മൂന്നാമൻ! ജൂൺ മാസത്തിലെ വിൽപ്പനയിൽ നേട്ടവുമായി ടാറ്റ മോട്ടോർസ്

രാജ്യത്ത് ഏറ്റവും സുരക്ഷിതമായ കാറുകൾ വാഗ്ദാനം ചെയ്‌തതോടെ തലവര തെളിഞ്ഞവരാണ് ടാറ്റ മോട്ടോർസ്. ഇന്ത്യയിലെ ഏറ്റവും ജനപ്രിയ ബ്രാൻഡുകളിൽ ഒന്നായി മാറാനും ബ്രാൻഡിന് സാധിച്ചു.

മൂന്നാമൻ! ജൂൺ മാസത്തിലെ വിൽപ്പനയിൽ നേട്ടവുമായി ടാറ്റ മോട്ടോർസ്

സുരക്ഷക്കൊപ്പം ഇംപാക്റ്റ് 2.0 ഡിസൈൻ ഭാഷ്യവും സംയോജിപ്പിച്ചുകൊണ്ട് മോഡലുകൾ അണിനിരന്നതോടെ വൻവിജയമായി മാറി. സുരക്ഷയും ശൈലിയും അന്വേഷിക്കുന്ന ഉപയോക്താക്കൾക്ക് ഏറ്റവും അനുയോജ്യമായ വാഹന നിർമാണ കമ്പനിയും ടാറ്റയാണ്.

മൂന്നാമൻ! ജൂൺ മാസത്തിലെ വിൽപ്പനയിൽ നേട്ടവുമായി ടാറ്റ മോട്ടോർസ്

ഇന്ത്യൻ വിപണിയിൽ സ്ഥിരമായ വിൽപ്പന വളർച്ചയാണ് ടാറ്റ രേഖപ്പെടുത്തുന്നത്. ഈ വർഷം ജൂൺ മാസത്തിൽ കമ്പനി 24,111 യൂണിറ്റ് വിൽപ്പനയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം ഇതേ മാസത്തിൽ 11,419 യൂണിറ്റ് മാത്രമായിരുന്നു കമ്പനിയുടെ സമ്പാദ്യം.

മൂന്നാമൻ! ജൂൺ മാസത്തിലെ വിൽപ്പനയിൽ നേട്ടവുമായി ടാറ്റ മോട്ടോർസ്

അതായത് വാർഷിക അടിസ്ഥാനത്തിൽ ടാറ്റ മോട്ടോർസ് 113 ശതമാനം വിൽപ്പന വളർച്ച കൈയ്യെത്തി പിടിച്ചെന്ന് സാരം. തത്ഫലമായി ഇന്ത്യൻ വിപണിയിൽ 9.4 ശതമാനം വിപണി വിഹിതവുമായി ഏറ്റവും വലിയ മൂന്നാമത്തെ വാഹന നിർമാണ കമ്പനിയായി ടാറ്റ മാറിയിരിക്കുകയാണ്.

മൂന്നാമൻ! ജൂൺ മാസത്തിലെ വിൽപ്പനയിൽ നേട്ടവുമായി ടാറ്റ മോട്ടോർസ്

എന്നിരുന്നാലും കൊവിഡ് രണ്ടാം തരംഗത്തിന്റെ ഭാഗമായി രാജ്യത്തിന്റെ പല മേഖലയും ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ ഈ വർഷം മെയ് മാസത്തിൽ മൊത്തം 15,180 യൂണിറ്റുകൾ മാത്രമാണ് ടാറ്റയ്ക്ക് നിരത്തിലെത്തിക്കാൻ സാധിച്ചത്.

മൂന്നാമൻ! ജൂൺ മാസത്തിലെ വിൽപ്പനയിൽ നേട്ടവുമായി ടാറ്റ മോട്ടോർസ്

ടിയാഗോ, ടിഗോർ, നെക്സോൺ, ആൾട്രോസ്, ഹാരിയർ, അടുത്തിടെ സമാരംഭിച്ച സഫാരി എന്നിങ്ങനെ ആകെ ആറ് കാറുകളാണ് ടാറ്റ മോട്ടോർസിന്റെ നിരയിൽ ഇപ്പോൾ അണിനിരക്കുന്നത്. കൂടാതെ, ഈ വർഷം ഉത്സവ സീസണോടെ കമ്പനി പുതിയൊരു മൈക്രോ എസ്‌യുവിയെയും വിപണിയിൽ അവതരിപ്പിക്കും.

മൂന്നാമൻ! ജൂൺ മാസത്തിലെ വിൽപ്പനയിൽ നേട്ടവുമായി ടാറ്റ മോട്ടോർസ്

വിപണിയിൽ എത്തുമ്പോൾ HBX കൺസെപ്റ്റിൽ അവതരിപ്പിച്ച കുഞ്ഞൻ എസ്‌യുവി മാരുതി സുസുക്കി ഇഗ്നിസ്, മഹീന്ദ്ര KUV100, വരാനിരിക്കുന്ന ഹ്യുണ്ടായി AX1 എന്നിവയുമായി മത്സരിക്കും. അതോടൊപ്പം ജൂലൈ ഏഴിന് ആൾട്രോസ്, നെക്സോൺ മോഡലുകളുടെ പുതിയ ഡാർക്ക് എഡിഷൻ വേരിയന്റുകളെയും കമ്പനി പരിചയപ്പെടുത്തും.

മൂന്നാമൻ! ജൂൺ മാസത്തിലെ വിൽപ്പനയിൽ നേട്ടവുമായി ടാറ്റ മോട്ടോർസ്

ആൾട്രോസ്, നെക്സോൺ എന്നിവയുടെ ഡാർക്ക് എഡിഷൻ മോഡലുകൾ ഹാരിയർ ഡാർക്ക് എഡിഷന്റെ അതേ സ്റ്റൈലിംഗ് പാക്കേജ് നൽകും. മാറ്റങ്ങളിൽ അറ്റ്ലസ് ബ്ലാക്ക് കളർ ഓപ്ഷൻ, ഡാർക്ക് ഇന്റീരിയറുകൾ, കറുത്ത അലോയ് വീലുകൾ, ഡാർക്ക് എഡിഷൻ ബാഡ്ജുകൾ എന്നിവ ഉൾപ്പെടും.

മൂന്നാമൻ! ജൂൺ മാസത്തിലെ വിൽപ്പനയിൽ നേട്ടവുമായി ടാറ്റ മോട്ടോർസ്

മാത്രമല്ല ആൾട്രോസ്, നെക്സോൺ എന്നിവയുടെ ഡാർക്ക് വേരിയന്റുകൾ സാധാരണ വേരിയന്റുകളേക്കാൾ പ്രീമിയം നിലപാടും വിലയുമായിരിക്കും സ്വീകരിക്കുക. സ്റ്റാൻഡേർഡ് വേരിയന്റിനേക്കാൾ ഏകദേശം15,000 മുതൽ 20,000 രൂപ വരെയായിരിക്കും അധിക വില മുടക്കേണ്ടി വരിക.

Most Read Articles

Malayalam
English summary
Tata Motors Posted 24,111 Unit Sales In June 2021. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X