നെക്സോണിന് വില കൂടി, ഇനി അധികം മുടക്കേണ്ടത് 5,000 മുതൽ 17,000 രൂപ വരെ

ഇൻപുട്ട് ചെലവിലുണ്ടായ വർധനവിനെ തുടർന്ന് മെയ് എട്ടിന് ശേഷം രാജ്യത്തെ പാസഞ്ചർ വാഹനങ്ങളുടെ വില വർധിപ്പിക്കുന്നതായി ടാറ്റ മോട്ടോർസ് അടുത്തിടെ പ്രഖ്യാപിച്ചു. തെരഞ്ഞെടുക്കുന്ന മോഡലും വേരിയന്റും അനുസരിച്ച് ഏകദേശം 1.8 ശതമാനത്തോളം വർധനവാണ് കമ്പനി നടപ്പിലാക്കിയിരിക്കുന്നത്.

നെക്സോണിന് വില കൂടി, ഇനി അധികം മുടക്കേണ്ടത് 5,000 മുതൽ 17,000 രൂപ വരെ

തൽഫലമായി രാജ്യത്തെ ജനപ്രിയ കോംപാക്‌ട് എസ്‌യുവിയായ നെക്സോണിനും വില കൂടിയിരിക്കുകയാണ്. മുൻവിലയെ അപേക്ഷിച്ച് 17,000 രൂപയോളമാണ് മോഡലിന് വർധിച്ചിരിക്കുന്നത്.

നെക്സോണിന് വില കൂടി, ഇനി അധികം മുടക്കേണ്ടത് 5,000 മുതൽ 17,000 രൂപ വരെ

നെക്‌സോണിന്റെ എൻട്രി ലെവൽ വേരിയന്റായ XE പെട്രോൾ പതിപ്പിന് 11,000 രൂപയും XE ഡീസൽ മോഡിന് 5,000 രൂപയുമാണ് കൂടിയിരിക്കുന്നത്. കോംപാക്‌ട് എസ്‌യുവിയുടെ മറ്റെല്ലാ വേരിയന്റുകളിലും വിലയിൽ ഏകദേശം 17,000 രൂപയോളവും വർധനയുണ്ടായിട്ടുണ്ട്.

MOST READ: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നിരത്തൊഴിഞ്ഞ മിടുമിടുക്കൻ കാറുകൾ

നെക്സോണിന് വില കൂടി, ഇനി അധികം മുടക്കേണ്ടത് 5,000 മുതൽ 17,000 രൂപ വരെ

ടാറ്റ നെക്‌സോണിന്റെ പെട്രോൾ വേരിയന്റുകൾക്ക് ഇപ്പോൾ 7.20 ലക്ഷം മുതൽ 11.63 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. മറുവശത്ത് ഡീസൽ മോഡലുകൾ സ്വന്തമാക്കാനായി 8.50 ലക്ഷം മുതൽ 12.96 ലക്ഷം രൂപ വരെയും മുടക്കേണ്ടി വരും.

നെക്സോണിന് വില കൂടി, ഇനി അധികം മുടക്കേണ്ടത് 5,000 മുതൽ 17,000 രൂപ വരെ

വില പരിഷ്ക്കാരത്തിനു പുറമെ എസ്‌യുവിയുടെ എഞ്ചിൻ ഓപ്ഷനുകൾ മാറ്റമില്ലാതെ തുടരുന്നു. 1.2 ലിറ്റർ ടർബോ-പെട്രോളും 1.5 ലിറ്റർ ടർബോ-ഡീസൽ എഞ്ചിനുമാണ് ഉപഭോക്താക്കൾക്ക് യഥേഷ്‌ടം തെരഞ്ഞെടുക്കാനാവുന്നത്.

MOST READ: 'ഡിസി അവന്തി' ഇന്ത്യയിലെ ആദ്യത്തെ സ്പോർട്‌സ് കാർ; ആ കഥ ഇങ്ങനെ

നെക്സോണിന് വില കൂടി, ഇനി അധികം മുടക്കേണ്ടത് 5,000 മുതൽ 17,000 രൂപ വരെ

1.2 ലിറ്റർ പെട്രോൾ എഞ്ചിൻ 120 bhp പവറിൽ 170 Nm torque വികസിപ്പിക്കാൻ പ്രാപ്തമാണ്. 1.5 ലിറ്റർ ഡീസൽ യൂണിറ്റ് പരമാവധി 110 bhp കരുത്തിൽ 260 Nm torque ഉത്പാദിപ്പിക്കും. ഗിയർബോക്‌സ് ഓപ്ഷനുകളിൽ 6 സ്പീഡ് മാനുവൽ, 6 സ്പീഡ് എഎംടി എന്നിവയും തെരഞ്ഞെടുക്കാനാവും.

നെക്സോണിന് വില കൂടി, ഇനി അധികം മുടക്കേണ്ടത് 5,000 മുതൽ 17,000 രൂപ വരെ

ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയ്ക്കൊപ്പം ഏഴ് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡിജിറ്റൽ എൽസിഡി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഐആർ‌എ കണക്റ്റുചെയ്ത കാർ ടെക്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, റിയർ എസി വെന്റുകൾ, കീലെസ് എൻ‌ട്രി എന്നിവ പോലുള്ള ധാരാളം സവിശേഷതകളും ഉപകരണങ്ങളും നെക്‌സോണിൽ ലഭ്യമാണ്.

MOST READ: പ്രൗഢഗംഭീരമായി പുത്തൻ ഭാവത്തിലൊരുങ്ങി ടാറ്റ സുമോ

നെക്സോണിന് വില കൂടി, ഇനി അധികം മുടക്കേണ്ടത് 5,000 മുതൽ 17,000 രൂപ വരെ

അതോടൊപ്പം തന്നെ എഞ്ചിൻ സ്റ്റാർട്ട്/സ്റ്റോപ്പ്, ക്രൂയിസ് കൺട്രോൾ, കൂളഡ് ഗ്ലോവ്ബോക്സ്, പവർ-ഓപ്പറേറ്റഡ്, ഓട്ടോ-ഫോൾഡിംഗ് വിംഗ് മിററുകൾ എന്നിവയും ടാറ്റ നെക്സോണിന്റെ പ്രത്യേകതകളാണ്.

നെക്സോണിന് വില കൂടി, ഇനി അധികം മുടക്കേണ്ടത് 5,000 മുതൽ 17,000 രൂപ വരെ

ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, സെൻട്രൽ ലോക്കിംഗ്, ചൈൽഡ് സേഫ്റ്റി ലോക്ക്, ട്രാക്ഷൻ കൺട്രോൾ, ടിപിഎംഎസ്, ഇഎസ്‌സി, റിയർ പാർക്കിംഗ് ക്യാമറ, ഐസോഫിക്സ് ചൈൽഡ് സീറ്റ് മൗണ്ട്സ്, കോർണറിംഗ് ഫോഗ്ലാമ്പുകൾ തുടങ്ങിയ നിരവധി സുരക്ഷാ സവിശേഷതകളും എസ്‌യുവിയിൽ ലഭ്യമാണ്.

Most Read Articles

Malayalam
English summary
Tata Motors Updated The Prices Of Nexon Compact SUV Up To Rs. 17,000. Read in Malayalam
Story first published: Monday, May 10, 2021, 18:32 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X