ഡോൺ, വ്രെയ്ത്ത് എന്നിവയുടെ ഉത്പാദനം അവസാനിപ്പിക്കാൻ ഒരുങ്ങി റോൾസ് റോയ്‌സ്

2021 മോഡൽ വർഷത്തിനുശേഷം യുഎസ് വിപണിയിൽ ഡോൺ, വ്രെയ്ത്ത് എന്നിവയുടെ ഉത്പാദനം അവസാനിപ്പിക്കാൻ ഒരുങ്ങി ബ്രിട്ടീഷ് അത്യാഢംബര വാഹന നിർമാതാക്കളായ റോൾസ് റോയ്‌സ്.

ഡോൺ, വ്രെയ്ത്ത് എന്നിവയുടെ ഉത്പാദനം അവസാനിപ്പിക്കാൻ ഒരുങ്ങി റോൾസ് റോയ്‌സ്

രാജ്യത്തെ റെഗുലേറ്ററി പ്രശ്നങ്ങൾ കാരണമാണ് അമേരിക്കയിൽ നിന്ന് ഡോൺ, വ്രെയ്ത്ത് മോഡലുകളുടെ നിർമാണം അവസാനിപ്പിക്കാൻ തീരുമാനമായത്. എങ്കിലും മറ്റ് രാജ്യങ്ങളിൽ ഇത് തുടർന്നും വിൽക്കുമെന്നാണ് റോൾസ് റോയ്‌സ് വ്യക്തമാക്കിയിരിട്ടുണ്ട്.

ഡോൺ, വ്രെയ്ത്ത് എന്നിവയുടെ ഉത്പാദനം അവസാനിപ്പിക്കാൻ ഒരുങ്ങി റോൾസ് റോയ്‌സ്

മറ്റ് രാജ്യങ്ങൾക്കായുള്ള മോഡലുകളുടെ ഉത്പാദനം 2023 വരെ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കമ്പനിയുടെ സമർപ്പിത ആർക്കിടെക്ചർ ഓഫ് ലക്ഷ്വറി പ്ലാറ്റ്ഫോം ഉപയോഗിക്കുന്ന കലിനൻ, ഗോസ്റ്റ്, ഫാന്റം തുടങ്ങിയ മോഡലുകളിൽ റോൾസ് റോയ്‌സ് ശ്രദ്ധ കേന്ദ്രീകരിക്കും.

MOST READ: എംപിവി മോഡലിനെ അടുത്ത വർഷം ആദ്യം കാണാം, സ്ഥിരീകരിച്ച് കിയ ഇന്ത്യ

ഡോൺ, വ്രെയ്ത്ത് എന്നിവയുടെ ഉത്പാദനം അവസാനിപ്പിക്കാൻ ഒരുങ്ങി റോൾസ് റോയ്‌സ്

ഡോൺ ആൻഡ് വ്രൈത്തിനായി കമ്പനി ബി‌എം‌ഡബ്ല്യുവിൽ നിന്ന് കടമെടുത്ത F01 പ്ലാറ്റ്ഫോമാണ് നിലവിൽ ഉപയോഗിക്കുന്നത്. അവസാന തലമുറ 7 സീരീസ് സെഡാനുൾപ്പെടെയുള്ള മോഡലുകളിൽ ഇത് കാണാനാകും.

ഡോൺ, വ്രെയ്ത്ത് എന്നിവയുടെ ഉത്പാദനം അവസാനിപ്പിക്കാൻ ഒരുങ്ങി റോൾസ് റോയ്‌സ്

കൂപ്പെ ശൈലിയുള്ള വ്രെയ്ത്തിനെ റോൾസ് റോയ്‌സ് 2013 ജനീവ മോട്ടോർ ഷോയിലാണ് ആദ്യമായി പരിചയപ്പെടുത്തുന്നത്. തുടർന്ന് ആ വർഷം അവസാനം മോഡൽ വിൽപ്പനയ്‌ക്കുമെത്തി.

MOST READ: ഈക്കോയുടെ കാര്‍ഗോ വേരിയന്റ് നവീകരിച്ച് മാരുതി സുസുക്കി; പുതിയ മാറ്റങ്ങള്‍ ഇങ്ങനെ

ഡോൺ, വ്രെയ്ത്ത് എന്നിവയുടെ ഉത്പാദനം അവസാനിപ്പിക്കാൻ ഒരുങ്ങി റോൾസ് റോയ്‌സ്

ഫാന്റം കൂപ്പെയ്ക്ക് ശേഷം ഇത് കമ്പനിയുടെ രണ്ടാമത്തെ ടു-ഡോർ മോഡലായി മാറിയെങ്കിലും അവസാന തലമുറ ഗോസ്റ്റ് സെഡാനുമായി അതിന്റെ അടിത്തറ പങ്കിട്ടു.

ഡോൺ, വ്രെയ്ത്ത് എന്നിവയുടെ ഉത്പാദനം അവസാനിപ്പിക്കാൻ ഒരുങ്ങി റോൾസ് റോയ്‌സ്

6.6 ലിറ്റർ ട്വിൻ-ടർബോ V12 എഞ്ചിനാണ് ഇതിന്റെ ഹൃദയം. ഇത് പരമാവധി 624 bhp കരുത്തിൽ 590 torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. ഇതിന്റെ എഞ്ചിൻ പിന്നീട് 605 lb-ft വാഗ്ദാനം ചെയ്യുന്നതിനായി റോൾസ് റോയ്‌സ് അപ്‌ഡേറ്റും ചെയ്‌തിരുന്നു.

MOST READ: SXR 125 വില വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തി; അവതരണം ഉടനെന്ന് അപ്രീലിയ

ഡോൺ, വ്രെയ്ത്ത് എന്നിവയുടെ ഉത്പാദനം അവസാനിപ്പിക്കാൻ ഒരുങ്ങി റോൾസ് റോയ്‌സ്

പിന്നീട്, 2016-ൽ V12 എഞ്ചിന്റെ കൂടുതൽ ശക്തമായ പതിപ്പുമായി വ്രൈത്തിന്റെ ബ്ലാക്ക് ബാഡ്ജ് എഡിഷനും ശ്രേണിയിൽ ചേർന്നു. ബ്രൈറ്റ് വർക്ക് നീക്കം ചെയ്ത് കാറിന് കൂടുതൽ ഡാർക്ക് പ്രതീതി നൽകിക്കൊണ്ട് വ്രെയ്ത്തിനെ സൗന്ദര്യാത്മകമാക്കാനും ബ്രിട്ടീഷ് ബ്രാൻഡ് തയാറായി.

ഡോൺ, വ്രെയ്ത്ത് എന്നിവയുടെ ഉത്പാദനം അവസാനിപ്പിക്കാൻ ഒരുങ്ങി റോൾസ് റോയ്‌സ്

റോൾസ് റോയ്‌സ് 2015 ലാണ് ഡോൺ കൺവെർട്ടബിൾ അവതരിപ്പിച്ചത്. കാറിന്റെ ഡെലിവറി 2016 ൽ ആരംഭിക്കുകയും ചെയ്തു. സാങ്കേതികമായി വാഹനം വ്രൈത്തിന് പകരംവെക്കാവുന്ന ഒരു വകഭേദമായി മാറിയെങ്കിലും അതിന്റെ ബോഡി പാനലുകളിൽ 80 ശതമാനവും വ്രെയ്ത്തിൽ നിന്ന് വ്യത്യസ്തമായിരുന്നു.

ഡോൺ, വ്രെയ്ത്ത് എന്നിവയുടെ ഉത്പാദനം അവസാനിപ്പിക്കാൻ ഒരുങ്ങി റോൾസ് റോയ്‌സ്

ഇത് ട്വിൻ-ടർബോ V12 എഞ്ചിനിൽ നിന്നാണ് കരുത്ത് ഉത്പാദിപ്പിച്ചിരുന്നത്. പവർ ഔട്ട്‌പുട്ടിന്റെ വർധനവോടെ ബ്ലാക്ക് ബാഡ്ജ് എഡിഷനും ഡോണിന് ലഭിച്ചു. ഇന്ത്യയിലും റോൾസ് റോയ്‌സ് ഡോൺ, വ്രെയ്ത്ത് മോഡലുകൾ ലഭ്യമാണ്.

Most Read Articles

Malayalam
English summary
Rolls-Royce Ready To Discontinue Dawn And Wraith Luxury Cars From US Market. Read in Malayalam
Story first published: Wednesday, April 28, 2021, 14:35 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X