Just In
- 9 hrs ago
ഇലക്ട്രിക് സ്കൂട്ടറുമായി ബൗണ്‍സ്; ബുക്കിംഗ് മൊബൈല്‍ അപ്ലിക്കേഷന്‍ വഴി
- 9 hrs ago
പൈതൃകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പുതിയ ലോഗോ അവതരിപ്പിച്ച് പൂഷോ
- 10 hrs ago
പുതിയ ഭാവത്തിൽ അണിഞ്ഞൊരുങ്ങി 2021 മിനി 5-ഡോർ പതിപ്പ്
- 10 hrs ago
സ്പ്ലെൻഡർ ശ്രേണിയിൽ കിടിലൻ ആനുകൂല്യങ്ങളും ഓഫറുകളും പ്രഖ്യാപിച്ച് ഹീറോ
Don't Miss
- News
ലീഗിനെ ക്ഷണിക്കാന്‍ ബിജെപി ആയിട്ടില്ല, ഇടതിനെ വിളിച്ചാല്‍ അവര്‍ വരുമെന്ന് കുഞ്ഞാലിക്കുട്ടി!!
- Finance
100 ബില്യൺ ഡോളറിന്റെ ആഗോള കളിപ്പാട്ട വിപണി പിടിക്കാൻ ഇന്ത്യ, കർമ്മപദ്ധതിയുമായി കേന്ദ്രം
- Movies
മണിക്കുട്ടനെ ഒത്തിരി ഇഷ്ടമാണ്, പുറകേ നടന്ന് പ്രണയിക്കാന്‍ നോക്കി; ഇനി വേണം വായിനോക്കാനെന്ന് പുതിയ മത്സരാര്‍ഥി
- Sports
IND vs ENG: പൂനെയില്‍ കോവിഡ് വ്യാപനം ശക്തം, ഏകദിന പരമ്പരയില്‍ കാണികള്‍ക്ക് വിലക്ക്
- Lifestyle
ദിനവും മാങ്ങ അരക്കപ്പെങ്കില് ആയുസ്സ് കൂടും
- Travel
13450 രൂപയ്ക്ക് കേരളത്തില്‍ നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പുത്തൻ ലോഗോയിലേക്ക് ചേക്കേറാൻ തയാറായി കിയ സെൽറ്റോസും സോനെറ്റും
കൊറിയൻ കാർ നിർമാതാക്കളായ കിയ പുതിയ ലോഗോയിലേക്ക് ചേക്കേറുകയാണ്. അടുത്തിടെ പുതിയ കോർപ്പറേറ്റ് ലോഗോ വെളിപ്പെടുത്തിയ കമ്പനി തങ്ങളുടെ ഇന്ത്യൻ മോഡലുകൾക്കും ഇത് സമ്മാനിക്കും.

ഉപഭോക്താക്കളോടുള്ള കിയയുടെ ആത്മവിശ്വാസവും പ്രതിബദ്ധതയും ഉൾക്കൊള്ളുന്നുവെന്നതിന്റെ പ്രതീതിയാണഅ പുതിയ ലോഗോയിലൂടെ കിയ ഉദ്ദേശിക്കുന്നത്. ഒപ്പം ‘പ്രചോദനം നൽകുന്ന പ്രസ്ഥാനം' എന്ന പുതിയ മുദ്രാവാക്യവും ബ്രാൻഡ് ഉയർത്തിപ്പിടിക്കുന്നു.

കിയ ഇപ്പോൾ ഇന്ത്യയിലെ സോനെറ്റ്, സെൽറ്റോസ്, കാർണിവൽ എന്നീ മൂന്ന് കാറുകൾക്കും പഴയ ലോഗോ ഉപയോഗിക്കുന്നത് തുടരുമ്പോൾ ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന സോനെറ്റും സെൽറ്റോസും ഉടൻ തന്നെ പുതിയ ബാഡ്ജ് സജ്ജീകരിക്കും.
MOST READ: N ലൈൻ പെർഫോമൻസ് കാറുകളുമായി ഹ്യുണ്ടായി ഇന്ത്യയിലേക്ക്

ഈ പുതുക്കൽ 2021 മധ്യത്തോടെ രണ്ട് എസ്‌യുവികളിലേക്കും വഴിമാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇലക്ട്രിക് മൊബിലിറ്റിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്ലാൻ-എസ് സ്ട്രാറ്റജി കമ്പനി പ്രഖ്യാപിച്ചതിന് ശേഷം രൂപാന്തരപ്പെടുത്താനുള്ള ലക്ഷ്യം പുതിയ കിയ ലോഗോ പ്രദർശിപ്പിക്കുന്നു എന്നതും ശ്രദ്ധേയമാണ്.

ദക്ഷിണ കൊറിയയിലെ ഇഞ്ചിയോണിൽ നടന്ന ഒരു പരിപാടിയിലാണ് 303 പൈറോഡ്രോണുകൾ ഉപയോഗിച്ച് കമ്പനി ലോഗോ വെളിപ്പെടുത്തിയത്. പുതിയ ലോഗോയിൽ കൈയ്യെഴുത്ത് ഒപ്പിനോട് സാമ്യമുള്ള കൂട്ടക്ഷരങ്ങളുടെ ശൈലിയാണ് അവതരിപ്പിക്കുന്നത്.
MOST READ: ടാറ്റ സഫാരി; പുതിയതും പഴയതും തമ്മിലൊന്ന് മാറ്റുരയ്ക്കാം

ഇന്ത്യയിൽ ആദ്യമായി ഈ ലോഗോ ഇടംപിടിക്കാൻ ഒരുങ്ങുന്ന വാഹനങ്ങൾ ഇന്ന് രാജ്യത്ത് അതത് സെഗ്മെന്റുകളിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറുകളാണ്. നിലവിലെ കണക്കനുസരിച്ച് സെൽറ്റോസിന്റെ വില 9.89 ലക്ഷം രൂപയിൽ നിന്ന് 17.45 ലക്ഷം രൂപ വരെയും സോനെറ്റിന് 6.79 ലക്ഷം രൂപ മുതൽ 13.19 ലക്ഷം രൂപ വരെയുമാണ് എക്സ്ഷോറൂം വില.

മൂന്ന് വ്യത്യസ്ത എഞ്ചിൻ ഓപ്ഷനോടുകൂടിയാണ് കിയ സെൽറ്റോസ് ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തുന്നത്. അതിൽ 1.5 ലിറ്റർ നാല് സിലിണ്ടർ NA പെട്രോൾ, 1.5 ലിറ്റർ ഡീസൽ, 1.4 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എന്നിവയാണ് തെരഞ്ഞെടുക്കാൻ സാധിക്കുന്നത്. വൈവിധ്യമാർന്ന ഗിയർബോക്‌സ് ഓപ്ഷനുകളും എസ്‌യുവിയുടെ പ്രത്യേകതയായിരുന്നു.
MOST READ: ക്രെറ്റയുടെ വില ഉയര്‍ത്തി ഹ്യുണ്ടായി; പുതിയ വില വിവരങ്ങള്‍ അറിയാം

മറുവശത്ത് കോംപാക്‌ട് എസ്‌യുവി ശ്രേണിയിൽ തരംഗ സൃഷ്‌ടിച്ച സോനെറ്റിന് 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് നാല് സിലിണ്ടർ യൂണിറ്റ്, 1.0 ലിറ്റർ മൂന്ന് സിലിണ്ടർ ടർബോ പെട്രോൾ യൂണിറ്റ്, 1.5 ലിറ്റർ ഡീസൽ എന്നിവയാണ് ലഭിക്കുന്നത്. സെൽറ്റോസിനെ പോലെ തന്നെ ഇതും നിരവധി വ്യത്യസ്‌ത ഗിയർബോക്‌സ് ഓപ്ഷനിൽ ലഭ്യമാകും.

എഞ്ചിൻ, ഗിയർബോക്‌സ് എന്നിവ പോലെ തന്നെ ഫീച്ചർ സമ്പന്നവുമാണ് കിയയുടെ രണ്ട് എസ്‌യുവികളും. ചുരുങ്ങിയ കാലംകൊണ്ട് ഇന്ത്യ പോലുള്ള ഒരു വിപണിയിൽ ഇത്രയുമധികം വേരുറപ്പിക്കാൻ കൊറിയൻ ബ്രാൻഡിനെ സഹായിച്ചതും ഇത്തരം കാര്യങ്ങളാണ്.