രണ്ട് എഞ്ചിൻ, മൂന്ന് ഗിയർബോക്‌സ് ഓപ്ഷൻ; കുഷാഖ് മാർച്ചിലെത്തും

കഴിഞ്ഞ വർഷം 2020 ഓട്ടോ എക്‌സ്‌പോയിൽ വിഷൻ ഇൻ കൺസെപ്റ്റ് രൂപത്തിൽ സ്കോഡ അവതരിപ്പിച്ച മിഡ്-സൈസ് എസ്‌യുവി യാഥാർഥ്യമാവുകയാണ്. കുഷാഖ് എന്ന പേരിൽ വരും മാസം നിരത്തിലെത്തുന്ന മോഡലിനായി കാത്തിരിക്കുന്നവരും ഏറെ.

രണ്ട് എഞ്ചിൻ, മൂന്ന് ഗിയർബോക്‌സ് ഓപ്ഷൻ; കുഷാഖ് മാർച്ചിലെത്തും

ഫോക്സ്‍വാഗൺ ഗ്രൂപ്പിന്റെ ഇന്ത്യ 2.0 പ്രോജക്ടിന്റെ ഭാഗമായി നിർമിച്ച ആദ്യത്തെ കാറായി കുഷാഖ് മാറും എന്ന വസ്‌തുതയും ശ്രദ്ധേയമാണ്. ഫോക്‌സ്‌വാഗണിന്റെ വളരെയധികം പ്രാദേശികവൽക്കരിച്ച MQB A0 IN പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും എസ്‌യുവി.

രണ്ട് എഞ്ചിൻ, മൂന്ന് ഗിയർബോക്‌സ് ഓപ്ഷൻ; കുഷാഖ് മാർച്ചിലെത്തും

ഈ പ്ലാറ്റ്‌ഫോം ഫോക്‌സ്‌വാഗൺ ടൈഗൺ ഉൾപ്പെടെയുള്ള വരാനിരിക്കുന്ന ഫോക്‌സ്‌വാഗൺ സ്‌കോഡ കാറുകളും ഉപയോഗിക്കും. അത് കുഷാഖുമായി അതിന്റെ അടിത്തറയും പങ്കിടും. ഈ എസ്‌യുവി ഇന്ത്യൻ ഉപഭോക്താക്കളുടെ മുൻഗണനകളായ പവർ, പെർഫോമൻസ്, വിശാലമായ ക്യാബിൻ എന്നിവ നിറവേറ്റുന്ന തരത്തിലാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നതും.

MOST READ: വിപണി പിടിക്കാൻ മോഡൽ നിരയിലാകെ ഓഫറുമായി ടാറ്റ മോട്ടോർസ്

രണ്ട് എഞ്ചിൻ, മൂന്ന് ഗിയർബോക്‌സ് ഓപ്ഷൻ; കുഷാഖ് മാർച്ചിലെത്തും

രണ്ട് വ്യത്യസ്ത എഞ്ചിൻ ഓപ്ഷനുകളുള്ള കുഷാഖ് വാഗ്ദാനം ചെയ്യുമെന്നാണ് സ്കോഡയുടെ സ്ഥിരീകരണം. 1.0 ലിറ്റർ ടിഎസ്ഐ ടർബോ-പെട്രോൾ എഞ്ചിൻ എസ്‌യുവിയുടെ താഴ്ന്ന വേരിയന്റുകളിൽ വാഗ്ദാനം ചെയ്യുമ്പോൾ 1.5 ലിറ്റർ ടിഎസ്ഐ യൂണിറ്റ് ടോപ്പ് എൻഡ് മോഡലുകളിലായിരിക്കും ഇടംപിടിക്കുക.

രണ്ട് എഞ്ചിൻ, മൂന്ന് ഗിയർബോക്‌സ് ഓപ്ഷൻ; കുഷാഖ് മാർച്ചിലെത്തും

പ്രീമിയം സെഡാനായ റാപ്പിഡിൽ കാണുന്ന അതേ എഞ്ചിനാണ് 1.0 ലിറ്റർ യൂണിറ്റ്. ഇത് പരമാവധി 110 bhp പവറും 175 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും. 1.5 ലിറ്റർ യൂണിറ്റിന് 150 bhp കരുത്തിൽ 250 Nm torque വികസിപ്പിക്കാൻ ശേഷിയുള്ളതാണ്.

MOST READ: ഹാർലി ഡേവിഡ്സണിനായി പ്രത്യേക ഡിവിഷൻ ആരംഭിച്ച് ഹീറോ മോട്ടോകോർപ്

രണ്ട് എഞ്ചിൻ, മൂന്ന് ഗിയർബോക്‌സ് ഓപ്ഷൻ; കുഷാഖ് മാർച്ചിലെത്തും

കൂടാതെ ഉപഭോക്താക്കൾക്ക് മൂന്ന് വ്യത്യസ്ത ഗിയർ‌ബോക്സ് ഓപ്ഷനുകളായിരിക്കും ഉണ്ടായിരിക്കുക. റാപ്പിഡ് പോലെ കുഷാഖിലെ ചെറിയ 1.0 ലിറ്റർ എഞ്ചിന് ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷനും ഓപ്ഷണൽ ആറ് സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക്കും സ്കോഡ നൽകും.

രണ്ട് എഞ്ചിൻ, മൂന്ന് ഗിയർബോക്‌സ് ഓപ്ഷൻ; കുഷാഖ് മാർച്ചിലെത്തും

1.5 ലിറ്റർ ടി‌എസ്‌ഐക്ക് 6 സ്പീഡ് മാനുവലും 7 സ്പീഡ് ഡി‌എസ്‌ജി ഓട്ടോയും തെരഞ്ഞെടുക്കാൻ സാധിക്കും. എസ്‌യുവിക്ക് ഒമ്പത് സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ ക്രോസ്ഓവറിന് കഴിയുമെന്നാണ് സ്കോഡയുടെ അവകാശവാദം.

MOST READ: സർപ്രൈസുമായി മാരുതി; പുതിയ കാറിന്റെ ടീസർ പുറത്ത്, ആകാംക്ഷയോടെ വിപണി

രണ്ട് എഞ്ചിൻ, മൂന്ന് ഗിയർബോക്‌സ് ഓപ്ഷൻ; കുഷാഖ് മാർച്ചിലെത്തും

ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി, കണക്റ്റഡ് കാർ ടെക്, 10.25 ഇഞ്ച് വെർച്വൽ കോക്ക്പിറ്റ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഇലക്ട്രിക് സൺറൂഫ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ തുടങ്ങിയ പ്രീമിയം സവിശേഷതകളും എസ്‌യുവിയുടെ ഭാഗമാകും.

രണ്ട് എഞ്ചിൻ, മൂന്ന് ഗിയർബോക്‌സ് ഓപ്ഷൻ; കുഷാഖ് മാർച്ചിലെത്തും

എത്തിച്ചേരുമ്പോൾ ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, നിസാൻ കിക്‌സ്, റെനോ ഡസ്റ്റർ, ടാറ്റ ഹാരിയർ, എം‌ജി ഹെക്ടർ എന്നിവരുടെ എൻ‌ട്രി ലെവൽ വേരിയന്റുകൾ‌ക്കെതിരെ സ്കോഡ കുഷാഖ് മത്സരിക്കും.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Skoda Kushaq Mid Size SUV Will Offer 2 Engine And 3 Gearbox Options. Read in Malayalam
Story first published: Saturday, February 6, 2021, 10:48 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X