ബുക്കിംഗ് തുറന്നു; വിപണി പിടിക്കാൻ തയാറെടുത്ത് Tata Punch മൈക്രോ എസ്‌യുവി

വിപണിയിൽ വിപ്ലവത്തിന് ഒരുങ്ങുകയാണ് ടാറ്റ മോട്ടോർസിന്റെ ഏറ്റവും പുതിയ വാഹനമായ പഞ്ച് എന്ന മൈക്രോ എസ്‌യുവി. അടുത്തിടെ ഔദ്യോഗികമായി പരിചയപ്പെടുത്തിയ മോഡലിനായുള്ള ഔദ്യോഗിക ബുക്കിംഗും ആരംഭിച്ചിരിക്കുകയാണ് കമ്പനി.

ബുക്കിംഗ് തുറന്നു; വിപണി പിടിക്കാൻ തയാറെടുത്ത് Tata Punch മൈക്രോ എസ്‌യുവി

കഴിഞ്ഞ ഓട്ടോ എക്സ്പോയിൽ അവതരിപ്പിച്ച HBX കൺസെപ്റ്റിനെ അടിസ്ഥാനമാക്കിയുള്ള ഒരു മൈക്രോ എസ്‌യുവിയാണ് പഞ്ച് എന്നുള്ള കാര്യം ഏവർക്കുമറിയാം. ഒക്ടോബർ 20 ന് പഞ്ചിന്റെ വില പ്രഖ്യാപിക്കുന്നതിനു മുന്നോടിയായാണ് ഔദ്യോഗിക ബുക്കിംഗും ആരംഭിക്കുന്നതായി ബ്രാൻഡ് അറിയിച്ചിരിക്കുന്നത്.

ബുക്കിംഗ് തുറന്നു; വിപണി പിടിക്കാൻ തയാറെടുത്ത് Tata Punch മൈക്രോ എസ്‌യുവി

ഏകദേശം 5 ലക്ഷം രൂപ മുതലായിരിക്കും ഈ മിനി എസ്‌യുവിയുടെ വില ആരംഭിക്കുകയെന്നാണ് സൂചന. ടാറ്റ മോട്ടോർസിന്റെ വൻ സ്വീകാര്യതയുള്ള ആൽഫ എന്നുവിളിക്കുന്ന അജെയ്‌ൽ ലൈറ്റ് ഫ്ലെക്സിബിൾ ആർക്കിടെക്ച്ചറിനെ അടിസ്ഥാനമാക്കിയാണ് പഞ്ച് നിർമിച്ചിരിക്കുന്നത്. ആൾട്രോസ് പ്രീമിയം ഹാച്ച്ബാക്കിലും ഉപയോഗിച്ചിരിക്കുന്ന അതേ പ്ലാറ്റ്ഫോമാണിത്.

ബുക്കിംഗ് തുറന്നു; വിപണി പിടിക്കാൻ തയാറെടുത്ത് Tata Punch മൈക്രോ എസ്‌യുവി

ഇത് ഗ്ലോബൽ എൻക്യാപ് ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ സുരക്ഷ റേറ്റിംഗ് നേടിയ പ്ലാറ്റ്ഫോമാണ്. അതിനാൽ പഞ്ചിലും മികച്ച സുരക്ഷയാണ് കമ്പനി ഒരുക്കിയിരിക്കുന്നതെന്ന് വിശ്വസിക്കാം. മൈക്രോ എസ്‌യുവിയുടെ ഡോറുകൾ 90 ഡിഗ്രി വരെ തുറക്കാനാവും എന്നതും വളരെ സ്വീകാര്യമായ കാര്യമാണ്.

ബുക്കിംഗ് തുറന്നു; വിപണി പിടിക്കാൻ തയാറെടുത്ത് Tata Punch മൈക്രോ എസ്‌യുവി

ഇത് വാഹനത്തിലേക്കുള്ള പ്രവേശനവും പുറത്തുകടക്കലും യാത്രക്കാരെ വളരെ എളുപ്പമാക്കുന്നു. പിന്നിലെ ഫ്ലോറും പരന്നതാണ്. അതായത് പിൻഭാഗത്ത് യാത്ര ചെയ്യുന്നവർക്ക് മതിയായ ലെഗ്‌റൂം ഉണ്ടായിരിക്കുമെന്ന് ടാറ്റ ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് സാരം. ചില പ്രീമിയം ഹാച്ച്ബാക്കുകളേക്കാളും ചില കോം‌പാക്‌ട് എസ്‌യുവികളേക്കാളും വലുതാണ് പഞ്ചിന്റെ 366 ലിറ്റർ ബൂട്ട് സ്പേസ് എന്നതും ഏറെ ശ്രദ്ധേയമാണ്.

ബുക്കിംഗ് തുറന്നു; വിപണി പിടിക്കാൻ തയാറെടുത്ത് Tata Punch മൈക്രോ എസ്‌യുവി

അങ്ങനെ പ്രായോഗികതയിൽ ഈ മൈക്രോ എസ്‌യുവി എതിരാളികളിൽ നിന്നും ഏറെ വേറിട്ടാണ് നിൽക്കുന്നതെന്ന് അനുമാനിക്കാം. ഒരൊറ്റ പെട്രോൾ എഞ്ചിൻ ഓപ്ഷനിൽ മാത്രമാണ് പുതിയ ടാറ്റ പഞ്ച് നിരത്തിലെത്തുന്നത്. ആൾട്രോസ്, ടിഗോ8, ടിയാഗോ എന്നീ മോഡലുകൾ ഉപോഗിക്കുന്ന അതേ റെവോട്രോൺ ശ്രേണിയിൽ പെട്ട 1.2 ലിറ്റർ നാച്ചുറലി ആസ്‌പിറേറ്റഡ് യൂണിറ്റാണിത്.

ബുക്കിംഗ് തുറന്നു; വിപണി പിടിക്കാൻ തയാറെടുത്ത് Tata Punch മൈക്രോ എസ്‌യുവി

ഇത് പരമാവധി 86 bhp കരുത്തിൽ 113 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. എഞ്ചിൻ 5 സ്പീഡ് മാനുവൽ ഗിയർബോക്സ് അല്ലെങ്കിൽ 5 സ്പീഡ് എഎംടി ഓട്ടോമാറ്റിക് ഉപയോഗിച്ചാണ് തെരഞ്ഞെടുക്കാൻ സാധിക്കുക. സിറ്റി, ഇക്കോ എന്നിങ്ങനെ രണ്ട് ഡ്രൈവിംഗ് മോഡുകളും മിനി എസ്‌യുവിയിൽ കൂട്ടിച്ചേർത്തിട്ടുണ്ട്. പഞ്ചിന്റെ എഎംടി ഗിയർബോക്സ് വേരിയന്റാണ് വാങ്ങുന്നതെങ്കിൽ ട്രാക്ഷൻ പ്രോ മോഡും ലഭിക്കും.

ബുക്കിംഗ് തുറന്നു; വിപണി പിടിക്കാൻ തയാറെടുത്ത് Tata Punch മൈക്രോ എസ്‌യുവി

ഈ സവിശേഷത മൈക്രോ എസ്‌യുവി എവിടെയെങ്കിലും കുടുങ്ങിയാൽ പുറത്തെടുക്കാൻ സഹായിക്കുമെന്ന് ടാറ്റ മോട്ടോർസ് പറയുന്നു. സാധാരണ ടാറ്റ കാറുകളിൽ കാണുന്ന വേരിയന്റ് പേരിൽ നിന്നും വ്യത്യസ്‌തമായി പഞ്ച് പ്യുവർ, അഡ്വഞ്ചർ, അക്കംപ്ലിഷ്‌ഡ്, ക്രിയേറ്റീവ് എന്നിങ്ങനെ നാല് വേരിയന്റുകളിലാണ് വിപണിയിൽ എത്തുന്നത്.

ബുക്കിംഗ് തുറന്നു; വിപണി പിടിക്കാൻ തയാറെടുത്ത് Tata Punch മൈക്രോ എസ്‌യുവി

ഈ വകഭേദങ്ങളിൽ വിവിധ പായ്ക്കും ടാറ്റ ഒരുക്കിയിട്ടുണ്ട്. വാഹനത്തിന്റെ അഡ്വഞ്ചർ വേരിയന്റിൽ നിങ്ങൾക്ക് ഒരു റിഥം പായ്ക്ക് തെരഞ്ഞെടുക്കാം. തുടർന്ന് അക്കംപ്ലിഷ്‌ഡ് പതിപ്പിനൊപ്പം ഒരു ഡാസിൾ പായ്ക്കുമാണ് ടാറ്റ മോട്ടോർസ് വാഗ്‌ദാനം ചെയ്യുന്നത്.

ബുക്കിംഗ് തുറന്നു; വിപണി പിടിക്കാൻ തയാറെടുത്ത് Tata Punch മൈക്രോ എസ്‌യുവി

അവസാനമായി ക്രിയേറ്റീവ് വേരിയന്റിനൊപ്പം iRA പായ്ക്കാണ് കമ്പനി അവതരിപ്പിക്കുന്നത്. ടൊർണാഡോ ബ്ലൂ, ഓർക്കസ് വൈറ്റ്, കാലിപ്സോ റെഡ്, ട്രോപ്പിക്കൽ മിസ്റ്റ്, മെറ്റിയർ ബ്രോൺസ്, ഡേറ്റോണ ഗ്രേ, ആറ്റോമിക് ഓറഞ്ച് എന്നീ വ്യത്യസ്‌ത ഏഴ് നിറങ്ങളിലാണ് പഞ്ച് മൈക്രോ എസ്‌യുവിയെ ടാറ്റ അണിയിച്ചൊരുക്കിയിരിക്കുന്നത്.

ബുക്കിംഗ് തുറന്നു; വിപണി പിടിക്കാൻ തയാറെടുത്ത് Tata Punch മൈക്രോ എസ്‌യുവി

ടോപ്പ് എൻഡ് ക്രിയേറ്റീവ് വേരിയന്റിന് ഡ്യുവൽ ടോൺ കളർ ഓപ്ഷനും തെരഞ്ഞെടുക്കാം. അതിൽ മേൽക്കൂര വൈറ്റ് അല്ലെങ്കിഷ ബ്ലാക്കിലാണ് പൂർത്തിയാക്കിയിരിക്കുന്നത്. മറ്റേതൊരു ടാറ്റ വാഹനത്തെയും പോലെ തന്നെ പഞ്ച് നിലവാരമുള്ള സുരക്ഷാ ഉപകരണങ്ങളുമായാണ് വരുന്നത്.

ബുക്കിംഗ് തുറന്നു; വിപണി പിടിക്കാൻ തയാറെടുത്ത് Tata Punch മൈക്രോ എസ്‌യുവി

പുൾ എവേ അസിസ്റ്റ്, ഇംപാക്റ്റ് സെൻസിംഗ് ഡോർ അൺലോക്ക്, ഇബിഡിയുള്ള എബിഎസ്, ഡ്യുവൽ എയർബാഗുകൾ, ഐസോഫിക്സ് ചൈൽഡ് സീറ്റ് മൗണ്ടുകൾ, ബ്രേക്ക് സ്വേ കൺട്രോൾ, റിയർ പാർക്കിംഗ് സെൻസറുകൾ എന്നിവയെല്ലാം വാഹനത്തിലുണ്ട്. അതോടൊപ്പം തന്നെ ഫീച്ചർ റിച്ചാണ് ഈ പുതിയ മൈക്രോ എസ്‌യുവി എന്നതും ശ്രദ്ധേയമാണ്.

ബുക്കിംഗ് തുറന്നു; വിപണി പിടിക്കാൻ തയാറെടുത്ത് Tata Punch മൈക്രോ എസ്‌യുവി

എല്ലാ വശങ്ങളിലും പവർ വിൻഡോകൾ, വിംഗ് മിററുകൾക്കുള്ള ഇലക്ട്രിക്കൽ ക്രമീകരണം, ഫോളോ മീ ഹോം ഹെഡ്‌ലാമ്പുകൾ, യുഎസ്ബി ചാർജിംഗ് പോർട്ട്, റിയർ പാർക്കിംഗ് ക്യാമറ, ഫോഗ് ലാമ്പുകൾ, സ്റ്റാർട്ട്/സ്റ്റോപ്പ് പുഷ് ബട്ടൺ, ക്രൂയിസ് കൺട്രോൾ, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ എന്നിവയെല്ലാം ലഭ്യമാകും.

ബുക്കിംഗ് തുറന്നു; വിപണി പിടിക്കാൻ തയാറെടുത്ത് Tata Punch മൈക്രോ എസ്‌യുവി

കൂടാതെ സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, എൽഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകൾ, റെയിൻ സെൻസിംഗ് വൈപ്പറുകൾ, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഡിഫോഗർ ഉപയോഗിച്ച് റിയർ വൈപ്പർ, കൂൾഡ് ഗ്ലോവ്‌ബോക്‌സ്, റിയർ ആംറെസ്റ്റ് എന്നിവയും അതിലേറെയും സവിശേഷതകളാണ് ടാറ്റ പഞ്ചിനുള്ളത്.

ബുക്കിംഗ് തുറന്നു; വിപണി പിടിക്കാൻ തയാറെടുത്ത് Tata Punch മൈക്രോ എസ്‌യുവി

കാറിന്റെ ലോവർ വേരിയന്റുകളിൽ നിങ്ങൾക്ക് നാല് ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാകും ലഭിക്കുക. അതേസമയം ഉയർന്ന വേരിയന്റുകളിൽ 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമായിരിക്കും ടാറ്റ ഒരുക്കിയിട്ടുള്ളത്. രണ്ട് സിസ്റ്റങ്ങളും ഹർമനിൽ നിന്നുള്ള സ്പീക്കറുകളുമായാണ് വരുന്നത്.

ബുക്കിംഗ് തുറന്നു; വിപണി പിടിക്കാൻ തയാറെടുത്ത് Tata Punch മൈക്രോ എസ്‌യുവി

മഹീന്ദ്ര KUV100 NXT, മാരുതി സുസുക്കി ഇഗ്നിസ് എന്നിവയ്‌ക്കെതിരെയാണ് പഞ്ച് പ്രധാനമായും മത്സരിക്കുന്നത്. എന്നാൽ വില നിശ്ചയിക്കുന്ന രീതി കാരണം ടാറ്റയുടെ മൈക്രോ എസ്‌യുവി റെനോ കൈഗറിനും നിസാൻ മാഗ്നൈറ്റിനും വെല്ലുവിളി ഉയർത്തുമെന്നതാണ് വസ്‌തുത.

Most Read Articles

Malayalam
English summary
Tata punch suv official bookings started how punch will effective against the rivals
Story first published: Wednesday, October 6, 2021, 11:28 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X