വാഗൺആർ, സാൻട്രോ മോഡലുകൾക്ക് പ്രഹരമാകാൻ ടാറ്റയുടെ മൈക്രോ എസ്‌യുവി

ഇന്ത്യൻ വിപണിയിൽ ചൂടപ്പംപോലെ വിറ്റഴിക്കപ്പെടുന്ന ഒരു വാഹന ശ്രേണിയാണ് എസ്‍യുവി മോഡലുകളുടേത്. എന്നാൽ കുഞ്ഞൻ മൈക്രോ എസ്‌യുവി പതിപ്പുകളെ വിപണിക്ക് അത്ര താത്പര്യവുമില്ല എന്നതും കൗതുകകരമാണ്. കാരണം നിലവിൽ മഹീന്ദ്രയുടെ KUV100 മാത്രമാണ് ഈ നിരയിൽ എടുത്തുപറയാനുള്ള ഒരേ ഒരു കാർ.

വാഗൺആർ, സാൻട്രോ മോഡലുകൾക്ക് പ്രഹരമാകാൻ ടാറ്റയുടെ മൈക്രോ എസ്‌യുവി

എന്നാൽ ഈ ഒരു കാര്യം ടാറ്റയുടെ പുതിയ മോഡൽ വരുന്നതോടു കൂടി ആകെ മാറിമറിയും. 2020 ഓട്ടോ എക്സ്പോയിൽ അവതരിപ്പിച്ച HBX കൺസ്പെറ്റ് ഈ വർഷാവസാനത്തോടെ വിപണിയിലെത്തിക്കാനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്. ബ്രാൻഡിന്റെ ആഭ്യന്തര നിരയിൽ നെക്‌സോണിന് താഴെയായാകും ഇത് ഇടംപിടിക്കുക.

വാഗൺആർ, സാൻട്രോ മോഡലുകൾക്ക് പ്രഹരമാകാൻ ടാറ്റയുടെ മൈക്രോ എസ്‌യുവി

അതിനാൽ ഇത് ആക്രമണാത്മകമായി വില നൽകുമെന്ന് പ്രതീക്ഷിക്കുന്നു.മാരുതി സുസുക്കി ഇഗ്നിസ്, മഹീന്ദ്ര KUV100 മോഡുകളോടാകും ടാറ്റ HBX ന്റെ പ്രാഥമിക മത്സരമെങ്കിലും വാഗൺആർ, സാൻട്രോ, സെലെറിയോ തുടങ്ങിയ കാറുകളുടെയും വിപണി പിടിക്കാൻ പാകമായിരിക്കും ഈ മൈക്രോ എസ്‌യുവി.

വാഗൺആർ, സാൻട്രോ മോഡലുകൾക്ക് പ്രഹരമാകാൻ ടാറ്റയുടെ മൈക്രോ എസ്‌യുവി

ഉത്സവ സീസണിൽ സെലെറിയോയ്ക്ക് ഒരു പുതിയ തലമുറ ലഭിക്കുന്നതിനാൽ HBX-നെ നേരിടാൻ മാരുതി എന്തേലും കരുതിയേക്കുംയ വ്യത്യസ്ത സെഗ്‌മെന്റുകളിലാണ് ഇടംപിടിക്കുന്നതെങ്കിലും വില നിർണയമായിരിക്കും ടാറ്റ കാറിനെ വിപണിപിടിക്കാൻ സഹായിക്കുക.

വാഗൺആർ, സാൻട്രോ മോഡലുകൾക്ക് പ്രഹരമാകാൻ ടാറ്റയുടെ മൈക്രോ എസ്‌യുവി

പിന്നെ ടാറ്റക്ക് ഇപ്പോൾ ലഭിക്കുന്ന ജനപിന്തുണയും മൈക്രോ എസ്‌യുവിയുടെ വിൽപ്പനയെ സഹായിക്കും. ഏകദേശം 5.00 ലക്ഷം മുതൽ 7.50 ലക്ഷം രൂപ വരെയായിരിക്കും HBX പതിപ്പിനായി നിശ്ചയിക്കുന്ന എക്സ്ഷോറൂം വില.

വാഗൺആർ, സാൻട്രോ മോഡലുകൾക്ക് പ്രഹരമാകാൻ ടാറ്റയുടെ മൈക്രോ എസ്‌യുവി

നിലവിൽ വാഗൺആറിന് 4.80 ലക്ഷം മുതൽ 6.33 ലക്ഷം രൂപ വരെയാണ് വിപണി വില. അതേസമയം ഹ്യുണ്ടായി സാൻട്രോയ്ക്ക് 4.73 മുകൽ 6.41 ലക്ഷം രൂപ വരെയും മുടക്കേണ്ടി വരും. മറുവശത്ത് സെലെറിയോയ്ക്കായി 4.65 മുതൽ 5.90 ലക്ഷവുമാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില.

വാഗൺആർ, സാൻട്രോ മോഡലുകൾക്ക് പ്രഹരമാകാൻ ടാറ്റയുടെ മൈക്രോ എസ്‌യുവി

ടാറ്റയുടെ എജൈൽ ലൈറ്റ് ഫ്ലെക്സിബിൾ അഡ്വാൻസ്ഡ് പ്ലാറ്റ്‌ഫോമിന് പിന്തുണ നൽകുന്ന രണ്ടാമത്തെ മോഡലായിരിക്കും HBX. അതിനാൽ സുരക്ഷാ മാനദണ്ഡങ്ങളിലും കേമനായിരിക്കും ഈ മൈക്രോ എസ്‌യുവി.

വാഗൺആർ, സാൻട്രോ മോഡലുകൾക്ക് പ്രഹരമാകാൻ ടാറ്റയുടെ മൈക്രോ എസ്‌യുവി

86 bhp കരുത്തിൽ 113 Nm torque ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് ത്രീ-പോട്ട് പെട്രോൾ എഞ്ചിനാകും വാഹനത്തിന് തുടിപ്പേകുക. അതേ യൂണിറ്റിന്റെ ടർബോ പതിപ്പും വാഹനത്തിൽ പിന്നീട് വാഗ്‌ദാനം ചെയ്യുമെന്നാണ് കരുതപ്പെടുന്നത്.

വാഗൺആർ, സാൻട്രോ മോഡലുകൾക്ക് പ്രഹരമാകാൻ ടാറ്റയുടെ മൈക്രോ എസ്‌യുവി

അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ എ‌എം‌ടി ഗിയർബോക്‌സുമായാകും എഞ്ചിൻ ജോടിയാക്കുക. മൈക്രോ എസ്‌യുവിയെ അതിന്റെ ആശയപരമായ പതിപ്പ് വളരെയധികം സ്വാധീനിക്കുന്നുണ്ടെന്ന് ഉത്പാദനത്തിനോട് അടുത്ത HBX കൺസെപ്റ്റിന്റെ സ്പൈ ചിത്രങ്ങൾ സ്ഥിരീകരിക്കുന്നുണ്ട്.

വാഗൺആർ, സാൻട്രോ മോഡലുകൾക്ക് പ്രഹരമാകാൻ ടാറ്റയുടെ മൈക്രോ എസ്‌യുവി

മസ്ക്കുലർ നിലപാടായിരിക്കും നല്ല അനുപാതത്തിലുള്ള സബ്-4 മീറ്റർ എസ്‌യുവിക്കുള്ളത്. സ്ഥാപിത എതിരാളികളെ നിരവധി നേട്ടങ്ങളോടെ ഏറ്റെടുക്കുന്നതിനുള്ള മികച്ച സവിശേഷതകളോടെ മൈക്രോ മോഡലിന്റെ ഇന്റീരിയറും കമ്പനി ആകർഷകമാക്കിയാൽ വിൽപ്പന പൊടിപൊടിക്കുമെന്ന് ഉറപ്പാണ്.

Most Read Articles

Malayalam
English summary
Tata HBX Micro SUV Could Also Target The Sales Of Wagon R, Celerio Santro Models. Read in Malayalam
Story first published: Monday, June 28, 2021, 9:39 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X