മുന്നിൽ ഓടിക്കയറി ക്രെറ്റയും വെന്യുവും; ഏപ്രിൽ ഏറ്റവും വിൽപ്പന നേടിയ എസ്‌യുവി മോഡലുകൾ

ഇന്ത്യൻ വാഹന വിപണിയുടെ നട്ടെല്ലായി മാറുകയാണ് എസ്‌യുവി മോഡലുകൾ. ഒരു വലിയ വിഭാഗം തന്നെ ഇത്തരം സ്പോർട്‌സ് യൂട്ടിലിറ്റി വാഹനങ്ങൾക്ക് പിന്നാലെയാണിപ്പോൾ. അതിനാൽ തന്നെ ഇന്ന് എസ്‌യുവി മോഡലുകളില്ലാത്ത വാഹന നിർമാതാക്കളും വളരെ ചുരുക്കമാണ്.

മുന്നിൽ ഓടിക്കയറി ക്രെറ്റയും വെന്യുവും; ഏപ്രിൽ ഏറ്റവും വിൽപ്പന നേടിയ എസ്‌യുവി മോഡലുകൾ

ഇന്ത്യയിൽ കഴിഞ്ഞ മാസം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട എസ്‌യുവി മോഡലുകൾ ഏതൊക്കെ എന്ന് നോക്കാം. കഴിഞ്ഞ മാർച്ചിൽ വിൽപ്പനയ്ക്ക് എത്തിയതു മുതൽ രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന എസ്‌യുവി ക്രെറ്റ തന്നെയാണ്.

മുന്നിൽ ഓടിക്കയറി ക്രെറ്റയും വെന്യുവും; ഏപ്രിൽ ഏറ്റവും വിൽപ്പന നേടിയ എസ്‌യുവി മോഡലുകൾ

2021 ഏപ്രിൽ ആകുമ്പോഴും ആ കണക്കുകളിൽ വ്യത്യാസങ്ങൾ ഒന്നും തന്നെയില്ല. പോയ മാസം 12,463 യൂണിറ്റുകളുമായി രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട എസ്‌യുവിയായി ഹ്യുണ്ടായിക്രെറ്റ വിൽപ്പന പട്ടികയിൽ ഒന്നാമത് തന്നെ തുടരുന്നു.

MOST READ: 24 കാരറ്റ് സ്വർണ്ണത്തിൽ കുളിച്ച് ലോകത്തിലെ ഏറ്റവും വിലയേറിയ ടെസ്‌ല

മുന്നിൽ ഓടിക്കയറി ക്രെറ്റയും വെന്യുവും; ഏപ്രിൽ ഏറ്റവും വിൽപ്പന നേടിയ എസ്‌യുവി മോഡലുകൾ

രണ്ടാം സ്ഥാനം കിയ സെൽറ്റോസിനാകുമെന്ന പ്രവചനവും തെറ്റി! ഹ്യുണ്ടായിയുടെ തന്നെ കോംപാക്‌ട് എസ്‌യുവിയായി വെന്യുവാണ് ഏപ്രിലിൽ ഏറ്റവും കൂടുതൽ വിൽപ്പന നേടിയ രണ്ടാമത്തെ മോഡൽ.

മുന്നിൽ ഓടിക്കയറി ക്രെറ്റയും വെന്യുവും; ഏപ്രിൽ ഏറ്റവും വിൽപ്പന നേടിയ എസ്‌യുവി മോഡലുകൾ

ക്രെറ്റയും വെന്യുവും ഉപയോഗിച്ച് ഹ്യുണ്ടായി കഴിഞ്ഞ മാസം മൊത്തം വിൽപ്പനയുടെ വലിയൊരു ഭാഗം തന്നെയാണ് സ്വന്തമാക്കിയിരിക്കുന്നത്. ഇവ രണ്ടും എസ്‌യുവി വിഭാഗത്തിലെ ആഭ്യന്തര വിൽപ്പനയുടെ പകുതിയോളം സംഭാവന ചെയ്തു.

MOST READ: പുതുമകളോടെ 2022 പാത്ത്ഫൈൻഡർ എസ്‌യുവി പുറത്തിറക്കി നിസാൻ

മുന്നിൽ ഓടിക്കയറി ക്രെറ്റയും വെന്യുവും; ഏപ്രിൽ ഏറ്റവും വിൽപ്പന നേടിയ എസ്‌യുവി മോഡലുകൾ

11,220 യൂണിറ്റുകളുമായി മാരുതി സുസുക്കി വിറ്റാര ബ്രെസയാണ് മൂന്നാം സ്ഥാനത്ത്. പ്രധാന എതിരാളിയായ വെന്യുവിന് പിന്നിൽ 25 യൂണിറ്റുകളുടെ വ്യത്യാസം മാത്രമാണിത് എന്നതും ശ്രദ്ധേയമാണ്.

മുന്നിൽ ഓടിക്കയറി ക്രെറ്റയും വെന്യുവും; ഏപ്രിൽ ഏറ്റവും വിൽപ്പന നേടിയ എസ്‌യുവി മോഡലുകൾ

ക്രെറ്റയുമായി വളരെയധികം സാമ്യമുള്ള സെൽറ്റോസ് 8,086 യൂണിറ്റ് വിൽപ്പനയുമായി നാലാം സ്ഥാനത്തെത്തി. 2021 ഏപ്രിലിൽ 7,724 യൂണിറ്റുകൾ നിരത്തിലെത്തിച്ച് കിയയുടെ സോനെറ്റ് അഞ്ചാം സ്ഥാനം കൈപ്പിടിയിലാക്കി.

MOST READ: പ്രീമിയം കാറുകളുടെയും വില കൂടുന്നു, വർധനവുമായി വോൾവോ ഇന്ത്യയും രംഗത്ത്

മുന്നിൽ ഓടിക്കയറി ക്രെറ്റയും വെന്യുവും; ഏപ്രിൽ ഏറ്റവും വിൽപ്പന നേടിയ എസ്‌യുവി മോഡലുകൾ

പട്ടികയുടെ രണ്ടാം പകുതിയിൽ ടാറ്റ മോട്ടോർസിന്റെ നെക്‌സോൺ എസ്‌യുവിയാണ് ആദ്യം ഇടംപിടിച്ചിരിക്കുന്നത്. മോഡലിനായി 6,938 ഉപഭോക്താക്കളെയാണ് കമ്പനിക്ക് കണ്ടെത്താനായത്. കഴിഞ്ഞ വർഷം തുടക്കത്തിൽ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിച്ചതോടെ നെക്‌സോണിന്റെ വിൽപ്പന വളരെയധികം മെച്ചപ്പെടുകയായിരുന്നു.

മുന്നിൽ ഓടിക്കയറി ക്രെറ്റയും വെന്യുവും; ഏപ്രിൽ ഏറ്റവും വിൽപ്പന നേടിയ എസ്‌യുവി മോഡലുകൾ

മഹീന്ദ്രയുടെ XUV300 മൊത്തം 4,144 യൂണിറ്റുകൾ രേഖപ്പെടുത്തിയപ്പോൾ ഫോർഡ് ഇന്ത്യയുടെ ഇക്കോസ്‌പോർട്ട് 3,820 യൂണിറ്റുമായി എട്ടാം സ്ഥാനത്തെത്തി. മഹീന്ദ്രയുടെ ദീർഘകാല സേവനമുള്ള സ്കോർപിയോ കഴിഞ്ഞ മാസം 3,577 യൂണിറ്റുകൾ രജിസ്റ്റർ ചെയ്തു.

മുന്നിൽ ഓടിക്കയറി ക്രെറ്റയും വെന്യുവും; ഏപ്രിൽ ഏറ്റവും വിൽപ്പന നേടിയ എസ്‌യുവി മോഡലുകൾ

കഴിഞ്ഞ വർഷം അവസാനത്തോടെ നിരത്തിലിറക്കിയ പുതുതലമുറ മഹീന്ദ്ര ഥാർ 2021 ഏപ്രിലിൽ 3,406 യൂണിറ്റുകളാണ് നിരത്തിലെത്തിച്ചത്. സെമി കണ്ടക്‌ടറുകളുടെ അഭാവം മൂലം വാഹനത്തിനായുള്ള ഡെലിവറി വൈകുന്നത് കമ്പനി തിരിച്ചടിയാകുന്നുണ്ട്.

Most Read Articles

Malayalam
English summary
Top Selling SUV Models In India Creta To XUV300. Read in Malayalam
Story first published: Tuesday, May 4, 2021, 14:38 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X