപത്തിലോ അധിക ക്യാഷ് ഡിസ്കൗണ്ടിലോ 15,000 രൂപ വരെ ലോയല്‍റ്റി ബോണസൂം കമ്പനി വാഗ്ദാനം ചെയ്യുന്നു. 30,000 രൂപയുടെ കോര്‍പ്പറേറ്റ് കിഴിവും 15,000 രൂപയുടെ ഗ്രാമീണ ഓഫറും എസ്യുവിയില് ലഭ്യമാണ്.

ഒരു അധിക ഡസ്റ്റര്‍ ടര്‍ബോ വാങ്ങാന്‍ ആഗ്രഹിക്കുന്ന അല്ലെങ്കില്‍ നിലവിലുള്ള ടസ്റ്റര്‍ അതിന്റെ ടര്‍ബോ പതിപ്പിനായി കൈമാറ്റം ചെയ്യാന്‍ ഉദ്ദേശിക്കുന്ന നിലവിലുള്ള ഉപയോക്താക്കള്‍ക്കായി AMC കരാര്‍ ഉള്‍പ്പെടുന്ന 3 വര്‍ഷം / 50,000 കിലോമീറ്റര്‍ ഈസി കെയര്‍ പാക്കേജും വാഗ്ദാനം ചെയ്യുന്നു. 2021 ഡസ്റ്ററില്‍ ക്യാഷ് ഡിസ്കൗണ്ടുകള്‍ ലഭിക്കില്ല.