കുഷാഖിന്റെ പുതിയ പരസ്യ വീഡിയോയുമായി സ്കോഡ

ഇന്ത്യൻ വിപണിയിൽ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മിഡ്-സൈസ് എസ്‌യുവി സ്‌കോഡ പുറത്തിറക്കി. ബ്രാൻഡിന്റെ ഇന്ത്യ 2.0 പദ്ധതിക്ക് കീഴിൽ ഒരുങ്ങിയ ആദ്യ മോഡലെന്ന ശ്രദ്ധയും കുഷാഖിന് ലഭിച്ചിട്ടുണ്ട്.

കുഷാഖിന്റെ പുതിയ പരസ്യ വീഡിയോയുമായി സ്കോഡ

വളരെയധികം പ്രാദേശികവത്ക്കരിച്ച MQB A0 IN പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി ഒരുങ്ങിയിരിക്കുന്ന പുതിയ എസ്‌യുവിയെ കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ കുഷാഖിന്റെ പുതിയ പരസ്യ വീഡിയോയുമായി സ്കോഡ രംഗത്തെത്തിയിരിക്കുകയാണ്.

"രാജാവ് എത്തിയിരിക്കുന്നു" എന്ന തലക്കെട്ടുമായി പുറത്തിറക്കിയ പരസ്യ വീഡിയോ എസ്‌യുവിയുടെ ബാഹ്യ രൂപകൽപ്പന വിശദാംശങ്ങളാണ് സ്കോഡ എടുത്തി കാണിക്കുന്നത്. കഴിഞ്ഞ വർഷം ഇന്ത്യയിൽ പ്രദർശിപ്പിച്ച വിഷൻ ഇൻ കൺസെപ്റ്റ് അടിസ്ഥാനമാക്കിയാണ് പുതിയ സ്കോഡ കുഷാഖ് ഒരുങ്ങിയിരിക്കുന്നത്.

MOST READ: വില്‍പ്പനയില്‍ വീണ്ടും കരുത്ത് തെളിയിച്ച് ഐക്യുബ്; വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

കുഷാഖിന്റെ പുതിയ പരസ്യ വീഡിയോയുമായി സ്കോഡ

മുൻവശത്ത് സ്പ്ലിറ്റ് ഹെഡ്‌ലാമ്പുകളുള്ള വളരെ ആധുനിക രൂപകൽപ്പന തന്നെയാണ് വാഹനത്തിന്റെ പ്രധാന ആകർഷണവും. പക്ഷേ ഇത് വ്യത്യസ്തമായി രൂപകൽപ്പന ചെയ്‌തിരിക്കുന്നുവെന്നതാണ് ചെക്ക് റിപ്പബ്ളിക്കൻ ബ്രാൻഡിന്റെ വിജയവും.

കുഷാഖിന്റെ പുതിയ പരസ്യ വീഡിയോയുമായി സ്കോഡ

ഇന്റഗ്രേറ്റഡ് എൽഇഡി ഡിആർഎല്ലിനൊപ്പം പൂർണ എൽഇഡി ഹെഡ്‌ലാമ്പുകളും കുഷാഖിന് ലഭിക്കുന്നു. പ്രധാന ഹെഡ്‌ലാമ്പ് ക്ലസ്റ്ററിന് തൊട്ടുതാഴെയാണ് ഫോഗ് ലാമ്പുകൾ ഇടംപിടിച്ചിരിക്കുന്നത്.

MOST READ: ക്രെറ്റ ടോപ്പ് എൻഡ് മോഡലുകൾക്ക് ആരാധകരേറെ; വിൽപ്പയിൽ 60 ശതമാനവും SX, SX(O) വേരിയന്റുകൾക്ക്

കുഷാഖിന്റെ പുതിയ പരസ്യ വീഡിയോയുമായി സ്കോഡ

ഇനി വശങ്ങളിലേക്ക് നോക്കിയാൽ സ്കോഡ കുഷാഖ് വളരെ വൃത്തിയായി കാണപ്പെടുന്നു. വാഹനത്തിന് ഒരു പ്രതീകം നൽകുന്ന രണ്ട് ശക്തമായ ക്രീസുകളുണ്ട്. ഇത് കോഡിയാക്കിന്റെ ഒരു ചെറിയ പതിപ്പ് പോലെ തോന്നിക്കും. 10 സ്‌പോക്ക് അലോയ് വീലുകൾ എസ്‌യുവിയെ കൂടുതൽ പ്രീമിയമാക്കി മാറ്റുന്നു.

കുഷാഖിന്റെ പുതിയ പരസ്യ വീഡിയോയുമായി സ്കോഡ

പിന്നിൽ നേർത്ത എൽഇഡി ടെയിൽ ലാമ്പുകൾ ലഭിക്കും. അതോടൊപ്പം ഒരു സ്‌കിഡ് പ്ലേറ്റും കൂടി ചേർത്തതോടെ കൂടുതൽ പരുഷമായ ലുക്ക് സമ്മാനിക്കാൻ കമ്പനിക്ക് സാധിച്ചിട്ടുണ്ട്. ഫോക്‌സ്‌വാഗൺ ഗ്രൂപ്പ് ഇന്ത്യയിൽ ഒരു മോഡലിനൊപ്പവും ഡീസൽ എഞ്ചിൻ വാഗ്ദാനം ചെയ്യുന്നില്ല.

MOST READ: പഴയ വാഹനങ്ങൾ കൊണ്ടുനടക്കാന്‍ ചെലവ് കൂടും, സ്ക്രാപ്പേജ് നയം പ്രഖ്യാപിച്ച് നിതിൻ ഗഡ്‌കരി

കുഷാഖിന്റെ പുതിയ പരസ്യ വീഡിയോയുമായി സ്കോഡ

അതിനാൽ രണ്ട് പെട്രോൾ എഞ്ചിൻ ഓപ്ഷനുകൾ മാത്രമാണ് സ്കോഡ കുഷാഖിലും വാഗ്‌ദാനം ചെയ്യുന്നുണ്ട്. അതിൽ 1.0 ലിറ്റർ ടർബോചാർജ്‌ഡ്, 1.5 ലിറ്റർ ടർബോചാർജ്‌ എന്നിവയാണ് വാഹനത്തിൽ തെരഞ്ഞെടുക്കാൻ സാധിക്കുന്നത്. കൂടാതെ വൈവിധ്യമാർന്ന ഗിയർബോക്‌സ് ഓപ്ഷനുകളും സ്കോഡ വാഗ്‌ദാനം ചെയ്യുന്നുണ്ട്.

കുഷാഖിന്റെ പുതിയ പരസ്യ വീഡിയോയുമായി സ്കോഡ

വിപണിയിൽ അവതരിപ്പിച്ചെങ്കിലും ഇനി ഏവരും കാത്തിരിക്കുന്നത് കുഷാഖിന്റെ വില പ്രഖ്യാപനമാണ്. സെഗ്മെന്റിൽ ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ് തുടങ്ങിയ വമ്പൻമാരുമായി കിടപിടിക്കാനുള്ള വില നിർണയം തന്നെയായിരിക്കും സ്കോഡ പ്രഖ്യാപിക്കുക.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Skoda Released The First TVC Of The Kushaq. Read in Malayalam
Story first published: Friday, March 19, 2021, 11:19 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X