Just In
- 14 hrs ago
പള്‍സര്‍ 180F ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും പിന്‍വലിച്ച് ബജാജ്; നിര്‍ത്തലാക്കിയെന്ന് സൂചന
- 17 hrs ago
ബിഎസ്-VI നിഞ്ച 300 പതിപ്പിന്റെ എഞ്ചിൻ വിശദാംശങ്ങൾ പങ്കുവെച്ച് കവസാക്കി
- 20 hrs ago
ഇന്ത്യൻ വിപണിയ്ക്കായി പുതിയ CC26 സെഡാനും സിട്രണിന്റെ പണിപ്പുരയിൽ
- 1 day ago
ഇലക്ട്രിക് സ്കൂട്ടറുമായി ബൗണ്‍സ്; ബുക്കിംഗ് മൊബൈല്‍ അപ്ലിക്കേഷന്‍ വഴി
Don't Miss
- News
കുരുവിള തോറ്റോടിയ കോതമംഗലം, ഇത്തവണ യുഡിഎഫ് പിടിക്കുമോ? ജോസ് പോയതോടെ കടുപ്പം!!
- Finance
പുതിയ ബ്രോഡ്ബാൻഡ്- ലാൻഡ് ലൈൻ ഉപയോക്താക്കൾക്ക് സൌജന്യ 4 ജി സിം കാർഡ്: പദ്ധതിയുമായി ബിഎസ്എൻഎൽ
- Movies
ആരും മണിക്കുട്ടനെ ഉപദ്രവിക്കരുതെന്ന് അവതാരകൻ; ആദ്യമായി കിട്ടിയ ക്യാപ്റ്റന്‍സി മുതലാക്കുമെന്ന് താരം
- Sports
IND vs ENG: ടേണിങ് പിച്ചില്‍ എങ്ങനെ ബാറ്റ് ചെയ്യണം? ലക്ഷ്മണിന്റെ ഉപദേശം
- Lifestyle
സാമ്പത്തിക ഭദ്രത കൈവരുന്ന രാശിക്കാര്‍
- Travel
13450 രൂപയ്ക്ക് കേരളത്തില്‍ നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
എസ്യുവി ശ്രേണിയില്‍ താരമായി ക്രെറ്റ, വെന്യു മോഡലുകള്‍; ജനുവരിയിലെ വില്‍പ്പന കണക്കുകള്‍ ഇതാ
കൊറിയന്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായില്‍ നിന്നുള്ള രണ്ട് ജനപ്രീയ മോഡലുകളാണ് ക്രെറ്റയും, വെന്യുവും. എല്ലാ മാസവും മികച്ച വില്‍പ്പന തുടരുന്നതിനാല്‍ ബ്രാന്‍ഡിനെ സംബന്ധിച്ച് ഇത് ഏറെ സന്തോഷകരമായ കാര്യമാണ്.

2021 ജനുവരിയില്‍, ഇരുമോഡുകളും തങ്ങളുടെ കരുത്ത് തെളിയിച്ചുവെന്നാണ് കണക്കുകള്‍. കഴിഞ്ഞ മാസം രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട എസ്യുവിയാണ് ക്രെറ്റയും വെന്യുവും. രണ്ടാം തലമുറ ക്രെറ്റ 2020 മാര്‍ച്ചില്‍ വില്‍പ്പനയ്ക്കെത്തി.

ഇത് കിയ സെല്‍റ്റോസില്‍ നിന്ന് സെഗ്മെന്റിന്റെ മുന്‍നിരയിലുള്ള സ്ഥാനം വേഗത്തില്‍ തിരിച്ചുപിടിക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട എസ്യുവി 2021-ല്‍ 12,284 യൂണിറ്റുകളുടെ വില്‍പ്പന നേടി.
MOST READ: ഇന്റലിഗോ സാങ്കേതികവിദ്യയുമായി പുതിയ ടിവിഎസ് ജുപ്പിറ്റർ വിപണിയിൽ; വില 72,347 രൂപ

2020 ജനുവരിയില്‍ 6,900 യൂണിറ്റായിരുന്നു വില്‍പ്പന. ഇതോടെ പ്രതിവര്‍ഷ വില്‍പ്പന 78.02 ശതമാനമായി ഉയര്‍ന്നു. 2020-ല്‍ ഇതേ കാലയളവില്‍ 6,733 യൂണിറ്റുകള്‍ മാത്രമായിരുന്നു വിറ്റിഴുന്നതെങ്കില് ഈ വര്‍ഷം അത് 11,779 യൂണിറ്റായി ഉയര്‍ത്താന്‍ വെന്യുവിനും സാധിച്ചു.

പ്രതിവര്‍ഷ വില്‍പ്പനയുടെ കാര്യം നോക്കിയാല്‍ 74.94 ശതമാനം വര്‍ധനവാണ് വില്‍പ്പനയില്‍ ഉണ്ടായിരിക്കുന്നത്. മൂന്നാമതായി മാരുതി സുസുക്കി വിറ്റാര ബ്രെസ പട്ടികയില്‍ ഇടംപിടിച്ചു. കഴിഞ്ഞ മാസം 10,623 യൂണിറ്റ് വില്‍പ്പന രേഖപ്പെടുത്തി.
MOST READ: ഗ്ലാന്‍സയ്ക്കും ഹൈബ്രിഡ് എഞ്ചിന് നല്കാന് ടൊയോട്ട; പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

പന്ത്രണ്ട് മാസം മുമ്പ് ഇതേ കാലയളവില്‍ 10,134 യൂണിറ്റായിരുന്നു വില്‍പ്പന. ഇതോടെ വില്പ്പ 4.82 ശതമാനം വര്‍ധിപ്പിക്കാനും കമ്പനിക്ക് സാധിച്ചു. പട്ടികയില്‍ നാലാം സ്ഥാനത്ത് കിയ സെല്‍റ്റോസാണ്.

പോയ വര്‍ഷം ഉണ്ടായിരുന്ന തിളക്കം മുന്നോട്ടുള്ള വര്‍ഷം കൊണ്ടുപോകാന്‍ കിയ മോട്ടോര്‍സിന് സാധിച്ചിട്ടില്ല. 2020 ജനുവരിയില്‍ 15,000 യൂണിറ്റുകളുടെ വില്‍പ്പന ലഭിച്ചപ്പോള്‍ ഈ വര്‍ഷം അത് 9,869 യൂണിറ്റായി ചുരുങ്ങി.

വാര്‍ഷിക വില്‍പ്പനയില്‍ 34.20 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ മാസം 8,859 യൂണിറ്റുകള്‍ വിറ്റഴിച്ച് സോനെറ്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്ത് തുടരുന്നു. പ്രധാന എതിരാളികളിലൊന്നായ ടാറ്റ നെക്സോണ്‍ ഏറ്റവും ഉയര്‍ന്ന പ്രതിമാസ വില്‍പ്പന രജിസ്റ്റര്‍ ചെയ്തു.

വാര്‍ഷിക വില്‍പ്പനയുടെ അടിസ്ഥാനത്തില്‍ വലിയൊരു കുതിച്ചു ചാട്ടമാണ് നെക്സോണ്‍ നടത്തിയിരിക്കുന്നത്. 2020-ല്‍ ഇതേ മാസത്തില്‍ 3,382 യൂണിറ്റായി നെക്സോണിന്റെ വില്‍പ്പന. എന്നാല്‍ ഈ വര്‍ഷം അത് 8,225 യൂണിറ്റാക്കി ഉയര്‍ത്താന്‍ കമ്പനിക്ക് സാധിച്ചു.
MOST READ: കിഗർ കോംപാക്ട് എസ്യുവിയുടെ അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ച് റെനോ

2021 ജനുവരി മാസത്തില്‍ ഏറ്റവും മികച്ച പത്ത് സെയില്‍സ് ചാര്‍ട്ടുകളില്‍ നെക്സോണ്‍, എസ്യുവികളില് ഏറ്റവും ഉയര്‍ന്ന വളര്‍ച്ച രേഖപ്പെടുത്തി. XUV300 ഏഴാമതായി സ്ഥാനം പിടിച്ചു. 4,612 യൂണിറ്റുകളായിരുന്നു പോയ മാസത്തെ വില്‍പ്പന.

37.26 ശതമാനം വളര്‍ച്ചയിലേക്ക് മോഡലിനെ നയിച്ചു. ബ്രാന്‍ഡില്‍ നിന്നുള്ള സ്കോര്‍പിയോയും പട്ടികയില്‍ ഏട്ടം സ്ഥാനം പിടിച്ചു. 23.23 ശതമാനം ഇടിവ് വില്‍പ്പനയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

2020 ജനുവരിയില്‍ സ്കോര്‍പിയോ 5,316 യൂണിറ്റുകള്‍ വിറ്റപ്പോള്‍ പോയ മാസം 4,081 യൂണിറ്റുകളില്‍ വില്‍പ്പന ഒതുങ്ങി. ടൊയോട്ട അര്‍ബന്‍ ക്രൂയിസറാണ് ഒമ്പതാം സ്ഥാനത്ത്. 3,075 യൂണിറ്റുകളാണ് പോയ മാസം നിരത്തിലെത്തിച്ചത്. 3,011 യൂണിറ്റുകളുമായി മാഗ്നൈറ്റ് ആദ്യ പത്തില്‍ ഇടം നേടി.